Categories
Kasaragod Latest news main-slider

ചിത്താരി :എസ് വൈ എസ് റംസാൻ കിറ്റ് വിതരണം നടത്തി

ചിത്താരി :എസ് വൈ എസ് റംസാൻ കിറ്റ് വിതരണം നടത്തി.സൗത്ത് ചിത്താരി യൂണിറ്റിന്റെ കീഴിൽ വർഷം തോറും പാവപ്പെട്ട കുടുംബങ്ങൾക്ക് കൊടുത്തു വരാറുള്ള റമദാൻ കിറ്റ് ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്. രിഫാഹി അബ്ദുൽ ഖാദർ ഹാജി.അജാനൂർ സർക്കിൾ സെക്രട്ടറി.അബ്ദുൽ അസീസ് അടുക്കത്തിന്. കൈമാറി സ്വാന്തനം കമ്മിറ്റിക്ക് വേണ്ടി ത്വയ്യിബ് കൂളിക്കാട് സ്വാഗതം പറഞ്ഞു ചടങ്ങിൽ. അഷറഫ് തായൽ. അബ്ദുള്ള സി എച്ച്. ജുനൈദ്. അബ്ദുൽ അസീസ് അടുക്കം നന്ദി പറഞ്ഞു

Categories
Entertainment Latest news main-slider

ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ മാസം ഒടിടിയിലേക്ക് എത്തുകയാണ്

ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ മാസം ഒടിടിയിലേക്ക് എത്തുകയാണ്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഏറ്റവും പുതിയ സിനിമകൾ ഏതെന്നു നോക്കാം.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എബ്രഹാം ഓസ്‍ലർ. ജയറാമിനൊപ്പം മമ്മൂട്ടിയും ചിത്രത്തിലുണ്ട്. അര്‍ജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.

തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. കേരളത്തിലെ ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലും വിജയക്കുതിപ്പ് തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്ലൻ, ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2024 മാർച്ച് 29-ന് ആണ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ജിനു വി എബ്രഹാമാണ് തിരക്കഥ. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി: ദി റിയൽ സ്റ്റോറി’ ഒടിടിയിൽ കാണാം. ഭാവന, ഹണി റോസ്, ഉർവശി, മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ

പെൺശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ‘ബി 32 മുതൽ 44 വരെ’ കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസിൽ ലഭ്യമാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിൽ രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുത്ത ആട്ടം ഇപ്പോൾ ഒടിടിയിൽ കാണാം. ആനന്ദ് ഏകര്‍ഷി എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സെറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആമസോണ്‍ പ്രൈമിൽ ആട്ടം കാണാം.

ബിജു മേനോൻ നായകനായി എത്തിയ ‘തുണ്ട്’ ഒടിടിയിൽ എത്തി. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനും ഛായഗ്രാഹകൻ ജിംഷി ഖാലിദും ചേർന്നാണ്. ബിജു മേനോന് പുറമെ ഷൈൻ ടോം ചാക്കോ, ഉണ്ണി മായ, അഭിരാം രാധകൃഷ്ണൻ, വിനീത തട്ടത്തിൽ, എം എസ് ഗോകുലൻ, ഷാജു ശ്രീധർ, ധർമജൻ, അൽത്താഫ് സലീം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തുണ്ട് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം.

നടൻ ഹൃത്വിക് റോഷൻ – ദീപിക പദുകോൺ കൂട്ടുകെട്ടിൽ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫൈറ്റർ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്ററിൽ ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന ‘പാറ്റി’ ആയിട്ടാണ് എത്തുന്നത്. ദീപിക സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന ‘മിന്നി’യുടെ വേഷത്തിലുമാണ് എത്തുന്നത്. ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന റോക്കിയായി അനിൽ കപൂറും ചിത്രത്തിലുണ്ട്. കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോളിയോട് അനുബന്ധിച്ച് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്ക് ഒടിടിയിലെത്തി. പങ്കജ് ത്രിപാഠി, സാറാ അലി ഖാൻ, വിജയ് വർമ്മ, ഡിംപിൾ കപാഡിയ, കരിഷ്മ കപൂർ, ടിസ്ക ചോപ്ര, സഞ്ജയ് കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നെറ്റ്ഫ്ളിക്സിലാണ് മർഡർ മുബാറക്ക് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സൂപ്പർസ്റ്റാർ രജനികാന്ത് ഗസ്റ്റ് റോളിലെത്തുന്ന ആക്ഷൻ ചിത്രമാണ് ലാൽ സലാം. രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് ​​പ്രസന്ന, തങ്കദുരൈ എന്നിവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ രജനീകാന്താണ്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്, മാർച്ച് 21ന് ലാൽ സലാം നെറ്റ്ഫ്ളിക്സിലെത്തുമെന്നാണ് റിപ്പോർട്ട്.

അടൽ ബിഹാരി വാജ്പേയിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേ അടൽ ഹൂ ഒടിടിയിൽ. ബോളിവുഡ് താരം പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയ് ആയി എത്തുന്നത്. ഉല്ലേഖ് എൻ പിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. രവി ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉത്കർഷ് നൈതാനിയാണ്. കാർ​ഗിൽ യുദ്ധം, കശ്മീർ വിഷയം, ജനസംഘത്തിന്റെ വളർച്ച, രാമജന്മഭൂമി, ബിജെപിയുടെ പിറവി ലോക്സഭയിലേയ്‌ക്കുള്ള ആദ്യ ചുവടുവെയ്പ്പ്, ദേശീയത, രാഷ്‌ട്രീയ നിലപാടുകൾ എന്നിവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. സീ5ൽ ചിത്രം കാണാം.

മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സോണി ലിവിൽ ചിത്രം ലഭ്യമാണ്.

Categories
Latest news main-slider Other News

ബേക്കൽ കുറിച്ചിക്കുന്നിലെ ഗോപാലൻ മരണപ്പെട്ടു. ദളിത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട്

ബേക്കൽ കുറിച്ചിക്കുന്നിലെ ഗോപാലൻ (54) മരണപ്പെട്ടു

ദളിത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട്, പള്ളിക്കര പഞ്ചായത്ത്‌ 119 കോൺഗ്രസ്‌ ബൂത്ത് മുൻ പ്രസിഡണ്ട്,  തൃക്കണ്ണാട് ആഘോഷ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

പള്ളിക്കര മണ്ഡലത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിലെ സജീവ മുഖമായിരുന്നു

ഭൗതിക ശരീരം പരിയാരത്ത് നിന്ന് 1 മണിയോടെ(23/3/2024) വീട്ടിലെത്തും

ഭാര്യ : സുശീല

മക്കൾ : ഗോകുൽദാസ്, സുനിൽ കുമാർ, കാവ്യ, ദിവ്യ

മരുമക്കൾ :സുധീഷ് മാങ്ങാട്, അനീഷ് വെളളരിക്കുണ്ട് (കെ.എസ്.ഇ.ബി നിത്യ വേതനക്കാരൻ)

സഹോദരങ്ങൾ : ശേഖരൻ (പെയിന്റർ), സരോജിനി, രേവതി, പരേതനായ കുഷ്ണൻ

 

Categories
Latest news main-slider Other News

പൂച്ചക്കാട് കിഴക്കേകര അടുക്കത്തിൽ അപ്പകുഞ്ഞി (80) മരണപ്പെട്ടു.

പൂച്ചക്കാട് : കിഴക്കേകര അടുക്കത്തിൽ അപ്പകുഞ്ഞി (80) മരണപ്പെട്ടു.

ഭാര്യ : വെള്ളച്ചി

മക്കൾ : നാരായണൻ (പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്ര പൂച്ചക്കാട് പ്രാദേശിക സമിതി അംഗം), ശാന്ത, ശ്രീധരൻ, ബിന്ദു

മരുമക്കൾ : സുനിത, രാജൻ, സൗമ്യ, ശ്രീനിവാസൻ (ആയുർവ്വേദ ഡിസ്ട്രിബ്യൂട്ടർ)

സഹോദരങ്ങൾ :കുംഭ, ചിരുത പരേതരായ കുഞ്ഞികണ്ണൻ, കുഞ്ഞിരാമൻ, കുഞ്ഞമ്മ

ഭൗതികശരീരം ഇന്ന് 10 മണിക്ക് ശേഷം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം അടുക്കത്തിലെ കുടുംബ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും

Categories
International Latest news main-slider

റഷ്യയിൽ ഭീകരാക്രമണം : വെടിവയ്പിൽ 60 പേർ മരിച്ചു നൂറിലേറെപ്പേർക്ക് പരുക്കേറ്റു.

മോസ്കോ: റഷ്യൻ തലസ്‌ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. സംഭവം ഭീകരാക്രമണമാണെന്ന് റഷ്യ സ്ഥിരീകരിച്ചു.

വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരത്തിലധികം വെടിവെപ്പ് നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്‌ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയർ അറിയിച്ചു.

Categories
Kasaragod Latest news main-slider

ബി പി പ്രദീപ് കുമാറിനെ ഡി സി സി വൈസ് പ്രസിഡന്റായി കെ പി സി സി നിയോഗിച്ചു

ബി പി പ്രദീപ് കുമാറിനെ ഡി സി സി വൈസ് പ്രസിഡന്റായി കെ പി സി സി നിയോഗിച്ചു.കെ എസ് യു യൂണിറ്റ് ഭാരവാഹിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി കടന്ന് വന്ന് സംഘടനാ തെരഞ്ഞടുപ്പിൽ കൂടി കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ഉത്രവിളക്ക് നാളെ രാവിലെ

നർത്തകന്മാർ കുളിച്ച് അരങ്ങിൽ വന്ന് ദിക്ക് വന്ദനയ്ക്ക് ശേഷം കർമികൾ മേലാപ്പും കുടയോടുകൂടി തിടമ്പുകളുമായി പ്രദക്ഷിണം വെച്ച് ചുവട്മായ്ക്കൽ നടത്തും.മറ്റ് അനുബന്ധ ചടങ്ങുകൾക്ക് ശേഷം പള്ളിയറയിൽ തിരുവായുധം സമർപ്പിക്കുന്നതോടെ ഉത്രവിളക്ക് സമാപിക്കും. ഉച്ചയോടെ ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നെള്ളും.

 

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ മൂന്ന് പണിക്കന്മാർ ഇന്ന് ഒത്തുകളിക്കും

രാത്രിയിൽ പൂരംകുളിയും 24ന് ഉത്രവിളക്കും

പാലക്കുന്ന് : പൂരോത്സവത്തിന്റെ ഭാഗമായി മറുത്തു കളി നടക്കുന്ന ഒരിടത്തും നടക്കാറില്ലാത്ത മൂന്ന് പണിക്കന്മാർ ഒരുമിച്ചുള്ള ‘ഒത്തുകളി’ക്ക് ഇന്ന് (23) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വേദിയാകും. കഴകത്തിലെ മൂന്ന് തറകളിലെ പണിക്കന്മാർ തമ്മിലുള്ള വാദ പ്രതിവാദ സംവാദങ്ങൾ ഇന്നലെ(22) രാത്രിയോടെ പൂർത്തിയായി. ഇന്ന് പൂവിടലിന് ശേഷം പൂരക്കളിക്ക് വിളക്ക് വെച്ചാൽ മൂന്ന് പണിക്കന്മാർ ഒരുമിച്ച് കളി തുടങ്ങും. പെരുമുടിപണിക്കരും സംഘവുമാണ് മുൻകളി തുടങ്ങുക. തുടർന്ന് മേൽത്തറ, കീഴ്ത്തറ സംഘങ്ങൾ കളിയിൽ അണിചേരും. 18 നിറങ്ങളും രാമായണവും ചീന്തും കളിച്ച് സന്ധ്യയ്ക്ക് ശേഷം വന്ദന, നാട്യങ്ങൾ,

നാടകം, യോഗിയും പൂർത്തിയാക്കി പണിക്കന്മാർ കുളി കഴിഞ്ഞ് തിരിച്ചു പന്തലിൽ പ്രവേശിക്കും. തുടർന്ന് പൂരക്കളിയുമായി ബന്ധപ്പെട്ട സവിശേഷ ചടങ്ങായ ‘ആണ്ടുംപള്ളും’ പാടി പൊലിപ്പിച്ച് വിളക്കെടുക്കുന്നതോടെ കളി അവസാനിക്കും. തുടർന്നാണ് അവസാന ചടങ്ങായ പൂരംകുളി നടക്കുക. തിടമ്പും തിരുവായുധങ്ങളും പൂരത്തറയിൽ വെച്ച് അത്തും താളിയും തേച്ച് കുളിപ്പിച്ച് ശുദ്ധിചെയ്ത് പീഠത്തിൽ വെക്കുന്നതാണ് പൂരംകുളി ചടങ്ങ്.

ക്ഷേത്രത്തിൽ എത്തുന്നവർക്ക് എല്ലാദിവസം മങ്ങണത്തിൽ മാങ്ങാഅച്ചാറ് ചേർത്ത പച്ചരി കഞ്ഞിയും വിളമ്പുന്നുണ്ട്.

 

Categories
Latest news main-slider Other News

ഉദുമ കൊക്കാൽ അരുൺ നിവാസിലെ നാരായണി അമ്മ (95) മരണപ്പെട്ടു

ഉദുമ : ഉദുമ കൊക്കാൽ അരുൺ നിവാസിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൊപ്പൽ കുമാരന്റെ ഭാര്യ നാരായണി അമ്മ (95) മരണപ്പെട്ടു.

മക്കൾ : കൊപ്പൽ പ്രഭാകരൻ (കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം), ശോഭ, മോഹനൻ (ഗൾഫ്), ഗീത, ശശികല (എസ്.പി.ഓഫീസ് കാസർഗോഡ്), രവീന്ദ്രൻ (ഗൾഫ്), ഉണ്ണികൃഷ്ണൻ, പരേതയായ ദേവകി.

മരുമക്കൾ: വി.കെ.പ്രസന്ന (റിട്ട. കോടതി ജീവനക്കാരി), സായി കൃപ, ബാലകൃഷ്ണൻ (ദുബായ്), ചന്ദ്രശേഖരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ശ്രുതി, ശ്രീലേഖ, പരേതരായ നാരായണൻ പാലക്കുന്ന്, സുകുമാരൻ

സഹോദരങ്ങൾ : ജാനകി ( ചെന്നൈ), മാധവി, ബാലകൃഷ്ണൻ

സംസ്ക്കാരം ഇന്ന് ( 23.03.2024) ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ

Categories
Latest news main-slider National top news

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.
പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വയുടേതാണ് ഉത്തരവ്. മാർച്ച്‌ 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാർച്ച്‌ 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്.

കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച്‌ അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവുമായിരുന്നു ഹാജരായത്.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കെജ്‌രിവാളാണ് മദ്യനയ അഴിമതി കേസിലെ പ്രധാന സൂത്രധാരനെന്നായിരുന്നു മറുഭാഗത്തിന്റെ ആരോപണം. ചോദ്യം ചെയ്യല്‍ സമയത്ത് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും എസ് വി രാജു കോടതിയില്‍ വ്യക്തമാക്കി.

Back to Top