കാലിച്ചാംപാറ ഊരിൽ സജീവമായി ഊരു കൃഷി.

കാലിച്ചാംപാറ ഊരിൽ സജീവമായി ഊരു കൃഷി
തായന്നൂർ :കുടുംബശ്രീ ജില്ലാ മിഷൻന്ടെ നേതൃത്വത്തിൽ കോടോം ബേളൂർ സിഡിഎസും കൃഷിഭവനും സംയുക്തമായി നടത്തുന്ന”ഞാനും എന്റെ ഊരും കൃഷിയിലേക്ക്” എന്ന ജനകീയ ക്യാമ്പയിൻ പതിനേഴാം വാർഡ് തല ഉത്ഘാടനം കാലിച്ചാം പാറ ഊരിൽ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഷൈലജ ഉത്ഘാടനം നിർവഹിച്ചു. ഊരിലെ 147 കുടുംബങ്ങൾക്ക് ഊരുമൂപ്പൻ കുഞ്ഞികൃഷ്ണൻ വിത്ത് വിതരണം ചെയ്തു. ആനിമേറ്റർ രാധിക രതീഷ് പദ്ധതി വിശദീകരിച്ചു. സി ഡി എസ് മെമ്പർ വിജയ, വാർഡ് കൺവീനർ മധു നർക്കല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.എ.ഡി എസ് അധ്യക്ഷ പി രാധ സ്വാഗതവും അനുശ്രീ മഞ്ജു നന്ദിയും പറഞ്ഞു.