പൊരുതി വീണ് പ്രഗ്നാനന്ദ:ഫൈനലിൽ മാഗ്നസ് കാൾസനെതിരെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

Share

ടൈബ്രേക്കർ വരെയെത്തിയ ഫൈനലിൽ പൊരുതി വീണെങ്കിലും തലയുയർത്തിയാണ് അസർബൈജാനിലെ ബാക്കുവിൽനിന്ന് പ്രഗ്നാനന്ദ മടങ്ങുന്നത്. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്.

2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്ഗ

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ ഹിക്കാരു നക്കാമുറയെ

അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രശ്ന ലോകത്തെ ഞെട്ടിച്ചു. ഫൈനലിൽ മാഗ്നസ് കാൾസനെതിരെ ഭയമേതുമില്ലാതെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

2005 ഓഗസ്റ്റ് പത്തിന് ചെന്നൈയിലെ പാഡിയിലാണ് പ്രഗ്നാനന്ദയുടെ ജനനം. പിതാവ് രമേഷ് ബാബുവും മാതാവ് നാഗലക്ഷ്മിയും. മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാനന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി.

2018ൽ 12-ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ് മാസ്റ്ററാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പ്രഗ്നാനന്ദ. ഇന്ത്യൻ താരങ്ങളായ നിഹാൽ സരിൻ, അർജുൻ എരിഗെയ്സി എന്നിവർ പ്രഗ്ഗയുടെ പാത പിന്തുടർന്ന് ഇതേ വർഷം തന്നെ ഗ്രാൻഡ് മാസ്റ്റർമാരായി. മറ്റൊരു ഇന്ത്യൻ താരമായ ഡി. ഗുകേഷ് 2019ലാണ് ഗ്രാൻഡ് മാസ്റ്ററാകുന്നത്. 14-ാം വയസ്സിൽ ഇഎൽ റേറ്റിങ്ങിൽ 2600 എന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി.

Back to Top