Categories
Kasaragod Latest news main-slider

മുസ്‌ലിം ലീഗ് സ്ഥാപകദിനം അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് കമ്മിറ്റി സമുചിതമായി ആഘോഷിച്ചു.

മുതിർന്ന ലീഗ് നേതാവ് കെ. പി.സി.മുഹമ്മദ് ഹരിത പതാക ഉയർത്തി.

കാഞ്ഞങ്ങാട്:മുസ്ളീം ലീഗ് സ്ഥാപക ദിനം അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ തലമുതിർന്ന മുസ്ളീം ലീഗ് നേതാവ് കെ.പി.സി.മുഹമ്മദ് പതാക ഉയർത്തി.മുസ്ളിം ലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി, ലീഗ് പഞ്ചായത്ത് ട്രഷറർ

കെ.എം.മുഹമ്മദ് കുഞ്ഞി, വാർഡ് മുസ്ളിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞബ്ദുല്ല ഹാജി,ട്രഷറർ കൊത്തിക്കാൽ ഹസ്സൻ ഹാജി,ശിഹാബ് പാലായി, എ.അബ്ദുള്ള,എ.കുഞ്ഞബ്ദുല്ല,എം.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

Categories
Kasaragod Latest news main-slider

ആയിരത്തിരി കാണാൻ ആയിരങ്ങളെത്തി; ഭരണി ഉത്സവം ഇന്ന് കൊടിയിറങ്ങും

പാലക്കുന്ന് : ഭക്തജന സഹസ്രങ്ങളിൽ അനുഗ്രഹവർഷമേകി കളംകയ്യേൽക്കലും ചുവട്മായ്ക്കലും കലശം കയ്യേൽക്കലും ശ്രീബലിയും പൂരക്കളിയും കണ്ട ധന്യതയിൽ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ ആയിരത്തിരി കണ്ട് പുരുഷാരം മടങ്ങി.

ഉദുമ പടിഞ്ഞാർക്കര പ്രദേശത്തു നിന്നുള്ള തിരുമുൽകാഴ്ചയാണ്‌ ക്ഷേത്രത്തിൽ ആദ്യമെത്തിയത്. തുടർന്ന് അരവത്ത്-കുതിരക്കോട് -മുതിയക്കാൽ, ഉദുമ കൊക്കാൽ, പള്ളിക്കര തണ്ണീർപുഴ, അരമങ്ങാനം-കൂവത്തൊട്ടി, പള്ളിപ്പുറം പ്രദേശങ്ങളിൽ നിന്നും കാഴ്ചകളെത്തി സമർപ്പണം പൂർത്തിയാക്കി. തുടർന്നാണ് അനുഷ്ഠാന ചടങ്ങുകൾ തുടങ്ങിയത്.

വൈദ്യുത പ്രഭാവലിയും നിശ്ചചല, ചലന ദൃശ്യങ്ങളുമായുള്ള ഘോഷയാത്രയിൽ വർണരാജി വിരിയുന്ന മുത്തുക്കുടകൾക്ക് കീഴിൽ നിറദീപം തെളിയിച്ചു ബാലികമാരുടെ താലപ്പൊലിയും വിവിധ കലാ-കായിക പ്രകടനങ്ങളും നൃത്തങ്ങളും വർണപൊലിമയേകി. പകൽ സമയങ്ങളിൽ കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണവും ക്ഷേത്ര ഭജന സമിതിയുടെ ഭജനയും, മഞ്ചേശ്വരം കൃഷ്ണാസുനിൽ സംഘത്തിന്റെ ഭരതനാട്യവുമുണ്ടായിരുന്നു. തിങ്കൾ രാവിലെ ഉത്സവത്തിന് കൊടിയിറങ്ങും. ഉച്ചയോടെ എഴുന്നള്ളത്ത്‌ ഭണ്ഡാര വീട്ടിലേക്ക് മടങ്ങും.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ഭരണി :മാലിന്യ നീക്കത്തിന് ധാരണയായി

പാലക്കുന്ന് : അഞ്ചു ദിവസം നീണ്ട ഭരണി ഉത്സവം തിങ്കളാഴ്ച്ച സമാപിക്കുന്നതോടെ പാലക്കുന്ന് ടൗണിലും പരിസരത്തും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളിൽ പഞ്ചായത്ത് ഭരണസമിതിയുമായി ധാരണയായെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത്‌ അധികൃതരും ക്ഷേത്ര ഭരണസമിതിയും സംയുക്തമായി ഉണ്ടാക്കിയ ധാരണയിൽ നിശ്ചിത തുക ക്ഷേത്ര ഭരണ സമിതി പഞ്ചായത്തിന് നൽകി. ഉത്സവാനന്തരം കുമിഞ്ഞു കൂടുന്ന മാലിന്യനങ്ങൾ തരം തിരിച്ച് ഹരിത കർമസേന 12നകം നിർമാർജ്ജനം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ പറഞ്ഞു. ഉത്സവാനന്തരം മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഈ മുൻകൂർ ധാരണ.

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് മെഗാ പൂരക്കളി സംഘാടക സമിതിയായി മുൻ ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ ചെയർമാൻ മടികൈ ഗോപാലകൃഷ്ണപണിക്കർ ജനറൽ കൺവീനർ രാജൻ പെരിയ ട്രെഷർ

കാഞ്ഞങ്ങാട് : കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, ചെറുവത്തൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന മെഗാ പൂരക്കളിയുടെ സംഘടക സമിതി രൂപീകരിച്ചു.ആയിരത്തി അഞ്ഞൂറോളം പൂരക്കളി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഈ നാടൻ കലാരൂപത്തെ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസി ഗിന്നസ് ബുക്ക് റിക്കാർഡ്‌സ് എന്നിവയിൽ ഇടം തേടി നമ്മുടെ പുരക്കളിക്ക് അന്തർദേശീയ തലത്തിൽ പ്രചരണവും അംഗീകാരവും ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാവിരുന്ന ഒരുക്കുന്നത്.

ഉദുമ മുൻ എം എൽ എയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമനെ സംഘാടക സമിതിയുടെ ചെയർമാനായും കേരള പൂരക്കളി കലാ അക്കാദമി ജനറൽ സെക്രട്ടറി മടികൈ ഗോപാല കൃഷ്ണ പണിക്കർ ജനറൽ സെക്രട്ടറിയും പെരിയ രാജൻ ട്രഷർ ആയും 501അംഗ സംഘാടക സമിതിയും 101അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.മെഗാ പൂരകളിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഘല സെക്രട്ടറി അനീഷ് ദീപം സ്വാഗതവും ഉദുമ മുൻ എം എൽ എയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമൻ അധ്യക്ഷനുമായി. സംഘാടക സമിതി യോഗം പയ്യന്നൂർ എം എൽ എ യും കേരള പൂരക്കളി കലാ അക്കാദമി ചെയർമനുമായ ടി ഐ മധു സൂദനൻ ഉത്ഘാടനം ചെയ്തു.ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസ്കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.മടികൈ ഗോപാലകൃഷ്ണപണിക്കർ നന്ദിയും പറഞ്ഞു

Categories
Kasaragod main-slider top news

50 വർഷത്തിന് ശേഷം മണ്ടേങ്ങാനം റോഡ് ബന്ധിപ്പിച്ചു.

50 വർഷത്തിന് ശേഷം മണ്ടേങ്ങാനം റോഡ് ബന്ധിപ്പിച്ചു.

പാറപ്പള്ളി.കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ 50 വർഷത്തിലധികമായി നിർമ്മിച്ച മുട്ടിച്ചരൽ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡിൽ ബന്ധിപ്പിച്ചു. മണ്ടേങ്ങാനത്തുകാരുടെ നിരവധി വർഷത്തെ ആവശ്യവും സ്വപ്നവുമായിരുന്നു ഈ റോഡ് ബന്ധിപ്പിക്കുക എന്നത്.വാർഡ് മെമ്പർ പി.ദാമോദരൻ്റെ നേതൃത്വത്തിൽ സ്ഥലമുടമകളെ സമീപിപ്പ് സമ്മതം വാങ്ങി നാട്ടുകാരുടെ സഹായത്തോടെയാണ് അര കിലോമീറ്റർ നീളം വരുന്ന റോഡിൻ്റെ പണി പൂർത്തീകരിച്ചത്.തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൾവർട്ടും ഈ റോഡിൽ നിർമ്മിച്ചു.റോഡ് സൗകര്യമില്ലാത്തതിനാൽ തരിശായി കിടന്ന മണ്ടേങ്ങാനം പാടശേഖരത്തിലേക്കും ഇതിൻ്റെ ഭാഗമായി റോഡ് നിർമ്മിച്ചു നൽകാൻ കഴിഞ്ഞു.റോഡിൻ്റെ ഉൽഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു. എം.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർ പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, എന്നിവർ സംസാരിച്ചു.രതീഷ് സ്വാഗതവും രഞ്ജുഷ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

സിപിഐഎംഅജാനൂർഫസ്റ്റ്ലോക്കൽ കമ്മിറ്റി കെ പി ബാലൻ അനുസ്മരണം നടത്തി

 

കാഞ്ഞങ്ങാട്:-അജാനൂർ,നോർത്ത് കോട്ടച്ചേരിതുടങ്ങിയ പ്രദേശങ്ങളിൽകമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനംപടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയുംസാമൂഹ്യ സംസ്കാരിക മേഖലയിൽവ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തസിപിഐഎംമുൻഅജാനൂർ ലോക്കൽ സെക്രട്ടറി,ബീഡി തൊഴിലാളി യൂണിയൻ,നേതാവ്,സാംസ്കാരിക പ്രവർത്തകനുമായ കെ.പി.ബാലന്റെരണ്ടാം ചരമ അനുസ്മരണ ദിനംസിപിഐഎം അജാനൂർ ഫസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

നോർത്ത് കോട്ടച്ചേരിയിൽ നടന്ന അനുസ്മരണയോഗംജില്ലാ കമ്മിറ്റി അംഗം വി. പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എം. വി.രാഘവൻ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹൻഅനുസ്മരണ പ്രഭാഷണം നടത്തി. എം. പൊക്ലൻ,മൂലക്കണ്ടം പ്രഭാകരൻ,ദേവി രവീന്ദ്രൻ,ശിവജി വെള്ളിക്കോത്ത്,എന്നിവർ സംസാരിച്ചു. എം.സുനിൽ സ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

നിറഞ്ഞ സദസ്സിൽ യു ബി എം സി സ്കൂൾ 128 വാർഷികവും യാത്രയയപ്പും നടന്നു.

 

കാഞ്ഞങ്ങാട്:-ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ മാതൃഭാഷ മീഡിയത്തിൽ പഠനം നടത്തുന്ന കാഞ്ഞങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന128വർഷത്തെ പാരമ്പര്യം ഉള്ളപഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന ഹൊസ്ദുർഗ്ഗ് യു ബി എം ചർച്ച് എ എൽ പി സ്കൂളിന്റെ128-ാം വാർഷികവും37 ഉം ,31ഉംവർഷത്തെസേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികമാരായ ടി.ടി. വി.ലീല, പി.കെ. ഷീലഎന്നിവർക്കുള്ളയാത്രയയപ്പും നടന്നു.

കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷത വഹിച്ചു.ബാലതാരം ശ്രീ പത് യാൻ മുഖ്യ അതിഥിയായി,പള്ളി വികാരി സജിത്ത് ദാസ് കോറോത്ത്,മദർ പിടിഎ പ്രസിഡൻറ് ടി.വി. റീജ,സീനിയർ അസിസ്റ്റൻറ് വി.കെ. ബിനു,സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ,എസ്.ആർ.ജി കൺവീനർ പി.കെ. രജിത,പിടിഎ വൈസ് പ്രസിഡണ്ട് എൻ.ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു. ടി.ടി. വി.ലീല, പി.കെ. ഷീലഎന്നിവർ മറുപടി പ്രസംഗം നടത്തി.

പിടിഎ പ്രസിഡണ്ട് പി കെ നിഷാന്ത് സ്വാഗതവും ഹെഡ്മാസ്റ്റർഎം ടി രാജീവൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ സംസ്ഥാന തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ വൈനശ്രീരാം, വൈനവി ശ്രീരാം, അൽമാഹിർ സ്കോളർഷിപ്പ് നേടിയ പി.കെ.മുഹമ്മദമ്മദ് നാഫി, സ്കൂളിലെ മികച്ച വായനക്കാരായ എ.ആർ. ആവണി, സി.എച്ച്.അശ്വത്ത്കൃഷ്ണഎന്നിവരെ അനുമോദിച്ചു. അംഗൺവാടി പ്രീ പ്രൈമറി കുട്ടികൾ മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെയും,മദർ പിടി എ അംഗങ്ങളുടെയും,അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Categories
Kasaragod Latest news

വിജയാരവമായി കാസർകോട് മണ്ഡലം യു.ഡി.എഫ് കൺവൻഷൻ മോദി ഭരണത്തിൽ  ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോയി: സാദിഖലി തങ്ങൾ

 

കാഞ്ഞങ്ങാട്: ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ സർക്കാറായി മോദി സർക്കാർ മാറിയെന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ 167 ആം

സ്ഥാനത്തേക്ക് ചുരുങ്ങിയെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാസർകോട് പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കാഞ്ഞങ്ങാട് തെക്കേപ്പുറം നൂർ മഹൽ കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങൾ.

മോദിയുടെ ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. വോട്ടിങിലൂടെ ജയിച്ച് വന്നവർ ജനാധിപത്യത്തെ പാടെ അവഗണിച്ച് ഭരണഘടനയെ മറന്നാണ് പത്തുവർഷം രാജ്യം ഭരിച്ചത്.

രാജ്യത്തിൻ്റെ സമ്പന്നമായ ഭൂതകാലത്തെ ചവിട്ടിമെതിച്ചാണ് ഭരണ കർത്താക്കൾ മുന്നോട്ടു പോകുന്നത്.

ഇന്ത്യയിലെ ബഹുസ്വരത, മതേതരത്വം, സംസ്കാരം തുടങ്ങിയവ കൊണ്ടു തന്നെ ഇന്ത്യയെ ലോകരാജ്യങ്ങൾ ബഹുമാനിച്ചിരുന്നു എന്നാൽ ഇതെല്ലാം ഇന്ന് നരേന്ദ്ര മോദി ഭരണകൂടം നശിപ്പിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം മാത്രമല്ല വർഗ്ഗീയ കലാപ

ങ്ങളും രാജ്യത്ത് വർദ്ധിച്ചു.

അതു കൊണ്ടു തന്നെ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയി.

കോർപറേറ്ററുകളെ സുഖിപ്പിക്കുന്ന അജണ്ടയുമായി ബി.ജെ.പി സർക്കാർ മുന്നോട്ട് പോകുന്നത് കൊണ്ട് ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചു. യുവാക്കൾ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പറന്നു.

രാജ്യം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തിയ മോദി സർക്കാറിനെ താഴെ ഇറക്കാൻ ഇന്ത്യ മുന്നണി സജ്ജമായിരിക്കുന്നു. ഇന്ത്യ ആരാണ് ഭരിക്കേണ്ടതെന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് ഇതുവരെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണയത് മാറും.

കർണാടക, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കും. ആ മുന്നേറ്റത്തിന് കേരളം കരുത്ത് പകരും. തങ്ങൾ പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.  എ.ഐ. സിസി ജനറൽ സെക്രട്ടറി  പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർസി.ടി അഹമ്മദലി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം.എൽ.എമാരായ എൻഎ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, മുസ് ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വൺ ഫോർ അബ്ദുൾ റഹ്മാൻ, മുസ് ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ബഷീർ വെളളിക്കോത്ത്, പ്രൊഫ. അജയ് കുമാർ കോടോത്ത്, മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി സിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ,

കെ നീലക ണ്ഠൻ, എം ഹസൈനാർ, സൈമൺ അലക്സ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽസ്വാഗതവും അഡ്വ.പി.വി സുരേഷ് നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.  എ.ഐ. സിസി ജനറൽ സെക്രട്ടറി  പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.

എ.ഐ. സിസി ജനറൽ സെക്രട്ടറി

പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർസി.ടി അഹമ്മദലി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം.എൽ.എമാരായ എൻഎ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, മുസ് ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വൺ ഫോർ അബ്ദുൾ റഹ്മാൻ, മുസ് ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ബഷീർ വെളളിക്കോത്ത്, പ്രൊഫ. അജയ് കുമാർ കോടോത്ത്, മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി സിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ,

കെ നീലക ണ്ഠൻ, എം ഹസൈനാർ, സൈമൺ അലക്സ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽസ്വാഗതവും അഡ്വ.പി.വി സുരേഷ് നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

കാശ്യപ വേദാ റിസർച്ച് ഫൗണ്ടേഷൻ കാഞ്ഞങ്ങാട് വേദ വാഹിനിയുടെ ആഭിമുഖ്യത്തിൽ ജ്ഞാനയജ്ഞവും ധ്യാന പരിശീലനവും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്നു

ജ്ഞാനയജ്ഞo

കാഞ്ഞങ്ങാട് :കാശ്യപ വേദാ റിസർച്ച് ഫൗണ്ടേഷൻ കാഞ്ഞങ്ങാട് വേദ വാഹിനിയുടെ ആഭിമുഖ്യത്തിൽ, അമൃത കീർത്തി ആചാര്യ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ ജ്ഞാനയജ്ഞവും ധ്യാന പരിശീലനവും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്നു. ജീവിത വിജയത്തിനും കുട്ടികളെ നന്നായി വളർത്തുന്നതിനും വേണ്ടി വൈദിക ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഊന്നിയായിരുന്നു പ്രഭാഷണം, കുട്ടികളിൽ ധാർമ്മിക മൂല്യം വളർത്തുന്നതിനായി ചെറുപ്രായത്തിൽത്തന്നെ പഞ്ചതന്ത്രoകഥകളും സുഭാഷിതങ്ങളും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു. ആധുനിക ജീവിതത്തിലെ മാനസികസംഘർഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനുള്ള ധ്യാന പരിശീലനവും നടന്നു. ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, വേണുഗോപാലൻ നമ്പ്യാർ, നാലപ്പാടൻ പത്മനാഭൻ, ഗണേഷ് ജി എന്നിവർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Back to Top