വിജയാരവമായി കാസർകോട് മണ്ഡലം യു.ഡി.എഫ് കൺവൻഷൻ മോദി ഭരണത്തിൽ  ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോയി: സാദിഖലി തങ്ങൾ

Share

 

കാഞ്ഞങ്ങാട്: ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ സർക്കാറായി മോദി സർക്കാർ മാറിയെന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ 167 ആം

സ്ഥാനത്തേക്ക് ചുരുങ്ങിയെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാസർകോട് പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കാഞ്ഞങ്ങാട് തെക്കേപ്പുറം നൂർ മഹൽ കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങൾ.

മോദിയുടെ ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. വോട്ടിങിലൂടെ ജയിച്ച് വന്നവർ ജനാധിപത്യത്തെ പാടെ അവഗണിച്ച് ഭരണഘടനയെ മറന്നാണ് പത്തുവർഷം രാജ്യം ഭരിച്ചത്.

രാജ്യത്തിൻ്റെ സമ്പന്നമായ ഭൂതകാലത്തെ ചവിട്ടിമെതിച്ചാണ് ഭരണ കർത്താക്കൾ മുന്നോട്ടു പോകുന്നത്.

ഇന്ത്യയിലെ ബഹുസ്വരത, മതേതരത്വം, സംസ്കാരം തുടങ്ങിയവ കൊണ്ടു തന്നെ ഇന്ത്യയെ ലോകരാജ്യങ്ങൾ ബഹുമാനിച്ചിരുന്നു എന്നാൽ ഇതെല്ലാം ഇന്ന് നരേന്ദ്ര മോദി ഭരണകൂടം നശിപ്പിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം മാത്രമല്ല വർഗ്ഗീയ കലാപ

ങ്ങളും രാജ്യത്ത് വർദ്ധിച്ചു.

അതു കൊണ്ടു തന്നെ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയി.

കോർപറേറ്ററുകളെ സുഖിപ്പിക്കുന്ന അജണ്ടയുമായി ബി.ജെ.പി സർക്കാർ മുന്നോട്ട് പോകുന്നത് കൊണ്ട് ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചു. യുവാക്കൾ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പറന്നു.

രാജ്യം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തിയ മോദി സർക്കാറിനെ താഴെ ഇറക്കാൻ ഇന്ത്യ മുന്നണി സജ്ജമായിരിക്കുന്നു. ഇന്ത്യ ആരാണ് ഭരിക്കേണ്ടതെന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് ഇതുവരെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണയത് മാറും.

കർണാടക, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കും. ആ മുന്നേറ്റത്തിന് കേരളം കരുത്ത് പകരും. തങ്ങൾ പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.  എ.ഐ. സിസി ജനറൽ സെക്രട്ടറി  പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർസി.ടി അഹമ്മദലി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം.എൽ.എമാരായ എൻഎ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, മുസ് ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വൺ ഫോർ അബ്ദുൾ റഹ്മാൻ, മുസ് ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ബഷീർ വെളളിക്കോത്ത്, പ്രൊഫ. അജയ് കുമാർ കോടോത്ത്, മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി സിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ,

കെ നീലക ണ്ഠൻ, എം ഹസൈനാർ, സൈമൺ അലക്സ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽസ്വാഗതവും അഡ്വ.പി.വി സുരേഷ് നന്ദിയും പറഞ്ഞു

Back to Top