Categories
Kasaragod Kerala Latest news main-slider top news Uncategorised

സിസിടിവികളുടെ ഓഡിറ്റിംഗ് നടത്താന്‍ ഡി.ജി.പിയുടെ

 

*സിസിടിവികളുടെ ഓഡിറ്റിംഗ് നടത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം*എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സിസിടിവി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സര്‍ക്യൂട്ട് ടി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നല്‍കിപൊലീസിന്‍റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുളള കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പൊലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും. പൊലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും. പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാകാന്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ത്ഥിക്കും.

Categories
Kasaragod main-slider

കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാർ കളരിയിൽ ദണ്ഡ്യങ്ങാനത്ത്’ ഭഗവതി അരങ്ങിലെത്തി.

 

കാഞ്ഞങ്ങാട്:തുളിച്ചേരി ശ്രീ കുമ്മണാർ കളരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൽ ദണ്ഡ്യങ്ങാനത്ത് ഭഗവതി അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.
ബുധനാഴ്ച രാത്രി 7മണിക്ക് അടയാളം കൊടുക്കൽ,
8 മണിക്ക് കുണ്ടാർ ചാമുണ്ഡിയുടെ തോറ്റം.
വ്യാഴാഴ്ച പകൽ 11 മണിക്ക്.കുണ്ടാർ ചാമുണ്ഡി തെയ്യം
വൈകുന്നേരം 3 മണിക്ക് വിളക്കിലരി

Categories
Kasaragod Latest news main-slider Uncategorised

വ്യാപാരികൾ കുടുംബ സംഗമം നടത്തി

മാവുങ്കാൽ : വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പടന്ന ഓയിസ്റ്റർ ഒപേര റിസോട്ടിൽ വെച്ച് കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ്‌ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ലോഹിദാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. പി. സുബൈർ,, ജൂഗേഷ് വനിതാ വിംഗ് പ്രസിഡന്റ്‌ ലക്ഷ്മി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രെഷറർ എ. വി. ബാലൻ നന്ദി പറഞ്ഞു. ചടങ്ങിൽ വെച്ച് സിനിമ, സീരിയൽ താരം കലാഭവൻ നന്ദനയ്ക്ക് അനുമോദനം നൽകി. നൂറോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സര പരിപാടികളും ഉണ്ടായിരുന്നു.

 

Categories
Kasaragod Latest news main-slider

അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് :   അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി അനുസ്മരണ യോഗം യോഗം ഡിസി.സി സെക്ടറി  പി വിസുരേഷ് ഉൽഘാടനം ചെയതു മണ്ഡലം പ്രസിഡൻ്റ് കുഞ്ഞിരാമൻ എകാൽ അധ്യക്ഷ oവഹിച്ചു. എൻ വി അരവിന്ദാക്ഷൻ നായർ, പി ബാലകൃഷണൻ, രവി ന്ദ്രൻ അജാനൂർ കടപ്പുറം.ശ്രീനിവാസൻ മടിയൻ, എം വി കുഞ്ഞിക്കണ്ണൻ! ബാലകൃഷണൻത്രണ്ണോട്ട്, രാധാ കൃ ഷണൻ വി, എസ് കെ ബാലകൃഷണൻ, അനൂപ്, മാവുങ്കാൽ കുഞ്ഞികൃഷണൻ ബെള്ളിക്കോത്ത്, മോഹനൻ തണ്ണോട്ട്, എന്നിവർ സംസാരിച്ചു എൻ വി ‘ബാലചന്ദ്രൻ സ്വാഗതവും, രാജിവൻ ബെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

ചെറുവത്തൂർ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നാപ്പച്ചാൽ പുതിയ കണ്ടത്തെ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നാപ്പച്ചാൽ ഏ.വി.സ്മാരക മന്ദിര പരിസരത്ത് നടന്ന പരിപ്പാടി ചന്തേര പോലീസ് സ്റ്റേഷൻ. ഇൻസ്പെക്ടറും എസ്.എച്ച്.ഒ യുമായ ശ്രീ.പി.നാരായണൻ ഉൽഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി എ.ശ്രീജിത്ത് സ്വാഗതവും, പ്രസിഡണ്ട് എം.ശ്രീധരൻ അദ്ധ്യക്ഷതയും വഹിച്ചു, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.വി.ഗിരീശൻ,സി.പി.ഐ.എം നാപ്പച്ചാൽ ബ്രാഞ്ച് സെക്രട്ടറി കെ.ടി.യശോദ, സി.പി.ഐ.എം.പുതിയ കണ്ടം സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി വി.വി.ശ്രീധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസ്ർ കൂടിയായ ശ്രീ സുരേശൻ കാനം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

Categories
Kasaragod Latest news main-slider

പാലക്കി കുഞ്ഞാ ഹമ്മദ് ഹാജിയെഉപഹാരം നൽകി ആദരിക്കച്ചു

കോട്ടച്ചേരി തുളുച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് റ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പൗര പ്രമുഖൻ   പാലക്കി കുഞ്ഞാഹമ്മദ് ഹാജിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉപഹാരം നൽകിആദരിച്ചു .

Categories
Kasaragod Latest news main-slider

കോട്ടച്ചേരിതുളുച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിച്ചു.

കാഞ്ഞങ്ങാട് :  കോട്ടച്ചേരി തുളുച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ: ഏ സി പത്മനാഭൻ ,ഡോ :പ്രഭാകര ഷേണായി, പാലക്കി കുഞ്ഞാ ഹമ്മദ് ഹാജി എന്നിവർ ആദരവുകൾ ഏറ്റ് വാങ്ങി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.കെ.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ശോഭന എം, കെ.വി.ബാബു ,കെ.വി.ഗോപാലൻ, കുരുക്കൾ നാരായണൻ മാവുങ്കാൽഎന്നിവർ പ്രസംഗിച്ചു

Categories
Kasaragod main-slider

രാമനും കദീജയുംപൂച്ചക്കാട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫിലിംസ് പുതുമുഖങ്ങളെ കോര്‍ത്തിണക്കി ദിനേശ് പൂച്ചക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ രാമനും കദീജയുടെയും ചിത്രീകരണം കാസര്‍കോട് ജില്ലയില്‍ വിവിധയിടങ്ങളിലായി പുരോഗമിക്കുന്നു.

പുതുമുഖ താരങ്ങളായ നവനീത് കൃഷ്ണനും, അപര്‍ണ ഹരിയും മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.

സതീശ് കാനായിയും ബിന്‍രാജ് കാഞ്ഞങ്ങാടും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കോ-പ്രൊഡ്യൂസര്‍ മഹേഷ കാഞ്ഞങ്ങാട്, റാസ് കാഞ്ഞങ്ങാട്, കെ.വി.ശശികുമാര്‍ കാഞ്ഞങ്ങാട്, ക്യാമറ അഭിരാം സുദില്‍, സംഗീതം ഷാജി കാഞ്ഞങ്ങാട്, ശ്രീശൈലം രാധാകൃഷ്ണന്‍, ആര്‍ട്ട് മോഹന്‍ ചന്ദ്രന്‍, പി.ആര്‍.ഒ. സുരേഷ് എസ്‌ലൈന്‍, മേക്കപ്പ് ഇമാനുവല്‍ ആംബ്രോസ്, അനീഷ് ആന്‍, കൊറോയോഗ്രാഫി രാമചന്ദ്രന്‍ വേലാശ്വരം, മനൂപ്, സ്റ്റില്‍സ് രതീഷ് കാലിക്കടവ്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എബിന്‍ പാലംതലക്കല്‍, കോസ്റ്റ്യൂം പുഷ്പ ഡിസൈന്‍, പോസ്റ്റര്‍ ഡിസൈന്‍ ശ്രീരാഗം നയന്‍റീന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

Categories
Kasaragod Latest news main-slider

ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണമെന്റ്

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ജനമൈത്രി പോലീസും കൊളവയൽ ലഹരി മുക്ത കൂട്ടായ്മയും സംയുക്തമായി അജാനൂർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ലഹരി വിരുദ്ധ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ സബീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് പോലീസ് ടീം, ഇക്ബാൽ സ്കൂൾ ടീം, വിവിധ ക്ലബ്ബുകൾ ഉൾപ്പെടെ ഏട്ട് ടീമുകൾ പങ്കെടുത്തു.ഇക്ബാൽ നഗർ അജ്മാസ് ക്ലബ്ബ് ടൂർണമെന്റിൽ വിജയികളായി. ഹോസ്ദുർഗ് പോലീസ് ടീം രണ്ടാം സ്ഥാനം നേടി.സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ സി എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ,രവീന്ദ്രൻ , ഷീബ ഉമ്മർ ജാഗ്രത സമിതി ജനറൽ കൺവീനർ ഷംസുദീൻ കൊളവയൽ, സബ്ബ് ഇസ്പെക്ടർ ആർ ശരത്ത്, ജനമൈത്രി ബീറ്റ് ഓഫിസർ പ്രമോദ്,
സുറൂർ മൊയ്തു ഹാജി, എം ഹമീദ് ഹാജി, അഹമ്മദ് കിർമ്മാണി , സി.കുഞ്ഞബ്ദുള്ള, ശംസുദ്ധീൻ പാലക്കി, മാഹിൻ കൊവയൽ കരിം പാലക്കി, വിനീത് കെ.വി. റസാഖ് കൊളവയൽ, പി.പി അബ്ദുൾ റഹ്മാൻ ,സി പി ഇബ്രാഹിം, ജുനൈഫ് സി.പി, മഹ്ഷൂഫ്, രാജേഷ് കാറ്റാടി, ബഷീർ യു.വി , ബഷീർ കൊത്തിക്കാൽ , സുഭാഷ് കാറ്റാടി, സമദ് സി.പി, ആസിഫ് സി.പി, ഷറഫുദ്ധീൻ അബ്ദുള പി.മുഹമ്മദ് കൊളവയൽ സി.പി. ഹാരിസ് കെ.വി ആയിഷ ഫർസാന ഓഫീസർ പ്രമോദ് ടി വി എന്നിവർ സംസാരിച്ചു. ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ സമ്മാനദാനം നിർവഹിച്ചു. കൊളവയൽ ലഹരി മുക്ത കൂട്ടായ്മ ചെയർമാൻ എം വി നാരായണൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ കെ നന്ദിയും പറഞ്ഞു

Categories
Kasaragod main-slider

രാമനും കദീജയുംപൂച്ചക്കാട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫിലിംസ് പുതുമുഖങ്ങളെ കോര്‍ത്തിണക്കി ദിനേശ് പൂച്ചക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ രാമനും കദീജയുടെയും ചിത്രീകരണം കാസര്‍കോട് ജില്ലയില്‍ വിവിധയിടങ്ങളിലായി പുരോഗമിക്കുന്നു.

പുതുമുഖ താരങ്ങളായ നവനീത് കൃഷ്ണനും, അപര്‍ണ ഹരിയും മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.

സതീശ് കാനായിയും ബിന്‍രാജ് കാഞ്ഞങ്ങാടും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കോ-പ്രൊഡ്യൂസര്‍ മഹേഷ കാഞ്ഞങ്ങാട്, റാസ് കാഞ്ഞങ്ങാട്, കെ.വി.ശശികുമാര്‍ കാഞ്ഞങ്ങാട്, ക്യാമറ അഭിരാം സുദില്‍, സംഗീതം ഷാജി കാഞ്ഞങ്ങാട്, ശ്രീശൈലം രാധാകൃഷ്ണന്‍, ആര്‍ട്ട് മോഹന്‍ ചന്ദ്രന്‍, പി.ആര്‍.ഒ. സുരേഷ് എസ്‌ലൈന്‍, മേക്കപ്പ് ഇമാനുവല്‍ ആംബ്രോസ്, അനീഷ് ആന്‍, കൊറോയോഗ്രാഫി രാമചന്ദ്രന്‍ വേലാശ്വരം, മനൂപ്, സ്റ്റില്‍സ് രതീഷ് കാലിക്കടവ്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എബിന്‍ പാലംതലക്കല്‍, കോസ്റ്റ്യൂം പുഷ്പ ഡിസൈന്‍, പോസ്റ്റര്‍ ഡിസൈന്‍ ശ്രീരാഗം നയന്‍റീന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

Back to Top