വേഗത കുറയ്ക്കുക. ഒരു കുടുംബം മുഴുവൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്

Share

വളയം പിടിക്കുന്നവരുടെ അനാസ്ഥ ; കണ്ണീരുണങ്ങാതെ ഉറ്റവരും ഉടയവരും

ഉല്ലാസ യാത്രയ്ക്ക് പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം സ്വന്തം വീട്ടുപടിക്കലിലേക്ക് തിരിച്ചുവരുമെന്ന് വീട്ടുകാർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഒന്ന് പൊട്ടിക്കരയുവാൻ പോലുമാവാതെ മരവിച്ച മനസ്സുമായാണ് ബന്ധുക്കൾ തങ്ങളുടെ ഉറ്റവർക്കും ഉടയവർക്കും അന്ത്യ ചുംബനം നൽകി യാത്രയാക്കിയത്. ഒന്‍പത് പേരുടെ ജീവനെടുത്ത വടക്കാഞ്ചേരി ബസ്സപകടത്തിന് പിന്നാലെ സര്‍ക്കാര്‍, പരിശോധനയും നടപടികളും ശക്തമാക്കിയത്രേ….. നല്ലകാര്യം. പക്ഷെ, നിയമ വ്യവസ്ഥ പാലിക്കപ്പെടണമെങ്കില്‍ ഇത്തരം അപകടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ വേണ്ടിവരുമെന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഈ ശുഷ്‌കാന്തി നേരത്തെ കാണിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ..? വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസ്സിലിടിച്ച്‌ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സംഭവം കേരളത്തെയെന്നല്ല, രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചു എന്നത് വാസ്തവം. ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടുക്കവും ദുഃഖവും പ്രകടിപ്പിച്ചത് ഈ ദുരന്തത്തിന്റെ വ്യാപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വാഹനങ്ങള്‍ അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചുണ്ടാകുന്ന അപകടമായി ഈ ദുരന്തത്തെ കാണാനാവില്ല. വരുത്തിവച്ച അപകടമാണിത്.

അമിത വേഗതയില്‍ പാഞ്ഞ ടൂറിസ്റ്റ് ബസ്സ് മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി ബസ്സിനെ നിയമവിരുദ്ധമായി ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടതില്‍ നിന്നുതന്നെ ഡ്രൈവറുടെ മനോഭാവം വ്യക്തമാണ്. പിന്നീട് പോലീസ് പിടിയിലായ ഈ വ്യക്തിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും ദുഃഖത്തില്‍ പങ്കുചേരുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി നടത്തിയിരിക്കുന്ന അതിശക്തമായ പ്രതികരണം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കേരളത്തെ കൊലക്കളമാക്കാന്‍ അനുവദിക്കില്ലെന്നും, ഇത്തരം അപകടങ്ങള്‍ മേലിലുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത് മുഖവിലയ്‌ക്കെടുക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും ബാധ്യതയുണ്ട്.

പൊതുനിരത്തുകള്‍ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന മട്ടിലാണ് പല ഡ്രൈവര്‍മാരും ബസ്സുകള്‍ ഓടിക്കുന്നതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം പൂര്‍ണമായും ശരിയാണ്. ഈ അപകടത്തിനിടയാക്കിയതും ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കടുത്ത അച്ചടക്കരാഹിത്യവും അഹങ്കാരവുമാണ്. 97 കിലോമീറ്റര്‍ വേഗതയിലാണ് ഈ വാഹനം ഓടിച്ചിരുന്നത് എന്നതില്‍നിന്നുതന്നെ ഇത് വ്യക്തമാണല്ലോ. സംസ്ഥാനത്തെ പല ടൂറിസ്റ്റ് ബസ്സുകളും ഈ രീതിയില്‍ത്തന്നെയാണ് ഓടിക്കുന്നത്. നിയമവിരുദ്ധമായ എയര്‍ഹോണുകളും ലേസര്‍ ലൈറ്റുകളുമൊക്കെ മിക്ക ടൂറിസ്റ്റ് ബസ്സുകളിലും കാണാം. വേഗം നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയിലുമായിരിക്കും. ഓട്ടത്തിനിടയില്‍ സിനിമകളെ വെല്ലുന്ന അഭ്യാസ പ്രകടനങ്ങളാണ്ഇത്തരം ബസ്സുകള്‍ കാണിക്കുന്നത്. ഇതിനു പറ്റിയ ഡ്രൈവര്‍മാരെയാണ് നിയമിക്കുന്നതും. വടക്കാഞ്ചേരിയില്‍ അപകടം സൃഷ്ടിച്ച ഡ്രൈവര്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധനാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഈ ഡ്രൈവർ ഇതിന് മുമ്പും പലതവണ അപകടരമാം വിധം അമിത വേഗതയിൽ ബസ്സ്‌ ഓടിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

യാത്രക്കാരുടെ ജീവൻ പണയം വെച്ച് ഇത്തരക്കാര്‍ ഇനിയൊരിക്കലും വാഹനം ഓടിക്കാന്‍ ഇടവരരുത്. നല്ലൊരു ശതമാനം ബസ് ഡ്രൈവര്‍മാരും ഡ്രൈവിങ് നിയമത്തെക്കുറിച്ച്‌ അജ്ഞരും, അറിവുള്ളവരാണെങ്കില്‍ത്തന്നെ അത് ലംഘിക്കാനുള്ള ആവേശം പ്രകടിപ്പിക്കുന്നവരുമാണ്. തങ്ങളുടെ അശ്രദ്ധകൊണ്ടും അനാസ്ഥകൊണ്ടും അപകടമുണ്ടായി ആളുകള്‍ മരിച്ചാല്‍ത്തന്നെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിയുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ ഒരു കാരണം ഇതാണ്. നിയമങ്ങളുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ മടികാണിക്കുന്നു എന്നതാണ് വാസ്തവം. ബസ്സുകളിലെ യാത്രക്കാര്‍ അമിതവേഗം ചോദ്യം ചെയ്താല്‍ ബസ് ജീവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറിക്കളയുമെന്നു പരാതിയുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ നിസ്സാര സംഭവമായിക്കണ്ട് അവഗണിക്കുകയാണ് പതിവ്.

നിരത്തുകളിലെ കൂട്ടക്കൊലകളുടെ കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നോക്കുകുത്തിയാണെന്നു പറയേണ്ടിവരും. ക്യാമറകള്‍ സ്ഥാപിച്ച്‌ പണം പിരിക്കുന്നതില്‍ മാത്രമാണ് …

Back to Top