Categories
Kasaragod Latest news main-slider

കാഞ്ഞങ്ങാട് :എം.വി.മുഹമ്മദ് സലീം മൗലവിയുടെ വേർപാടിൽ ദാറുൽ ഹിദായ ട്രസ്റ്റ് അനുശോചിച്ചു.

കാഞ്ഞങ്ങാട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.വി.സലീം മൗലവിയുടെ വേർപാടിൽ ദാറുൽ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് നേതൃത്വത്തിൽ അനുശോചിച്ചു. ഖത്തറിലെ സൗദി എംബസിയിലും ഇൻഫർമേഷൻ മന്ത്രാലയത്തിലും ദീർഘകാലം സേവനം അനുഷ്ടിച്ച പണ്ഡിത സഭ അംഗവുമായിരുന്ന മുഹമ്മദ് സലീം മൗലവിയുടെ നിര്യാണം പ്രവാസി സമൂഹത്തിനും ഇസ്ലാമിക പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന്‌ യോഗം ഉൽഘാടനം ചെയ്ത ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ പറഞ്ഞു.

ട്രസ്റ്റ് വർക്കിംങ്ങ് ചെയർമാൻ വി.പി.ബഷീർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, ഡോ:അബ്‌ദുൾ ഹാഫിസ്,ബി.എം.മുഹമ്മദ് കുഞ്ഞി,അഹമ്മദ് ബെസ്റ്റോ,കെ.എം. അബ്ദുൾ റഹിമാൻ,മൊയ്തു ഇരിയ, അബ്ദുള്ള പാലായി, വി.ബഷീർ സിറ്റി, എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider

ഹിന്ദു ഐക്യവേദി മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പിണറായി സർക്കാർ പട്ടിക വിഭാഗത്തെ വഞ്ചിച്ചു: കെ.ഷൈനു

മാലക്കല്ല്:അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് പിണറായി സർക്കാർ പട്ടിക വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു എസ് സി. എസ്.ടി അവകാശ നിഷേധത്തിനെതിരെ സാമൂഹ്യ നീതി കർമ്മ സമിതി മാലകല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി/ പട്ടികവർഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങളിൽ സർക്കാർ കർശനമായ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും , എസ് സി/ എസ് ടി സമൂഹങ്ങൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുവാനുളള നടപടി സ്വീകരിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടന്നും അദ്ദേഹം ആരോപിച്ചു.

പട്ടികജാതി പീഡനങ്ങളും, കൊലപാതകങ്ങളും പെരുകുമ്പോൾ സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുകയും, അവരെ രക്ഷപ്പെടുത്തുവാൻ ബോധപൂർവമായശ്രമംനടത്തുകയുമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുകയാണ്.

പട്ടികജാതി/ പട്ടികവർഗ്ഗ സമൂഹതിനെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള സർക്കാരിന്റെ മൗനവും സഹായവും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

ആൾക്കൂട്ട വിചാരണയെ തുടർന്ന് മലപ്പുറം കീഴ്ശ്ശേരിയിൽ നടന്ന രാകേഷ് മാഞ്ചിയുടെ കൊലപാതകവും, കോഴിക്കോട് മെഡിക്കൽ കോളജിൽ മേപ്പാടി സ്വദേശി വിശ്വനാഥന്റെ ആത്മഹത്യയും വിരൽ ചൂണ്ടുന്നത് സംസ്ഥാന സർക്കാറിന് നേരെയാണ് , പ്രതികളെ സംരക്ഷിക്കുക മാത്രമല്ല മതിയായ നഷ്ടപരിഹാരം നൽകാൻ പോലും തയ്യാറായിട്ടില്ല എന്നത് ഇത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ. ഷൈനു പറഞ്ഞു.

പട്ടികജാതി/പട്ടിക വർഗ്ഗ പീഡനങ്ങളും, കൊലപാതകങ്ങളും തുടർക്കഥയായിട്ടും സംവരണ സീറ്റിൽ ജയിച്ചു കയറിയ എം.എൽ എ മാർ ഈ സമൂഹത്തിന് വേണ്ടി ഒരക്ഷരം പറയാൻ തയ്യാറാകാത്തത് പട്ടികജാതി സമൂഹത്തോടുള്ള അവഹേളനമാണ്. അട്ടപ്പാടി മധുവിന്റെയും വാളയാറിലെ പിഞ്ചു കുട്ടികളുടെ ബലാൽസംഗ കേസ്സുപോലും അട്ടിമറിക്കാൻ കൂട്ടുനിന്നവർ രാകേഷ് മാഞ്ചി കൊലപാതക കേസ്സും ദുർബലപ്പെടുത്തി പ്രതികളെ രക്ഷിക്കുവാൻ ശ്രമിക്കുകയാണ് , അട്രോസിറ്റി വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താതിരിക്കുന്നത് ഇതിന് തെളിവാണ്,

ഇടത് പക്ഷ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിന് ലഭ്യമാകേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കുന്നില്ല എന്ന സ്ഥിതിവിശേഷംസംജാതമായിരിക്കുകയാണ്. മൂന്നുവർഷക്കാലമായി ലാംസം ഗ്രാന്റും വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യപ്പെടുന്നില്ല, പദ്ധതികളുടെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയും, പദ്ധതി ഫണ്ടുകൾ ലാപ്സാകുന്ന സ്ഥിതിവിശേഷവുംസംജാതമാകുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിന് വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. സർക്കാറിന്റെ പട്ടിക ജാതി – ഹിന്ദു വിരുദ്ധ നിലപാടുകൾ തിരുത്തണം എന്ന് സാമൂഹ്യനീതി കർമ്മ സമിതി ആവശ്യപ്പെട്ടു കൊണ്ടാണ് ധർമ്മ സമരത്തിന് നേതൃത്വം കൊടുക്കുന്നത് എന്നും കെ. ഷൈനു കൂട്ടിചേർത്തു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.പി ഷാജി, സുകുമാരൻ കാലിക്കടവ്, ശ്രീകൺo ൻ കെ എൻ , വിനോദ് കോളിച്ചാൽ, മോഹനൻ വാഴക്കോട്, ബാലൻ കുന്നു മങ്ങാനം, കുഞ്ഞികണ്ണൻ കളളാർ ,രാജൻ മൂളിയാർ ബാലകൃഷ്ണൻ ടി .കൊട്ടോടി എന്നിവർ സംസാരിച്ചു.

പടം:എസ് സി,എസ് ടി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കർമ്മ സമിതിയുടെ നേതൃത്വത്തിൽ മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രധിഷധ മാർച്ചും ധർണയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു ഉൽഘാടനം ചെയ്യുന്നു.

Categories
International Latest news main-slider National

ഇന്ത്യൻ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും 30 നീക്കങ്ങൾക്കൊടുവിൽ സമനില അംഗീകരിക്കുകയായിരുന്നു. വ്യാഴാ ഴ്ച നടക്കുന്ന ടൈ ബ്രേക്കറിൽ ഇരുവരും വീണ്ടും നേർക്കുനേർ വരും.

വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രാനന്ദ യോഗ്യത നേടിയിട്ടുണ്ട്

Categories
International Latest news main-slider National

ചന്ദ്രയാൻ-3 ദൗത്യം വിജയം

ആകാംക്ഷ നല്‍കിയ ചന്ദ്രനെ തൊട്ടറിയാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയം. ബഹിരാകാശദൗത്യത്തില്‍ പുതിയ അധ്യായമാണ് ഇന്ത്യയും ഐഎസ്‌ആര്‍ഒയും കുറിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴിലാണ് ഐഎസ്‌ആര്‍ഒ. ഇന്ത്യൻ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച്‌ (ഐഎൻസിഒഎസ്പിഎആര്‍) എന്ന പേരിലായിരുന്നു മുൻപ് ഐഎസ്‌ആര്‍ഒ. 1962-ലായിരുന്ന ഇത് രൂപീകരിച്ചത്. പിന്നീട് 1969-ഓഗസ്റ്റ് 15-നാണ് ഐഎസ്‌ആര്‍ഒ ആയി മാറിയത്. 1972-ലാണ് ബഹിരാകാശ വകുപ്പ് രൂപീകരിച്ച്‌ ഐഎസ്‌ആര്‍ഒയെ അതിന് കീഴിലാക്കിയത്.

ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന്

ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിനു (ഇസ്ട്രാക്) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അതു വേണ്ടി വന്നില്ല.

ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് തർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു. അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വന്നു.

Categories
Latest news main-slider

ജേക്കബ് തറയിൽ ന് അധ്യാപക പ്രതിഭാ പുരസ്‌കാരം

തിരുവനന്തപുരം :അധ്യാപകനും സാമൂഹ്യ,രാഷ്ട്രീയ സാംസ്ക്കരിക പ്രവർത്തകനും ആയ ജേക്കബ് തറയിൽ ന് ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി യുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം നൽകുമെന്ന് ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അറിയിച്ചു . അധ്യാപനത്തോടൊപ്പം സാമുഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്. 2023 സെപ്തംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് പുസ്ക്കാരം സമ്മാനിക്കും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അധ്യക്ഷനാകുന്ന ചടങ്ങിൽ നിരവധി സാംസ്ക്കാരിക പ്രമുഖർ സംബന്ധിക്കും.

Categories
Kasaragod Latest news main-slider

ജവഹർ ബാൽ മഞ്ച് കാസറഗോഡ് ജില്ലാ ചെയർമാനായി ഷിബിൻ ഉപ്പിലിക്കൈ നിയമിതനായി.

ജവഹർ ബാൽ മഞ്ച് കാസറഗോഡ് ജില്ലാ ചെയർമാനായി ഷിബിൻ ഉപ്പിലിക്കൈ നിയമിതനായി.

കാഞ്ഞങ്ങാട് ഉപ്പിലിക്കൈ സ്വദേശിയാണ്. ജവഹർ ബാലജനവേദി യൂണിറ്റ് പ്രസിഡന്റ്‌, ജില്ലാ ട്രെഷറർ, ജവഹർ ബാൽ മഞ്ച് കാഞ്ഞങ്ങാട് മണ്ഡലം ചെയർമാൻ, ജില്ലാ കോർഡിനേറ്റർ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു

Categories
Latest news main-slider Other News

പൂച്ചക്കാട് തോട്ടത്തിലെ അപ്പകുഞ്ഞി  മരണപ്പെട്ടു 

തോട്ടത്തിലെ അപ്പകുഞ്ഞി  മരണപ്പെട്ടു

Categories
Kerala Latest news main-slider

എം.എ. മുംതാസിന് അധ്യാപക പ്രതിഭാ പുരസ്ക്കാരം: സെപ്റ്റംബർ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും 

എം.എ. മുംതാസിന് അധ്യാപക പ്രതിഭാ പുരസ്ക്കാരം: സെപ്റ്റംബർ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും

കാസർഗോഡ്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയും, ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന വൈസ് ചെയർ പേഴ്സണുമായ എം.എ മുംതാസിന് ജനാധിപത്യകലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാപുരസ്ക്കാരം നൽകുമെന്ന് ജനാധിപത്യകലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അറിയിച്ചു. അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്. “ഓർമ്മയുടെ തീരങ്ങളിൽ” ” മിഴി” എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമർപ്പിക്കും. പുരസ്ക്കാരദാന ചടങ്ങിൽ കേരളത്തിലെ പ്രമുഖ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും.

പടം:ജനാധിപത്യ കലാസാഹിത്യവേദിയുടെ അദ്ധ്യാപക പുരസ്കാരത്തിനർഹയായ എഴുത്തുകാരിയും അദ്ധ്യാപികയുമായ എം.എ. മുംതാസ്

Categories
Kerala Latest news main-slider

കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും കല്ലേറ്

കാഞ്ഞങ്ങാട് :സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നത് ആശ്വാസമാകുന്നുണ്ട്.

കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 3.45ഓടെയാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. ഗ്ലാസിലേക്ക് കല്ലേറുണ്ടായതായി യാത്രക്കാരാണ് ആദ്യം കണ്ടെത്തിയത്. എ സി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പൊലീസും ആര്‍പിഎഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അക്രമം ആസൂത്രിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.

മലപ്പുറത്ത് വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. മലപ്പുറം താനൂരിനും പരപ്പനങ്ങടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരുക്കില്ല.

Categories
Kerala Latest news main-slider

വേറിട്ട അനുഭവമായി ഭിന്നശേഷി രക്ഷിതാക്കളുടെ പ്രതിഷേധ ധർണ്ണ

ഭിന്നശേഷി പദ്ധതികൾ നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധം: ജില്ല പഞ്ചായത്ത് പ്രസിഡണ്ട്

കാഞ്ഞങ്ങാട്: ബൗദ്ധീകവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകി വരുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ നൽകി വരുന്ന പാക്കേജ് തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി വിതരണം നടത്തുക എൻഡോൾസാൻഫാൻ ദുരിതബാധിതരുൾപ്പെടെ ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് അപാകതകൾ പരിഹരിച്ച് എത്രയും വേഗം വിതരണം ചെയ്യുക ശാരീരിക ശേഷികുറഞ്ഞതും കിടപ്പ് രോഗികളുമായ അമ്മമാരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസ കിരണം സഹായധന തുക ആയിരം രൂപയായി വർധിപ്പിച്ച് കുടിശ്ശിക ഉൾപ്പെടെ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സമരാനുഭവങ്ങളിൽ വേറിട്ട അനുഭവമായി.

ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സംസ്ഥാനതല കൂട്ടായ്മയായ പെയ്ഡ് നേതൃത്വത്തിൽ നടന്ന ധർണ്ണയിൽ രക്ഷിതാക്കൾക്കൊപ്പം ഭിന്നശേഷി മേഖലയിലുള്ള വിവിധ സംഘടനാപ്രതിനിധികളും അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും സംബന്ധിച്ചു. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ യഥാസമയം ഭിന്നശേഷിക്കാരിൽ എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാരിനൊപ്പം പൊതു സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ഉറപ്പാക്കണമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ കെ.കെ.ജാഫർ,റോട്ടറി സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഗജാനന കമ്മത്ത്,നവജീവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷെൻസി, പെയ്ഡ് സംസ്ഥാന കമ്മിറ്റി അംഗം എ.ടി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി 500 ൽ പരം രക്ഷിതാക്കളും ജീവനക്കാരും അധ്യാപകരും ധർണ്ണയിൽ പങ്കെടുത്തു.പെയ്ഡ് ജില്ല ജനറൽ സെക്രട്ടറി സുബൈർ നീലേശ്വരം സ്വാഗതവും ജില്ല കോഡിനേറ്റർ റോട്ടറി സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു നന്ദിയും പറഞ്ഞു.

പടം:പെയ്ഡ് നേതൃത്വത്തിൽ ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

Back to Top