Categories
Kasaragod Latest news main-slider

ബേക്കൽ ഉപജില്ലാ കലോൽസവം കലവറ നിറച്ചു നാടും നാട്ടുകാരും. ലഹരിക്കെതിരെ രഹസ്യ സ്ക്വഡുമായി മഹാകവി പി സ്മാരക സ്കൂളിൽ ഹോസ്ദുർഗ് പോലീസും

കാഞ്ഞങ്ങാട് : ബേക്കൽ ഉപജില്ലാ കലോൽസവത്തിനെത്തുന്ന പ്രതിഭകൾക്കും ഒഫീഷ്യൽസിനും ഭക്ഷണമൊരുക്കാൻ കലവറ നിറച്ചു.

അജാനൂർ പഞ്ചായത്തിലെ 23 വാർഡുകളിലെയും കുടുംബശ്രീ യൂണിറ്റുകൾ ഒത്തൊരുമിച്ചാണ് നാട്ടുകാരുടെ സഹകരണത്തോടെ കലവറയിലേക്കുള്ള അരി, പച്ചക്കറികൾ, തേങ്ങ, പല വ്യഞ്ജനങ്ങൾ എന്നിവയെത്തിച്ചത്. കിഴക്കുംകര മുച്ചിലോട്ട് ജിഎൽപി സ്‌കൂൾ കേന്ദ്രീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയെത്തിയ കലവറഘോഷയാത്രയ്ക്ക് സംഘാടക സമിതിയും ഭക്ഷണ കമ്മിറ്റിയും സ്വീകരണം നൽകി. കലോൽസവം നടക്കുന്ന 1, 3, 4, 5 തീയതികളിൽ പായസം ഉൾപ്പെടെയുള്ള സദ്യ നൽകും. ദിവസവും മൂവായിരത്തിലധികം പേർക്കാണിത്. കലാപ്രതിഭകൾക്ക് രാവിലെ 2 നേരവും വൈകിട്ടും ചായയും പലഹാരവും നൽകും. സമാപന ദിവസമായ 5 ന് നാട്ടുകാർക്കും സദ്യയുണ്ട്. ദൂരസ്ഥലങ്ങളിലെത്തേണ്ട വിദ്യാർഥികൾക്ക് രാത്രി ഭക്ഷണവുമൊരുക്കും. ദിവസവും 60 ൽ അധികം കുടുംബശ്രീ പ്രവർത്തകർ, റെഡ്ക്രോസ്, ഗൈഡ്സ് കെഡറ്റുകൾ, വൊളൻ്റിയർമാർഎന്നിവർ ഭക്ഷണ ശാലയിൽ സേവനം നൽകും. എം.ദാമോദരൻ ചെയർമാനും എം.ബാബു കൺവീനറുമായ ഫുഡ് കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്

കലോൽസവ നഗരിയിൽ ലഹരിക്കെതിരെ രഹസ്യ സ്‌ക്വാഡ് .  വെള്ളിക്കോത്തെ ബേക്കൽ ഉപജില്ലാ കലോൽസവ നഗരിയിൽ ലഹരിക്കെതിരെ രഹസ്യ സ്‌ക്വാഡ് പ്രവർത്തിക്കും.

ഹൊസ്ദുർഗ് പൊലീസിന്റെ നിയന്ത്രണത്തിൽ 2 സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക. മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന ലഹരി വിരുദ്ധ ക്ലബ് യോഗമാണ് ഈ തീരുമാനമെടുത്തത്. കലോൽസവ നഗരിയിലും ലഹരി ഉപയോഗവും വിപണനവും കർശനമായി തടയുകയാണ് ലക്ഷ്യം.  പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കലോൽസവ സമയങ്ങളിൽ വിവിധ വേദികളിലും സമീപങ്ങളിലും ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു നിരീക്ഷണം ശക്തമാക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതർക്കു  വിവരം കൈമാറി നടപടിയെടുക്കും. വിപുലമായ ലഹരിവിരുദ്ധ കമ്മിറ്റിയും സംഘാടക സമിതിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10ന് സ്‌കൂളിനു സമീപം മനുഷ്യചങ്ങലയുമൊരുക്കി.

Categories
Kasaragod Latest news main-slider

ബേക്കൽ ഉപജില്ലാ കലോൽസവം 1 മുതൽ 5 വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിൽ

കാഞ്ഞങ്ങാട് :  ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോൽസവം 1 മുതൽ 5 വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിൽ നടക്കും. ആദ്യദിനം
9.30 നു വിവിധ വേദികളിലായി സ്റ്റേജ് ഇതര മൽസരങ്ങൾ തുടങ്ങും.സംസ്കൃതം, അറബിക്, കന്നഡ സാഹിത്യോത്സവങ്ങളും ഇതോടനുബന്ധിച്ച് നടക്കും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ബേക്കൽ ഉപജില്ലാ പരിധിയിലെ 76 വിദ്യാലയങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ മൽസരിക്കാനെത്തും. 290 ഇനങ്ങളിലായി 5500 മത്സരാർത്ഥികളാണുള്ളത്. സ്റ്റേജിന മൽസരങ്ങൾ 3 നു തുടങ്ങും. അന്നു വൈകിട്ടു 4 മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ കലോൽസവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സർവീസിൽ നിന്നു വിരമിച്ച കാസർകോട് ഡിഡിഇ, കെ.വി.പുഷ്പ ടീച്ചർ, കലോൽസവ ലോഗോ രൂപകൽപന ചെയ്ത ആശു കാഞ്ഞങ്ങാട് എന്നിവർക്ക് എംഎൽഎ ഉപഹാരം സമ്മാനിക്കും. സ്വാഗത നൃത്തശിൽപവും ഉണ്ടാകും. സമാപന സമ്മേളനം 5 ന് വൈകുന്നേരം 4 മണിക്ക് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്‌സണും അജാനൂർ പഞ്ചായത്ത് പ്രസിഡന്റും ആയ ടി.ശോഭ അധ്യക്ഷത വഹിക്കും. കലോൽസവം നാടിന്റെ ഉൽസവമാക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി ചെയർപേഴ്‌സൺ ടി.ശോഭ, വർക്കിങ് ചെയർമാൻ കെ.ജയൻ, ജനറൽ കൺവീനർ സരള ചെമ്മഞ്ചേരി, ട്രഷറർ ബേക്കൽ എഇഒ, പി.കെ.സുരേഷ്, സ്‌കൂൾ പ്രിൻസിപ്പൽ സൈജു ഫിലിപ്, സബ് കമ്മിറ്റി ഭാരവാഹികളായ പി.പ്രവീൺകുമാർ (ചെയർമാൻ- മീഡിയ), രാജേഷ് സ്‌കറിയ (കൺവീനർ- പ്രോഗ്രാം), പി.വി.ഗീത (കൺവീനർ- ഫിനാൻസ്), എം.ബാബു (കൺവീനർ – ഫുഡ് കമ്മിറ്റി )തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

7 വേദികൾ:  കവിത തുളുമ്പും പേരുകൾ മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മനാടായ വെള്ളിക്കോത്ത് നടക്കുന്ന ബേക്കൽ ഉപജില്ലാ കലോൽസവത്തിനൊരുക്കിയത് 8 വേദികൾ.

8 വേദികൾക്കും മഹാകവി പിയുടെ പ്രശസ്ത കവിതകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. സ്‌കൂളിലെ പ്രധാന വേദിക്ക് താമരത്തോണിയെന്നാണ് പേര്. വേദി 2 : അഴീക്കോടൻ ക്ലബ് (കളിയച്ഛൻ), വേദി 3:  യങ്‌മെൻസ് ക്ലബ് (ചിലമ്പൊലി), വേദി 4:  അടോട്ട് ജോളി ക്ലബ് (മണിവീണ), വേദി 5:  നെഹ്‌റു ബാലവേദി (ശംഖൊലി), വേദി 6:  അടോട്ട് പഴയസ്ഥാനം ഹാൾ (നീരാഞ്ജനം), വേദി 7: അടോട്ട് എകെജി ഹാൾ (ഉപാസന), വേദി 8: കാരക്കുഴി കമ്മ്യൂണിറ്റി ഹാൾ (പൂനിലാവ്) എന്നിവയാണ് മറ്റു വേദികൾ

Categories
Kasaragod Kerala Latest news main-slider top news Uncategorised

സിസിടിവികളുടെ ഓഡിറ്റിംഗ് നടത്താന്‍ ഡി.ജി.പിയുടെ

 

*സിസിടിവികളുടെ ഓഡിറ്റിംഗ് നടത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം*എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സിസിടിവി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സര്‍ക്യൂട്ട് ടി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നല്‍കിപൊലീസിന്‍റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുളള കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പൊലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും. പൊലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും. പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാകാന്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ത്ഥിക്കും.

Categories
Kasaragod main-slider

കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാർ കളരിയിൽ ദണ്ഡ്യങ്ങാനത്ത്’ ഭഗവതി അരങ്ങിലെത്തി.

 

കാഞ്ഞങ്ങാട്:തുളിച്ചേരി ശ്രീ കുമ്മണാർ കളരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൽ ദണ്ഡ്യങ്ങാനത്ത് ഭഗവതി അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.
ബുധനാഴ്ച രാത്രി 7മണിക്ക് അടയാളം കൊടുക്കൽ,
8 മണിക്ക് കുണ്ടാർ ചാമുണ്ഡിയുടെ തോറ്റം.
വ്യാഴാഴ്ച പകൽ 11 മണിക്ക്.കുണ്ടാർ ചാമുണ്ഡി തെയ്യം
വൈകുന്നേരം 3 മണിക്ക് വിളക്കിലരി

Categories
Kasaragod

പള്ളിക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷി അനുസ്മരണ യോഗം നടത്തി

  • പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിരാജിയുട രക്തസാക്ഷിത്വ ദിനം തച്ചങ്ങാട് ഇന്ദിര ഭവനിൽ വെച്ച് ആചരിച്ചു
    ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
    .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി എം ഷാഫിയുടെ അധ്യക്ഷതയിൽ Kpcc മെംബർ ഹക്കീം കുന്നിൽ അനുസ്‌മരണം ഉൽഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ ,ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ വി വി കൃഷ്ണൻ , ചന്ദ്രൻ തച്ചങ്ങാട്,വി ബാലകൃഷ്ണൻ നായർ,സുന്ദരൻ കുറിച്ചിക്കുന്ന്,എം രത്നാകരൻ നമ്പ്യാർ,അഡ്വ മണികണ്ഠൻ നമ്പ്യാർ,ബി ബിനോയ്,രാജു കുറിച്ചിക്കുന്ന്,മാധവ ബേക്കൽ,ലത പനയാൽ,M C ഹനീഫ,ഷഫീഖ് കല്ലിങ്കാൽ, മഹേഷ് തച്ചങ്ങാട് ,ലക്ഷ്മി തച്ചങ്ങാട്,രമ്യ തച്ചങ്ങാട്ശ്രീനിവാസൻ അരവത്ത് ,പ്രസംഗിച്ചു
Categories
Kasaragod Latest news main-slider Uncategorised

വ്യാപാരികൾ കുടുംബ സംഗമം നടത്തി

മാവുങ്കാൽ : വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പടന്ന ഓയിസ്റ്റർ ഒപേര റിസോട്ടിൽ വെച്ച് കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ്‌ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ലോഹിദാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. പി. സുബൈർ,, ജൂഗേഷ് വനിതാ വിംഗ് പ്രസിഡന്റ്‌ ലക്ഷ്മി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രെഷറർ എ. വി. ബാലൻ നന്ദി പറഞ്ഞു. ചടങ്ങിൽ വെച്ച് സിനിമ, സീരിയൽ താരം കലാഭവൻ നന്ദനയ്ക്ക് അനുമോദനം നൽകി. നൂറോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സര പരിപാടികളും ഉണ്ടായിരുന്നു.

 

Categories
Kasaragod Latest news main-slider

അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് :   അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി അനുസ്മരണ യോഗം യോഗം ഡിസി.സി സെക്ടറി  പി വിസുരേഷ് ഉൽഘാടനം ചെയതു മണ്ഡലം പ്രസിഡൻ്റ് കുഞ്ഞിരാമൻ എകാൽ അധ്യക്ഷ oവഹിച്ചു. എൻ വി അരവിന്ദാക്ഷൻ നായർ, പി ബാലകൃഷണൻ, രവി ന്ദ്രൻ അജാനൂർ കടപ്പുറം.ശ്രീനിവാസൻ മടിയൻ, എം വി കുഞ്ഞിക്കണ്ണൻ! ബാലകൃഷണൻത്രണ്ണോട്ട്, രാധാ കൃ ഷണൻ വി, എസ് കെ ബാലകൃഷണൻ, അനൂപ്, മാവുങ്കാൽ കുഞ്ഞികൃഷണൻ ബെള്ളിക്കോത്ത്, മോഹനൻ തണ്ണോട്ട്, എന്നിവർ സംസാരിച്ചു എൻ വി ‘ബാലചന്ദ്രൻ സ്വാഗതവും, രാജിവൻ ബെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

ചെറുവത്തൂർ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നാപ്പച്ചാൽ പുതിയ കണ്ടത്തെ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നാപ്പച്ചാൽ ഏ.വി.സ്മാരക മന്ദിര പരിസരത്ത് നടന്ന പരിപ്പാടി ചന്തേര പോലീസ് സ്റ്റേഷൻ. ഇൻസ്പെക്ടറും എസ്.എച്ച്.ഒ യുമായ ശ്രീ.പി.നാരായണൻ ഉൽഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി എ.ശ്രീജിത്ത് സ്വാഗതവും, പ്രസിഡണ്ട് എം.ശ്രീധരൻ അദ്ധ്യക്ഷതയും വഹിച്ചു, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.വി.ഗിരീശൻ,സി.പി.ഐ.എം നാപ്പച്ചാൽ ബ്രാഞ്ച് സെക്രട്ടറി കെ.ടി.യശോദ, സി.പി.ഐ.എം.പുതിയ കണ്ടം സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി വി.വി.ശ്രീധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസ്ർ കൂടിയായ ശ്രീ സുരേശൻ കാനം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

Categories
Kasaragod Latest news main-slider

പാലക്കി കുഞ്ഞാ ഹമ്മദ് ഹാജിയെഉപഹാരം നൽകി ആദരിക്കച്ചു

കോട്ടച്ചേരി തുളുച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് റ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പൗര പ്രമുഖൻ   പാലക്കി കുഞ്ഞാഹമ്മദ് ഹാജിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉപഹാരം നൽകിആദരിച്ചു .

Categories
Kasaragod Latest news main-slider

കോട്ടച്ചേരിതുളുച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിച്ചു.

കാഞ്ഞങ്ങാട് :  കോട്ടച്ചേരി തുളുച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ: ഏ സി പത്മനാഭൻ ,ഡോ :പ്രഭാകര ഷേണായി, പാലക്കി കുഞ്ഞാ ഹമ്മദ് ഹാജി എന്നിവർ ആദരവുകൾ ഏറ്റ് വാങ്ങി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.കെ.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ശോഭന എം, കെ.വി.ബാബു ,കെ.വി.ഗോപാലൻ, കുരുക്കൾ നാരായണൻ മാവുങ്കാൽഎന്നിവർ പ്രസംഗിച്ചു

Back to Top