വ്യാപാരികൾ കുടുംബ സംഗമം നടത്തി

മാവുങ്കാൽ : വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പടന്ന ഓയിസ്റ്റർ ഒപേര റിസോട്ടിൽ വെച്ച് കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലോഹിദാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. പി. സുബൈർ,, ജൂഗേഷ് വനിതാ വിംഗ് പ്രസിഡന്റ് ലക്ഷ്മി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രെഷറർ എ. വി. ബാലൻ നന്ദി പറഞ്ഞു. ചടങ്ങിൽ വെച്ച് സിനിമ, സീരിയൽ താരം കലാഭവൻ നന്ദനയ്ക്ക് അനുമോദനം നൽകി. നൂറോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സര പരിപാടികളും ഉണ്ടായിരുന്നു.