Categories
Kasaragod Latest news main-slider

മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പിൽ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് കല്ലട്ര മാഹിൻ ഹാജി

പൊയിനാച്ചി : മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പിൽ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

കേന്ദ്ര-കേരള സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുളള വിധിയെഴുത്താകണം ഈ തെരെഞ്ഞടുപ്പെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി രാജൻ പെരിയ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, കെപിസിസി ജനറൽ സെക്രട്ടറി സൈമൺ അലക്സ്, സെക്രട്ടറി മാരായ കെ പി കുഞ്ഞി കണ്ണൻ, കെ നീലകണ്ഠൻ, ഹക്കീം കുന്നിൽ, ഹരീഷ് പി നമ്പ്യാർ, കെ ബി മുഹമ്മദ് കുഞ്ഞി, എം സി പ്രഭാകരൻ കെ വി ഭക്തവത്സരൻ,ഹമീദ് മാങ്ങാട്,അബ്ദുള്ള കുഞ്ഞി കീഴൂർ, ഹനീഫ കുന്നിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാരിസ് തൊട്ടി, സാജിദ് മൗവ്വൽ, ബഷീർ പള്ളങ്കോട്, ഖാലിദ് ബെള്ളിപ്പാടി, ടി ഡി കബീർ തെക്കിൽ, കെ ബിഎം ശരീഫ് കാപ്പിൽ, സിദ്ദീഖ് പള്ളിപ്പുഴ, കുഞ്ഞികൃഷ്ണൻ മാടക്കൽ, ബലരാമൻ നമ്പ്യാർ, സാബു അബ്രഹാം, കൃഷ്ണൻ ചട്ടഞ്ചാൽ കെ വി ഗോപാലൻ,സുകുമാരൻ പൂച്ചക്കാട്, പ്രമോദ് പെരിയ, തെരേസ ഫ്രാൻസിസ്, ശ്രീകല പുല്ലൂർ, മൻസൂർ ഗുരുക്കൾ, മണികണ്ഠൻ, സി അശോക് കുമാർ,ടി കെ ദാമോദരൻ, പ്രമോദ് ദേലമ്പാടി, ബാലചന്ദ്രൻ മാഷ്, അഡ്വക്കേറ്റ് ബാബുരാജ്, സി കെ അരവിന്ദൻ, പത്മനാഭൻ എം വി, രവീന്ദ്രൻ കരിച്ചേരി, എം ബി ഷാനവാസ്, ഷെരീഫ് കൊടവഞ്ചി, റൗഫ് ബായിക്കര, ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,പവിത്രൻ സി നായർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

പാലക്കുന്നിൽ മറുത്തുകളി തുടങ്ങി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് തുടക്കമായി. പെരുമുടിത്തറയെ പ്രതിനിധികരിച്ച് കൊയങ്കര രാജീവൻ പണിക്കരും മേൽത്തറയിലെ അണ്ടോൾ രാജേഷ് പണിക്കരും സംവാദം നടത്തി. 5 വർഷത്തിന് ശേഷം നടക്കുന്ന മറുത്തുകളിയും തുടർന്നുള്ള പൂരക്കളിയും കാണാൻ നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു.

22 ന് കീഴ്ത്തറ പണിക്കർ പെരുമുടിപണിക്കരുമായി സംവദിക്കും.

Categories
Kasaragod Latest news main-slider

നുസി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

പാലക്കുന്ന്: കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സീഫെറെഴ്‌സ് ഓഫ് ഇന്ത്യ (നുസി), ദേശീയ അടിസ്ഥാനത്തിൽ കപ്പൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും നൽകിവരുന്ന സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലന ക്ലാസ്സിന് തുടക്കമായി. നുസി കാസറഗോഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിശീലന ക്ലാസ്സിന്റെ ആദ്യ ബാച്ച് മെർച്ചന്റ് നേവി കാസറഗോഡ് അസോസിയേഷന്റെ പാലക്കുന്നിലുള്ള ഓഫീസിൽ തുടക്കമായി. ഖദീജത്ത് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്യും.

നുസി കാസറഗോഡ് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ്‌ രാജേന്ദ്രൻ മുദിയക്കാൽ അധ്യക്ഷത വഹിച്ചു. സുജിത് ബേക്കൽ, പി. വി. ജയരാജ്‌ , രാജേന്ദ്രൻ കണിയാമ്പാടി, മണി അമ്പങ്ങാട്, രതീശൻ കുട്ടിയൻ എന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

ബല്ലകൃഷിക്കൂട്ടത്തിന്റെ ബല്ലറൈസ്കൊയ്തെടുത്തു വിഷുവിന് വിപണിയിലെത്തും

 

കാഞ്ഞങ്ങാട്:-കേരള സ്റ്റേറ്റ്കർഷക തൊഴിലാളി യൂണിയൻ(കെ എസ് കെ ടി യു) ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിൽകൃഷിയെഹൃദയത്തോട് ചേർത്തുവച്ച ആളുകളുടെ കൂട്ടായ്മയായ ബല്ല കൃഷിക്കൂട്ടംകാഞ്ഞങ്ങാട് നഗരസഭകൃഷിഭവന്റെ സഹായത്താൽബല്ലയിലെതരിശായിക്കിടന്ന10 എക്കർ സ്ഥലത്ത് 5 മാസങ്ങൾക്കു മുൻപ്നടത്തിയനെൽകൃഷിയുടെ വിളവെടുപ്പ് നടന്നു.കാർഷിക ഉത്സവമായവിഷുവിന്കണി ഒരുക്കുന്നതിനും,ഭക്ഷണത്തിന്ഉപയോഗിക്കുന്നതിനും ബല്ലറൈസ് എന്ന സ്വന്തം ഉൽപ്പനം വിപണിയിൽ എത്തിക്കുക എന്ന രീതിയിലാണ്കൃഷിയിറക്കി കൊയ്ത്തുത്സവം നടത്തിയത്.ഉമാ ഇനത്തിൽപ്പെട്ടവിത്താണ് കൃഷിക്ക് തെരഞ്ഞെടുത്തത്.ഉത്സവാന്തരീക്ഷത്തിൽ നടന്ന കൊയ്ത്ത് ഉത്സവംകാഞ്ഞങ്ങാട് നഗരസഭ കൃഷി ഓഫീസർ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡണ്ട് കെ.മധു അധ്യക്ഷത വഹിച്ചു.സിപിഐഎം ബല്ലാ ലോക്കൽ സെക്രട്ടറി സേതു കുന്നുമ്മൽ,കെ എസ് കെ ടി യുഏരിയ സെക്രട്ടറി സി. സുകുമാരൻ, കെ. സുശില, എൻ. ഇന്ദിര, എൻ. ഗോപി, രാജൻ അത്തിക്കോത്ത്, കെ. മധു, എന്നിവർ സംസാരിച്ചു.കൂട്ടായ്മ സെക്രട്ടറി എം.മനോജ് കുമാർസ്വാഗതവും പി.പി. തമ്പാൻ നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്

9544985000,9497232203

Categories
Kasaragod Latest news main-slider top news

മെട്രോ ക്ലബ്ബ് ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്

കാഞ്ഞങ്ങാട്:-കിഴക്കുംകരമണലിൽമെട്രോ ക്ലബ്ബിന്15000രൂപയുടെപുസ്തകങ്ങൾ നൽകികാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്.വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിനൂറിലധികം പുസ്തകങ്ങളാണ് നൽകിയത്.ഡിസ്റ്റിക് ഗവർണർ ടി കെ.രജീഷ്ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എഞ്ചിനീയർ വി സജിത്ത് അധ്യക്ഷത വഹിച്ചു.കെ മുൻ ഡിസ്റ്റിക് ഗവർണ ർശ്രീനിവാസക്ഷനായി,സെക്രട്ടറി പി കണ്ണൻ,ട്രഷറർ കെ. മിറാഷ്,എം ശ്രീകണ്ഠൻ നായർ,എൻ രാധാകൃഷ്ണൻ,ടൈറ്റസ് തോമസ് കെ .ഗോപി.എം ചന്ദ്രൻ,വി .ശ്രീജിത്ത് സംസാരിച്ചു.

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്,മെട്രോ ക്ലബ്ബ്അംഗങ്ങൾ,നാട്ടുകാർതുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു

Categories
Kasaragod Latest news main-slider

ആശാൻ വരാനിരിക്കുന്ന കാലത്തിന് വേണ്ടി എഴുതിയ കവി:രാജേന്ദ്രൻ എടത്തുംകര

പെരിയ:വരാനിരിക്കുന്ന കാലത്തിനു വേണ്ടി എഴുതിയ കവിയായിരുന്നതിനാലാണ് കുമാരനാശാൻ ഇക്കാലത്തും പ്രസക്തനാവുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രൻ എടത്തുംകര അഭിപ്രായപ്പെട്ടു. ജീവിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് പിൽക്കാലത്ത് ഏറെ തിരിച്ചറിയപ്പെട്ട കവിയാണ് ആശാൻ. എഴുത്തച്ഛനു ശേഷം വിരൽ മടക്കി എണ്ണാവുന്ന കവികളിൽ എന്തുകൊണ്ടും മുമ്പനാണ് ആശാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർവകലാശാല മലയാളം വകുപ്പും നാട്യരത്‌നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടു ദിവസത്തെ ആശാൻ ചരമശതാബ്ദി സെമിനാറിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെമിനാർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള പ്രയാണത്തിൽ ആശാൻ കവിതകൾക്കുള്ള സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ.ആർ. ചന്ദ്രബോസ് സ്വാഗതവും കെ. ദേവി നന്ദിയും പറഞ്ഞു.

വായന – എഴുത്ത് – പുനരെഴുത്ത് എന്ന വിഷയത്തിൽ ഡോ. സി.ജെ.ജോർജും മുണ്ടശ്ശേരിയുടെ ആശാൻ എന്ന വിഷയത്തിൽ ഡോ.പി. പ്രജിതയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. വി.രാജീവ്, ഡോ.കെ.ഹരിദാസ് എന്നിവർ മോഡറേറ്റർമാരായി. ഉച്ചയ്ക്കുശേഷം

കലാമണ്ഡലം ആദിത്യനും സംഘവും അവതരിപ്പിച്ച കരുണാ കാവ്യത്തിന്റെ കഥകളി ആവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. തുടർന്ന് ഗവേഷകരായ ഡോ. ശരൺ ചന്ദ്രൻ എൻ.പി. പ്രിയലത, ആയിഷത്ത് ഹസൂറ ബി.എ., അരുൺ രാജ് എം.കെ. എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ ഇന്ന് വൈകിട്ട് സമാപിക്കും.

 

Categories
Kasaragod Latest news main-slider

കണ്ണിക്കുളങ്ങര തറവാട്ടിൽ മാനവ സൗഹാർദ്ദം വിളിച്ചോതി ഇഫ്താർ സംഗമം

ഉദുമ: മാർച്ച് 28 മുതൽ 31 വരെ വയനാട്ടുകുലവൻ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടിൽ ഇന്ന് സംഘടി പ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രി യുടെ സന്ദേശവും വിളിച്ചോ തുന്നതായി.

മത സൗഹാർദ്ദത്തിന് ഇതുവരെ ഒരു കോട്ടവും സംഭവിക്കാത്ത ഉദുമയിൽ നടക്കുന്ന തെയ്യം കെട്ടുക ളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മിൽ അടുപ്പിക്കുന്നതാണ്.

മുസ് ലിം ങ്ങളുടെ വ്രത ശുദ്ധിയുടെ മാസമാസമായ റമസാനിൽ കണ്ണിക്കുളങ്ങ ര തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തോ ടനുബന്ധിച്ചാണ് ആഘോ ഷ കമ്മിറ്റി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

ഉദുമ ടൗൺ ജുമാ മസ്ജിദ്, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, ഉദുമ ടൗൺ ഖുബ മസ്ജിദ് ഭാരവാഹികൾ, പരിസരവാസികൾ, ഉദുമ ടൗണിലെ വ്യാപാരികൾ

ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ഉദുമയുടെ മാനവ ഐക്യ ത്തിൻ്റെ സന്ദേശം കൂടി യാണ്.ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്ന ശേഷം പരസ്പരം ഹസ്ത ദാനം നൽകിയാണ് എല്ലാവരും പിരിഞ്ഞു പോയത്.

ഇഫ്താർ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് അഡ്വ. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ സ്വാഗതം പറഞ്ഞു.

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, പളളിക്കര ഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് എം കുമാരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, ഉദുമ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വിആർ വിദ്യാസാഗർ, ഹക്കീം കുന്നിൽ,

കെഇഎ ബക്കർ, കെ ശിവരാമൻ മേസ്ത്രി, മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, ഉദുമ ടൗൺ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെഎ മുഹമ്മദലി, ജനറൽ സെക്രട്ടറി ഇകെ അബ്ദുൽ ലത്തീഫ്, ട്രഷറർ യുസഫ് റൊമാൻസ്, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ, പാക്യാര മുഹ് യുദ്ദീൻ ജമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് പിഎം മുഹമ്മദ്കുഞ്ഞി, ജനറൽ സെക്രട്ടറി ബഷീർ പാക്യാര, ജി ജാഫർ, കെഎം അബ്ദുൽ റഹ് മാൻ എന്നിവർ പ്രസംഗിച്ചു.

സമൂഹ നോമ്പ് തുറയിൽ പികെ അഷ്റഫ്, ടിവി മുഹമ്മദ് കുഞ്ഞി ഹാജി, കെഎ ഷുക്കൂർ, ഇസ്മയിൽ ഉദുമ, ഹമീദ് കുണ്ടടുക്കം, ജാസ്മിൻ റഷീദ്, ബീവി മാങ്ങാട്, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാം വാതുക്കൽ, വികെ അശോകൻ, ശ്രീധരൻ വയലിൽ, കെ സന്തോഷ് കുമാർ, പാലക്കുന്നിൽ കുട്ടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, സികെ കണ്ണൻ, ബാബു പാണത്തൂർ, വൈ കൃഷ്ണ ദാസ്, വിജയരാജ് ഉദുമ, മൂസ പാലക്കുന്ന്, വിപിഹിദായത്തുള്ള, സലാം പാലക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.

Categories
Kasaragod Latest news main-slider top news

അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും പൊലീസ് 2000 നോട്ടിന്റെ ഏഴ് കോടി രൂപ പിടിച്ചു.

കാഞ്ഞങ്ങാട് :അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും പൊലീസ് 2000 നോട്ടിന്റെ ഏഴ് കോടി രൂപ പിടിച്ചു. പെരിയക്കടുത്തുള്ള അബ്ദു‌ൾ റസാഖിന് വാടകക്ക് നൽകിയ ബാബുരാജ് എന്ന ആളുടെ വീട്ടിൽ നിന്നു മാണ് പണം പിടിച്ചത്. വീട് അടച്ചിട്ട നിലയിലായിരുന്നു. അമ്പലത്തറ ഇൻസ്പെക്ടർ പ്രതീഷിന്റെ നേതൃത്വത്തിൽ വീട് റെയിഡ് ചെയ്‌താണ് പണം പിടിച്ചത്. ഇന്ന് രാത്രിയാണ് സംഭവം. പെട്രോൾ പമ്പിനടുത്തുള്ള വീട്ടിൽ നിന്നു മാണ് പിടിച്ചത്. പരി

ശോധന തുടരുകയാണ് പൊലീസ്. 2000 നോട്ടിന്റെ ഇടപാട് നിർത്തലാക്കിയിട്ടുണ്ടെങ്കിലും ആർ. ബി. ഐ യിൽ നേരിട്ട് സ്വീകരിക്കുന്നുണ്ട്.

2000

Categories
Kasaragod Latest news main-slider top news

എഫ്. എസ്.ഇ.ടി.ഒ ഭരണഘടനസംരക്ഷണ സദസ്സ് നടത്തി

എഫ്. എസ്.ഇ.ടി.ഒ

ഭരണഘടനസംരക്ഷണ സദസ്സ് നടത്തി

കാഞ്ഞങ്ങാട്:-അധ്യാപകരുടെയും,ജീവനക്കാരുടെയുംഐക്യ പ്രസ്ഥാനമായ എഫ്. എസ്. ഇ. ടി. ഒജില്ലാ കമ്മിറ്റികാഞ്ഞങ്ങാട്പുതിയ കോട്ടമാന്തോപ്പ് മൈതാനിയിൽഇന്ത്യൻ മതേതരത്വത്തെ അപകടത്തിൽ ആക്കുന്നപൗരത്വഭേദഗതി നിയമത്തിനെതിരെഭരണഘടന സംരക്ഷണ സദസ്സ് നടത്തി.മുൻ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ സദസ്സ് ഉദ്ഘാടനം ചെയ്തു. കെ..രാഘവൻ, ടി.ദാമോദരൻ, ടി.പ്രകാശൻ, കെ.അനീഷ്എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് ഭാനുപ്രകാശ് അധ്യക്ഷത വഹിച്ച സദസ്സിന് എഫ് എസ് ഇ ടി ഒ ജില്ലാസെക്രട്ടറി കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

കലോത്സവ വിജയികളെ അനുമോദിച്ച്മേലാങ്കോട്ട് കൂട്ടായ്മ

കലോത്സവ വിജയികളെ

അനുമോദിച്ച്മേലാങ്കോട്ട് കൂട്ടായ്മ

കാഞ്ഞങ്ങാട്:-സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓർക്കസ്ട്രഎ ഗ്രേഡ് നേടിയ സാധികസജിത്ത്,കണ്ണൂർ യൂണിവേഴ്സിറ്റികലോത്സവത്തിൽഓട്ടൻതുള്ളലിൽഎ ഗ്രേഡ് നേടിയസരുൺസുരേഷ്എന്നിവരെമേലാംങ്കോട്.വ്യാപാര സ്ഥാപന കൂട്ടായ്മഅനുവദിച്ചു.

മേലാങ്കോട്ട് വച്ച് നടന്ന ചടങ്ങ്മുതിർന്ന അംഗവുംസാമൂഹ്യപ്രവർത്തകനുമായ എ. സി.മോഹനൻ നമ്പ്യാർഉപഹാരം നൽകി ആദരിച്ചു.എം സുരേഷ ശൻഅധ്യക്ഷനായി.

മോഹനൻ മോബസ്,,കെ കൃഷ്ണൻ,,,സുധീഷ് നെല്ലിക്കാട്, കെ.വി.സജിത്ത്,ജ്യോതി ചന്ദ്രൻ,സുധീഷ് കിഴക്കുംകരഎന്നിവർസംസാരിച്ചു

Back to Top