Categories
Kasaragod Latest news main-slider

ലഹരി വിരുദ്ധ സന്ദേശവുമായി ബോധി പനയാലിന്റെ കൂട്ടയോട്ടം

ബോധി പനയാലിന്റെ മുപ്പതാം വാർഷിക കെട്ടിടോദ്‌ഘാടനത്തോടനുബന്ധിച്ചു നടത്തുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി. ബേക്കൽ ഡി വൈ എസ് പി ശ്രീ. സി. കെ സുനിൽ കുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.ഗംഗാ ധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയകുമാർ സ്വാഗതവും രഘു കെ എൽ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി

ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി

ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍ നിന്ന് മാറ്റി.ഇടുക്കി രൂപതയുടേതാണ് നടപടി. കൊന്നത്തടി പഞ്ചായത്തിലെ മാങ്കുവ സെന്റ്‌തോമസ് ദേവാലയ ഇടവക വൈദികനാണ് കുര്യക്കോസ് മറ്റം. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജിയുടെ നേതൃത്വത്തിലാണ് വൈദികനെ ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.

ആദ്യമായാണ് ഒരു വൈദികന്‍ ബിജെപി അംഗമാവുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നു. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെയെന്നായിരുന്നു ഫാ. കുര്യക്കോസ് മറ്റം പ്രതികരിച്ചത്.

Categories
Kasaragod Latest news main-slider

അജാനൂർ കടപ്പുറം മുസ്ളിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം, മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി

കാഞ്ഞങ്ങാട്:അജാനൂർ കടപ്പുറം മുസ്ളിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷങ്ങൾക്ക് പ്രൗഢോജ്വല സമാപനം.മഹ്ദനു ഉലൂം മദ്രസ്സയിൽ നടന്ന സമാപന പൊതു സമ്മേളനം ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സ്ഥലം ഖത്തീബ് അഷ്റഫ് ദാരിമി ഉൽഘാടനം ചെയ്തു.ജമാഅത്ത് വൈസ് പ്രസിഡണ്ടുമാരായ എ.അബ്ദുളള,കെ.സി.ഹംസ,സെക്രട്ടറി അബ്ബാസ് പാലായി,ജോ:സെക്രട്ടറിമാരായ സി.എച്ച്.മജീദ്,ജാഫർ പാലായി ഗൾഫ് പ്രതിനിധികളായ പനത്തടി അബ്ദുൾ റസാഖ് ഹാജി,പി. മജീദ് ഇട്ട്മ്മൽ, എ.റഫീഖ്,കെ.എം.ജമാൽ, കെ.എം.നസീർ,ഗഫാർ പാലായി,എ.സെമീർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വൈവിദ്ധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി.

 

പടം:അജാനൂർ കടപ്പുറം മുസ്ളിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹ്ദനു ഉലൂം മദ്രസ്സയിൽ നടന്ന നബിദിന പൊതുസമ്മേളനം ഖത്തീബ് അഷ്റഫ് ദാരിമി ഉൽഘാടനം ചെയ്യുന്നു.

Categories
Kerala Latest news main-slider

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാസർഗോഡ് ജില്ല കമ്മിറ്റി വയോജന ദിനാചരണം നടത്തി. ഹോസ്ദുർഗ്ഗ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.ഷൈൻ ഉൽഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:ലോക വയോജന ദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ( കെ എസ് എസ് പി യു )കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കാഞ്ഞങ്ങാട് കാരാട്ട് വയൽ ജില്ല പെൻഷൻ ഭവനിൽ നടന്ന പരിപാടികൾ ഹോസ്ദുർഗ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. പി. ഷൈൻ ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡണ്ട് ഇ. പ്രഭാകര പൊതുവാൾ അധ്യക്ഷത വഹിച്ചു.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ:സി.ഈപ്പൻ നിയമവുമായി ബന്ധപ്പെട്ട ക്ലാസെടുത്തു.

പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം.ജോസഫ് ആരോഗ്യ ബോധവൽക്കരണ ക്ലാസും കൈകാര്യം ചെയ്തു.ചടങ്ങിൽ

യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. പ്രസന്ന സംസ്ഥാന കമ്മിറ്റി അംഗം പി.കെ. മാധവൻ നായർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

ജില്ല സെക്രട്ടറി പി. കുഞ്ഞമ്പു നായർ സ്വാഗതവും,ജില്ല ട്രഷറർ എസ്. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

പടം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാചരണം ഹോസ്ദുർഗ്ഗ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.ഷൈൻ ഉൽഘാടനം ചെയ്യുന്നു.

Categories
Kasaragod Latest news main-slider top news

ഗാന്ധി സ്മരണ നടത്തി കേരള സംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഗാന്ധി സ്മരണ നടത്തി കേരള സംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ജില്ലാ പ്രസിഡണ്ട് മുസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ ഉദ്ഘാടനം ചെയ്തു കൗൺസിലർ പി ബിന്ദു. മോഹനൻ എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider top news

ജനത ദൾ . എസ്.ഗന്ധി ജയന്തി ദിനം ആചരിച്ചു. കാഞ്ഞങ്ങാട്. ജനത ദൾ എസ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു.

ജനത ദൾ . എസ്.ഗന്ധി ജയന്തി ദിനം ആചരിച്ചു. കാഞ്ഞങ്ങാട്. ജനത ദൾ എസ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു. മണ്ഡലം കമ്മററി ഓഫീസിൽ ഗാന്ധിജിയുടെ ഫോട്ടേ വിൽ. പുഷ്പാർച്ചന നടത്തി.. ജയന്തി ദിനം ജില്ല. പ്രസിഡൻണ്ട്.സ.പി.പി.രാജുഉൽഘടനം ചെയ്തു. ജില്ല. സെകട്ടറി.കെ.എ o ബാലകൃഷ്ണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡല o പ്രസി ഡണ്ട് . വി. വെങ്കിടേഷ്. അദ്ധ്യക്ഷം വഹിച്ചു ഖാലീദ് കൊള വയൽ പി. വിശ്വനാഥൻ.കെ.സി അശോകൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെകട്ടറി. ദിലീപ് മേടയിൽ സ്വാഗതം. പറഞ്ഞു.

Categories
Kerala Latest news main-slider

പള്ളിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, തിരികെ സ്കൂളിൽ ക്യാമ്പയിന് തുടക്കമായി

 

പാക്കം : തിരികെ സ്കൂളിൽ ക്യാമ്പ‍യിൻ പാക്കം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എം കുമാരൻ ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചെയർപേഴ്സൺ കെ സുമതി അധ്യക്ഷനായി. 500 ലധികം അയൽക്കൂട്ട അംഗങ്ങൾ വിവിധ ക്ലാസ്സുകളിൽ പഠിതാക്കളായിമാറിയത് പുതിയ അനുഭവമായി. അസംബ്ലിയും വിളംബര ഘോഷയാത്രയും വൻ ജനപങ്കാളിത്തത്തോടെ നടന്നു. സ്കൂളിൽ പോവാൻ സാധിക്കാത്തവർക്കും പകുതിവച്ചു പഠനം നിർത്തേണ്ടി വന്നവർക്കും ഒരിക്കൽക്കൂടി ഒത്തുചേരാൻ സാധിച്ചു.

Categories
Kasaragod Latest news main-slider

റൗളത്തുൽ ഉലൂം മദ്രസ്സ വിദ്യാർത്ഥികൾ, ഫാറൂഖിയ മദ്രസ്സ വിദ്യാർത്ഥികൾ, പൂച്ചക്കാട് ജമാഅത്ത് മഹൽ നിവാസികൾ സംയുക്തമായി നബിദിന ഘോഷയാത്ര നടത്തി.

പൂച്ചക്കാട് : റൗളത്തുൽ ഉലൂം മദ്രസ്സ വിദ്യാർത്ഥികൾ ഫാറൂഖിയ മദ്രസ്സ വിദ്യാർത്ഥികൾ,പൂച്ചക്കാട് ജമാഅത്ത് മഹൽ നിവാസികൾ സംയുക്തമായി നബിദിന ഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക്ക് പൂച്ചക്കാട് ഇമാം സയ്യിദ് സിറാജുദീൻ തങ്ങൾ, മദ്രസ പ്രഡിഡന്റ് മാഹിൻ, നബിദിന ചെയർമാൻ പി എ റഫീക്ക്, KC ശാഫി, ബഷീർ മദ്രസ സെക്രട്ടറി,മുഹമ്മദ് കുഞ്ഞി, തർക്കാരി മുഹമ്മദ് ഹാജി, അബ്ബാസ് കടവ്, മുഹമ്മദലി ഹാജി,മുഹാജിർ കപ്പണ, റസാക്ക് ഹുസൈൻ, കബിർ കപ്പണ, ബഷീർ കപ്പണ, അബ്ദുൾ ഖാദർ, ജലീൽ, സാദത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Categories
Kasaragod Latest news main-slider

പ്രിയദർശിനി ക്ലബ് തച്ചങ്ങാടിന്റെ 38മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടത്തി

പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ് തച്ചങ്ങാടിന്റെ 38മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടത്തി

ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉദ്ഘടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ ജ്യോതിഷ് അധ്യക്ഷത വഹിച്ചു

മുൻ ഡിവൈഎസ് പി കെ ദാമോദരൻ വിഷയം അവതരിപ്പിച്ചു.

ചടങ്ങിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് റ്റൂ , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു, ചടങ്ങിൽ ക്ലബ് സെക്രട്ടറി സുജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർ എം പി ജയശ്രീ,പി ഭാസ്കരൻ നായർ,സുകുമാരൻ പൂച്ചക്കാട്, എം പി എം ഷാഫി, ശിവാനന്ദൻ മാസ്റ്റർ, വി വി കൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി രശ്മി ചന്ദ്രൻ നന്ദി പറഞ്ഞു

Categories
Kasaragod Latest news main-slider top news

ആയുഷ്മാൻ ഭവ: ആയുഷ്മാൻ സഭ മരക്കാപ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു

ആയുഷ്മാൻ ഭവ:
ആയുഷ്മാൻ സഭ മരക്കാപ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു

മരക്കാപ്പ്:മരക്കാപ്പ് കടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് *ആയുഷ്മാൻ ഭവ:* ആയുഷ്മാൻ സഭ യുടെ ഉദ്ഘാടനം 30-ാം വാർഡ് കൗൺസിലർ കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. JrPHN ശ്രീമതി പ്രസീന ടി കെ ABHA ഐഡി തയ്യാറാക്കൽ ആരോഗ്യ പദ്ധതികളെയും സേവനങ്ങളെയും സംമ്പന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 30-ാം വാർഡ് ആശാ വർക്കർ സുമിത്ര സ്വാഗതവും വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗം ശരത്ത് മരക്കാപ്പ് നന്ദിയും പറഞ്ഞു.

Back to Top