സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സ്രമ്രാജ്യത്തിന്റെ അധിപനായി ഇന്ത്യൻ ചക്രവർത്തി

Share

ഒരു രാജ്യത്തിൻറെ അഭിമാന ബോധം ഉയർത്തിയ അവസരം ചിലപ്പോൾ ഇനി ഉണ്ടായന്നുവരില്ല മുൻപ് ഉണ്ടായിട്ടുമില്ല ഒരു രാഷ്ട്രം സ്വന്തം നിറത്തിന്റെയും ,സമ്പത്തിന്റെയും അടിസ്ഥാനത്തിൽ അപമാനം സഹിച്ചു കഴിഞ്ഞനാളുകൾ ഉണ്ടായിരിന്നു ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ അദ്ധ്യായമായിരിന്നു ബ്രിട്ടീഷ് ഭരണകാലം. മതപരമായി വിഭജിച്ചും, നിറത്തിന്റെ പേരിൽ അടിമത്വവും സഹിച്ചു ജീവിച്ച ഒരു ജനത .ചെറുത് നില്പുകളും സഹനസമരങ്ങളും ഒളിപ്പോരുകളും വഴി ധീര രക്തസാക്ഷികളായ നൂറുകണക്കിന് സ്വതന്ത്ര സമരഭടന്മാർക് ഒരു മധുരപ്രതികാരത്തിന്റെ അവസരമായി ഇതിനെ കണക്കാക്കാം .ഇന്ത്യ സ്വാതന്ത്രം നേടുകയും ബ്രിട്ടൻ ബ്രിട്ടനിലേക്ക് ചുരുങ്ങുകയും ചെയുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് ബ്രിട്ടന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഇന്ത്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങളെ ചുഷണം ചെയ്തതിന്റെ കണക്ക് പറയാനുണ്ടാകും .

ഋഷി സുനക് എന്ന മൂന്നാം തലമുറ ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ പഴയ ചരിത്രകാലങ്ങൾ പലരും ഓർക്കാതിരിക്കില്ല സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുകളിലെ  ഇന്ത്യൻ ചക്രവർത്തി പരിവേഷം തന്നെയാണ് ഋഷിക്ക് നമ്മൾ നൽകേണ്ടത്

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയാകും നിലവില്‍നൂറ്റി അമ്പത്തിയേഴ്  എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ 100 പേരുടെ പിന്തുണയാണ് വേണ്ടത്. ഇതോടെ മത്സര രംഗത്തുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍മാറി. 45 ദിവസം മാത്രം ഭരണത്തിലിരുന്ന ലിസ് ട്രസിന്റെ രാജിയുടെ ഫലമാണ് നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍.

ലിസ് ട്രസ് ഈയിടെ മാറ്റം വരുത്തിയ ‘മിനി ബജറ്റ്’ നയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. 45 ബില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറച്ച പാക്കേജ് വിപണിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും വ്യാപകമായ ഓഹരി വില്‍പ്പനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തില്‍ ട്രസ് സാമ്പത്തിക വിപണിയില്‍ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ക്വാസി ക്വാര്‍ട്ടെങ്ങിനെ മാറ്റി കണ്‍സര്‍വേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. പണപ്പെരുപ്പം കുതിച്ചുയരുന്ന ഈ സമയത്ത്, ഇത് മറികടക്കുന്നതിനുള്ള വിശദമായ ഫണ്ടിംഗ് പ്ലാനില്ലാതെ GBP 45 ബില്യണ്‍ മൂല്യമുള്ള നികുതി വെട്ടിക്കുറവുകള്‍ നടപ്പാക്കിയത് യുകെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

ജോണ്‍സന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ 42 കാരനായ മുന്‍ ധനമന്ത്രി സുനക്കിന് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കും. ‘സമ്പദ്വ്യവസ്ഥ ശരിയാക്കാനും’ ‘രാജ്യത്തെ ഒന്നിപ്പിക്കാനും’ ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഋഷി സുനക് ഞായറാഴ്ച തന്റെ ഔദ്യോഗിക കാമ്പയിന്‍ ആരംഭിച്ചത്.

രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽകൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി

ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്

Back to Top