എൽ ജെ ഡി ജില്ല കൗൺസിൽ യോഗം നടന്നു. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന എൻ ഡി എ സർക്കാറിനെതിരെ പോരാടുക: എം.കെ.ഭാസ്കരൻ

Share

കാഞ്ഞങ്ങാട്:ഇന്ത്യയിലെ മതേതരത്വം ജനാധിപത്യം എന്നിവ തകർത്ത് സാധാരണക്കാരന്റെ ജീവിത പ്രയാസങ്ങൾ കാണാതെ കോർപ്പറേറ്റുകൾക്കായി ഭരണം കൈയ്യാളുന്ന എൻ ഡി എ സർക്കാറിനെതിരെ ശക്തമായി പോരാടണമെന്ന് എൽ ജെ ഡി സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്കരൻ പറഞ്ഞു. എൽ ജെ ഡി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം എൽ ജെ ഡി ആർ.ജെ ഡി. ലയന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി എല്ലാ ജില്ലയിലും ജില്ല കൗൺസിൽ യോഗം ചേരുന്നതിന്റ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന കാസർഗോഡ് ജില്ല കൗൺസിൽ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ഫാസിസ്റ്റ് കൂട്ടുകെട്ടായ എൻ ഡി എ മുന്നണിക്ക് ബദലായി രൂപം കൊണ്ട പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് ശക്തി പകരാൻ സോഷ്യലിസ്റ്റ് ഏകീകരണം അനിവാര്യമായ കാലഘട്ടത്തിൽ എൽ ജെ ഡി ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ച വിവരവും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ജില്ല പ്രസിഡന്റ്‌ ടി വി. ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ ,സിദ്ധിഖ് അലി മൊഗ്രാൽ, ഇ.വി. ഗണേശൻ,കെ. കുഞ്ഞിരാമൻ, സ്കറിയ,എം ജെ ജോയി കൃഷ്ണൻ പനങ്ങാവ്, യുവജനത ജില്ല പ്രസിഡന്റ്‌. എം.മനു,പി.വി.തമ്പാൻ, അലി കാസർഗോഡ്,മഹിളാ ജനത ജില്ല പ്രസിഡന്റ്‌ ടി. അജിത, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പി.പി.രാജൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഹമദ് അലി കുമ്പള സ്വാഗതം പറഞ്ഞു.ലയന സമ്മേളനം വിജയിപ്പിക്കാൻ മുഴുവ പ്രവർത്തകരും ഒറ്റകെട്ടായി പ്രവർക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ 7 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും ഒരേ വേദിയിൽ സംഗമിച്ച് നടത്തുന്ന മണ്ഡലം തല ബഹുജന സദസ്സ് വിജയിപ്പിക്കാനും ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു.

പടം: കാഞ്ഞങ്ങാട്ട് നടന്ന എൽ ജെ ഡി ജില്ല കൗൺസിൽ യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്കരൻ ഉൽഘാടനം ചെയ്യുന്നു.

Back to Top