Categories
International Latest news main-slider top news

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയില്‍ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയിലേക്ക് തടസമില്ലാതെ സേവനമെത്തിക്കല്‍, ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍. ഹമാസിനെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതിയെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വരികയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം പേരും ഇസ്രയേലിനെ പിന്തുണയ്ക്കാതെ നാസി ഭീകരവാദികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.

Categories
International Latest news main-slider top news

നേപ്പാള്‍ ടീമിന് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ ; തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍ ക്യാപ്റ്റൻ

നേപ്പാള്‍ ടീമിന് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ ; തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍ ക്യാപ്റ്റൻ
നേപ്പാള്‍ ടീമിന് 20 ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ നവീൻ ശ്രീവാസ്തവ താരങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറി.നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ചതുര്‍ ബി ചന്ദ്, സെക്രട്ടറി പരസ് ഖട്ക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ സമ്മാനത്തിന് നന്ദി പറഞ്ഞ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി പരസ്, ക്രിക്കറ്റ് മേഖലയിലെ ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്റെ തുടക്കമാകും ഇന്ത്യയുടെ ഈ ഉപഹാരം കൈമാറലെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിനെ സംബന്ധിച്ച്‌ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം നായകന്റെ ആവശ്യം മറ്റൊന്നായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനൊപ്പം പരിശീലനം നേടാൻ അവസരം ഒരുക്കണമെന്ന് രോഹിത് പൗദല്‍ ആവശ്യപ്പെട്ടു. ഇതിനായി ബിസിസിഐയെ സമീപിക്കണമെന്നുംനേപ്പാളിലെ ഇന്ത്യൻ എംബസി അതില്‍ ഇടപെടണമെന്നും രോഹിത് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ഏകദിന റാങ്കിംഗില്‍ 15 -ാം സ്ഥാനത്താണ് നേപ്പാള്‍. ടി20 റാങ്കിംഗില്‍ 11-ാം സ്ഥാനത്തും. 2023 ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.

Categories
International Latest news main-slider top news

ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. 2013 മുതല്‍ 2023 വരെ ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. 2008 മുതല്‍ 2013 വരെ ഉപപ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചു. 2013 മുതലുള്ള പത്തുവര്‍ഷക്കാലം ചൈനയുടെ നേതൃനിരയില്‍ രണ്ടാമനായിരുന്നു. ചൈനയുടെ സാമ്പത്തികരംഗത്ത് നിര്‍ണായകശക്തിയായത് കെചിയാങ്ങിന്റെ കാലത്തായിരുന്നു

Categories
International Latest news main-slider top news

ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാ​ഗ്രാം.

ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാ​ഗ്രാം. മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റാ​ഗ്രാമിന്റെ തീരുമാനം. പണം നൽകി ഇൻസ്റ്റാഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപഭോക്താക്കളുടേയും ബ്രാൻഡുകളുടേയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം കൊടുക്കാനാണ് പുതിയ തീരുമാനം ഈ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നിലവിലുള്ള ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയൊരു ഫീഡ് കൂടി ഉൾപ്പെടുത്തുക. ബ്രാൻഡുകളേയും ക്രിയേറ്റർമാരേയും ഒരു പ്രത്യേക വിഭാഗമായി വേർതിരിച്ചു കാണാൻ ഇതുവഴി ഉപഭോക്താക്കൾക്ക് കഴിയും.ഫേസ്ബുക്ക് വെബ്ബ് ഉപഭോക്താക്കളുടെ മെറ്റ വെരിഫൈഡ് മാസ നിരക്ക് 599 രൂപയാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് 699 രൂപയാണ് നിരക്ക്. മെറ്റയുടെ അധിക സേവനങ്ങളും ചെക്ക് മാർക്കും വെരിഫൈഡ് ഉപഭോക്താക്കൾക്ക് കിട്ടും. പുതിയ ഫീച്ചറിൽ ബ്ലൂ ചെക്ക് മാർക്കുള്ള എല്ലാവരുടേയും പോസ്റ്റുകൾ ഇതിൽ കാണിക്കുമോ എന്ന് വ്യക്തമല്ല.

Categories
International Kasaragod Latest news main-slider

കാസറഗോഡ് യൂത്ത് വിങ്ങ് ഷാർജ ഈ വർഷത്തെ സമൂഹിക പ്രവർത്തകനുള്ള തച്ചങ്ങാട് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു

ഷാർജ:-കാസറഗോഡ് യൂത്ത് വിങ്ങ് ഷാർജ ഈ വർഷത്തെ സമൂഹിക പ്രവർത്തകനുള്ള തച്ചങ്ങാട് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. KPCC വൈസ്പ്രസിഡന്റ് ശ്രീ VT ബൽറാം ഷാർജയിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ 53 വർഷത്തോളമായി UAE ൽ പൊതുപ്രവർത്തന രംഗത്ത് സജീവ ഇടപെടലുകൾ നടത്തുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പറും OICC സ്ഥാപക പ്രസിഡൻറ് കൂടിയായ ശ്രീ MG പുഷ്പാകരനാണ് ഈ വർഷത്തെ അവാർഡ്. നവംബർ 19 നു ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടക്കുന്ന യുവസന്ധ്യ 2023 എന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.ചടങ്ങിൽ യൂത്ത് വിങ് പ്രവർത്തകരും ഷാർജ യൂത്ത് വിങ് പ്രസിഡൻറ് സജിത്ത് അരീക്കര സെക്രട്ടറി അരുൺ അരവത്ത് ,സ്ഥാപക പ്രസിഡൻറ് മധു.എ.വി.എന്നിവർ സന്നിഹിതരായിരുന്നു

Categories
International Latest news main-slider top news

ചാനലിന് പിന്നാലെ സ്റ്റാറ്റസ് അലര്‍ട്ട്; വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍

ചാനല്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാനലിന്റെ സ്റ്റാറ്റസ് സംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.

നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചാനല്‍ ഉള്ളടക്കം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് വിവരം നല്‍കുന്ന നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. അടുത്തിടെയാണ് ചാനല്‍ ഫീച്ചര്‍ ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍.

Categories
International Latest news main-slider top news

യുപിഐ ഇടപാട് മാത്രമല്ല, എല്ലാ പണമിടപാടും ഇനി വാട്ട്സ്‌ആപ്പ് വഴി; കിടിലൻ അപ്ഡേറ്റുമായി മെറ്റ…

യുപിഐ ഇടപാട് മാത്രമല്ല, എല്ലാ പണമിടപാടും ഇനി വാട്ട്സ്‌ആപ്പ് വഴി; കിടിലൻ അപ്ഡേറ്റുമായി മെറ്റ…

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്.രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പില്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്‌ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്ബനി അവതരിപ്പിച്ചു.

യുപിഐ ഇടപാടിന് പുറമെ പേയു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച്‌ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിങ് ഉപയോഗിച്ച്‌ ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും വാട്ട്സ്‌ആപ്പിലൂടെ പണമിടപാടുകള്‍ നടത്താം. വാട്ട്സാപ്പ് വഴി ഇന്ത്യൻ വാണിജ്യസ്ഥാപനങ്ങളുമായി പണമിടപാട് നടത്തുക എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് സാരം.

നിലവില്‍ വാട്ട്സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ വെരിഫൈഡ് അക്കൗണ്ട് നല്‍കുമെന്നും മെറ്റ അറിയിച്ചു. വെരിഫൈഡ് ബാഡ്ജ് ഈ അക്കൗണ്ടുകള്‍ക്കുണ്ടാവും. ഇവര്‍ക്ക് മെറ്റയുടെ പ്രത്യേക സപ്പോര്‍ട്ടും ലഭിക്കും. വ്യാജ അക്കൗണ്ടുകള്‍ തടയുമെന്നതും ഇതിന്റെ മെച്ചമാണ്. ഉപഭോക്താക്കള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളെ വളരെ എളുപ്പം കണ്ടെത്താനും ഇതിലൂടെ സൗകര്യം ഒരുക്കും. കസ്റ്റം വെബ് പേജ്, കൂടുതല്‍ മള്‍ടി ഡിവൈസ് സപ്പോര്‍ട്ട് എന്നിവയും ഉണ്ടാകും.വാട്ട്സ്‌ആപ്പ് ഫ്ളോസ് എന്ന പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെആവശ്യാനുസരണം ചാറ്റുകള്‍ കസ്റ്റമൈസ് ചെയ്യാനവസരമുണ്ടാകും.

കഴിഞ്ഞ ദിവസമാണ് ചാനലുകളുമായി വാട്ട്സാപ്പ് എത്തിയത്. വാട്ട്സ്‌ആപ്പ് ചാനലുകള്‍ ഒരു വണ്‍-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. കൂടാതെ വാട്ട്സാപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍, സ്പോര്‍ട്സ് താരങ്ങള്‍, സിനിമതാരങ്ങള്‍ എന്നിവരുടെ അപ്‌ഡേറ്റുകള്‍ ചാനലുകള്‍ വഴി അറിയാനാകും. മലയാളത്തില്‍ മമ്മൂട്ടിയും മോഹൻലാലും ഇതിനകം ചാനല്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളും വാട്ട്സ്‌ആപ്പില്‍ ചാനലുകള്‍ തുടങ്ങിക്കഴിഞ്ഞു.

Categories
International Latest news main-slider top news

തേഡ് പാര്‍ട്ടി ചാറ്റ് ഫീച്ചര്‍ എത്തുന്നു, ഇനി മറ്റു സോഷ്യല്‍ മീഡിയകളില്‍ നിന്നും വാട്സ്‌ആപ്പിലേക്ക് സന്ദേശം അയക്കാം

ഉപഭോക്താക്കളുടെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ കിടിലൻ ഫീച്ചര്‍ എത്തുന്നു. ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇത്തവണ തേര്‍ഡ് പാര്‍ട്ടി ചാറ്റ് ഫീച്ചറിനാണ് വാട്സ്‌ആപ്പ് രൂപം നല്‍കുന്നത്.ഇതോടെ, ഉപഭോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും എളുപ്പത്തില്‍ വാട്സ്‌ആപ്പിലേക്ക് സന്ദേശം അയക്കാൻ സാധിക്കും. യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്‌ആപ്പ് പുതിയ ഫീച്ചറിന് രൂപം നല്‍കുന്നത്. അടുത്ത വര്‍ഷം ഈ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.വാട്സ്‌ആപ്പിന് പകരം, ആശയവിനിമയത്തിനായി മറ്റ് ആപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിലും, മെസേജ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുക. ഉദാഹരണമായി, ഒരാള്‍ സിഗ്നല്‍ ആപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, മറ്റൊരു വാട്സ്‌ആപ്പ് ഉപഭോക്താവിന് സിഗ്നല്‍ ആപ്പിലേക്ക് വാട്സ്‌ആപ്പില്‍ നിന്നും സന്ദേശം അയക്കാൻ കഴിയുന്ന വിധമാണ് പുതിയ ഫീച്ചര്‍ ക്രമീകരിക്കുക. ഒരു ആപ്പില്‍ നിന്ന് മറ്റൊരു തേര്‍ഡ് പാര്‍ട്ടി ആപ്പിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന വിധത്തില്‍, സപ്പോര്‍ട്ട് സംവിധാനം ഒരുക്കാൻ സോഷ്യല്‍ മീഡിയകള്‍ക്ക് യൂറോപ്യൻ യൂണിയൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Categories
International Latest news main-slider top news

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ.
അടുത്തഘട്ട ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങുമെന്ന് ബോര്‍ഡ് ബുധനാഴ്ച അറിയിച്ചു. ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റുകള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിന് വില്‍പ്പനയ്ക്കുവെച്ച ഇന്ത്യ – പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റുപോയത്. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ 15-ന് ആരംഭിക്കും.

Categories
International Latest news main-slider top news

ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല! ‘ചന്ദ്രന്റെ’ തനിപ്പകര്‍പ്പ് ദുബൈയില്‍ ഒരുങ്ങുന്നു

ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല! ‘ചന്ദ്രന്റെ’ തനിപ്പകര്‍പ്പ് ദുബൈയില്‍ ഒരുങ്ങുന്നു; വരുന്നത് ആഡംബര റിസോര്‍ട്ട്; പ്രത്യേകതകള്‍ അറിയാം
ബഹിരാകാശ പ്രേമികള്‍ക്കും യാത്രക്കാര്‍ക്കും സന്തോഷവാര്‍ത്ത. ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല.വൈകാതെ, ദുബൈയില്‍ പോയാല്‍ ചന്ദ്രനെ ഭൂമിയില്‍ തന്നെ സന്ദര്‍ശിക്കാം. അത്ഭുതപ്പെടേണ്ട, കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ കമ്ബനിയായ മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ഇങ്ക് (MWR) ‘മൂണ്‍ ദുബൈ’ നിര്‍മിക്കാനുള്ള പദ്ധതിയിലാണ്. അഞ്ച് ബില്യണ്‍ ഡോളര്‍ ചിലവില്‍ ഒരു ആകാശഗോളത്തിന്റെ രൂപത്തിലുള്ള ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടാണ് കമ്ബനി നിര്‍മിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 2.5 ദശലക്ഷം അതിഥികളെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രോപരിതലം പോലെതന്നെ തോന്നിപ്പിക്കുന്ന പുറംഭാഗമായിരിക്കും ഈ കെട്ടിടത്തിന്റ പ്രത്യേകത. സന്ദര്‍ശകര്‍ക്ക് ഭൂമിയില്‍ വച്ചുതന്നെ കുറഞ്ഞ ചിലവില്‍ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവംനല്‍കുക എന്ന ലക്ഷ്യമാണ് ഈ നിര്‍മിതിക്ക് പിന്നിലുള്ളത്. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്റെ ആകൃതിയിലുള്ള 735 അടി ഉയരമുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

300 പ്രൈവറ്റ് റെസിഡന്‍സുകളും കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. മറ്റ് സൗകര്യങ്ങള്‍ക്കൊപ്പം സ്പാ, വെല്‍നസ് ഏരിയ, നൈറ്റ് ക്ലബ്ബ്, ഇവന്റ് സ്‌പേസ്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഏരിയ, ലോഞ്ച് എന്നിവയും ആസ്വദിക്കാം. എന്നിരുന്നാലും, പ്രധാന ആകര്‍ഷണം ഹോട്ടല്‍ മുറിയോ ഡാന്‍സ് ഫ്‌ലോറോ അല്ല, മറിച്ച്‌ ബഹിരാകാശ പര്യവേഷണത്തിന്റെ അനുഭവം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്ന ലൂണാര്‍ സര്‍ഫസ് സ്റ്റിമുലേഷനായിരിക്കും. വിവിധ ബഹിരാകാശ ഏജന്‍സികള്‍ക്കുള്ള ആധികാരിക പരിശീലന സ്ഥലവുംjസ്ഥാപിക്കാന്‍ കമ്ബനി ആലോചിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും മറ്റ് വാസ്തുവിദ്യാ അത്ഭുതങ്ങളും ഉള്ള ദുബൈയില്‍ ‘ചന്ദ്രനെ’ അതിന് താഴെ വൃത്താകൃതിയിലുള്ള കെട്ടിടത്തില്‍ കാണാമെന്നതാണ് പ്രത്യേകത, രാത്രിയില്‍ അത് പ്രകാശിക്കുകയും ചെയ്യും. അതേസമയം നിര്‍മാണം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. എന്നത്തേക്ക് കെട്ടിടം പൂര്‍ത്തിയാകും എന്ന് വ്യക്തമല്ല.

Back to Top