Categories
Kasaragod Latest news main-slider top news

മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വത്തില്‍ സ്വീകരണവും അനുമോദനവും

 

ഉദുമ: 22 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ഇഎംഇ നിന്നും ഫെബ്രുവരി 29ന് വിരമിച്ച് നാട്ടിലെത്തിയ സുബേദാര്‍ ഗിരീഷ് കുമാറിനും ഇതേ ദിവസം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ബ്രാഞ്ച് മാനേജര്‍ ആയി സര്‍വീസില്‍ നിന്നും വിരമിച്ച ക്ലബ്ബ് സ്ഥാപക അംഗവും ഇപ്പോഴത്തെ ക്ലബ്ബ് പ്രസിഡന്റും ആയ എം പുരുഷോത്തമന്‍ നായര്‍ക്കും മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വീകരണവും അനുമോദനവും നല്‍കി. ഞായറാഴ്ച്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഗിരീഷ് കുമാറിനെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നും തുറന്ന വാഹനത്തില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയില്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുല്ലച്ചേരിയിലെ ക്ലബ്ബിലേക്ക് എത്തിക്കുകയായിരുന്നു.

സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ക്യാപ്റ്റനായി കളിച്ചു കൊണ്ടിരിക്കെ ആണ് ഗിരീഷ് കുമാറിന് കളിയുടെ മികവിലൂടെ സ്‌പോര്‍ട്‌സ് കോട്ടയില്‍ ഇന്ത്യന്‍ ആര്‍മിയിലെ ഇലക്ടോണിക്ക് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കബഡി ടീം ഭോപ്പാലില്‍ 2002ല്‍ സെലക്ഷന്‍ കിട്ടിയത്. ഇഎംഇഭോപ്പാല്‍ ടീമിലുടെ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2004ല്‍ ആദ്യമായി സീനിയര്‍ നാഷണലില്‍ സര്‍വ്വീസസിന് വേണ്ടി ജേഴ്സ്സി അണിഞ്ഞതോടപ്പം തുടര്‍ച്ചയായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകളും നേടി. ഇങ്ങനെ സര്‍വ്വീസസീന് വേണ്ടി ഏഴ് തവണ സീനിയര്‍ നാഷണല്‍ കളിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിന് വേണ്ടി നാല് തവണ സീനിയര്‍ നാഷണല്‍ ക്യാപറ്റന്‍ പദവിയോടെയും കളിച്ചു. സര്‍വ്വീസസിന് 5 ഫെഡറേഷന്‍ കപ്പ്, സില്‍വര്‍ മെഡല്‍ നേടിക്കൊടുത്ത താരമാണ് ഗിരീഷ്. 2007 ല്‍ ആസ്സാമിലെ ഗുഹാട്ടിയില്‍ വച്ച് നടന്ന നാഷണല്‍ ഗെയിംസില്‍ സര്‍വ്വീസസിന് വേണ്ടി ഗോള്‍ഡ് മെഡലും നേടി. ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നി ടീമുകള്‍ മാറ്റുരച്ച ഡിപ്പാര്‍ട്ട്‌മെന്റ് മത്സരത്തില്‍ 13 തവണ സര്‍വ്വീസസിന് ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് എന്നീ മെഡലുകള്‍ നേടിക്കൊടുത്തു. 2011 ല്‍ വിജയവാര്‍ഡയില്‍ വെച്ച് നടന്ന കബഡി പ്രീമിയര്‍ ലീഗില്‍ ഹൈദ്രബാദ് ഹോഴ്‌സസീന് വേണ്ടി ജേഴ്‌സി അണിഞ്ഞും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. 2010ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു. 2011 ല്‍ നടന്ന ഏഷ്യന്‍ ബീച്ച് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിച്ചു. ഇന്ത്യയില്‍ നടന്ന എ ഗ്രേഡ് കബഡി ടൂര്‍ണ്ണമെന്റില്‍ ഇഎംഇ ഭോപ്പാലിനേയും സര്‍വ്വീസസിനേയും വിന്നര്‍ ആക്കിയതോടൊപ്പം ബെസ്റ്റ് പ്ലയര്‍ അവാര്‍ഡും കരസ്ഥമാക്കി.

ക്ലബില്‍ നടന്ന അനുമോദന യോഗത്തില്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ മുരളീധരന്‍ അദ്യക്ഷത വഹിച്ചു. ഇരുവരെയും സ്ഥാപക സെക്രെട്ടറി പി വി ഗോപാലന്‍ സ്ഥാപക പ്രസിഡന്റ് സിറാജ് എ എസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. ക്ലബ്ബ് രക്ഷധികാരികളായ റിട്ട. അസിറ്റന്റ് കമാനന്റുമായ എം ബാലകൃഷ്ണന്‍ നായര്‍, പ്രശസ്ത ചിത്രകല അദ്ധ്യാപകനും കാര്‍ട്ടൂണിസ്റ്റുമായ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലബിന്റെ ഉപഹാരം സമര്‍പ്പണവും നടത്തി. ക്ലബ്ബ് അംഗമായ മംഗലാപുരത്തെ മണികണ്ഠന്‍ മുല്ലച്ചേരി ഇരുവര്‍ക്കും പ്രത്യേക അനുമോദാനവും ഉപഹാരവും നല്‍കി. ക്ലബ്ബിന്റെയും ഗിരീഷിന്റെയും കോച്ചും സായുധ സേന സബ്ബ് ഇന്‍സ്പെക്ടറുമായ ബാലകൃഷ്ണന്‍ കൊക്കാല്‍, സോള്‍ജ്യര്‍ കെഎല്‍ 14 വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് ജയന്‍, ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ശ്രീധരന്‍ നായര്‍, പ്രവാസി പ്രതിനിധികളായ വി നാരായണന്‍ നായര്‍, രാജു, ക്ലബ്ബ് ഭാരവാഹികളായ അനില്‍ കുമാര്‍, ഹരീഷന്‍ പി വി, രമേശന്‍, ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു, കബ്ബ് സെക്രട്ടറി മധുസൂതനന്‍ പി വി സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പി വി നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

നഗരസഭയുടെയും വാർഡ് കൗൺസിലർ വിവി രമേശന്റെയും ഇടപെടൽ കൊവ്വൽ പള്ളിയിൽ ഒരു റോഡ് കൂടിവീതി കൂട്ടി കോൺക്രീറ്റ് ആക്കുന്നു

 

കാഞ്ഞങ്ങാട്:-നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കൊവ്വൽ പള്ളി-കല്ലഞ്ചിറ റോഡ്ൻ്റെവീതി കൂട്ടിമഴക്കാലത്ത് ഉണ്ടാകുന്നവെള്ളക്കെട്ടുകൾ പരിഹരിച്ച്.യാത്ര സൗകര്യംസുഗമമാക്കുക എന്നുള്ളത്.ഈ ഒരു പ്രയാസം പരിഹരിക്കുന്ന തിന്.റോഡി ൻ്റെഇരുവശങ്ങളിലും ആളുകളോട് സംസാരിച്ച്സ്ഥലം ഏറ്റെടുക്കുന്നതിനും,നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നകാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതയും,വാർഡ് കൗൺസിലർ വി.വി.രമേശന്റെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായിറോഡ് പണി യാഥാർത്ഥ്യമാവുകയാണ്.സംസ്ഥാന സർക്കാർ,എംഎൽഎ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾഎന്നിവയുടെ ഫണ്ടുകൾ ഉപയോഗിച്ച്50 ലക്ഷം രൂപ ചെലവഴിച്ച്റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു.വർഷകാലത്തിന് മുൻപായിനിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നറോഡി ൻ്റെപ്രവർത്തിവാർഡ് കൗൺസിലർ വി.വി.രമേശൻ പ്രവർത്തി ഉദ്ഘാടനം ചെയ്തു.പൊതുപ്രവർത്തകരായ കെ. പി.ജയപാലൻ, ഡി.വി അമ്പാടി,ജ്യോതിഷ് കണ്ടത്തിൽ,കെ വി ഉഷഎന്നിവർ പങ്കെടുത്തു

Categories
Kasaragod Latest news main-slider

അശാസ്ത്രീയ ദേശീയപാത നിർമ്മാണം. ചെർക്കളയിൽ പ്രക്ഷോഭം ശക്തമാകുന്നു. ബഹുജന പ്രതിഷേധ സംഗമം നടന്നു

ചെർക്കള: അന്തർ സംസ്ഥാന-ജില്ലാ റൂട്ടുകൾ സംഗമിക്കുന്ന ചെർക്കള ജൻക്ഷനിൽ സർവ്വീസ് റോഡിന്റെ പേരിൽ ടൗണിനെ 2 മീറ്ററോളം കുഴിച്ചുകൊണ്ട് തുടരുന്ന ദേശീയപാത സർവ്വീസ് റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ എല്ലാതരം രാഷ്ട്രീയ സംഘടനകളും സന്നദ്ധ പ്രവർത്തകരും വ്യാപാരി സംഘടനാ പ്രതിനിധികളും ഒത്തുചേർന്ന് ബഹുജന പ്രതിഷേധ സംഗമം നടത്തി. സമര പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉൽഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദ്രിയ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ. അഹമ്മദ് ഷരീഫ് മുഖ്യാതിഥി ആയിരുന്നു. കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ദുൽ റഹിമാൻ ധന്യവാദ്, ജലീൽ എരുതുംകടവ്, മൂസ്സ ബി. ചെർക്കള തുടങ്ങിയവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സന്നദ്ധ സംഘടനാ നേതാക്കൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, നാട്ടുകാർ സംബന്ധിച്ചു.

വ്യാപാരി യൂണിറ്റ് പ്രസിഡന്റ്‌ ബി.എം. ഷരീഫ് സ്വാഗതവും മുത്തലിബ് ബേർക്ക നന്ദിയും പറഞ്ഞു.

എൻ.എച്ച്. സർവീസ് റോഡ് ചെർക്കള ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

രക്ഷാധികാരികൾ: രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ഖാദർ ബദ്രിയ, കെ. അഹമ്മദ്‌ ശരീഫ്

ചെയർമാൻ: മൂസ്സ ബി. ചെർക്കള.,

വർക്കിംഗ് ചെയർമാൻ:നാസർ ചെർക്കളം.,

ജനറൽ കൺവീനർ: സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര.,

ട്രഷറർ:അബ്ദുല്ല ടോപ്പ്.,

വൈസ് ചെയർമെൻ:കെ.അബ്ദുല്ലക്കുഞ്ഞി ചെർക്കള, ബി.എം. ശരീഫ്, അബ്ദുൽ റഹ്മാൻ ധന്യവാദ്,സി.വി. ജയിംസ്,സഫിയ ഹാഷിം, ശുക്കൂർ ചെർക്കള,ജാസ്മിൻ കബീർ ചെർക്കളം, ഹസ്സൈനാർ ബദ്രിയ, എ. അബ്ദുല്ല കുഞ്ഞി,ഷാഫി സിർസി,അബ്ദുല്ല കുഞ്ഞി മാസ്റ്റർ,സുലൈഖ മാഹിൻ.,

ജോയിന്റ് കൺവീനർമാർ, മുത്തലിബ് ബേർക്ക, ജലീൽ എരുതുംകടവ്,ബലരാജൻ, ഷാഫി ഇറാനി,

സി.കെ. ഷാഫി, അബ്ദുൽ ഖാദർ തായൽ, ആമു തായൽ,സലാം ബാലടുക്ക, സിദ്ദ, ബച്ചി, ഹാരിസ് തായൽ,ഇബ്രാഹിം ബേർക്ക,നൗഷാദ് വടക്കേക്കര, ഹസീന റഷീദ്, നവാസ് സന,സാദിക്ക് നെക്കര, റിയാസ് സ്റ്റാർ,നാസർ ധന്യവാദ്, എ.നാരായണൻ, ശിവപ്രസാദ്, സിദ്ദീഖ് കോട്ടൂർ, അബ്ദുൽ റസാഖ്, മഹമൂദ് ആദിത്യ,ബഷീർ സി.കെ.,കെ.എ. മുഹമ്മദ് കുഞ്ഞി,സുനിൽ തോട്ടത്തിൽ,സി.എച്ച് മുഹമ്മദ്, ബഷീർ കോട്ടൂർ,ആമു ദുബൈ.

Categories
Kasaragod Latest news main-slider

ഇത് തിരഞ്ഞെടുപ്പ് പ്രചരണമല്ല: പൂച്ചക്കാട് ഗഫൂർ ഹാജി കർമ സമിതിയുടെ നേതൃത്വത്തിൽ വനിതകളെ പങ്കെടുപ്പിച്ച് ‘അമ്മമാരുടെ കണ്ണീർ സമരത്തിന്റെ ‘ പ്രചരണം, സമരം നാളെ(5) ബേക്കൽ സ്റ്റേഷനു മുന്നിൽ

പള്ളിക്കര : ഏപ്രിൽ 14 ന് പുലർച്ചെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കർമ്മസമിതി പോലീസിന്റെ അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ച് ബേക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ മാർച്ച് 5 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതാന്റെ പ്രചരണാർത്ഥം കർമസമിതി പ്രവർത്തകർ ഭവന സന്ദർശനം നടത്തി. വനിതകളുടെ നേതൃത്വത്തിൽ ‘അമ്മമാരുടെ കണ്ണുനീർ സമരം’ എന്ന പേരിലാണ് മാർച്ച് നടത്തുന്നത്.

മരണപ്പെട്ട് 10 മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നൽകിയിട്ടും പോലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗഫൂർ ഹാജിയുടെ ഉമ്മ കുൽസു ഹൈക്കോടതിയിൽ ഫയൽ ചെയ്യാൻ വക്കാലത്ത് ഒപ്പിട്ട് നൽകിയിരിക്കുകയാണ്.

ഏപ്രിൽ 14 ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉദുമ കളനാട്ടെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മൃതദേഹം ഏപ്രിൽ 28 ന് ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതെല്ലാതെ വിശദ വിവരം നൽകാത്ത് ദുരൂഹത വർദ്ധിക്കുകയാണ്.

അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങൾ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തിൽ മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂർ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. പിന്നീട് യുവതിയുടെ ഭർത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് പോലീസിനെ അറിയിക്കുകയും മജിസ്ട്രേറ്റ് അവധിയായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ വൈകുകയും, മജിസ്ട്രേറ്റ് എത്തിയതിന് ശേഷം യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറെല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്.

കർമസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട് കർമസമിതി ഭാരവാഹികളായ ബി.എം. മൂസ, ബി.കെ.ബഷീർ, കപ്പണ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് മഹിളാ മാർച്ച് വിജയിപ്പിക്കുന്നതിന് ഭവന സന്ദർശനം നടത്തിയത്.

Categories
Kasaragod Latest news main-slider top news

യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തു

യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തു…..

വയനാട് ജില്ലയിലെ പൂക്കോട് വേറ്റിനാറി കോളേജിൽ sfi ഗുണ്ടാ സംഘം പട്ടിണിക്കിട്ട് ഹോസ്റ്റലിൽ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം…യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വൈശാഖ് മാവുങ്കാലിന്റെ അധ്യക്ഷതയിൽ ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ ഉത്ഘാടനം ചെയിതു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പദ്മനാഭൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ഗീതാ ബാബുരാജ്, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് ഗംഗാധരൻ, ബിജെപി അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്‌ മാവുങ്കാൽ,ഷുഹൈൽ അറങ്ങാടി തുടങ്ങിയവർ സംസാരിച്ചു…. സൗരഭ്, അർജുൻ പള്ളോട്ട്, ബിജു പള്ളോട്ട്, ശ്രീജിത്ത്‌ രാംനഗർ,അമിത്, ശ്യാം, മനു തുടങ്ങിയവർ നേതൃത്വം നൽകി..

Categories
Kasaragod Latest news main-slider

പാലക്കുന്നുത്സവത്തിന് ‘ഭരണി കുറിക്കൽ’ 5ന് ; അമേയയ്ക്ക് ഭരണിക്കുഞ്ഞാകാൻ രണ്ടാമൂഴം  

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രോത്സവത്തിന് ഭരണി കുഞ്ഞാകാൻ അമേയയ്ക്ക് രണ്ടാം നിയോഗം. ഭരണി കുറിക്കൽ ദിവസമായ ചൊവ്വാഴ്ച പകൽ അമേയയെ ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ശിരസ്സിൽ അരിയും പ്രസാദവുമിട്ട് ഭരണികുഞ്ഞായി വാഴിക്കും.ഉദുമ പെരിയവളപ്പിൽ പി. വി. പ്രകാശന്റെയും കെ. വി. ശ്രീജയുടെയും ഇളയ മകളായ പി.വി. അമേയ ഉദുമ ഗവ. എൽ. പി. സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്നു. ചേച്ചി ദിയ ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്‌. കുറുംബാദേവി ക്ഷേത്രങ്ങളിൽ മീന മാസത്തിലാണ് പൊതുവെ ഭരണി ഉത്സവം നടക്കുന്നത്. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ടുത്സവവുമായി ബന്ധപ്പെട്ടാണ് പാലക്കുന്ന് ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് തുടക്കം കുറിക്കുന്നത് . ആറാട്ടുത്സവം കൊടിയിറങ്ങുന്നതോടെ പ്രതീകാത്മകമായി ആ കമ്പയും കയറും ഏറ്റുവാങ്ങി പാലക്കുന്ന് ഭരണിയ്ക്ക് കോടിയേറ്റുന്നതാണ് രീതി. കുംഭത്തിലെ പഞ്ചമി നാളിലാണ് തൃക്കണ്ണാട് കൊടിയേറ്റുന്നത്. അതനുസരിച്ചാണ് പാലക്കുന്നിലെ ഉത്സവ തീയതികൾ ക്രമപ്പെടുക.അത് മിക്ക വർഷവും കുംഭത്തിൽ ആയിരിക്കുമെന്നതിനാൽ

ദേവിയുടെ നക്ഷത്രമായ ഭരണി നാളിൽ പിറന്ന കഴക പരിധിയിൽ നിന്നുള്ള പത്ത് വയസ്സ് കവിയാത്ത ബാലികയെ ഭരണികുഞ്ഞായി അരിയിട്ട് വാഴിക്കുന്നതാണ് വഴക്കം.

ദേവിയുടെ നക്ഷത്ര പ്രതീകമായി അമേയ ആചാര സ്ഥാനികരോടൊപ്പം കൊടിയേറ്റം മുതൽ കൊടിയിറക്കം വരെ ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കും.

Categories
Kasaragod Latest news main-slider

സഹൃദയ പാക്കം യുഎ ഇ കാസർഗോഡ് പ്രവാസി സംഘടനയുടെ വാർഷിക ജനറൽബോഡി യോഗം നടന്നു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസർഗോഡ് ജില്ലയിലെ യുഎഇയിൽ താമസിക്കുന്ന പാക്കം പ്രവാസികളുടെ സംഘടനയായ സഹൃദയ പാക്കം യുഎ ഇ  പത്തായം റസ്റ്റോറന്റിൽ വെച്ച് സംഘടനയുടെ വാർഷിക ജനറൽബോഡിയോഗം നടന്നു.

പ്രസിഡണ്ട്  ജയൻ ഏച്ചിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി  ഹരിദാസ് വെളുത്തോളി സ്വാഗതം പറയുകയും ചെയ്തു.തുടർന്ന് ജനറൽ സെക്രട്ടറി ഹരിദാസ്  വെളുത്തോളി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ  വിഷ്ണു കണ്ണം വയൽ സാമ്പത്തിക റിപ്പോർട്ടും ഓഡിറ്റർ ജിജേഷ് ഏച്ചിക്കാട് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് മുഖ്യ വരണാധികാരി പ്രമോദ് കൂട്ടക്കനി 2024 -2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ചു.

ഭാരവാഹികൾ

പ്രസിഡണ്ട്‌ വാണി ചേവിരി, ജനറൽ സെക്രട്ടറി ജയറാം കണ്ണംവയൽ, ട്രഷറർ വിഷ്ണുദത്തൻ കണ്ണംവയൽ, വൈസ് പ്രസിഡന്റ് ഗംഗാസുതൻ കണ്ണംവയൽ, ജോയിന്റ് സെക്രട്ടറി ശ്രുതി മേലത്ത് ജോയിന്റ് ട്രഷറർ സുധീഷ് വെളുത്തോളി, ഓഡിറ്റർ  ഷീന ദിലീപ് എന്നിവരയും യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Categories
Kasaragod Latest news main-slider

ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധന: ഉഞ്ഛവൃത്തിയും പഞ്ചരത്നകീർത്തനാലാപനവും നടന്നു

കാഞ്ഞങ്ങാട്:സദ്ഗുരു സംഗീതസഭയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന ശ്രീ ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധയിൽ സുപ്രധാന ചടങ്ങായ ഉഞ്ചവൃത്തിയും പ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനവും നടന്നു.

ത്യാഗരാജ സ്വാമികൾ ഭിക്ഷ യാചിച്ച് ഉപജീവനം കഴിച്ചതിനെ അനുസ്മരിച്ചാണ് ഉഞ്ഛവൃത്തി നടത്തുന്നത്. അതത് ദിവസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾക്കു വേണ്ടി മാത്രമാണ് ത്യാഗരാജ സ്വാമികൾ ഭിക്ഷ തേടിയിരുന്നത്. ബാക്കി വരുന്നത് ദാനം ചെയ്ത് പിറ്റേ ദിവസം വീണ്ടും ഭിക്ഷ തേടിയിറങ്ങും. രാജസ്തുതി പാടിയാൽ ശരീരഭാരത്തിനു തുല്യം സ്വർണം വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയായിരുന്നു സ്വാമികൾ ചെയ്തത്. ശ്രീരാമൻ മാത്രമാണ് തനിക്ക് വലുതെന്ന് പറഞ്ഞ് എല്ലാ പ്രലോഭനങ്ങളിൽ നിന്നും അദ്ദേഹം അകന്നു ജീവിച്ചു. ലളിതജീവിതത്തിൻ്റെ ഈ മഹത്തായ മാതൃക പുന:സൃഷ്ടിക്കുകയാണ് ഉഞ്ഛവൃത്തിയിലൂടെ ചെയ്യുന്നത്. കെ.രവി അഗ്ഗിത്തായയാണ് കാഞ്ഞങ്ങാട്ടെ ഉഞ്ഛവൃത്തിയിൽ ത്യാഗരാജ സ്വാമികളുടെ വേഷമണിയുന്നത്. സിദ്ധിവിനായക ക്ഷേത്ര സമീപമുള്ള വീടുകളിൽ നിലവിളക്കും പുഷ്പങ്ങളും ധാന്യവുമായി ഉഞ്ഛവൃത്തി സംഘത്തെ സ്വീകരിച്ചു. ഇങ്ങനെ ലഭിക്കുന്ന തേങ്ങയും അരിയും പായസം വിളമ്പുകയാണ് പതിവ്.

തുടർന്ന് പഞ്ചരത്ന കീർത്തനങ്ങൾ സംഘമായി ആലപിച്ചു. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ അഞ്ചു കീർത്തനങ്ങളാണ് പഞ്ചരത്നത്തിൻ്റെ ഭാഗമായി പാടുന്നത്. പ്രസിദ്ധമായ എന്തരോ മഹാനുഭാവലു പഞ്ചരത്നത്തിൻ്റെ ഭാഗമാണ്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ പഞ്ചരത്നത്തിന് നേതൃത്വം നൽകി.

ഇന്നലെ നടന്ന കച്ചേരിയിൽ ആർ അശ്വത്ഥ് നാരായണൻ പാടി. ആരഭി രാഗത്തിൽ നാദസുധാ എന്ന ത്യാഗരാജ കൃതിയോടെ കച്ചേരി ആരംഭിച്ചു. കാംബോജിയിൽ എവരിമാട്ട എന്ന കീർത്തനമാണ് പ്രധാനമായി വിസ്തരിച്ച് പാടിയത്. വയലിനിൽ ആർ കെ ശ്രീറാംകുമാർ, മൃദംഗത്തിൽ പാലക്കാട് കെ.എസ്. മഹേഷ് കുമാർ, ഘടത്തിൽ ട്രിച്ചി കൃഷ്ണസ്വാമി എന്നിവർ പക്കമേളം തീർത്തു.

Categories
Kasaragod Latest news top news

നെഹറു ആർട്ട്സ്&സയൻസ് കോളേജ്,കാഞ്ഞങ്ങാട്;പയനിയർബാച്ച് (1968-70)

നെഹറു ആർട്ട്സ്&സയൻസ് കോളേജ്,കാഞ്ഞങ്ങാട്;പയനിയർബാച്ച് (1968-70

അമ്പത്തിഅഞ്ച്വർഷങ്ങളിലെ സഹപാഠി സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഒരു കുടുംബസംഗമം. നെഹറുകോളേജിൻ്റെ ആദ്യബാച്ച് ബാലാരിഷ്ടതകളിലാണ് പിറന്ന് വീണത്. ഓടും ആസ്ബസ്റ്റോർസും മേഞ്ഞഷെഡ്ഡിൽകോളേജ് വിദ്യാഭ്യാസംസിദ്ധിച്ച വരാണ്1968-70 ലെപ്രഥമ ബാച്ച്.തുടർപoനത്തിന് സൗകര്യവും ഉണ്ടായിരുന്നില്ല.

ഇത് ഒമ്പതാമത്കുടുംബസംഗമമാണ്.വന്ന് , കണ്ട്സംഹൃദംപുതുക്കുക എന്ന് മാത്രമാണ്സംഗമത്തിൻ്റെലക്ഷ്യം.വിദൂരസ്ഥലങ്ങളിൽ നിന്നുംഒട്ടേറെപ്പേർ സൗഹൃദസംഗമത്തിനെത്തി.ജീവിതത്തിൽവിവിധസ്ഥലങ്ങളിൽ വൈവിധ്യമാർന്ന ജോലികൾചെയ്ത് സപ്തതികഴിഞ്ഞവരുടെ മക്കളും പേരക്കുട്ടികളുംഭാര്യമാരും,ഭർത്താക്കന്മാരും പങ്കാളികളായി.പാട്ടം സംഗീതവും,കവിതാപരായണവും അവതരിപ്പിക്കപ്പെട്ടു.നീലേശ്വരം പുഴയോരത്തെനളന്ദ റിസോർട്ടിൽ ഒരുക്കിയ കുടുംബസംഗമവും സംഘടനയുടെ ജനറൽബോഡിയോഗവും ഗൃഹാതുരത്വത്തിൻ്റെഅല്ലലില്ലാത്ത സൗഹൃദത്തിൻ്റെ വേറിട്ട അനുഭവമായിരുന്നു

യോഗത്തിൽ B.കണ്ണൻമാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.പി.കുഞ്ഞിരാമൻ സ്വാഗതവും Kകമലാക്ഷിടീച്ചർ അനുശോചന പ്രമേയവും ശശീന്ദ്രൻ നായർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

അച്ചുതൻAR, ശ്രീധരൻനായർ M. ദേവദാസ്. Dr. അഹമ്മദ് ദാമോദരൻരാമചന്രൻ മാസ്റ്റർ KV ,രാമചന്രൻ നായർP ,കുഞ്ഞി കൃഷ്ണൻനായർ തുടങ്ങിയവർസംസാരിച്ചു.

Categories
Kasaragod Latest news main-slider top news

മതനിരപേക്ഷ ഇന്ത്യക്കായ് ഇടതുപക്ഷത്തെ വിജയിപ്പിക്കുക.

സംഘപരിവാര ഭരണകൂടത്തിന് കീഴില്‍ ജനാധിപത്യം തകര്‍ക്കപ്പെടുമ്പോള്‍ മതനിരപേക്ഷചേരിക്ക് കരുത്ത് പകരാനായി എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് എല്‍ഡിവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. ഇടതുപക്ഷ ജനാധിപതൃമുന്നണി സ്ഥാനാർത്ഥി

എം വി ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ജി വിഷ്ണു അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ധനേഷ് ബിരിക്കുളം, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ഡാവി സ്റ്റീഫൻ, ജില്ലാ സെക്രട്ടറി വിൻസെൻ്റ്, കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ, എൻവൈസി ജില്ലാ ട്രഷറർ രാഹുൽ നീലാങ്കര, യുവ ജനതാദൾ ജില്ലാ പ്രസിഡണ്ട് റഹീസ് സുൽത്താൻ, എൻവൈസി മണ്ഡലം പ്രസിഡണ്ട് ഷബീർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി രതീഷ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു.

എൽഡിവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

ജി വിഷ്ണു (ചെയർമാൻ)

വി ഗിനീഷ് (കൺവീനർ).

Back to Top