Categories
International Latest news main-slider top news

ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല! ‘ചന്ദ്രന്റെ’ തനിപ്പകര്‍പ്പ് ദുബൈയില്‍ ഒരുങ്ങുന്നു

ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല! ‘ചന്ദ്രന്റെ’ തനിപ്പകര്‍പ്പ് ദുബൈയില്‍ ഒരുങ്ങുന്നു; വരുന്നത് ആഡംബര റിസോര്‍ട്ട്; പ്രത്യേകതകള്‍ അറിയാം
ബഹിരാകാശ പ്രേമികള്‍ക്കും യാത്രക്കാര്‍ക്കും സന്തോഷവാര്‍ത്ത. ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല.വൈകാതെ, ദുബൈയില്‍ പോയാല്‍ ചന്ദ്രനെ ഭൂമിയില്‍ തന്നെ സന്ദര്‍ശിക്കാം. അത്ഭുതപ്പെടേണ്ട, കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ കമ്ബനിയായ മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ഇങ്ക് (MWR) ‘മൂണ്‍ ദുബൈ’ നിര്‍മിക്കാനുള്ള പദ്ധതിയിലാണ്. അഞ്ച് ബില്യണ്‍ ഡോളര്‍ ചിലവില്‍ ഒരു ആകാശഗോളത്തിന്റെ രൂപത്തിലുള്ള ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടാണ് കമ്ബനി നിര്‍മിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 2.5 ദശലക്ഷം അതിഥികളെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രോപരിതലം പോലെതന്നെ തോന്നിപ്പിക്കുന്ന പുറംഭാഗമായിരിക്കും ഈ കെട്ടിടത്തിന്റ പ്രത്യേകത. സന്ദര്‍ശകര്‍ക്ക് ഭൂമിയില്‍ വച്ചുതന്നെ കുറഞ്ഞ ചിലവില്‍ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവംനല്‍കുക എന്ന ലക്ഷ്യമാണ് ഈ നിര്‍മിതിക്ക് പിന്നിലുള്ളത്. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്റെ ആകൃതിയിലുള്ള 735 അടി ഉയരമുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

300 പ്രൈവറ്റ് റെസിഡന്‍സുകളും കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. മറ്റ് സൗകര്യങ്ങള്‍ക്കൊപ്പം സ്പാ, വെല്‍നസ് ഏരിയ, നൈറ്റ് ക്ലബ്ബ്, ഇവന്റ് സ്‌പേസ്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഏരിയ, ലോഞ്ച് എന്നിവയും ആസ്വദിക്കാം. എന്നിരുന്നാലും, പ്രധാന ആകര്‍ഷണം ഹോട്ടല്‍ മുറിയോ ഡാന്‍സ് ഫ്‌ലോറോ അല്ല, മറിച്ച്‌ ബഹിരാകാശ പര്യവേഷണത്തിന്റെ അനുഭവം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്ന ലൂണാര്‍ സര്‍ഫസ് സ്റ്റിമുലേഷനായിരിക്കും. വിവിധ ബഹിരാകാശ ഏജന്‍സികള്‍ക്കുള്ള ആധികാരിക പരിശീലന സ്ഥലവുംjസ്ഥാപിക്കാന്‍ കമ്ബനി ആലോചിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും മറ്റ് വാസ്തുവിദ്യാ അത്ഭുതങ്ങളും ഉള്ള ദുബൈയില്‍ ‘ചന്ദ്രനെ’ അതിന് താഴെ വൃത്താകൃതിയിലുള്ള കെട്ടിടത്തില്‍ കാണാമെന്നതാണ് പ്രത്യേകത, രാത്രിയില്‍ അത് പ്രകാശിക്കുകയും ചെയ്യും. അതേസമയം നിര്‍മാണം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. എന്നത്തേക്ക് കെട്ടിടം പൂര്‍ത്തിയാകും എന്ന് വ്യക്തമല്ല.

Categories
International Latest news main-slider top news

ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണമണിഞ്ഞ് നീരജ് ചോപ്ര

ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണമണിഞ്ഞ് നീരജ് ചോപ്ര
ഇത് ചരിത്രം,ചന്ദ്രന്‍ കീഴടക്കിയ ഇന്ത്യയുടെ ലോകം കീഴടക്കിയ അത്‍ലറ്റായി പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര.ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച്‌ ചോപ്ര സ്വര്‍ണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി. ലോക അത്‍ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.

Categories
International Kasaragod Latest news main-slider

പാലക്കുന്ന് കഴകം പുത്യക്കോടി തറവാടിന്റെ പ്രവാസി കമ്മിറ്റി രുപികരണ യോഗം ബർദുബായിൽ വെച്ചു നടന്നു.

പാലക്കുന്ന് കഴകത്തിൽപെടുന്ന പുത്യക്കോടി തറവാടിന്റെ പ്രവാസി കമ്മിറ്റി രുപികരണ യോഗം ബർദുബായിൽ വെച്ചു നടന്നു.

യോഗത്തിൽ വെച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗംഗാധരൻ തെക്കേക്കര (പ്രസിഡന്റ്), സുമൻ ഉദുമ (വൈസ് പ്രസിഡന്റ്), രവി പള്ളം (സെക്രട്ടറി), പ്രമോദ് കുമാർ തിരുവക്കോളി (ജോയിന്റ് സെക്രട്ടറി), അർജുൻ കൊപ്പൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി

Categories
International Latest news main-slider National

ഇന്ത്യൻ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും 30 നീക്കങ്ങൾക്കൊടുവിൽ സമനില അംഗീകരിക്കുകയായിരുന്നു. വ്യാഴാ ഴ്ച നടക്കുന്ന ടൈ ബ്രേക്കറിൽ ഇരുവരും വീണ്ടും നേർക്കുനേർ വരും.

വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രാനന്ദ യോഗ്യത നേടിയിട്ടുണ്ട്

Categories
International Latest news main-slider National

ചന്ദ്രയാൻ-3 ദൗത്യം വിജയം

ആകാംക്ഷ നല്‍കിയ ചന്ദ്രനെ തൊട്ടറിയാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയം. ബഹിരാകാശദൗത്യത്തില്‍ പുതിയ അധ്യായമാണ് ഇന്ത്യയും ഐഎസ്‌ആര്‍ഒയും കുറിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴിലാണ് ഐഎസ്‌ആര്‍ഒ. ഇന്ത്യൻ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച്‌ (ഐഎൻസിഒഎസ്പിഎആര്‍) എന്ന പേരിലായിരുന്നു മുൻപ് ഐഎസ്‌ആര്‍ഒ. 1962-ലായിരുന്ന ഇത് രൂപീകരിച്ചത്. പിന്നീട് 1969-ഓഗസ്റ്റ് 15-നാണ് ഐഎസ്‌ആര്‍ഒ ആയി മാറിയത്. 1972-ലാണ് ബഹിരാകാശ വകുപ്പ് രൂപീകരിച്ച്‌ ഐഎസ്‌ആര്‍ഒയെ അതിന് കീഴിലാക്കിയത്.

ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന്

ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിനു (ഇസ്ട്രാക്) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അതു വേണ്ടി വന്നില്ല.

ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് തർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു. അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വന്നു.

Categories
International Kasaragod Latest news main-slider top news

ചാറ്റുകള്‍ ഇനി ലോക്ക് ചെയ്ത് വെക്കാം; വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍

ചാറ്റുകള്‍ ഇനി ലോക്ക് ചെയ്ത് വെക്കാം; വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍

 

വാട്സ്‌ആപ്പിന്റെ വെബ് വേര്‍ഷന് പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. അനധികൃതമായി അക്കൗണ്ടില്‍ പ്രവേശിക്കുന്നത് തടയണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍.പാസ്വേര്‍ഡ് ഉപയോഗിച്ച്‌ സ്‌ക്രീന്‍ ലോക്ക് ചെയ്ത് സംരക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. സ്‌ക്രീന്‍ലോക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ വാട്സ്‌ആപ്പ് വെബ് ലോക്ക്ഡ് ആവും. ഇതോടെ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച്‌ മാത്രമേ തുറക്കാന്‍ സാധിക്കൂ.

 

സെറ്റിങ്ങ്സില്‍ പ്രൈവസി ടാപ്പ് ചെയ്ത് നോക്കിയാല്‍ ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാം. സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍. മറ്റാരെങ്കിലും അനധികൃതമായി കയറാന്‍ ശ്രമിച്ചാലും ഉപയോക്താവിന്റെ ചാറ്റുകളും മെസേജുകളും കാണാന്‍ കഴിയാത്തവിധമാണ് സംവിധാനം.

Categories
International Latest news main-slider Technology

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്.

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്പനിയില്‍ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

ഈ വര്‍ഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ സേവനം, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

ഈ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തില്‍ കുറച്ചിരുന്നു. നിലവില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ബിസിനസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുൻഗണനനല്‍കുമെന്നും കമ്പനി അറിയിച്ചു.

ഈ വര്‍ഷം ആദ്യം 10000 ത്തോളം ജീവനക്കാരെ ഒരുമിച്ച്‌ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. അത് ഏകദേശം മൊത്തം തൊഴിലാളികളുടെ 5 ശതമാനം ആണ്. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല ഒരു ബ്ലോഗിലൂടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ” ചില മേഖലകളിലെ ജോലികള്‍ ഞങ്ങള്‍ ഒഴിവാക്കുമ്പോള്‍ ചില പ്രധാന തന്ത്രപരമായ മേഖലകളില്‍ ഞങ്ങള്‍ നിയമനം തുടരും. ബാധിക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ ഞങ്ങള്‍ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ് എന്നും നദെല്ല പറഞ്ഞു.

അതേസമയം ടെക് മേഖലയിലെ പിരിച്ചുവിടലുകള്‍ 2022 മുതല്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. മെറ്റാ, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് ഭീമന്മാര്‍ ഇതുവരെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. 2023ല്‍ ആകട്ടെ ഇതുവരെ 2 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് റിപ്പോര്‍ട്ട്.

Categories
International Latest news main-slider top news

കുട്ടികളടക്കം ഒമ്പത് ഫലസ്തീനികളെ ഇസ്രായേൽ വെടിവെച്ചുകൊന്നു; വീടുകളും റോഡുകളും തകർത്തു

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് വളഞ്ഞ് ഇസ്രായേൽ നടത്തിയ സൈനികാക്രമണത്തിൽ എട്ട് മരണം. റാമല്ലയിൽ 21 കാരനായ ഫലസ്തീനി യുവാവി​നെയും കൊലപ്പെടുത്തി. 50 പേർക്ക് പരിക്ക്. ഇവരിൽ 10 പേരുടെ നില അതിഗുരുതരമാണ്.

 

1,000 ലേറെ സൈനികരുടെ അകമ്പടിയിൽ ഡ്രോണുകൾ ആകാശത്തുനിന്നും 150 ഓളം ബുൾഡോസറുകളും കവചിത വാഹനങ്ങളും കരമാർഗവും ജെനിൻ ക്യാമ്പിൽ 2002നുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കം തിങ്കളാഴ്ച പുലർച്ചെയാണ് ആരംഭിച്ചത്.ജെനിൻ ബ്രിഗേഡ്സ് എന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടെന്ന പേരിലായിരുന്നു ക്യാമ്പിന് ചുറ്റും സൈന്യവും സൈനിക വാഹനങ്ങളും നിലയുറപ്പിച്ച് ​മുകളിൽ ഡ്രോണുകൾ തീ തുപ്പിയത്. കുട്ടികളും കൊല്ലപ്പെട്ടവരിൽപെടും. വീടുകളും വാഹനങ്ങളും ചാരമാക്കിയും റോഡുകളുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ബുൾഡോസറുകൾ ക്യാമ്പിലുടനീളംനാശം വിതച്ചു. വൈദ്യുതി വിച്ഛേദിച്ചും കെട്ടിടത്തിനു മുകളിൽ ഒളിപ്പോരാളികൾ നിലയുറപ്പിച്ചുമായിരുന്നു ഇസ്രായേൽ ക്രൂരത.എതിർപ്പുമായി എത്തിയ സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തി. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാൻ പാരാമെഡിക്കൽ ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് ഭീതി ഇരട്ടിയാക്കി. ബുൾഡോസറുകൾ വഴികൾ തകർത്തത് രക്ഷാ പ്രവർത്തനം തീരെ ദുഷ്‍കരമാക്കി. നിരവധി പേരുടെ പരിക്ക് അതിഗുരുതരമായതിനാൽ മരണ സംഖ്യ ഉയരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ഏറെയായി ഇസ്രായേൽ ലക്ഷ്യമിടുന്നതാണ് 14,000 ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ്. രണ്ടു പതിറ്റാണ്ടിനിടെ ഇവിടെ 100ലേറെ ഫലസ്തീനികളെ ഇസ്രായേൽ സേന വധിച്ചിട്ടുണ്ട്. 2002ൽ 10 ദിവസം നീണ്ട ആക്രമണത്തിൽ ക്യാമ്പിനകത്ത് 52 ഫലസ്തീനികൾ വധിക്കപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകൾ തകർക്കപ്പെട്ട​തിനെ തുടർന്ന് ആയിരക്കണക്കിന് പേർ അഭയാർഥികളായി. അതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.ആക്രമണം ഒരു ദിവസം കൊണ്ട് അവസാനിക്കില്ലെന്നും ജെനിൻ ബ്രിഗേഡ്സിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ച​ കെട്ടിടമാണ് തകർത്തതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ ഒന്നിക്കാൻ ഗസ്സയിലെ എല്ലാ സംഘടനകളും രംഗത്തിറങ്ങാൻ ഹമാസ് ആവശ്യപ്പെട്ടു. എല്ലാ സമാധാന നീക്കങ്ങളെയും ഇല്ലാതാക്കുന്നതാണ് പുതിയ സൈനിക നീക്കമെന്ന് ഖത്തറും ഈജിപ്തുമടക്കം അറബ് രാജ്യങ്ങൾ കുറ്റപ്പെടുത്തി

 

Categories
International Kasaragod Latest news main-slider top news

ചാറ്റിന് കൂടുതല്‍ വിഷ്വല്‍ ഇംപാക്‌ട്; മികച്ച ആശയവിനിമയത്തിന് വലിപ്പമേറിയ സ്റ്റിക്കേഴ്‌സ്; പുതിയ ഫീച്ചര്‍

ചാറ്റിന് കൂടുതല്‍ വിഷ്വല്‍ ഇംപാക്‌ട് ലഭിക്കുന്നതിന് വലിപ്പമേറിയ സ്റ്റിക്കേഴ്‌സ് അവതരിപ്പിച്ച്‌ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.ഡെസ്‌ക്ടോപ്പില്‍ വാട്സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

 

ഇമോജികളെ അപേക്ഷിച്ച്‌ കൂടുതല്‍ വലിപ്പമേറിയതാണ് ഈ സ്റ്റിക്കറുകള്‍. ഇത് ചാറ്റുകള്‍ക്ക് കൂടുതല്‍ വിഷ്വല്‍ ഇംപാക്‌ട് നല്‍കുമെന്നാണ് വാട്‌സ്‌ആപ്പ് പറയുന്നത്. വ്യക്തിപരമായ രീതിയില്‍ സ്റ്റിക്കറുകള്‍ പങ്കുവെയ്്ക്കാന്‍ കഴിയും എന്നതിനാല്‍ ചാറ്റുകളില്‍ ആശയവിനിമയം കൂടുതല്‍ മികവുറ്റതാകുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഇതിന് പുറമേ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കാനും ഇത് വഴി സാധിക്കും. ഭാവിയിലെ അപ്‌ഡേറ്റില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമമാണ് വാട്‌സ്‌ആപ്പില്‍ നടക്കുന്നത്.

 

 

Categories
International Latest news main-slider top news

പ്രാര്‍ത്ഥന വിഫലമായി ; ടൈറ്റന്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് യാത്രികരും മരിച്ചു

ആഴക്കടലില്‍ നിന്ന് അതിജീവനത്തിന്റെ വാര്‍ത്ത പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് വിഫലം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ മുങ്ങിക്കപ്പല്‍ അകത്തേക്ക് പൊട്ടിത്തെറിച്ച്‌ അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു.

 

 

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങള്‍. 6.7 മീറ്റര്‍ നീളവും മണിക്കൂറില്‍ 3.5 കിമി വേഗതയുമുള്ള ടൈറ്റന്‍ സ്വാതന്ത്രമായാണ് സമുദ്രത്തില്‍ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാര്‍ബണ്‍ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടല്‍ വന്നാല്‍ പോലും ഇംപ്ലോഷന്‍ ( അകത്തേക്ക് പൊട്ടിത്തെറിക്കല്‍) സംഭവിക്കാം.

 

മുങ്ങിക്കപ്പലിലെ ഓക്‌സിജന്‍ തീരാറായിരിക്കേ വലിയ തിരച്ചിലാണ് കോസ്റ്റ് ഗാര്‍ഡ് നടത്തിയത്. എന്നാല്‍ ഫലമുണ്ടായില്ല

 

 

Back to Top