Categories
Latest news main-slider National top news

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍.

ദില്ലി: വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകൾ പുതുക്കുന്നതിനുമുള്ള ഫോമുകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേട്ടത്. 2022 ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷൻ (ഭേദഗതി) നിയമ പ്രകാരം റൂൾ 26 ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. റൂള്‍ 26 ബി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നേരത്തെ ആധാര്‍ നമ്പര്‍ വേണമായിരുന്നു. എന്നാല്‍ 2022 ലെ ഭേദഗതി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനായി ഫോം 6, ഫോം 6 ബി എന്നിവയില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതിനകം 66 കോടി ആധാർ നമ്പറുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ സുകുമാർ പട്ജോഷി പറഞ്ഞു.

വോട്ടർ ആകാൻ 12 അക്ക ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ജി നിരഞ്ജൻ എന്നയാളാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഫെബ്രുവരി 27ന് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.

Categories
Latest news main-slider National top news

ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കോഴി, ആട്ടിറച്ചികൾ ഒഴിവാക്കാൻ ആണ് ഭരണകൂടം തീരുമാനിച്ചത്. നയപരമായ ഈ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നോജ് വെജ് ആയി മീനും മുട്ടയും ലക്ഷദ്വീപ് ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാംസാഹാരം ഒഴിവാക്കിയത് നയപരമായ തീരുമാനം എന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വാദം.

Categories
Latest news main-slider National top news

വാട്സാപ്പ് ചാനല്‍ ആര്‍ക്കൊക്കെ കിട്ടി? എങ്ങനെ ഉപയോഗിക്കാം?

വാട്സാപ്പ് ചാനല്‍ ആര്‍ക്കൊക്കെ കിട്ടി? എങ്ങനെ ഉപയോഗിക്കാം?

തരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാട്സപ്പില്‍ ചാനല്‍ തുടങ്ങി. എന്നാല്‍ എന്താണ് ഈ വാട്സപ്പ് ചാനല്‍? ഇതെങ്ങനെ ഉപയോഗിക്കാനാകും?
എന്താണിതിന്റെ സവിശേഷത? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആദ്യം എന്താണ് വാട്സപ്പ് ചാനല്‍ എന്നു നോക്കാം.

എന്താണ് വാട്സപ്പ് ചാനല്‍?

മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സപ്പ് ചാനല്‍. നിങ്ങള്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ പ്രധാനം എന്ന് കരുതുന്ന ആളുകളില്‍ നിന്നും അതുമല്ലെങ്കില്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നുമുള്ള അപ്‌ഡേറ്റുകള്‍ നേരിട്ട് നിങ്ങളുടെ വാട്സപ്പിനുള്ളില്‍ ലഭിക്കും. ഉദാഹരണമായി, നിങ്ങള്‍ ഒരു മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ അദേഹത്തിന്റെ ലൈഫ് അപ്ഡേറ്റുകളോ സിനിമാ അപ്ഡേറ്റുകളോ ലഭിക്കാൻ മോഹൻലാലിന്റെ സോഷ്യല്‍മീഡിയ പേജ് എടുത്ത് നോക്കണം അല്ലെ? എങ്കില്‍ ഇനിഅത് വേണ്ടാ മോഹൻലാലിന്റെ വാട്സപ്പ് ചാനലില്‍ ജോയിൻ ചെയാതാല്‍ മതി. നേരിട്ട് നിങ്ങളുടെ വാ്ടാസപ്പ് വഴി ഓരോ അപ്ഡേറ്റുകളും ലഭിക്കും.

WhatsApp ചാനലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഒരു വണ്‍-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളില്‍ നിന്ന് വേറിട്ട് അപ്‌ഡേറ്റുകള്‍ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്ട്‌സ്‌ആപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വണ്‍-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്‌ആപ്പ് ചാനല്‍. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്.ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാല്‍ മറ്റ് ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും ഇതില്‍ സന്ദേശങ്ങള്‍ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.

വാട്സാപ്പ് ചാനല്‍ ആര്‍ക്കൊക്കെ കിട്ടി?

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാത്രമേ ആഗോളതലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകുകയുള്ളു. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫില്‍ട്ടര്‍ ചെയ്യുപ്പെടുന്ന ചാനലുകള്‍ നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം അല്ലെങ്കില്‍ പേരോ വിഭാഗമോ അനുസരിച്ച്‌ ചാനലുകള്‍ക്കായി തിരയാം. ഫോളോഎണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങള്‍ക്ക് കാണാനാകും.

ഇന്ത്യയില്‍ നിന്നും ലോകമെമ്ബാടുമുള്ള ചില പ്രമുഖ താരങ്ങള്‍, സ്‌പോര്‍ട്‌സ് ടീമുകള്‍, കലാകാരന്മാര്‍, ചിന്തകര്‍, നേതാക്കള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവ ഇതിനകം തന്നെ വാട്ട്‌സ്‌ആപ്പില്‍ എത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദില്‍ജിത് ദോസഞ്ച്, അക്ഷയ് കുമാര്‍, വിജയ് ദേവേരകൊണ്ട, നേഹ കക്കര്‍ എന്നിവരെയും. മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വാട്ട്സാപ്പില്‍ ഫോളോ ചെയ്‌താല്‍ അദ്ദേഹം ഫേസ്‌ബുക്ക് , വാട്ട്‌സ്‌ആപ്പ് ഉല്‍പ്പന്നങ്ങളുടെ അപ്‌ഡേറ്റുകള്‍ അവിടെ പങ്കിടുന്നത് കാണാം.

Categories
Latest news main-slider National top news

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്. കുംടുംബ വരുമാനത്തിന്റെയും സാമ്ബത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഒരു കോടി 6 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്തു വച്ച്‌ പദ്ധതിക്ക് തുടക്കമിടുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ദ്രാവിഡ മോഡല്‍ഭരണത്തിന്റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Categories
Latest news main-slider National top news

ഡീസൽ വാഹനങ്ങളുടെ വില ഉയരും; 10% അധികനികുതി ചുമത്താൻ കേന്ദ്ര നീക്കം

ഡീസൽ വാഹനങ്ങളുടെ വില ഉയരും; 10% അധികനികുതി ചുമത്താൻ കേന്ദ്ര നീക്കം

ന്യൂഡൽഹി∙ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും.

ഡൽഹിയിൽ ഒരു പരിപാടി സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ആശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി 2.5 മുതൽ 4 ശതമാനം വരെ ഇടിഞ്ഞു.

Categories
Latest news main-slider National top news

ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു

ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു ലക്നൗ :ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു ബുലന്ദ്ഷഹറില്‍ ബിഎസ്പി നേതാവ് ഹാജി ബാബുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കൂട്ടാളികള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോലിസ് റിപ്പോര്‍ട്ട്.കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാളിന്ദി കുഞ്ചില്‍ നിന്നാണ് ഹാജി ബാബുവിനെ കാണാതായത്. ഉസ്മാന്‍പൂരിലെ നുള്ളയില്‍ ചാക്കിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ബിഎസ്പി നേതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുക്കുചാലില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൃതദേഹം ചാക്കിനുള്ളില്‍ അടുക്കിവെച്ച്‌ ഉസ്മാന്‍പൂരിലെ നുള്ളില്‍ തള്ളുന്നതാണ് ഭയാനകമായ വീഡിയോ കാണിക്കുന്നത്.

Categories
Latest news main-slider National

ത്രിപുരയിലും ബംഗാളിലും കേരളത്തിലും തകർന്നടിഞ്ഞ് സിപിഎം; ത്രിപുരയിൽ രണ്ടു സീറ്റും ബിജെപിക്ക്, ബംഗാളിൽ തൃണമൂൽ

ന്യൂഡൽഹി ∙ പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന ആറു മണ്ഡലങ്ങളിൽ ത്രിപുരയിലെ രണ്ടു സീറ്റിലും തകർപ്പൻ വിജയവുമായി ബിജെപി. ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. ബോക്സാനഗറിൽ ബിജെപി സ്ഥാനാർഥി തഫജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ധൻപുരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടിനും ജയിച്ചു. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണത്തിനു ശേഷം ബിജെപിയുമായി നേർക്കുനേരെത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

ത്രിപുരയിൽ കോൺഗ്രസ് പിന്തുണ സിപിഎം സ്ഥാനാർഥികൾക്കായിരുന്നു. ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയുടെ ബിന്ദു ദേബ്നാഥും തമ്മിലായിരുന്നു മത്സരം. ആദിവാസി വോട്ടുകൾ നിർണായകമായ ഇവിടെ മികച്ച വിജയത്തോടെ ബിജെപി നിലനിർത്തി. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബോക്സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർഥി. ഇദ്ദേഹത്തെ ബിജെപിയുടെ തഫജൽ ഹുസൈൻ തോൽപിച്ചു

ഉത്തർപ്രദേശിലെ ഘോസിയിൽ 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ് 22,000ൽ അധികം വോട്ടുകൾക്കു മുന്നിലാണ്. ഘോസിയിൽ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്നു സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാർഥി സുധാകർ സിങ്ങിനു പിന്തുണ നൽകുന്നു. എസ്പി വിട്ടു ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാൻ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ധാരാസിങ്ങാണു ബിജെപി സ്ഥാനാർഥി.

ബിജെപിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ കോൺഗ്രസിന്റെ ബസന്ത് കുമാറിനെ ബിജെപിയുടെ പാർവതി ദാസ് തോൽപിച്ചു. അന്തരിച്ച ബിജെപി എംഎൽഎ ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവതിയാണ് ബിജെപി സ്ഥാനാർഥി. ആം ആദ്മി പാർട്ടി വിട്ടെത്തിയ ബസന്ത് കുമാറാണ് കോൺഗ്രസിനായി മത്സരിച്ചത്. സമാജ്‌വാദി പാർട്ടിക്കും ഇവിടെ സ്ഥാനാർഥിയുണ്ട്.

ബംഗാളിലെ ധുപ്ഗുരിയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്രറോയി വിജയിച്ചു. നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ സ്ഥാനാർഥിയുടെ വിജയം. ബിജെപി എംഎൽഎ ബിഷു പദറായ് മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്സി റോയ് ആയിരുന്നു ബിജെപി സ്ഥാനാർഥി. ഇവിടെ കോൺഗ്രസ്–സിപിഎം സഖ്യം ടിഎംസിയെയും ബിജെപിയെയും എതിർത്താണ് മത്സരിക്കുന്നത്. ചന്ദ്രറോയിയായിരുന്നു സിപിഎം സ്ഥാനാർഥി.

ജാർഖണ്ഡിലെ ഡുംറിയിൽ എൻഡിഎയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാനാർഥി യശോദ ദേവിയെ ‘ഇന്ത്യ’ മുന്നണിയിലെ ജെഎംഎം സ്ഥാനാർഥി ബെബി ദേവി തോൽപിച്ചു. മുൻമന്ത്രി ജഗർനാഥ് മഹാതോ മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്

Categories
main-slider National top news

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും?

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും?

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന.ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് നീക്കമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അജണ്ട വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ പെട്ടെന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുക. എക്സിലൂടെ പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം അറിയിച്ചെങ്കിലും സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കിയിട്ടില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് പരിഭ്രാന്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പാര്‍ലമെന്റില്‍ അദാനിക്കെതിരെ താൻ സംസാരിക്കുമ്ബോഴും ഇതേ പരിഭ്രാന്തിപാര്‍ലമെന്റ് സമ്മേളനത്തിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ യോഗം നടക്കുന്ന മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഈ ഡിസംബറില്‍ തന്നെ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാണാം. അദാനിയെ തൊട്ടാല്‍ മോദി പരിഭ്രാന്ത്രനാകുമെന്നും പ്രത്യേക

Categories
Latest news main-slider National

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണുമാണ് (മിമി) മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ മറാഠിചിത്രം ഗോദാവരി. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹ നടനുള്ള പുരസ്കാരവും കശ്മീർ

ഫയൽസിലൂടെ പല്ലവി ജോഷി മികച്ച സഹനടി പുരസ്കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം “മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മാധവൻ സംവിധായകനും നായകനായുമെത്തിയ “റോക്കടി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം.

‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത “കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം “ചവിട്ട് എന്ന മലയാള ചിത്രം സ്വന്തമാക്കി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത “ആവാസ വ്യൂഹം’ നേടി. “സർദാർ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. മികച്ച സംഗീതം (ഗാനം) ദേവി ശ്രീ പ്രസാദ് (പുഷ്പ), മികച്ച പശ്ചാത്തല സംഗീതം: എം.എം. കീരവാണി (ആർആർആർ).

Categories
Latest news main-slider National Sports

പൊരുതി വീണ് പ്രഗ്നാനന്ദ:ഫൈനലിൽ മാഗ്നസ് കാൾസനെതിരെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

ടൈബ്രേക്കർ വരെയെത്തിയ ഫൈനലിൽ പൊരുതി വീണെങ്കിലും തലയുയർത്തിയാണ് അസർബൈജാനിലെ ബാക്കുവിൽനിന്ന് പ്രഗ്നാനന്ദ മടങ്ങുന്നത്. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്.

2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്ഗ

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ ഹിക്കാരു നക്കാമുറയെ

അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രശ്ന ലോകത്തെ ഞെട്ടിച്ചു. ഫൈനലിൽ മാഗ്നസ് കാൾസനെതിരെ ഭയമേതുമില്ലാതെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

2005 ഓഗസ്റ്റ് പത്തിന് ചെന്നൈയിലെ പാഡിയിലാണ് പ്രഗ്നാനന്ദയുടെ ജനനം. പിതാവ് രമേഷ് ബാബുവും മാതാവ് നാഗലക്ഷ്മിയും. മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാനന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി.

2018ൽ 12-ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ് മാസ്റ്ററാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പ്രഗ്നാനന്ദ. ഇന്ത്യൻ താരങ്ങളായ നിഹാൽ സരിൻ, അർജുൻ എരിഗെയ്സി എന്നിവർ പ്രഗ്ഗയുടെ പാത പിന്തുടർന്ന് ഇതേ വർഷം തന്നെ ഗ്രാൻഡ് മാസ്റ്റർമാരായി. മറ്റൊരു ഇന്ത്യൻ താരമായ ഡി. ഗുകേഷ് 2019ലാണ് ഗ്രാൻഡ് മാസ്റ്ററാകുന്നത്. 14-ാം വയസ്സിൽ ഇഎൽ റേറ്റിങ്ങിൽ 2600 എന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി.

Back to Top