Categories
Kasaragod Latest news main-slider top news

അംഗീകാരത്തിന്റെ തിളക്കത്തിൽ കോടോം ബേളൂർ മോഡൽ ജെൻഡർ റിസോഴ്സ് സെൻറർ   

കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ മോഡൽ ജി ആർ സി യുടെ മികച്ച പ്രവർത്തനത്തിന് അംഗീകാരം. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകൾ നടത്തിയ പ്രവർത്തന വിലയിരുത്തലിലാണ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മോഡൽ ജി ആർസിക്ക് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ 1070 പഞ്ചായത്തുകളിലെ ജി ആർ സി കളിൽ 7-ാം സ്ഥാനവും കാസർഗോഡ ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി യുടെ നേതൃത്വത്തിലുള്ള സി ഡി എസ് ഭരണസമിതി ‘ പഞ്ചായത്ത് ഭരണസമിതി ,കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി ,സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് മികച്ച പ്രവർത്തനത്തിലേക്കും അംഗീകാരത്തിലേക്കും എത്തിച്ചത്.

കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് ഐ എ എസ് ഉപഹാരം കൈമാറി. ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ’ ടി.ടി.സുരേന്ദ്രൻ ഏ ‘ഡി.എം.സി. മാരായ ശ്രീ ഡി.ഹരിദാസ് ,ശ്രീ സി.എച്ച് ഇക്ബാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജെൻഡർ അവബോധ പ്രവർത്തനത്തിനും സ്തീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങങ്ങളിൽ ഇട

Categories
Latest news main-slider National top news

മമത ബാനാര്‍ജിക്ക് ഗുരുതര പരിക്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാർജിക്ക് ഗുരുതര പരിക്ക്. നെറ്റിക്കാണ് പരിക്കേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട എക്സ് പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള വാർത്ത വന്നത്.നെറ്റിയുടെ നടുവില്‍ ആഴത്തിലുള്ള മുറിവും രക്തവുമായി ആശുപത്രി കിടക്കയില്‍ തുടരുന്ന മമതയുടെ ചിത്രങ്ങളും തൃണമൂല്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

Categories
Kasaragod Latest news main-slider top news

പുല്ലൂർ പെരിയ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പാർലമെൻ്റെ ഇലക്ഷൻ കൺവെൻഷൻ ‘

പെരിയ ‘ പാർലമെൻ്റ ഇലക്ഷൻ മൂന്നൊരൊക്കത്തിൻ്റെ ഭാഗമായി പുല്ലൂർ പെരിയ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷൻ ജില്ലാ ചെയർമാൻ എ ഗോവിന്ദൻ നായർ ഉത്ഘാടനം ചെയ്തു . ഉദുമ നിയോജക മണ്ഡലം യു ഡി എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കലട്ര അബ്ദുൾ കാദർ അദ്യക്ഷതവഹിച്ചു . കെ പി സി സി സെക്രട്ടറിമാരായ കെ നിലകണ്ഠൻ ,ബാലകൃഷ്ണൻ പെരിയ, ‘ഹക്കിം കുന്നിൽ , ഡി സി സി ജനറൽ സെക്രട്ടറിമാരായ കുഞ്ഞബു നംബ്യാർ ,ധന്യാ സുരേഷ് ‘ ഭക്തവത്സലൻ , മുഹമ്മത് കുഞ്ഞി , രാജൻ പെരിയ , പ്രമോദ് പെരിയ ‘ജയിംസ് കാണിപള്ളി , ടി രാമക്യഷണൻ ,സാജിത് മവ്വൽ ‘കാർത്തികേയൻ ‘സി കെ അരവിന്ദൻ ശ്രീകല പൂല്ലൂർ ,കാർത്തിയായണി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .

Categories
Kasaragod Latest news main-slider top news

ലോക വൃക്ക ദിനത്തിൽ ചിത്താരി ഡയാലിസിസ് സെന്റർ ഗോൾഡൻ മെമ്പർ കാർഡ് ലോഞ്ചിങ്ങ് ചിത്താരി ഡയാലിസിസ് സെന്റെർ യു എ ഇ കമ്മിറ്റി ചെയർമാൻ CP ഹാരിസ് നിർവഹിച്ചു

ചിത്താരി സൗത്ത് ചിത്താരിയിൽ പാവപ്പെട്ട വൃക്കരോഗികൾക്കായി കഴിഞ്ഞ 2 വർഷത്തിലധികമായി പ്രവത്തിച്ച് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഫണ്ട് സമാഹാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ചിത്താരി ഡയാലിസിസ് സെന്റർ ഗോൾഡൻ മെമ്പർ കാർഡിന്റെ ലോഞ്ചിങ്ങ് കർമ്മം ലോക വൃക്ക ദിനത്തിൽ ചിത്താരി ഡയാലിസിസ് സെന്റെർ യു എ ഇ കമ്മിറ്റി ചെയർമാൻ CP ഹാരിസ് നിർവഹിച്ചു പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റംസാൻ മാസത്തിൽ പാവപ്പെട്ട വൃക്കരോഗികൾക്കായി കൈകോർക്കാൻ വേണ്ടി ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഗോൾഡൻ മെമ്പർ കാർഡ് പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന് സി പി ഹാരിസ് പറഞ്ഞു ചടങ്ങിൽ ഡയാലിസിസ് സെന്റെർ ട്രഷറർ തയ്യിബ് കൂളിക്കാട് സഹായിചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന ഡയാലിസിസ് സെന്റർ യു എ ഇ കൺവീനർ അബ്ദുള്ള കുട്ടൻ വളപ്പ് മർഹും മെട്രോ മുഹമ്മദ് ഹാജിയുടെ സഹോദരൻ CM അബ്ദുള്ള ഹാജി എന്നിവർ പങ്കെടുത്തു

Categories
Kasaragod Latest news main-slider top news

ലോകസഭാ തെരഞ്ഞെടുപ്പ് അജാനൂർ ഫസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്:-ലോകസഭ തെരഞ്ഞെടുപ്പിൻ്റെ കാസർഗോഡ് പാർലമെൻറ് മണ്ഡലംഎൽഡിഎഫ് സ്ഥാനാർത്ഥിയുടെവിജയത്തിനായിപ്രവർത്തിക്കുന്നതിനുള്ളഅജാനൂർഫസ്റ്റ് ലോക്കൽതെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണംനടന്നു

നാലപ്പാടംനടന്ന യോഗം .എം.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.സി എച്ച് അസൈനാർഅധ്യക്ഷത വഹിച്ചു.എം ലക്ഷ്മി, എം. പെക്ലൻ,ദേവി രവീന്ദ്രൻ,മൂലക്കണ്ടം പ്രഭാകരൻ,എം തമ്പാൻ,എന്നിവർ സംസാരിച്ചു

എം വി രാഘവൻ സ്വാഗതം പറഞ്ഞു.

31 അംഗജനറൽ കമ്മിറ്റിയെയും,75അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഭാരവാഹികൾ

സി എച്ച് അസൈനാർ(ചെയർമാൻ)

പി.വി.കൃഷ്ണൻ

കെ.വിശ്വനാഥൻ(വൈസ് ചെയർമാൻമാർ)ജോയിൻ കൺവീനർമാർ

എം വി രാഘവൻ(കൺവീനർ)

യു വി ആസൈനാർ,എം സുനിൽ()

Categories
Kasaragod Latest news main-slider

സർഗ്ഗവൈഭവ മികവിൽ അംബികയിലെ കുട്ടികളുടെ പ്രദർശനം ശ്രദ്ധേയമായി

പാലക്കുന്ന് : സ്കൂളിലും വീടിലും ഒഴിഞ്ഞു കിട്ടുന്ന സമയങ്ങളിൽ ഉണ്ടാക്കിയ നിർമാണാത്മകമായ കരകൗശല സൃഷ്ടികൾ സ്കൂളിലെ അസംബ്ലി ഹാളിൽ നിരത്തി പ്രദർശിപ്പിച്ച് കയ്യടി നേടി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ. വിവിധ വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ

മോഡലുകളും ശാസ്ത്ര സാങ്കേതിക മികവിൽ രൂപപ്പെടുത്തിയ ചലിക്കുന്ന ഒട്ടനേകം കൗതുകങ്ങളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ നിരവധി ശില്പങ്ങളും വിവിധ രൂപങ്ങളും ഉണ്ടാക്കി പ്രദർശിപ്പിച്ചതിൽ മൂന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി. വി. രാജേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ. ദിനേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പള്ളം നാരായണൻ, ട്രഷറർ എ. ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സ്വപ്ന മനോജ്, കെ.വി. രമ്യ, കെ.വി.സുധ, പി. ദാമോദരൻ കെ. എ. രാജു, ടി. വി. രജിത, പ്രിയ നമ്പൂതിരി, പി. പി.ഷിജ, ശ്രീശുഭ, സുലേഖ എന്നിവർ നേതൃത്വം നൽകി.

 

Categories
Kasaragod Latest news main-slider top news

സംയുക്ത കർഷക സമിതി പ്രകടനവും പൊതുയോഗവും നടത്തി.-

സംയുക്ത കർഷക സമിതി പ്രകടനവും പൊതുയോഗവും നടത്തി.-

കാഞ്ഞങ്ങാട്ട് .. കേ ന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ദില്ലിയിൽ സംയുക്ത കർഷകമോർച്ച നടത്തു സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം കിസ്സാൻ സ ഭ . സംസ്ഥാന വൈസ് പ്രസിഡണ്ട് . ബങ്കളം പി കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു. ജെ.ഡി എസ് ജില്ല പ്രസിഡൻണ്ട്. പി.പി രാജു അദ്ധ്യക്ഷം വഹിച്ചു. ഉണ്ണികൃഷണൻ, കർഷക സംഘം കെ.പി. സഹദേവൻ കിസാൻ സഭ. ദിലീപ് മേടയിൽ കിസ്സാൻ ജനത. എന്നിവർ സംസാരിച്ചു. കർഷകസംഘം . കാഞ്ഞങ്ങാട് എരിയ സെക്രട്ടറി മൂലകണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.

Categories
Kerala Latest news main-slider

അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന വർത്തമാനകാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായി തീരേണ്ടതാണ്:സാഹിത്യ വിവർത്തകൻ കെ.വി.കുമാരൻ

രണ്ട് ദിവസങ്ങളിലായി നടന്ന ദേശീയ സെമിനാർ സമാപിച്ചു.

കാസർഗോഡ്: മഹാന്മാരുടെ പേരുപയോഗിച്ച് മഹത്വം നടിക്കുന്ന വർത്തമാനകാലത്ത് കർമയോഗിയായ കുമാരനാശാൻ നമുക്ക് മാതൃകയാകേണ്ടതുണ്ടെന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന കാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായിത്തീരേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യ വിർത്തകനായ കെ.വി.കുമാരൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല ബഹുഭാഷാപഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ:കോളേജിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശോഭരാജ് പി.പി.അദ്ധ്യക്ഷനായിരുന്നു.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ആസിഫ് ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയായി.

ഡോ.എ.എം.ശ്രീധരൻ ,ഡോ.ഷിബുകുമാർ ഡോ. ശില്പ എൻ.പി. എന്നിവർ സംസാരിച്ചു.സമാപന ദിവസം നടന്ന വിവിധ സെഷനുകളിൽ കെ.ആർ.ടോണി, പത്മനാഭൻ കാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രാധാകൃഷ്ണൻ പെരുമ്പള, എം.എ. മുംതാസ്, രവീന്ദ്രൻ പാടി ,ഡോ.ഇ.രാധാകൃഷ്ണൻ ,രാധാകൃഷ്ണൻ ഉളിയത്തടുക്ക, ഡോ.ബാലകൃഷ്ണ ഹൊസങ്കടി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

Categories
Latest news main-slider top news

കുടുംബശ്രീ ജില്ലാ മിഷൻഅഗ്രി ന്യൂട്രിഗാർഡൻ അജാനൂർ പഞ്ചായത്ത് മോഡൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു

 

കാഞ്ഞങ്ങാട്:-കുടുംബശ്രീ ജില്ലാ മിഷൻഅഗ്രി ന്യൂട്രി ഗാർഡൻപദ്ധതിയിൽഉൾപ്പെടുത്തിഅജാനൂർ പഞ്ചായത്ത്രണ്ടാം വാർഡ്.സൂര്യകാന്തിജെൽ ജിഅംഗങ്ങളുടെ കൂട്ടായ്മയിൽരണ്ട് ഏക്കർസ്ഥലത്ത്കൃഷി ചെയ്തമോഡൽപച്ചക്കറികൃഷിയുടെവിളവെടുപ്പ് നടന്നു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർജാഫർമാലിക് ഐഎഎസ്ഉദ്ഘാടനം ചെയ്തു.വെണ്ട,മുളക്,ചീര, നരമ്പൻ,തുടങ്ങിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നു. എ എം.ജ്യോതി,കെ പൂർണിമ,സി കമല,പൂർണിമ.എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്.ജനപ്രതിനിധികൾ,കുടുംബശ്രീ അംഗങ്ങൾ,നാട്ടുകാർതുടങ്ങി നിരവധി ആളുകൾ പങ്കെടുത്ത്ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽകക്കടി കൃഷിയുടെവിത്തടൽ ചടങ്ങ് നടന്നു.

അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ടി ശോഭ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് കെ.സബീഷ്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.മീന, എം.കൃഷ്ണൻ,ഒന്നാം വാർഡ്മെമ്പർ സി.മിനി,ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഡി. ഹരിദാസ്, മുഹമ്മദ് ഇഖ്ബാൽ,കുടുംബശ്രീ മെമ്പർ സെക്രട്ടറി എം.കെ.പ്രദീപ്,ഡി പി എം . കെ.ആതിരഎന്നിവർ സംസാരിച്ചു.

സിഡിഎസ് ചെയർപേഴ്സൺ കെ. രക്ന സ്വാഗതം പറഞ്ഞു

Categories
Entertainment Latest news main-slider

കളക്ഷൻ റികാർഡുകൾ തിരുത്തി മഞ്ഞുമ്മൽ ബോയ്സ്

മലയാളി സിനിമ ഇന്ന് കൊണ്ടാടുകയാണ്. മുൻപും പല മലയാള സിനിമകളും ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ താരം മഞ്ഞുമ്മൽ ബോയ്സ് ആണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന അതേ ഖ്യാതിയാണ് മഞ്ഞുമ്മലിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രം 50, 100, ക്ലബ്ബുകൾ പിന്നിട്ട് 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും പണം വാരിയ സിനിമകളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ് ഉള്ളത്. ഇന്നലെ വരെയുള്ള കണക്കുകളാണ് ഇത്. ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. വൈകാതെ തന്നെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തമിഴ്നാട്ടിൽ നിന്നും നേടിയ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് മറികടക്കും

മലയാള സിനിമകളുടെ കളക്ഷനിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട മഹാപ്രളയ കഥ പറഞ്ഞ 2018 ആണ്. ഈ ചിത്രത്തിന്റെ ആൾ ടൈം കളക്ഷൻ 176 കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് വൈകാതെ തന്നെ ഈ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ മഞ്ഞുമ്മൽ 200 കോടി കവിയാന്നും സാധ്യതയുണ്ട്

മലയാളത്തിലെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായ ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്ന മഞ്ഞുമ്മല്‍ ബോയ്സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരേയൊരു ചിത്രം മാത്രമാണ് ഈ സിനിമയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രമായ 2018 മാത്രം. ഒരാഴ്ച മുന്‍പ് വരെ സാധിക്കില്ലെന്ന് തോന്നിച്ചിരുന്ന നേട്ടത്തിലേക്ക് ഇപ്പോള്‍ അടുത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനായി ഇനി 13 കോടിക്ക് താഴെ മാത്രം മതി.

Back to Top