Categories
Kasaragod Latest news main-slider

കുശാൽനഗർ പ്രിയദർശിനി ക്ലബ്ബിന്റെ രണ്ടാം വാർഷികാഘോഷം യുവതയുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കണം – ഉമേശൻ വേളൂർ

കാഞ്ഞങ്ങാട് : ഇന്നത്തെ ലോകം അനന്ത സാധ്യതകളുടേതാണെന്നും ഇന്നത്തെ യുവത വലിയ സ്വപ്നങ്ങൾ കാണുന്നവരാണെന്നും അവരുടെ സ്വപ്നങ്ങൾക്ക് കരുത്താവാൻ പ്രിയദർശിനി ക്ലബുപോലുള്ള പ്രസ്ഥാനങ്ങൾക്കാവണമെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും കിനാനൂർ കരിന്തളം പഞ്ചായത്തംഗം കൂടിയായ ഉമേശൻ വേളൂർ.

കുശാൽനഗർ പ്രിയദർശിനി ക്ലബ്ബിന്റെ രണ്ടാം വാർഷികാഘോഷം സനീഷ് രാജേഷ് നഗറിൽ ഉദ്ഘാടനം ചെയ്ത്യു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു.

വിവിധ പ്രായത്തിൽപ്പെട്ടവർക്കായി വ്യത്യസ്‌തമായ അനേകം മത്സരങ്ങളും അരങ്ങേറി.

ക്ലബ്‌ പ്രസിഡന്റ്‌ വേണു കെ അധ്യഷത വഹിച്ച ചടങ്ങിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ശ്രീകല പുല്ലൂർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെപി ബാലകൃഷ്ണൻ, കെ സ് യു ജില്ലാ പ്രസിഡന്റ്‌ ജവാദ് പുത്തൂർ, പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പദ്മരാജൻ ഐങ്ങോത്ത്, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശരത്ത് മരക്കാപ്പ്, രക്ഷാധികാരികളായ ഭാസ്കരൻ, ട്രഷറർ രാജു ഭാരവാഹികളായ രമേശൻ കെ , വിനോദ്, സതീശൻ, ബിജു, ശശീന്ദ്രൻ, സുകുമാരൻ, രതീഷ് ദുബായ്, സതീശൻ ദുബായ്, വിജയൻ, മധു, പവിത്രൻ, രവി, ദിനേശൻ, ബാബു, ജയശ്രീ, ജയശ്രീ, അനീഷ്, സുഭാഷ് എന്നിവർ സംസാരിച്ചു,

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിവിധ തരം സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ക്ലബ് സെക്രട്ടറി സനോജ് കെ എം സ്വാഗതവും, രതീഷ് കെ ടി നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

സംസ്ഥാന ഫിഷറിഷ് വകുപ്പ് നൽകിയ മത്സ്യകുഞ്ഞുങ്ങളെ ക്ഷേത്ര കുളത്തിലേക്ക് നിക്ഷേപിച്ച് ക്ഷേത്രം മേൽശാന്തി.

ആയമ്പാറ ശ്രീ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിൽ സംസ്ഥാന ഫിഷറിഷ് വകുപ്പ് നൽകിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ക്ഷേത്രം മേൽശാന്തി ശങ്കരഭട്ട്, തമ്പാൻ കാപ്യവീട്, മോഹനൻ കുണ്ടൂർ, നാരായണൻ കാപ്യവീട്, ദാമോദരൻ മോലോത്തിങ്കാൽ, നാരായണൻ കാപ്യ എന്നിവർ ചേർന്നാണ് മൽസ നിക്ഷേപം നടത്തിയത്

Categories
Kasaragod Latest news main-slider

സൗജന്യ പി.എസ്.സി ക്ലാസ്സുകളുമായി ജില്ലാ ഭരണസംവിധാനം; ജില്ലയെ മുന്നിലേക്ക് നയിക്കാന്‍ ‘മുന്നോട്ട് 2023’ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ സക്സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു

സൗജന്യ പി.എസ്.സി ക്ലാസ്സുകളുമായി ജില്ലാ ഭരണസംവിധാനം; ജില്ലയെ മുന്നിലേക്ക് നയിക്കാന്‍ ‘മുന്നോട്ട് 2023’;

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ സക്സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലെ തന്നെ വലിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ജില്ലാ ഭരണസംവിധാനം. മത്സരപരിശീലനത്തിന് വേണ്ടി സൗജന്യ ക്ലാസുകള്‍ സംഘടിപ്പിക്കുന്ന ‘ മുന്നോട്ട് ‘ എന്ന പദ്ധതിക്ക് കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ തുടക്കം കുറിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന’ ഐപിഎസ് ‘മുന്നോട്ട്’ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ് ഐഎഎസ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഐഎഎസ്, കാസർകോട് ഗവ.കോളജ് പ്രിൻസിപ്പാൾ ഡോ. വി എസ് അനിൽകുമാർ, തുടങ്ങിയവര്‍ സംസാരിച്ചു. KAS ഉദ്യോഗസ്ഥരായ ആദില്‍ മുഹമ്മദ്, എ അജിത, ആസിഫ് അലിയാര്‍, അജിത് ജോണ്‍, എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് വികസന ജില്ലാ പാക്കേജും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായിട്ടാണ് പി.എസ്.സി പരീക്ഷകള്‍ക്ക് പരിഗണന നല്‍കിയിട്ടുള്ള മത്സരപരീക്ഷ പരിശീലന സൗജന്യ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ തദ്ദേശീയരായിട്ടുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ മുന്നോട്ട് ‘ എന്ന പദ്ധതി ആരംഭിക്കുന്നത്. മുന്നോട്ട് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പി.എസ്.സി കോച്ചിങ് ക്ലാസുകളാണ് സൗജന്യമായി നല്‍കുക. ജില്ലയിലെ ആറ് ബ്ലോക്കുകളിലായി ആറു സ്റ്റഡി സെന്ററുകളുണ്ടാവും. കാസര്‍കോട് ഗവണ്മെന്റ് കോളേജ്, ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്, ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.എച്ച്.എസ്.എസ് ഉപ്പള, ജി.എച്ച്.എസ്.എസ് പരപ്പ എന്നിവയാണ് സെന്ററുകള്‍. എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലുമാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഒരു മാസത്തില്‍ അഞ്ചു ക്ലാസ്സുകളാണ് ഉണ്ടാവുക. രണ്ടു ബാച്ചുകളായിട്ടായിരിക്കും ക്ലാസ്. എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി ഒരു ബാച്ചും ഡിഗ്രി യോഗ്യത ഉള്ളവര്‍ക്കായി മറ്റൊരു ബാച്ചും. പി.എസ്.സി നടത്തുന്ന വരാനിരിക്കുന്ന പരീക്ഷകളെ മുന്‍നിര്‍ത്തിയുള്ള ക്ലാസ്സുകളായിരിക്കും പദ്ധതിയുടെ തുടക്കത്തില്‍ നല്‍കുക. പരീക്ഷയെ എങ്ങനെ നേരിടാമെന്നുള്ള ക്ലാസ്സുകളും വിഷയത്തിന്റെ കൂടെയുണ്ടാവും. പി.എസ്.സി പരീശീലന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അധ്യാപകരും ജില്ലയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഫാക്കല്‍റ്റിമാരായി ക്ലാസ്സിലെത്തും. ക്ലാസ്സുകള്‍ക്ക് പുറമെ പി.എസ്.സി പരീക്ഷ മോഡല്‍ ടെസ്റ്റുകള്‍ നടത്തും. ജില്ലയിലെ യുവജനങ്ങളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ‘ മുന്നോട്ട് ‘ പദ്ധതിയുടെ പ്രഥമ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് പറഞ്ഞു. പി.എസ്.സി പരീക്ഷകള്‍ക്ക് പുറമെ മറ്റു സംസ്ഥാന/കേന്ദ്ര പരീക്ഷകളുടെ സൗജന്യ ക്ലാസ്സുകളും ‘മുന്നോട്ട് ‘ പദ്ധതിയിലൂടെ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Categories
Kerala Latest news main-slider

വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണം: കമ്മിഷൻ

വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.എ.ഹക്കിമും കെ.എം.ദിലീപും പറഞ്ഞു. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികൾ തീർപ്പാക്കാൻ കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അവർ.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവിൽ നീതി ലഭ്യമാക്കുന്നുവെന്നതും സര്‍ക്കാർ ഫയലുകളിലെ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് യഥാർത്ഥ രൂപത്തിൽ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകതയെന്ന് കമ്മീഷണർമാർ പറഞ്ഞു. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം.

ഈ നിയമത്തിന് കീഴില്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ കാണുന്നതിനും കുറിപ്പുകള്‍ എഴുതിയെടുക്കാനും കോപ്പികള്‍ ആവശ്യപ്പെടാനും സാധിക്കും. വിവരാവകാശ നിയമം പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും ശരിയായ രീതിയില്‍ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് വിവരാവകാശനിയമത്തിലൂടെ ഉണ്ടാകേണ്ടതെന്നും കമ്മീഷണര്‍മാർ പറഞ്ഞു.

അപേക്ഷ ലഭിച്ചാൽ ഉടൻ വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം.വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് മുപ്പത് ദിവസംവരെ സമയം നല്കും.ശേഷം ഓരോദിവസവും 250 രൂപ വീതം 25000രൂപ പിഴ ഈടാക്കും.

പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അച്ചടക്ക നടപടികള്‍ക്ക് വിധേയരാകും.വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അപേക്ഷകന് നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരതുകയും നല്‍കേണ്ടിവരും

രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ക്ക് പകർപ്പ് എടുക്കുന്നതിന് ആവശ്യമായി വരുന്ന തുകമാത്രമാണ് പൊതുജനങ്ങള്‍ നല്‍കേണ്ടത്.

വകുപ്പുകള്‍ ഈടാക്കുന്ന വ്യത്യസ്ത ഫീസുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ കമ്മീഷന്‍ ജില്ലയില്‍ തെളിവെടുപ്പ് നടത്തി 17 പരാതികൾ തീർപ്പാക്കി

കാസര്‍കോട് കളക്ടറേറ്റില്‍ല്‍ വിവരാവകാശ കമ്മീഷണര്‍മാരായ എ.അബ്ദുല്‍ ഹക്കീം, ഡോ. കെ.എം ദിലീപ് എന്നിവര്‍ തെളിവെടുപ്പ് നടത്തി. തളിവെടുപ്പില്‍ 18 പരാതിനെട്ട് പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലയില്‍ നിന്നും കൂടുതല്‍ വിവരാവകാശം സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കമ്മീഷന്‍ കാര്യക്ഷമമായി പരാതികളില്‍ ഇടപെട്ടു വരികയാണെന്നും കമ്മീഷണര്‍മാര്‍ അറിയിച്ചു.

പച്ചക്കാട് ആര്‍ഡി നഗറിലെ ജയശ്രീ വിവരംലഭിക്കാൻ കാസർകോട് താലൂക്ക് ഓഫീസിൽ 506 രൂപ അടക്കേണ്ടതില്ലെന്നും പകരം ഒന്‍പത് രൂപ അടച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കമ്മിഷണർ ഹക്കിം നിർദ്ദേശിച്ചു.

509 രൂപ അടക്കണമെന്ന പൊതുബോധന അധികാരിയുടെ ആവശ്യം നിയമപരമല്ല.ആവശ്യപ്പെട്ട വിവരങ്ങള്‍ (മൂന്ന് പേജ്) ഒന്‍പത് രൂപ ട്രഷറിയില്‍ അടച്ചാല്‍ തിങ്കളാഴ്ച വിവരങ്ങള്‍ ലഭിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീംഅറിയിച്ചു. കത്തില്‍ 506 രൂപ അടച്ച് വിവരങ്ങള്‍ കൈപ്പറ്റണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

വിവരം വെളിപ്പെടുത്തുന്നതിൽ താല്പര്യമില്ലാത്ത ഓഫീസർമാരുള്ളതുകൊണ്ടാണ് കമ്മിഷനിൽ അപ്പീലുകൾ കൂടുന്നത്. ഇത്തരം ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കമ്മിഷണർമാർ പറഞ്ഞു.

Categories
Kerala Latest news main-slider

വംശീയത നാടിനാപത്ത് – ഡോ. ഖാദർ മാങ്ങാട്

ഉദുമ : ജനാധിപത്യ സമൂഹത്തെ പരസ്പരം പോരടിപ്പിച്ചുകൊണ്ട് മത നിരപേക്ഷ സമൂഹത്തെ ഇല്ലാതാക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും വശീയത നാടിനാപത്താണെന്നും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമ യിൽ നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ബഹുസ്വരതയ്ക്കും നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ സംസ്ക്കാരത്തിനും കടയ്ക്കൽ കത്തി വെക്കുന്ന കൊടും വിപത്തിനെ തടയാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും മഹത്തായ പാരമ്പര്യവും നഷ്ടമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ

വി.വി.പ്രഭാകരൻ അധ്യക്ഷനായി.

സംസ്കാരം തിരിച്ചു പിടിക്കേണ്ട കാലമെത്തിയിരിക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ ഡോ. വത്സൻ പിലിക്കോട് പറഞ്ഞു.

പ്രതിരോധത്തിന്റെ കലയാണ് രാഷ്ട്രീയം . സംഘടനാബോധം അതാണ് നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവി മധു എസ്.നായർ , കെ.സി.ഇ.എഫ്. സംസ്ഥാന ഭാരവാഹികളായ പി.കെ. വിനയകുമാർ , ഇ .ഡി. സാബു , എം. രാജു,ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ , ജില്ലാ സെക്രട്ടറി സി.ഇ. ജയൻ , കെ.ശശി, പി.കെ.പ്രകാശ് കുമാർ , സുകുമാരൻ പൂച്ചക്കാട്, കൊപ്പൽ പ്രഭാകരൻ, ദിനേശൻ മൂലകണ്ടം, എ.കെ. ശശാങ്കൻ, സുജിത്ത് പുതുക്കൈ, ഷിബു കടവങ്ങാനം തുടങ്ങിയവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു:പി കെ ഫൈസൽ

മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു:പി കെ ഫൈസൽ

പെരിയ:മഹത്തായ ഇന്ത്യാ രാജ്യത്തിന്റെ മഹനീയ മുദ്രവാക്യമായ ജനാധിപത്യവും മതേതരത്വവും കശാപ്പ് ചെയ്തു ഭരണം നടത്തുകയാണ് മോദി സർക്കാരെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അഭിപ്രായപ്പെട്ടു.പുല്ലൂർ പെരിയ മണ്ഡലം ഏകദിനശില്പശാല “മുന്നൊരുക്കം 2024”ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാളെ മുതൽ പാർലിമെന്റ് സമ്മേളനം ചേരുമ്പോൾ രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുന്ന വിധം ജനം ഭീതിയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.മണിപ്പൂർ പോലുള്ള സംസ്ഥാനത്ത് നടമാടുന്ന ഭീകരദൃശ്യമൊക്കെ ജനമനസുകളെ ഞെട്ടിപ്പിക്കുന്നതിന്റെ ആഴം ഗൗരവതരമായതാണെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.രാജ്യത്തിന്റെ പഴയകാല പ്രതാപത്തിലേക്ക് എത്താൻ കോൺഗ്രസിന്റെ വിജയം അനിവാര്യമാണെന്നും അതിന് വേണ്ടിയുള്ള ഒരുക്കത്തിന് പാർട്ടിപ്രവർത്തകർ തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏകദിനശില്പശാലയുടെ ഉൽഘാടന സെക്ഷനിൽ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ ഹക്കീം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിൽ കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് സൈമൺ അലക്സ് ക്ലാസിന് നേതൃത്വം നൽകി.ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽ വീട്,ധന്യ സുരേഷ്,ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ വി ഭക്തവൽസലൻ,മുൻ പ്രസിഡന്റ് സി രാജൻ പെരിയ,മുൻ മണ്ഡലം പ്രസിഡന്റും ഇലക്ഷൻ ചുമതലയുള്ള ടി രാമകൃഷ്ണൻ,മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് മിനി ചന്ദ്രൻ,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന ക്ലാസിൽ ഡോക്ടർ സരിൻ വിഷയാവതരണം നടത്തി.
സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ഉൽഘാടനം ചെയ്തു.കെപിസിസി മെമ്പർ സി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി.മുൻ മണ്ഡലം പ്രസിഡന്റുമാരായ കെ വി ഗോപാലൻ,അഡ്വക്കേറ്റ് ബാബുരാജ്,പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ,മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീകല പുല്ലൂർ,ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പത്മനാഭൻ പുല്ലൂർ ,കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ,പ്രവാസി കോൺഗ്രസ് ജില്ല ചെയർമാൻ പത്മരാജൻ ഐംഗോത്ത്,എന്നിവർ സന്നിഹിതരായിരുന്നു.
ക്യാമ്പിന്റെ വിവിധ സമയത്ത് ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ്,കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് ശ്രീജിത്ത് മാടക്കൽ,സാബു അബ്രഹാം കുറ്റിക്കോൽ,കുഞ്ഞികൃഷ്ണൻ ബേഡകം,ബാലചന്ദ്രൻ മാസ്റ്റർ ചെമ്മനാട് എന്നിവർ ക്ഷണിതാക്കളായി എത്തുകയും ചെയ്തു.ക്യാമ്പിൽ മണ്ഡലം ജനറൽ സെക്രട്ടറി ഫസൽ മൂന്നാംകടവ് സ്വാഗതവും കുഞ്ഞികൃഷ്ണൻ കൊടവലം നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

അഴിത്തല കടലോരം ശുചീകരിച്ചു.

നീലേശ്വരം: സ്വച്ച് സർവേക്ഷൺ – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ ടു വിന്റെ ഭാഗമായി ശുചിത്വബോധവത്കരണത്തിനായി നഗരസഭയുടെ ആഭിമുഖ്യത്തിൽ അഴിത്തല കടലോരം ശുചീകരിച്ചു.

നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ഇ. ഷജീർ, റഫീഖ് കോട്ടപ്പുറം, എം.കെ വിനയരാജ്, എം.ഭരതൻ, പി.കെ ലത, കെ.വി ശശികുമാർ, നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ , ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശൻ, വൈ പി മഞ്ജിമ, വി.വി. ഷീജ ടീച്ചർ, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ വിജിത ടീച്ചർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ – ഹരിതകർമ്മ സേനാ പ്രവർത്തകർ,

നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,

കോട്ടപ്പുറം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ,

സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ബീന വി.വി, രചന കെ.പി എന്നിവർ ഏകോപനം നടത്തി.

തേജസ്വിനി ഡ്രൈവ് എന്ന പേരിലുള്ള നഗരസഭാതല ബോധവത്കരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ ചിത്രരചന, കൂട്ടയോട്ടം, ഫ്ലാഷ് മോബ് , ശുചിത്വ പ്രതിജ്ഞ എന്നിവ നടത്തിയിരുന്നു.

Categories
Kasaragod Latest news main-slider

മാരകമായ രോഗം പിടിപ്പെട്ട രണ്ടു പേർക്കും കൂടി അര ലക്ഷം രൂപയുടെ അധിക ചികിത്സാ ധനസഹായം നൽകി മിത്ര ചാരിറ്റി

പളളിക്കരപഞ്ചായത്ത് പൂച്ചക്കാട് താമസിക്കുന്ന എം വി നാരായണനും, മകൾ ചീമേനിയിലെ എം. നമിതക്കും ചേർന്ന് മിത്ര ചാരിറ്റി ട്രസ്റ്റിൻ്റെ അധിക ചികിത്സാ ധനസഹായമായ അര ലക്ഷം രൂപം കൈമാറി. ഇരുവരും വർഷങ്ങളായി ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലാണ്.ജീവകാരുണ്യത്തിൻ്റെ സ്പർശന സ്പന്ദങ്ങളായി പ്രവർത്തിക്കുന്ന മിത്ര ചാരിറ്റി ഇത്തരം നിരാലംബരും, പാവപ്പെട്ട കുടുംബങ്ങളെയും മാസം തോറും ചികിത്സ ധനസഹായം കൊടുത്തു വരുന്നു. അതിനു പുറമെ അത്യാവശ്യഘട്ടത്തിൽ ഇത്തരം അധികസഹായം മിത്ര യുടെ ചില മെമ്പർ മ ചേർന്ന് നൽകാറുണ്ട്. നമ്മുടെ ചാരിറ്റി മെമ്പർ രജനിയുടെ വീട്ടിലെ അവസ്ഥയറിഞ്ഞ് ഒരാഴ്ച കൊണ്ട് പിരിച്ച സഹായ ധനം ഇന്ന് മിത്ര ചാരിറ്റി രക്ഷാധികാരി കെ.വി സുരേശൻ, മടിക്കൈപഞ്ചായത്ത് ജോ സെക്രട്ടറി ബിജു പുൽകോൽ, മടിക്കൈ പഞ്ചായത്ത് ട്രഷറർ രാജകലാനാരായണൻ ഉദുമ പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം കുഞ്ഞിക്കണ്ണൻ മധുരംമ്പാടി പുല്ലൂർ പെരിയ പഞ്ചായത്ത്, ചാരിറ്റി അംഗങ്ങളായ രവീന്ദ്രൻ കരിച്ചേരി പളളിക്കര പഞ്ചായത്ത്, ലത മടികൈ, രജിത്ര അജിത്ത് നിലേശ്വരം,സൗജ കരുവളം, കാഞ്ഞങ്ങാട് മുനിസിപാലിറ്റി, വിജയൻ പാക്കം വളളിയോട്ട് പള്ളിക്കര പഞ്ചായത്ത്,രജനി കല്യോട്ട് പുല്ലൂർ പെരിയ പഞ്ചായത്ത്എന്നിവർ ചേർന്ന് കുടുംബങ്ങൾക്ക് കൈമാറി,

Categories
Latest news main-slider Other News

കൂട്ടക്കനി തോട്ടം സ്വദേശി ബാലട്ടേൻ അന്തരിച്ചു.സജീവ കോൺഗ്രസ്‌ അനുഭാവിയായിരുന്നു

കൂട്ടക്കനി തോട്ടം സ്വദേശി ബാലട്ടേൻ അന്തരിച്ചു. സജീവ കോൺഗ്രസ്‌ അനുഭാവിയായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം ഓപ്പറേഷൻ കഴിഞ്ഞ സമയമായിരുന്നു. നാളെ 18 തിയ്യതി സംസ്‍കാര ചടങ്ങുകൾ നടക്കും, രാത്രി വൈകി പരിയാരത്തു നിന്നും സഞ്ചിവനി കാഞ്ഞങ്ങാട് എത്തിക്കും

ഭാര്യ പുഷ്പ, മകൾ ഷീബ മകൻ ഷിബിൻ

Categories
Kasaragod Kerala Latest news main-slider top news

റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിന് നാളെ (18) തുടക്കം ആദ്യ ദിനം അഞ്ച് സെഷനുകൾ

ജില്ലയുടെ വ്യവസായ നിക്ഷേപത്തിനും തൊഴിൽ സാധ്യതകൾക്കും വികസനത്തിനും ഊർജമാകാൻ ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിന് നാളെ (സെപ്റ്റംബർ 18 ) തുടക്കമാകും.. നാളെയും 19 നും ഉദുമ ലളിത് ഹോട്ടലിൽ നടക്കുന്ന നിക്ഷേപക സംഗമം വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ കെ ഇമ്പശേഖർ ആമുഖ പ്രഭാഷണം നടത്തും. രാജ്മോഹൻ ഉണ്ണിത്താന്‍ എം.പി, എംഎല്‍എമാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, എ.കെഎം അഷ്‌റഫ് എന്നിവര്‍ മുഖ്യാതിഥികളാവും. ചീഫ് സെക്രട്ടറി ഡോ വി വേണു, എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പികെ സജീവ്, മുന്‍ എം.പി പി കരുണാകരന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരാവും. വിവിധ വ്യവസായ പ്രമുഖരെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.

ആദ്യ ദിനം അഞ്ച് സെഷനുകൾ

റൈസിംഗ് കാസർകോട് നിക്ഷേപക സംഗമം ഉദ്ഘാടനച്ചടങ്ങിന് ശേഷം നടക്കുന്ന വിവിധ സെഷനുകളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ അവതരണം നടത്തും. വിവിധ സെഷനുകളിൽ എം എൽ എ മാരായ സി.എച്ച് കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന് , എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ എന്നിവർ അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് 12 മണി:

• കാസര്‍കോടിന്റെ അനന്ത സാധ്യതകള്‍ –

ഡോ വി വേണു (ചീഫ് സെക്രട്ടറി)

• കേരളത്തിന്റെ വ്യവസായ നയം

എ.പി.എം മുഹമ്മദ് ഹനീഷ്
(വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി )

ഉച്ചയ്ക്ക് 2 മണി :

• നിക്ഷേപകര്‍ക്ക് മുന്നില്‍ പ്രൊജക്ട് ആശയങ്ങളുടെ അവതരണം

ആദില്‍ മുഹമ്മദ്

(ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് )

ലിജോ ജോസഫ്

( ഡി.ടി.പി.സി സെക്രട്ടറി)

സയ്യിദ് സവാദ്
(സ്റ്റാര്‍ട്ട് അപ് മിഷന്‍)

എം.എന്‍ പ്രസാദ്

( നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് )

വൈകീട്ട് 4 മണി :

• നിക്ഷേപകർക്കുള്ള പിന്തുണാ സംവിധാനം

പി.വി ഉണ്ണികൃഷ്ണന്‍ (കെഡിസ്ക് മെമ്പർ സെക്രട്ടറി)

വൈകീട്ട് 5 മണി :

• നിക്ഷേപകരുടെ അനുഭവങ്ങൾ പങ്കു വെക്കൽ

____________

Back to Top