ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

Share

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണുമാണ് (മിമി) മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ മറാഠിചിത്രം ഗോദാവരി. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹ നടനുള്ള പുരസ്കാരവും കശ്മീർ

ഫയൽസിലൂടെ പല്ലവി ജോഷി മികച്ച സഹനടി പുരസ്കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം “മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മാധവൻ സംവിധായകനും നായകനായുമെത്തിയ “റോക്കടി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം.

‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത “കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം “ചവിട്ട് എന്ന മലയാള ചിത്രം സ്വന്തമാക്കി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത “ആവാസ വ്യൂഹം’ നേടി. “സർദാർ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. മികച്ച സംഗീതം (ഗാനം) ദേവി ശ്രീ പ്രസാദ് (പുഷ്പ), മികച്ച പശ്ചാത്തല സംഗീതം: എം.എം. കീരവാണി (ആർആർആർ).

Back to Top