കാഞ്ഞങ്ങാട് മെഗാ പൂരക്കളി സംഘാടക സമിതിയായി മുൻ ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ ചെയർമാൻ മടികൈ ഗോപാലകൃഷ്ണപണിക്കർ ജനറൽ കൺവീനർ രാജൻ പെരിയ ട്രെഷർ

Share

കാഞ്ഞങ്ങാട് : കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, ചെറുവത്തൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന മെഗാ പൂരക്കളിയുടെ സംഘടക സമിതി രൂപീകരിച്ചു.ആയിരത്തി അഞ്ഞൂറോളം പൂരക്കളി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഈ നാടൻ കലാരൂപത്തെ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസി ഗിന്നസ് ബുക്ക് റിക്കാർഡ്‌സ് എന്നിവയിൽ ഇടം തേടി നമ്മുടെ പുരക്കളിക്ക് അന്തർദേശീയ തലത്തിൽ പ്രചരണവും അംഗീകാരവും ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാവിരുന്ന ഒരുക്കുന്നത്.

ഉദുമ മുൻ എം എൽ എയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമനെ സംഘാടക സമിതിയുടെ ചെയർമാനായും കേരള പൂരക്കളി കലാ അക്കാദമി ജനറൽ സെക്രട്ടറി മടികൈ ഗോപാല കൃഷ്ണ പണിക്കർ ജനറൽ സെക്രട്ടറിയും പെരിയ രാജൻ ട്രഷർ ആയും 501അംഗ സംഘാടക സമിതിയും 101അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.മെഗാ പൂരകളിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഘല സെക്രട്ടറി അനീഷ് ദീപം സ്വാഗതവും ഉദുമ മുൻ എം എൽ എയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമൻ അധ്യക്ഷനുമായി. സംഘാടക സമിതി യോഗം പയ്യന്നൂർ എം എൽ എ യും കേരള പൂരക്കളി കലാ അക്കാദമി ചെയർമനുമായ ടി ഐ മധു സൂദനൻ ഉത്ഘാടനം ചെയ്തു.ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസ്കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.മടികൈ ഗോപാലകൃഷ്ണപണിക്കർ നന്ദിയും പറഞ്ഞു

Back to Top