Categories
Kasaragod Kerala Latest news main-slider National top news

അറിയാത്ത നമ്ബറില്‍ നിന്നുള്ള മെസേജ് വന്നോ? ഇനി ടെന്‍ഷന്‍ വേണ്ട, പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്‌ആപ്പ്

അറിയാത്ത നമ്ബറില്‍ നിന്നുള്ള മെസേജ് വന്നോ? ഇനി ടെന്‍ഷന്‍ വേണ്ട, പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്‌ആപ്പ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്.ആന്‍ഡ്രോയിഡ് അപ്ഡേറ്റിനായി പുതിയ വാട്സ്‌ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

 

അറിയാത്ത നമ്ബറില്‍ നിന്നുള്ള മെസേജ് വന്നാല്‍ ഉപയോക്താവിനെ ഓര്‍മപ്പെടുത്തുകയും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്ന രീതിയിലുമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അറിയാത്ത നമ്ബറില്‍ നിന്ന് മെസേജ് വന്നാല്‍ പുതിയ സ്‌ക്രീന്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് പുതിയ അപ്‌ഡേഷന്‍.

 

അറിയാത്ത നമ്ബര്‍ ആയത് കൊണ്ട് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താവിന് ഓപ്ഷന്‍ നല്‍കുന്ന തരത്തിലാണ് സംവിധാനം. ഇത്തരത്തില്‍ മെസേജ് വന്നാല്‍ എന്തുചെയ്യണമെന്നും ആ സ്‌ക്രീനില്‍ നിര്‍ദേശം നല്‍കും.അജ്ഞാത നമ്ബറില്‍ നിന്നുള്ള മെസേജിന് മറുപടി നല്‍കുന്നതിന് മുന്‍പ് പ്രൊഫൈല്‍ ഫോട്ടോയും നെയിമും ഫോണ്‍ നമ്ബറിലെ കണ്‍ട്രി കോഡും പരിശോധിക്കാന്‍ ഉപയോക്താവിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ടിപ്പുകള്‍ വാട്ട്‌സ്‌ആപ്പ് നല്‍കും.

Categories
Kerala Latest news main-slider National

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു.

തിരുവനന്തപുരം : ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍ നടക്കും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്

Categories
Latest news main-slider National Technology Uncategorised

ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ

ദില്ലി:ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചർ

ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും. പക്ഷേ ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നത് കൂടാതെ യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ് ബാങ്ക് ഇടപാടുകളെ ആശ്രയിക്കില്ല. അതുകൊണ്ട് യുപിഐ ലൈറ്റ് ഉപയോഗിച്ച് വേഗത്തിലുള്ള ഇടപാടുകൾ നടത്താനാകും

Categories
Latest news main-slider National top news

അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട∙ രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നു.

ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 –എം4 റോക്കറ്റ്.

ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും. 40 ദിവസത്തെ യാത്രയാണണ് ചന്ദ്രനിലേക്ക്

Categories
Kasaragod Kerala Latest news main-slider National top news

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പുതുക്കിയ സമയപരിധി ഇതാണ്

 

ദില്ലി: റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. 2023 സെപ്തംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് റേഷൻ കാർഡും ആധാർ കാർഡും പ്രധാന രേഖകളാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനായാണ്, അർഹരായ ആളുകൾക്ക് റേഷൻ കാർഡ് നൽകുന്നത്. പലർക്കും റേഷൻ കാർഡുകൾ തിരിച്ചറിയൽ രേഖ കൂടിയാണ്. അതുകൊണ്ടുതന്നെ റേഷൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധവുമാണ്.

 

ഉപയോക്താക്കൾക്ക് ഒന്നിലധികം റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ തടയുന്നതിനും, അർഹതയില്ലാത്ത ആളുകൾക്ക് റേഷൻ ലഭിക്കുന്നുണ്ടങ്കിൽ തിരിച്ചറിയാനും, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും വേണ്ടിയാണ് ഈ നടപടി .ഓൺലൈനായും ഓഫ് ലൈനായും റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള, സേവനം സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള റേഷൻ കട സന്ദർശിക്കേണ്ടതുണ്ട്. റേഷൻ കടകൾ വഴി ഇ പി.ഒ.എസ് മെഷീൻ വഴി നേരിട്ടും, അല്ലെങ്കിൽ താലൂക്ക് സപ്ലൈസ് ഓഫീസുകൾ വഴിയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.ഓൺലൈനായും റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാവുന്നതാണ് .

Categories
Kasaragod Kerala Latest news main-slider National top news

എൻ സി പിയെ പിളർത്തി  അജിത് പവാർ ഉപമുഖ്യ മന്ത്രി 

എൻ സി പിയെ പിളർത്തി  അജിത് പവാർ ഉപമുഖ്യ മന്ത്രി

മുംബൈ :അജിത് പവർ എൻ സി പി യെ പിളർപ്പിലേക് നയിച്ചു. ആകെയുള്ള 54 എം എൽ എ മാരിൽ 29 എം എൽ എ മാരെകൊണ്ട് അജിത് പവാർ ഷിൻഡെ ബിജെപി സർക്കാരിലേക് എത്തി ഉപ മുഖ്യ മന്ത്രിയായി കൂടെയുള്ളവരിൽ 9പേർക്കും മന്ത്രി സ്ഥാനം ഉറപ്പിച്ചു കൊണ്ടാണ് അദ്ദേഹം ബി ജെ പി ക്യാമ്പിൽ എത്തിയത് .കിട്ടിയ വിവരം പ്രകാരം കേരള ഘടകം ചാക്കോ പക്ഷം അനുകൂല നിലപാടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. 49എം എൽ എ മാരും അജിത് പവാറിന്റെ കൂടെയാണെന്നാണ് ഒടുവിലത്തെ വിവരം.

Categories
Kasaragod Latest news main-slider National top news

ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകും’; ഏക സിവില്‍ കോഡിനായി പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഏക സിവില്‍ കോഡ് മുഖ്യ വിഷയമാക്കി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കിയ മോദി, സുപ്രീംകോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു.

 

ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായനടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.

Categories
Latest news main-slider National

സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ‘ബസ് കണ്ടക്ടറാകും’. നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ശക്തി’ പദ്ധതി സിദ്ധരാമയ്യ നാളെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബിഎംടിസി ബസില്‍ മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പു നല്‍കുന്ന പദ്ധതിയാണ് ‘ശക്തി’.

മന്ത്രിമാരും നിയമസഭാംഗങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന ജില്ലകളില്‍ ബസിന് ഫ്ലാഗ് ഓഫ് നിർവഹിക്കും. ജാതി, മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുടെ ഗുണം കിട്ടുന്നെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്

ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും വിലക്കയറ്റത്തിലും ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പദ്ധതിയെന്നാണ് വിലയിരുത്തൽ. അധികാരത്തിലെത്തി ഒരു മാസത്തിനുളളില്‍ തന്നെ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കി വരികയാണ്.

Categories
Latest news main-slider National

ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കിതെളിവു നശിപ്പിക്കുന്നതിനായി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചന

മുംബൈ : ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ചതിന് അറസ്റ്റിലായ മനോജ് സാനെ (56), തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചന. സാനെ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽക്കാർ നൽകിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളിൽ ചിലത് സമീപത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും സൂചനയുണ്ട്.

പ്രതിക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ കഷണങ്ങളായി മുറിച്ച മൃതദേഹ ഭാഗങ്ങളിൽ ചിലത് കണ്ടെടുക്കാനായിരുന്നില്ല. ഇതിനിടെയാണ്, മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന സംശയം ഉയരുന്നത്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളിൽ ചിലത് സാനെ പ്രഷർ കുക്കറിലിട്ട് വേവിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ അറിയിച്ചതിനു പിന്നാലെ പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.

ശരീരഭാഗങ്ങൾ മുറിച്ച് കവറുകളിലാക്കി ബക്കറ്റുകളിലും വാഷ് ബെയ്സിനിലും അടുക്കളയിലെ സ്റ്റാൻഡിലുമാണ് സൂക്ഷിച്ചിരുന്നത്. കുറച്ചു ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷമാണ് കവറിലാക്കിയതെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.

എന്നാൽ, സരസ്വതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നും അറസ്റ്റ് ഭയന്നാണ് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നും പ്രതി മൊഴി നൽകി. സാനെ റേഷൻ കടയിലാണു ജോലി ചെയ്തിരുന്നത്. മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന സരസ്വതിയെ 15 വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ചായിരുന്നു താമസമെങ്കിലും കലഹം പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

Categories
Latest news main-slider National

അപ്രതീക്ഷിതമായി കോൺഗ്രസിൽ ലയിച്ച് ഹിന്ദുത്വ സംഘടനയായ ബജ്റങ് സേനകോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് രൺവീർ പടേറിയ

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു.

തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് –ബിജെപി ബന്ധമുള്ള സംഘടനയാണ്, അപ്രതീക്ഷിതമായി കോൺഗ്രസിൽ ലയിച്ചത് ആർ എസ് എസ്മായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയായ ബജ്റങ് സേന കൺവീനർ രഘുനന്ദൻ ശർമ തൽസ്ഥാനം രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു.

ഇനിമുതൽ കോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശർമയുടെ സാന്നിധ്യത്തിൽ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. ലയന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ബജ്റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികൾക്കുമൊപ്പം ദീപക് ജോഷിയും സന്നിഹിതനായിരുന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കെയാണ്, അദ്ദേഹം വഴിയാണ് ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചതെന്ന റിപ്പോർട്ട്.

സമാന സ്വഭാവമുള്ള സംഘടനയായ ബജ്റങ് ദളിനെ കർണാടകയിൽ നിരോധിക്കാനും മടിക്കില്ലെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൻ വിവാദമായതിനു പിന്നാലെയാണ് ഇത്തരമൊരു ലയനം സംഭവിച്ചതെന്നും ശ്രദ്ധേയം. ബജ്റങ് ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിൽ വൻ വിഷയമാക്കി ആളിക്കത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിച്ചിരുന്നു. ഇത് വലിയ തോതിൽ രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും രൺവീർ വ്യക്തമാക്കി. വഞ്ചനയുടെയും ചതിയുടെയും ആൾരൂപങ്ങളായി മാറിയ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചത്. ഇതിനു മുന്നോടിയായി കാവി ധരിച്ച നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രത്യേക റാലിയും നടന്നു.

തീവ്ര ഹിന്ദുത്വ ആശയങ്ങൾ പേറുന്ന സംഘടന കോൺഗ്രസിൽ ലയിച്ചത് ആശയസംഘട്ടനത്തിനു കാരണമാകില്ലേയെന്ന ചോദ്യം മീഡിയ വിഭാഗം തലവൻ കെ.കെ.മിശ്ര തള്ളിക്കളഞ്ഞു. പഴയ ആശയങ്ങളെല്ലാം ഉപേക്ഷിച്ച് പൂർണമായും കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിക്കുന്നതായി ബജ്റങ് സേന ഭാരവാഹികൾ ലയന ചടങ്ങിൽ പ്രഖ്യാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകരായി മാറിയ സാഹചര്യത്തിൽ ആശയസംഘട്ടനമെന്ന സംശയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലയന ചടങ്ങിൽ സംസാരിച്ച മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് കമൽനാഥ്, മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. തിരഞ്ഞെടുപ്പ് വർഷമായതോടെ ചൗഹാൻ പെങ്ങൻമാരെയും യുവാക്കളെയും ജോലിക്കാരെയും ഓർക്കാൻ തുടങ്ങിയെന്ന് കമൽനാഥ് പരിഹസിച്ചു. ചൗഹാൻ ഇതുവരെ 20,000 പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to Top