പാലക്കുന്ന് ഭരണി :മാലിന്യ നീക്കത്തിന് ധാരണയായി

Share

പാലക്കുന്ന് : അഞ്ചു ദിവസം നീണ്ട ഭരണി ഉത്സവം തിങ്കളാഴ്ച്ച സമാപിക്കുന്നതോടെ പാലക്കുന്ന് ടൗണിലും പരിസരത്തും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളിൽ പഞ്ചായത്ത് ഭരണസമിതിയുമായി ധാരണയായെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത്‌ അധികൃതരും ക്ഷേത്ര ഭരണസമിതിയും സംയുക്തമായി ഉണ്ടാക്കിയ ധാരണയിൽ നിശ്ചിത തുക ക്ഷേത്ര ഭരണ സമിതി പഞ്ചായത്തിന് നൽകി. ഉത്സവാനന്തരം കുമിഞ്ഞു കൂടുന്ന മാലിന്യനങ്ങൾ തരം തിരിച്ച് ഹരിത കർമസേന 12നകം നിർമാർജ്ജനം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ പറഞ്ഞു. ഉത്സവാനന്തരം മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഈ മുൻകൂർ ധാരണ.

Back to Top