കുണ്ടംകുഴി ജിബിജി നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പ് പരാതി നൽകിയവർക്ക് മാത്രമേ ഇനി പണം തിരികെ ലഭിക്കുകയുള്ളു എന്ന് നിയമവിദഗ്ദ്ധർ

Share

 

കുണ്ടംകുഴി :കേന്ദ്ര സർക്കാരിന്റെ കീഴിൽ നിധി ലിമിറ്റഡ് ആയി രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ പേരിൽ നടത്തിയ നിക്ഷേപ തട്ടിപ്പിൽ ഇനി ഇടപാട് കാർക്ക് പണം തിരികെ കിട്ടണമെങ്കിൽ പോലിസിൽ പരാതി നൽകേണ്ടിവരും എന്ന് നിയമ വിദഗ്ദ്ധരും പോലീസ് വൃത്തങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു.

2019-ൽ നിലവിൽ വന്ന അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് നിരോധന നിയമപ്രകാരം (കേന്ദ്ര നിയമവും അതിന്റെ ചുവട് പിടിച്ച് കൊണ്ടുള്ള കേരള നിയമവും ) ഇത്തരം അനധികൃത നിക്ഷേപത്തിൽ പണം നഷ്ടപ്പെട്ടവർക്ക് പണം തിരികെ ലഭിക്കും എന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പക്ഷേ പരാതിയില്ലാത്തവർക്ക്
തുക തിരികെ കിട്ടാൻ യാതൊരു നിലയിലും സാധ്യതയില്ല.

അനധികൃത നിക്ഷേപം വഴി സ്വരൂപിച്ച പണവും മറ്റ് സ്വത്തുക്കളും പിടിച്ചെടുത്ത് ‘ ലേലം ചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് നിക്ഷേപകർക്ക് തുക തിരികെ നൽകാൻ ജില്ലാ കോടതികളെയാണ് കേരളം ഈ നിയമ പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നത്. ( *Banning of unregulated deposit scheme act 2019* )

നിലവിൽ 600 കോടിയിൽ കൂടുതൽ രൂപയാണ് സ്ഥാപനം നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളത്. 100 ശതമാനത്തിലധികം പലിശ വാഗ്ദാനത്തിൽ വിശ്വസിച്ച് നിക്ഷേപിച്ചവർക്ക് ഇത്രയും പണം മുഴുവൻ തിരികെ ലഭിക്കാൻ
വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരും എന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്ത്‌ വരുന്നത് എന്ന് പോലീസുമായി ബന്ധപെട്ടു ലഭിക്കുന്ന വിവരം. GBG നിധി ലിമിറ്റഡിന്റെ പേരിൽ നിക്ഷേപം സ്വികരിക്കുകയും അന്നേരം തന്നെ ആ തുക പിൻവലിക്കാനുള്ള സ്ലിപ്പ് കൂടി ഒപ്പിട്ട് വാങ്ങിയ ശേഷം സ്ഥാപനത്തിൽ നിന്നും ബാഗ്ലൂരിൽ പ്രവർത്തിക്കുന്ന ഇവരുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് പണം വക മാറ്റുകയാണ് ചെയ്യിതിട്ടുള്ളത്. സ്ഥാപനത്തിന്റെ ഏഴോളം അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും, ഇതിൽ എല്ലാം കൂടി 7 കോടിയോളം രൂപ മാത്രമാണ് ഉള്ളതെന്നും ഇനി ഒൻപത് അക്കൗണ്ടുകളുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും, അത് കൂടി മരവിപ്പിച്ചാൽ മാത്രമേ എത്ര തുക ഇടപാട് കാർക്ക് മടക്കി കിട്ടും എന്ന് പറയാൻ സാധിക്കുകയുള്ളു എന്നും പോലീസ് പറയുന്നു.

എന്നാൽ പോലിസിന്റെ ഇടപെടൽ കൊണ്ടു മാത്രം എല്ലാ ഇടപാട്ക്കാർക്കും പണം തിരിച്ചു കിട്ടാൻ സാധ്യത ഇല്ല. കാരണം വലിയൊരു തുക ദൂർത്തടിക്കുകയും, വിദേശത്തേക്ക് കടത്തുകയും ചെയ്തതായി പോലീസ് സംശയിക്കുന്നു. എത്ര ജപ്തി ചെയ്തു തിരിച്ചു പിടിച്ചാലും നിക്ഷേപകർക്ക് കൊടുക്കുവാനുള്ളതിന്റെ പകുതിയിൽ താഴെ മാത്രമേ ലഭിക്കുകയുള്ളു എന്നാണ് കിട്ടുന്ന വിവരം. അങ്ങനെ ആണെങ്കിൽ ആദ്യം പരാതി നൽകുന്ന നിക്ഷേപകർക്ക് മാത്രമാണ് നിക്ഷേപം തിരികെ ലഭിക്കുവാനുള്ള സാധ്യത. പരാതി സമർപിച്ചവർക്ക് ഫ്രീസ് ചെയ്ത അക്കൗണ്ടിൽ നിന്നും, കൂടാതെ ആസ്തി ലേലം ചെയ്തു കിട്ടുന്ന തുകയിൽ നിന്നുമാണ് നിയമ പ്രകാരം പണം തിരികെ ലഭിക്കുക. അല്ലാത്ത പക്ഷം പണം മുഴുവൻ നഷ്ട്ടമാവും.

നിക്ഷേപ തട്ടിപ്പുമായി ബന്ധപെട്ടു വരും ദിവസങ്ങളിൽ അറസ്റ്റ് അടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുവാനാണ് സാധ്യത എന്നാണ് കിട്ടുന്ന വിവരങ്ങൾ. കമ്പനി ഡയറക്ടർമാർ മുൻ കൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ട് ഉണ്ടെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ചു നൽകുന്നതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കും. ED അടക്കമുള്ള കേന്ദ്ര അന്വേഷണഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. നിക്ഷേപ തട്ടിപ്പിന് പുറമെ കള്ള പണം വെളുപ്പിക്കൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ സ്ഥാപനം നടത്തിയതിനായി നേരിട്ട് തെളിവുകൾ ഉണ്ട്. കള്ളപ്പണം സിമ്പിൾ ആയി വെളുപ്പിച്ചു നൽകാം എന്ന ഡോ : വിനോദ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വരും ദിവസങ്ങളിൽ കേരളം ഞെട്ടുന്ന തരത്തിൽ ഉള്ള വാർത്തകളായിരിക്കും നിക്ഷേപ തട്ടിപ്പുമായി ബന്ധപെട്ടു പുറത്തു വരിക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Back to Top