Categories
Latest news main-slider Other News

മേലാംങ്കോട്ട് മേനപ്രത്ത് ഹൗസിൽ ഉമാനാഥൻ 61 (റിട്ട: ജൂനിയർ വാറണ്ട് ഓഫീസർ ഇന്ത്യൻ എയർഫോഴ്സ് ) നിര്യാതനായി

മേലാംങ്കോട്ട് മേനപ്രത്ത് ഹൗസിൽ ഉമാനാഥൻ 61 (റിട്ട: ജൂനിയർ വാറണ്ട് ഓഫീസർ ഇന്ത്യൻ എയർഫോഴ്സ് ) നിര്യാതനായി.

ഭാര്യ പങ്കജം ( പോസ്റ്റ് മാസ്റ്റർ മുംബൈ). മക്കൾ പിയൂഷ് (സിവിൽ എൻജിനിയർ മുംബൈ ),അദ്വൈത് (സ്റ്റുഡൻറ്റ് ബാംഗ്ലൂർ)

സഹോദരങ്ങൾ സത്യനാഥൻ (റിട്ട:ഗ്രാമീൺ ബാങ്ക് ബ്രാഞ്ച് മാനേജർ ),  പരേതനായ വിശ്വനാഥൻ (ബി എസ് എൻ എൽ), ശശിധരൻ (ഫൗണ്ടർ ആൻറ് സി. ഇ ഒ അപ്പ്ന റിക്രൂട്ടർ മുംബൈ), ഹരീശ്വരൻ (ഡയറക്ടർ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ബാംഗ്ലൂർ ), ഇന്ദുശേഖരൻ (സെൻട്രൽ എക്സൈയിസ് ആന്റ് കസ്റ്റംസ്സ് മാംഗ്ലൂർ ),വാമദേവൻ (ഇൻകം ടാക്സ് ഓഫീസർ ബാംഗ്ലൂർ ), ശിവപ്രസാദ് (സീനിയർ വെൽഫെയർ ഓഫീസർ സെൻട്രൽ ജയിൽ കോഴിക്കോട്).

സജ്ഞയനം ബുധനാഴ്ച

Categories
Kasaragod Latest news main-slider

ബാലമിത്ര 2.0: ആരോഗ്യ വകുപ്പിന്റെ സ്ക്കൂൾ സന്ദർശനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കുഷ്ഠരോഗം പ്രതിരോധ പരിപാടി (ബാലമിത്ര 2.0 ) സ്ക്കൂളുകളിലും അംഗനവാടികളിലും സെപ്റ്റംബർ 30തോടെ നടപ്പിൽ വരുത്തും.

ബാലമിത്ര 2.0 പരിപാടി വിലയിരുത്തുന്നതിനായി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം. കുമാരനും സംഘവും പള്ളിക്കര GMUP സ്കൂൾ സന്ദർശിച്ചു.

കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുന്നതിനായുള്ള പരിപാടിയാണ് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ബാലമിത്ര 2.0 പരിപാടി സ്ക്കൂളുകളിലും അംഗനവാടികളിലും സെപ്റ്റംബർ 20 മുതൽ 30 വരെയാണ് നടപ്പിൽ വരുത്തുന്നത്. കഴിഞ്ഞ ദിവസം പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തസ്നിം വഹാബും സംഘവും ഈ പരിപാടി വിലയിരുത്താൻ കീക്കാൻ GUP സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു

Categories
Kasaragod Latest news main-slider

ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമം-പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.

മഞ്ചേശ്വരം : മുൻ മന്ത്രിയും രണ്ട് പതിറ്റാണ്ടോളം മഞ്ചേശ്വരം എം.എൽ.എ യുമായിരുന്ന ചെർക്കളം അബ്ദുള്ള സാഹിബിന്റെ അനുസ്മരണ സംഗമം അദ്ധേഹത്തിന്റെ ഓർമ്മകൾ തുടിച്ചു നിൽക്കുന്ന മണ്ണായ മഞ്ചേശ്വരത്ത് അദ്ദേഹം പടുത്തുയർത്തിയ മഞ്ചേശ്വരം യതീംഖാന കോമ്പൗണ്ടിൽ 2023 നവംബർ 25 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചു. അനുസ്മരണ സംഗമം വ്യത്യസ്ത പരിപാടികളോടെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയായിരിക്കും. പരിപാടിയുടെ വിജയത്തിനായി മഞ്ചേശ്വരം യതീംഖാനയിൽ ചേർന്ന യോഗത്തിൽ പ്രാദേശിക സംഘാടക സമിതി മൊയ്‌ദീൻ കുഞ്ഞി പ്രസിഡന്റായും സയ്യിദ് ഹാജി, മുഹമ്മദ്‌ സിദ്ധീഖ്, ഹമീദ് കണിയൂർ, മൂസ്സക്കുഞ്ഞി ഹാജി, യു.എച്ച്. അബ്ദുൽ റഹിമാൻ, കടമ്പാർ അബ്ദുൽ റഹിമാൻ ഹാജി, അസീസ് ഹാജി മഞ്ചേശ്വർ, ബി. എസ് ഇബ്രാഹിം ഹാജി എന്നിവർ വൈസ് പ്രസിഡന്റ് മാരായും പി.എച്ച്.അബ്ദുൽ ഹമീദ് ഹാജി ജനറൽ സെക്രട്ടറിയായും കെ.എം.അബ്ദുൽ ഖാദർ, അബ്ദുല്ലത്തീഫ് കുഞ്ചത്തൂർ, , അബ്ദുൽ മജീദ് കറോഡ, മുസ്തഫ ഉദ്യാവർ, കജ അബ്ദുള്ള, അബ്ദുൽ റഹിമാൻ ഹാജി തുടങ്ങിയവർ സെക്രട്ടരി മാറായും ആർ.കെ. ബാവ ഹാജി ട്രഷററായും യതീംഖാന ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ അടക്കമുള്ള നൂറംഗ കമ്മറ്റി രൂപീകരിച്ചു..

യോഗം യതീംഖാന ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുഞ്ഞി പ്രിയയുടെ അധ്യക്ഷതയിൽ മുസലിം ലീഗ് മണ്ഡലാദ്ധ്യക്ഷൻ അസീസ് മരിക്കെ ഉൽഘാടനം ചെയ്തു. എ.കെ. എം അശ്രഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി കുഞ്ചത്തൂർ ഖതീബ് ഉസ്താദ് ഹാഷിർ ഹാമിദി പ്രാർത്ഥന നടത്തി എ.കെ. ആരിഫ്, സൈഫുള്ള തങ്ങൾ, അഷ്‌റഫ്‌ കർള, എന്നിവർ സംസാരിച്ചു , അലി മാസ്റ്റർ, ഹമീദ് കണിയൂർ, മുഹമ്മദ്‌ സിദ്ധീഖ്, മൊയ്‌ദീനബ്ബ പാവൂർ,ഷംസീന, മുംതാസ് സമീറ, സൈബന്നിസ തുടങ്ങിയവർ സംബന്ധിച്ചു.

ഓർമ്മ പുസ്തക പ്രകാശനം, തുളുനാടിന്റെ വികസനവും ബഹുസ്വര സംസ്കാരവും എന്ന വിഷയത്തിൽ ദേശീയ സെമിനാറും, എന്നീ തലങ്ങളിൽ വിപുലമായി നടത്തപ്പെടുന്ന പരിപാടിയുടെ വിജയത്തിനായി നേരത്തെ മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, മുനീർ ഹാജി കമ്പാർ, യുസുഫ് ബന്തിയോട്, ടി എ മൂസ്സ എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പോൽ സയ്യിദ് അലി തങ്ങൾ, സി ടി അഹമ്മദലി എന്നിവർ മുഖ്യരക്ഷാധികാരികളായും അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ചെയർമാനായും എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ. ജനറൽ കൺവീനറായും അഷ്‌റഫ്‌ കർള ട്രഷററായും ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചിരുന്നു.

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും സെക്രട്ടറി ജനറൽ മുജീബ് തളങ്കര നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

എൽ ജെ ഡി ജില്ല കൗൺസിൽ യോഗം നടന്നു. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന എൻ ഡി എ സർക്കാറിനെതിരെ പോരാടുക: എം.കെ.ഭാസ്കരൻ

കാഞ്ഞങ്ങാട്:ഇന്ത്യയിലെ മതേതരത്വം ജനാധിപത്യം എന്നിവ തകർത്ത് സാധാരണക്കാരന്റെ ജീവിത പ്രയാസങ്ങൾ കാണാതെ കോർപ്പറേറ്റുകൾക്കായി ഭരണം കൈയ്യാളുന്ന എൻ ഡി എ സർക്കാറിനെതിരെ ശക്തമായി പോരാടണമെന്ന് എൽ ജെ ഡി സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്കരൻ പറഞ്ഞു. എൽ ജെ ഡി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം എൽ ജെ ഡി ആർ.ജെ ഡി. ലയന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി എല്ലാ ജില്ലയിലും ജില്ല കൗൺസിൽ യോഗം ചേരുന്നതിന്റ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന കാസർഗോഡ് ജില്ല കൗൺസിൽ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ഫാസിസ്റ്റ് കൂട്ടുകെട്ടായ എൻ ഡി എ മുന്നണിക്ക് ബദലായി രൂപം കൊണ്ട പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് ശക്തി പകരാൻ സോഷ്യലിസ്റ്റ് ഏകീകരണം അനിവാര്യമായ കാലഘട്ടത്തിൽ എൽ ജെ ഡി ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ച വിവരവും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ജില്ല പ്രസിഡന്റ്‌ ടി വി. ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ ,സിദ്ധിഖ് അലി മൊഗ്രാൽ, ഇ.വി. ഗണേശൻ,കെ. കുഞ്ഞിരാമൻ, സ്കറിയ,എം ജെ ജോയി കൃഷ്ണൻ പനങ്ങാവ്, യുവജനത ജില്ല പ്രസിഡന്റ്‌. എം.മനു,പി.വി.തമ്പാൻ, അലി കാസർഗോഡ്,മഹിളാ ജനത ജില്ല പ്രസിഡന്റ്‌ ടി. അജിത, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പി.പി.രാജൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഹമദ് അലി കുമ്പള സ്വാഗതം പറഞ്ഞു.ലയന സമ്മേളനം വിജയിപ്പിക്കാൻ മുഴുവ പ്രവർത്തകരും ഒറ്റകെട്ടായി പ്രവർക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ 7 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും ഒരേ വേദിയിൽ സംഗമിച്ച് നടത്തുന്ന മണ്ഡലം തല ബഹുജന സദസ്സ് വിജയിപ്പിക്കാനും ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു.

പടം: കാഞ്ഞങ്ങാട്ട് നടന്ന എൽ ജെ ഡി ജില്ല കൗൺസിൽ യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്കരൻ ഉൽഘാടനം ചെയ്യുന്നു.

Categories
Kerala Latest news main-slider

കല്ല്യാൺറോഡ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജാമഹോൽസവം ഒക്ട്ടോബർ 15 മുതൽ 24 വരെ. ലക്ഷ്മി വെങ്കടേശ്വര ട്രസ്റ്റി എച്ച് ഗുരുദത്ത് പൈ ഉൽസവാഘോഷങ്ങളുടെ ആദ്യഫണ്ട് കെ.വേണുഗോപാലൻ നമ്പ്യാർക്ക് സമർപ്പിച്ചു.

മാവുങ്കാൽ:കല്ല്യാൺറോഡ് ശ്രീ മാരിയമ്മ ക്ഷേത്രം നവരാത്രി പൂജാമഹോൽസവം ഒക്ട്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെ നടക്കും. മഹോൽസവ ചടങ്ങുകളുടെ ഭാഗമായി ഫണ്ട് സമർപ്പണം നടന്നു. ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ ഹോസ്ദുർഗ്ഗ് ലക്ഷ്മി വെങ്കടേശ്വര ട്രസ്റ്റി എച്ച് ഗുരുദത്ത് പൈ വിവിധ ക്ഷേത്രങ്ങളുടെ രക്ഷാധികാരിയും പൗര പ്രമുഖനുമായ കെ.വേണുഗോപാലൻ നമ്പാർക്ക് ആദ്യ ഫണ്ട് സമർപ്പിച്ചു.ആഘോഷ കമ്മിറ്റി ചെയർമാൻ അജയകുമാർ നെല്ലിക്കാട്ട് അദ്ധ്യക്ഷനായി.ക്ഷേത്ര പൂജാരി രാജീവൻ, ക്ഷേത്ര രക്ഷാധികാരികളായ എം.ബി.നാരായണൻ,എം.ഡി.നാരായണൻ, ട്രഷറർ നാരായണൻ ശാസ്ത, ക്ഷേത്ര വൈസ് പ്രസിഡണ്ട് സത്യനാഥ്, സി.എച്ച്.ദാമോദരൻ,നാരായണൻ കുന്നത്ത്,രാജീവൻ കാനത്തിൽ, സി.എച്ച്.നാരായണൻ, എം.സുരേന്ദ്രൻ,സി.എച്ച്.രാമൻ, സുജീന്ദ്രൻ,വിനു,അനിൽ, തുടങ്ങി വിശിഷ്ട വ്യക്ത്തികൾ സംബന്ധിച്ചു.

പടം:കല്യാൺറോഡ് ശ്രീ മാരിയമ്മ ക്ഷേത്രം നവരാത്രി പൂജാമഹോൽസവത്തിന്റെ ആദ്യ ഫണ്ട് സമർപ്പണം ഹോസ്ദുർഗ്ഗ് ലക്ഷ്മി വെങ്കടേശ്വര ട്രസ്റ്റി എച്ച് ഗുരുദത്ത് പൈ കെ.വേണുഗോപാലൻ നമ്പ്യാർക്ക് നൽകി നിർവ്വഹിക്കുന്നു

Categories
Kasaragod Latest news main-slider top news

ബദിയടുക്ക പള്ളത്തടുക്കയില്‍ നാടിനെ നടുക്കിയ അപകടം മരണപ്പെട്ടത്അഞ്ച്പേര്‍

ബദിയടുക്ക പള്ളത്തടുക്കയില്‍ നാടിനെ നടുക്കിയ അപകടം
മരണപ്പെട്ടത്അഞ്ച്പേര്‍

ബദിയടുക്ക: പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു ഉണ്ടായ ദാരുണ അപകടത്തില്‍ 5 പേര്‍ മരിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത് .പെര്‍ള ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ. ബസ് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്നു. അബ്ദുല്‍ റൗഫ്, ബീഫാത്തിമ, ഉമ്മു ഹലീമ, നബീസ, ബീഫാത്തിമ മൊഗര്‍ എന്നിവരാണ്മരിച്ചത്.

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട്ട് ആയ്യിരങ്ങൾ അണിനിരന്ന തൊഴിലുറപ്പ് റാലി

കാഞ്ഞങ്ങാട്ട് ആയ്യിരങ്ങൾ അണിനിരന്ന തൊഴിലുറപ്പ് റാലി
കാഞ്ഞങ്ങാട്: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘശക്ക് തി വിളിച്ചോതി കാഞ്ഞങ്ങാട്ട് ആയിരങ്ങൾ അണിനിരന്ന സമ്മേളനം നടന്നു. ജില്ലയിലെ വിവിധ പ്രദേശങളിൽ വാഹനങ്ങളിലും മറ്റുമായി ഉച്ചയോടെ ആയിരങ്ങൾ കാഞ്ഞങ്ങാട്ടെക്ക് ഒഴുകിയെത്തുകയായിരുന്നു. നാല് മണിയോടെ നോർത്ത് കോട്ടച്ചേരിയിലെ മൈതാനം നിറഞ്ഞ് കവിഞ്ഞു. ആളുകളെ ഉൾക്കൊള്ളാനാകാത്തതിനാൽ റോഡ് വക്കിലും കെട്ടിടത്തിന്റെ മട്ടുപ്പാവിലും സ്ഥാനം പിടിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ നറ്റിൽ സംഘടനയുടെ മുൻ സംസ്ഥാ ന സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ഗൗരി അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ചന്ദ്രൻ സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ.പി.ദിവാകരൻ . കെ.വി.ദാമോദരൻ കയ നികുഞ്ഞിക്കണ്ണൻ പാറക്കോൽ രാജൻ ഏ.വി.രമണി.. കെ.സന്തോഷ് കുമാർ. എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.എം എ കരിം സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച്‌ ഇന്ത്യന്‍ വനിതകള്‍; ക്രിക്കറ്റില്‍ സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച്‌ ഇന്ത്യന്‍ വനിതകള്‍; ക്രിക്കറ്റില്‍ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 116-7, ശ്രീലങ്ക 20 ഓവറില്‍ 97-8. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.

ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് തുടക്കത്തില്‍ തകര്‍ത്തടിച്ചാണ് ലങ്ക തുടങ്ങിയത്. ദീപ്തി ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ലങ്ക 12 റണ്‍സടിച്ച് ഞെട്ടിച്ചെങ്കിലും രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത പൂജ വസ്ട്രക്കര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മൂന്നാം ഓവറില്‍ സഞ്ജീവനിയെ(1) പുറത്താക്കിയ ടിറ്റാസ് സാധുവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ ഓവരില്‍ വിഷമി ഗുണരത്നെയെ(0) കൂടി മടക്കി ടിറ്റാസ് ലങ്കക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.പവര്‍ പ്ലേക്ക് മുമ്പ് ഭീഷണിയായ ചമരി അത്തപത്തുവിനെ(12) കൂടി ടിറ്റാസ് മടക്കിയതോടെ ലങ്കയുടെ ആവേശം കെട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പൂജ വസ്ട്രക്കറെ മൂന്ന് ബൗണ്ടറിയടിച്ച് ഹസിനി പെരേര ഞെട്ടിച്ചെങ്കിലും ലങ്കയുടെ ജയത്തിലേക്ക് അത് മതിയായിരുന്നില്ല. പത്താം ഓവറില്‍ രാജേശ്വരി ഗെയ്ക്‌വാദിനെ സിക്സിനും ഫോറിനും പറത്തിയതിന് പിന്നാലെ ഹസിനി പെരേര(22 പന്തില്‍ 25) പുറത്തായതോടെ ലങ്കയുടെ പാളം തെറ്റി. അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രാജേശ്വരി ഗെയ്ക്‌വാദിനെതിരെ രണ്‍സ് നേടാനെ ലങ്കക്കായുള്ളു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിനേഴാം ഓവറില്‍ 102-3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും ഇന്ത്യക്ക് അവസാന മൂന്നോവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ് 42 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. പതിനഞ്ചാം ഓവറില്‍ സ്മൃതി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 89 റണ്‍സായിരുന്നു. എന്നാല്‍ സ്മൃതിക്ക് പിന്നാലെ വന്നവരാരും നിലയുറപ്പിക്കാതിരുന്നതോടെ ഇന്ത്യ 116ല്‍ ഒതുങ്ങി. ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക്‌വാദ് രണ്ും വിക്കറ്റെടുത്തു.

Categories
International Latest news main-slider top news

ചാനലിന് പിന്നാലെ സ്റ്റാറ്റസ് അലര്‍ട്ട്; വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍

ചാനല്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാനലിന്റെ സ്റ്റാറ്റസ് സംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.

നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചാനല്‍ ഉള്ളടക്കം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് വിവരം നല്‍കുന്ന നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. അടുത്തിടെയാണ് ചാനല്‍ ഫീച്ചര്‍ ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍.

Categories
Kasaragod Latest news main-slider top news

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിങ്ങ് ഇൻസ്പെക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിങ്ങ് ഇൻസ്പെക്ടർ പിടിയിൽ

പയ്യന്നൂർ:നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. ബിൽഡിംഗ് പെർമ്മിഷൻ ആവശ്യവുമായി വന്ന വ്യക്തിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാൾ നഗരസഭാ കവാടത്തിനു പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു.

വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 3 മാസം മുൻപാണ് ഈ ഉദ്യോഗസ്ഥൻ പയ്യന്നൂർ നഗരസഭയിലെത്തിയത്.

Back to Top