Categories
Kerala Latest news main-slider

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പത്തനംതിട്ട പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ കുടിലിൽ ബിജു(52) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Categories
Latest news main-slider Other News

ഉദയമംഗലത്തെ പരേതനായ കണ്ണൻ്റെ ഭാര്യ കാർത്ത്യായനി കാപ്പിൽ (70) അന്തരിച്ചു

പാലക്കുന്ന് : ഉദയമംഗലത്തെ പരേതനായ കണ്ണൻ്റെ ഭാര്യ കാർത്ത്യായനി കാപ്പിൽ (70) അന്തരിച്ചു. മക്കൾ: വൽസല, വാരിജാക്ഷി , ദീപ, അനീഷ് കുമാർ വിലാസിനി. മരുമക്കൾ കണ്ണൻ (അജാനൂർ), ഉണ്ണിക്കൃഷണൻ (കോഴിക്കോട്), ഉദയൻ (പാടി), സ്വാതി (മുക്കുന്നോത്ത്), പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: മാധവി (മൊഗ്രാൽ പുത്തൂർ), ശാരദ (കാസറകോട് ), രാജു (ഗൾഫ്), അരവിന്ദാക്ഷൻ പാലക്കുന്ന് (ടാക്സ് പ്രാക്ടിഷണർ), വിനോദ് കുമാർ പാലക്കുന്ന് (ഡ്രൈവർ ) സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 9ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ.

Categories
Kasaragod Latest news main-slider

രതീഷ് പിലിക്കോടിന് ദേശീയ ഐക്കൺ അവാർഡ്  

മുൻ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫിസറായിരുന്ന സാമൂഹ്യ പ്രവർത്തകനും ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ ഹയർ സെക്കൻ്ററി വിഭാഗം മലയാളം അധ്യാപകനുമായ രതീഷ് പിലിക്കോട് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റെക്കോർഡ് ബുക്കിന്റെ ഈ വർഷത്തെ നാഷണൽ സോഷ്യൽ വർക്കർ ഐക്കൺ അവാർഡിന് അർഹനായി.

കിഡ്നി അസുഖബാധിതനായ തൃശൂർ സ്വദേശി പ്രതീഷ് നിർമ്മിച്ച പുസ്തക തട്ടിൻ്റെ പ്രചാരണം ഏറ്റെടുക്കുകയും അതുവഴി 16 ലക്ഷം രൂപയോളം അദ്ദേഹത്തിന് സ്വരൂപിച്ചു കൊടുക്കാൻ സാധിച്ചതും , ലോക ശ്രദ്ധയാകർഷിച്ച കുടുംബശ്രീ നടപ്പിലാക്കിയ തിരികെ സ്കൂളിൽ ക്യാമ്പയിനിൻ്റെ ആശയം കണ്ടെത്തി അതിന് നേതൃത്വം നൽകിയതും, വിദ്യാഭ്യാസ മേഖലയിലെ വിവിധ ഇടപ്പെടലുകൾ നടത്തിയതും, കൊവിഡ്കാലത്തെ ഓൺലൈൻ പരിപാടികളും, പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളും പരിഗണിച്ചാണ് രതീഷിന് ദേശീയ പുരസ്കാരം ലഭ്യമായത്.

നിരവധി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ് രതീഷ് പിലിക്കോട്. സ്വദേശിയായ റിട്ട. റവന്യു ഉദ്യോഗസ്ഥൻ കെ.കൃഷ്ണൻ നായരുടെയും, കെ.പ്രമീളയുടെ മകനാണ്.

ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച കാഞ്ഞങ്ങാട് വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ജൂറി ഹെഡും , ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡൻ്റുമായ ഗിന്നസ് സത്താർ ആദൂർ അറിയിച്ചു.

Categories
Kasaragod Latest news main-slider

ചെമ്മനാട് ഈസ്റ്റിൽ സ്കൂളിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ചെമ്മനാട് ഈസ്റ്റിൽ സ്കൂളിൻ്റെ ലോഗോ പ്രകാശനം ചെയ്തു.എസ് എം സി ചെയർമാൻ ജയരാജൻ മാടിക്കാലാണ് ലോഗോ രൂപകൽപന ചെയ്തത്.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ

എൻ. എ ലോഗോ പ്രകാശനം ചെയ്തു.വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര, നാരായണൻ വടക്കിനിയ, മോഹനൻ തായന്നൂർ, സുരാജ് മാവില, സിൽവീന അബ്ബാസ്, അസീസ് തായത്തൊടി, വിജ യൻ ബങ്ങാട്, മുകേഷ് വർത്തോട്, രവീന്ദ്രൻ എം, ബീന പി, രേഖ എം, അനുശ്രീ ടി,

ശരണ്യ എം, നീതു, രജിക, അനിത, പ്രസന്ന എന്നിവർ സംസാരിച്ചു .പ്രഥമാധ്യാപകൻ സി കെ വേണു സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് എം എച്ച് സാലിക് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ്

സമീറ ഇബ്രാഹിം നന്ദി പറഞ്ഞു.

Categories
Kasaragod Latest news main-slider

പള്ളിക്കരയിലെ ഫർണിച്ചർ കടയിലെ തീപിടിത്തം അഗ്നിരക്ഷാസേനയെത്തി പൂർണ്ണമായും അണച്ചു

കാഞ്ഞങ്ങാട് : ഞായറാഴ്ച ഉച്ചയോടെ ബേക്കൽ പള്ളിക്കര മേൽപ്പാലത്തിനു സമീപത്തെ (സന ) ഫർണ്ണിച്ചർ കടയിൽ തീ പിടിച്ചു കാഞ്ഞങ്ങാട് നിന്നു സിനിയർ ഫയർ ആൻ്റ് റിസ്ക്യു ഓഫിസർ (ഇൻ ചാർജ്ജ്) കെ.വി ഷൈജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ പൂർണ്ണമായും അണച്ചു ഫയർ ആൻ്റ് റിസ്ക്യു ഓഫീസർമാരായ വിവി ലിനേഷ്,ജി.എ ഷിബിൻ, അതുൽമോഹൻ വരുൺരാജ് ,എസ് എസ് ശരത്ത്ലാൽ’, നിബിൻ ലാൽ , ഹോംഗാർഡുമാരായ കെ.വി രാമചന്ദ്രൻ, പി.രവിന്ദ്രൻ എന്നിവരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു

Categories
Kasaragod Latest news main-slider top news

സബ് ജൂനിയർ സെ പക് താ ക്രോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദ എം വിക്ക് അനുമോദനം നൽകി.

ശ്രീനന്ദ എം വിക്ക് അനുമോദനം നൽകി.

കാഞ്ഞങ്ങാട് : കർണ്ണാടകയിലെ ധാവൻ കരയിൽ വെച്ച് നടന്ന 26 ആം സബ് ജൂനിയർ സെ പക് താ ക്രോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദ എം വിക്ക് കാഞ്ഞങ്ങാട്

റെയിൽവേ സ്റ്റേഷനിൽവെച്ച് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാസർകോട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ മെമ്പർ പള്ളം നാരായണൻ, പ്രിൻസിപ്പൽ ഡോ വേണു നാഥൻ, സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര , സുമ പി മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

Categories
Kasaragod Latest news main-slider top news

അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആൻഡ് ​ഗ്രന്ഥാലയത്തിൽ ബാലബോധിനി പുരസ്കാര സമര്‍പ്പണം നടന്നു.

കാഞ്ഞങ്ങാട്:അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആൻഡ് ​ഗ്രന്ഥാലയം അതിയാമ്പൂരിലെ പി മാണിഅമ്മ, കെ പി കുഞ്ഞമ്പു നായര്‍ എന്നിവരുടെ സ്മരണക്കായി നടത്തുന്ന മികച്ച ​ഗ്രന്ഥാലയത്തിനുള്ള ബാലബോധിനി പുരസ്കാര സമര്‍പ്പണം നടന്നു. ബാലകൈരളി ​ഗ്രന്ഥാലയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു പുരസ്കാര സമര്‍പ്പണവും ഉപഹാര വിതരണവും നടത്തി. ന​ഗരസഭ ചെയര്‍പേഴ്സൺ കെ വി സുജാത അധ്യക്ഷയായി.

​ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍ പി വി കെ പനയാൽ ഇഎംഎസ്, എകെജി അനുസ്മരണം നടത്തി. എ കെ നാരായണൻ, പി കുഞ്ഞികൃഷ്ണൻ, കെ കെ ചന്ദ്രൻ എന്നിവരുടെ ഫോട്ടോ സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ കെ രാജ്മോഹൻ നിര്‍വഹിച്ചു. പി പ്രഭാകരൻ, പി വേണു​ഗോപാലൻ, പി അപ്പുക്കുട്ടൻ, എം രാഘവൻ, എം സേതു, പി രാമചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.വി കരുണാകരൻ സ്വാ​ഗതവും എൻ ​ഗീത നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

നറുക്കെടുപ്പിലൂടെ നാട്ടുകാർ ഉദ്ഘാടകനായി കാഞ്ഞങ്ങാട് കാലിക്കടവ്ഫ്രണ്ട്സ് ക്ലബ്

നറുക്കെടുപ്പിലൂടെനാട്ടുകാർ ഉദ്ഘാടകർതുടക്കം വ്യത്യസ്തമാക്കി

ഫ്രണ്ട്സ് ക്ലബ്ബ് 25ാം വാർഷികാഘോഷം

സംഘാടകസമിതി ഓഫീസ്,ലോഗോ പ്രകാശനംഎന്നിവ നടന്നു

കാഞ്ഞങ്ങാട്:-നറുക്കെടുപ്പിലൂടെനാട്ടുകാർ ഉദ്ഘാടകനായികാഞ്ഞങ്ങാട് കാലിക്കടവ്ഫ്രണ്ട്സ് ക്ലബ്ബിന്റെ2024മെയ് 1 മുതൽ2025 ഏപ്രിൽ 30വരെ25 വ്യത്യസ്തങ്ങളായ പരിപാടികളോടെഒരു വർഷം നീണ്ടുനിൽക്കുന്ന 25ാംവാർഷികാഘോഷത്തിന്റെതുടക്കം വ്യത്യസ്തമാക്കിക്ലബ്ബ് പ്രവർത്തകരും,സംഘാടക സമിതിയും,പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ളസംഘാടകസമിതി ഓഫീസ്. ലോഗോ പ്രകാശംഎന്നിവ നടന്നു.

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയസ്ത്രീകളും കുട്ടികളും അടങ്ങുന്നനൂറുകണക്കിന് ആളുകളിൽ നിന്ന്നറുക്കെടുപ്പിലൂടെ

പ്രദേശത്തെ വീട്ടമ്മമാരായ പി. രാധ, എം.സുമതിഎന്നിവർസംഘാടക സമിതി ഓഫീസ്,ലോഗോ പ്രകാശനം എന്നിവ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻഎം രാഘവൻഅധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് പി.മുരളി,ട്രഷറർഎ കെ ലക്ഷ്മണൻ,വൈസ് പ്രസിഡണ്ട്.നന്ദഗോപൻ,ജോയിൻ സെക്രട്ടറി കെ..വിനിത്,,സംഘാടകസമിതി ജനറൽ കൺവീനർരതീഷ് കാലിക്കടവ്എന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider

മറക്കളം നിറഞ്ഞാടി കണ്ടനാർകേളൻ; ഇന്ന് വയനാട്ടുകുലവന്റെ തിരുമുടി നിവരും

ഉദുമ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ ഒരുക്കിയ മറക്കളത്തിൽ നിറഞ്ഞാടിയ കണ്ടനാർകേളന്റെ അനുഗ്രഹം തേടി ശനിയാഴ്ച തറവാട്ടിലെത്തിയത് പതിനായിരങ്ങൾ. ശ്രദ്ധേയമായ ബപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നാടൊന്നാകെ തറവാട്ടിലേക്ക് ഒഴുകിയെത്തിയ ഒരു രാത്രിയായിരുന്നു ഇന്നലെ . വൈകുന്നേരം കാർന്നോൻ, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടത്തിന് ശേഷമായിരുന്നു കണ്ടനാർ കേളന്റെ വെള്ളാട്ടം. ബപ്പിടൽ ചടങ്ങ് പൂർത്തിയായപ്പോൾ വിഷ്ണു മൂർത്തിയുടെ തിടങ്ങളും വയനാട്ടുകുലവന്റെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടായിയിരുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ്‌ മറക്കളത്തിൽ ദീപം തെളിഞ്ഞത്. അനുബന്ധചടങ്ങുകൾക്ക് ശേഷം പാലക്കുന്ന് ക്ഷേത്ര സ്ഥാനികനായ ബാലകൃഷ്ണൻ കാർണവർ പ്രധാന കോലധാരികളായി സച്ചിൻ കാവിൽ(കണ്ടനാർ കേളൻ), ജയൻ കുറ്റിക്കോൽ (വയനാട്ടുകുലവൻ), സന്തോഷ്‌ ചോട്ടത്തോൽ (കോരച്ചൻ തെയ്യം), സനിത്ത് കാനത്തൂർ (കാർന്നോൻ തെയ്യം) എന്നിവരെ പ്രഖ്യാപിച്ചു.

തെയ്യംകെട്ടിന് ആശംസകൾ നേർന്ന് ലോകസഭ സ്ഥാനാർഥികളായ രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, എം. വി. ബാലകൃഷ്ണൻ, എം. എൽ. അശ്വിനി എന്നിവരും ഉദുമ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും തറവാട്ടിൽ എത്തിയിരുന്നു.

ഇന്ന് വയനാട്ടുകുലവന്റെ തിരുമുടി നിവരും

ഇന്ന് രാവിലെ 7ന് കാർന്നോൻ, 9ന് കോരച്ചൻ, 11ന് കണ്ടനാർകേളൻ തെയ്യങ്ങളുടെ പുറപ്പാടുകൾ നടക്കും. വൈകുന്നേരം 4 നാണ് കുലദൈവമായ വയനാട്ടുകുലവൻ മറക്കളത്തിൽ പ്രവേശിക്കുക. വേഷത്തിലും ആട്ടത്തിലും താളത്തിലും ആചാരാനുഷ്ഠാനങ്ങളിലും വട്ടമുടിയും അരയാടയും പൊയ്‌ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പും മുളവില്ലും ഒന്നായിട്ടുള്ളതാണ് കുലവന്റെ പ്രത്യേകത. കുലവന്റെ ഉറ്റ ചങ്ങാതിയായ ആതിപറമ്പൻ കുഞ്ഞാലിയുമായുള്ള സൗഹൃദത്തിന്റെ ഓർമപുതുക്കലിന്റെ ഭാഗമായ ബോനം കൊടുക്കലും തുടർന്ന് ചൂട്ടൊപ്പിക്കലും ഞായറാഴ്ച്ച നടക്കും. മോഹനൻ കൊക്കാലാണ് ചൂട്ടൊപ്പിക്കുന്നത്. വിഷ്ണുമൂർത്തിയുടെ പുറപ്പാടിന് ശേഷം മറപിളർക്കലും കൈവീതിനും ശേഷം തെയ്യംകെട്ട് സമാപിക്കും. ബപ്പിടൽ നേരമൊഴികെ എല്ലാ ദിവസവും ഭക്ഷണം വിളമ്പുന്നുണ്ട്.

ചൂട്ട്കുറ്റി ഒരുക്കലും ചൂട്ടൊപ്പിക്കലും

ഉദുമ :കഴക പരിധിയിലെ തെയ്യംകെട്ടുകളിൽ പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികരുടെ മേൽനോട്ടത്തിലാണ് ചൂട്ടൊപ്പിക്കൽ ചടങ്ങിന്റെ ചൂട്ട്കുറ്റി ഒരുക്കുന്നത് . മുളംകുറ്റി മുക്കാൽ കോൽ നീളത്തിൽ മുറിച്ച് തെങ്ങോല നാരുകൊണ്ട് (പാന്തം) കെട്ടിയശേഷം എണ്ണയിലും നെയ്യിലും കുതിർത്ത് വെക്കും. പിന്നീട് കത്തിച്ച ചൂട്ട് വെളിച്ചപ്പാടന്റെ സഹായത്തോടെ അതിനായി നിയോഗിതനായ തറവാട് കാർണവർ കുലവന് സമർപ്പിക്കും. കാർണവരോടൊപ്പം മറക്കളത്തിന് ചുറ്റും മൂന്നു വട്ടം പൂർത്തിയാക്കിയ ശേഷം ചൂട്ടുമായി ചെണ്ടയുടെ താളത്തിൽ ചുവടൊപ്പിച്ച്‌ കുലവൻ നൃത്തം വെക്കും.

ഉത്സവാനന്തരം ‘കൊട്ടിലക’ത്ത് സൂക്ഷിച്ചു വെക്കുന്ന എണ്ണയിലും നെയ്യിലും കുതിർന്ന കുറ്റി എത്രയോ വർഷങ്ങൾ ദ്രവിച്ചുപോകാതെ നിലനിൽക്കും

Categories
Kasaragod Latest news main-slider top news

എം വിബാലകൃഷ്ണന്റെ വിജയത്തിന് രംഗത്തിറങ്ങുക അഭിഭാഷക -അഭിഭാഷക ക്ലാർക്ക്കൂട്ടായ്മ

എം വിബാലകൃഷ്ണന്റെ
വിജയത്തിന് രംഗത്തിറങ്ങുക
അഭിഭാഷക -അഭിഭാഷക ക്ലാർക്ക്കൂട്ടായ്മ
കാഞ്ഞങ്ങാട്:-സ്വാതന്ത്ര്യം,ജനാധിപത്യം,മതേതരത്വംഎന്നിവ നിലനിർത്തുന്നതിനായിവരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽകാസർഗോഡ് പാർലമെൻറ് മണ്ഡലംഎൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണനെവിജയിപ്പിക്കുന്നതിന്മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന്കാഞ്ഞങ്ങാട് നടന്നഅഭിഭാഷക-അഭിഭാഷ ക്ലർക്ക്കൂട്ടായ്മ ജില്ലകൺവെൻഷൻആവശ്യപ്പെട്ടു. ഹൊസ്ദുർഗ്ബാങ്ക് ഹാളിൽനടന്ന കൺവെൻഷൻഎൽഡിഎഫ് കൺവീനർ ഇ. പി.ജയരാജൻഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടിവാഗ്ദാനങ്ങൾ മാത്രമാണെന്നും,കോപ്പറേറ്റ് സംരക്ഷണം നയംതിരുത്തുന്നതിനും,മതേതരത്വംഉറപ്പാക്കുന്നതിനും,നീതിപൂർണ്ണമായജനാധിപത്യ സംരക്ഷണത്തിനുംഎൽഡിഎഫ് സ്ഥാനാർഥികളുടെവിജയംഅനിവാര്യമാണെന്നുംഅതിന് മുഴുവൻ ആളുകളുംപ്രവർത്തിക്കാൻതയ്യാറാകണമെന്നുംഅദ്ദേഹം പറഞ്ഞു.എ.ഗോപാലൻ നായർഅധ്യക്ഷത വഹിച്ചു.സി എച്ച് കുഞ്ഞമ്പു എംഎൽഎ, എഐ എൽ യുസംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വിജയകുമാർഎന്നിവർമുഖ്യപ്രഭാഷണം നടത്തി.
ഗോവിന്ദൻ പള്ളികാപ്പിൽ, പി.അപ്പുക്കുട്ടൻ, സി.കെ.ശ്രീധരൻ,വി.സുരേഷ് ബാബു, സി.ഷുക്കൂർ, പി.രമദേവി, എം.ശ്യാമളദേവി,രേണുക ദേവി, സി.രവിഎന്നിവർ സംസാരിച്ചു. പി.വേണുഗോപാലൻസ്വാഗതവും പി.സിന്ധുനന്ദിയും പറഞ്ഞു

Back to Top