ഹിന്ദു ഐക്യവേദി മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

Share

പിണറായി സർക്കാർ പട്ടിക വിഭാഗത്തെ വഞ്ചിച്ചു: കെ.ഷൈനു

മാലക്കല്ല്:അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് പിണറായി സർക്കാർ പട്ടിക വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു എസ് സി. എസ്.ടി അവകാശ നിഷേധത്തിനെതിരെ സാമൂഹ്യ നീതി കർമ്മ സമിതി മാലകല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി/ പട്ടികവർഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങളിൽ സർക്കാർ കർശനമായ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും , എസ് സി/ എസ് ടി സമൂഹങ്ങൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുവാനുളള നടപടി സ്വീകരിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടന്നും അദ്ദേഹം ആരോപിച്ചു.

പട്ടികജാതി പീഡനങ്ങളും, കൊലപാതകങ്ങളും പെരുകുമ്പോൾ സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുകയും, അവരെ രക്ഷപ്പെടുത്തുവാൻ ബോധപൂർവമായശ്രമംനടത്തുകയുമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുകയാണ്.

പട്ടികജാതി/ പട്ടികവർഗ്ഗ സമൂഹതിനെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള സർക്കാരിന്റെ മൗനവും സഹായവും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

ആൾക്കൂട്ട വിചാരണയെ തുടർന്ന് മലപ്പുറം കീഴ്ശ്ശേരിയിൽ നടന്ന രാകേഷ് മാഞ്ചിയുടെ കൊലപാതകവും, കോഴിക്കോട് മെഡിക്കൽ കോളജിൽ മേപ്പാടി സ്വദേശി വിശ്വനാഥന്റെ ആത്മഹത്യയും വിരൽ ചൂണ്ടുന്നത് സംസ്ഥാന സർക്കാറിന് നേരെയാണ് , പ്രതികളെ സംരക്ഷിക്കുക മാത്രമല്ല മതിയായ നഷ്ടപരിഹാരം നൽകാൻ പോലും തയ്യാറായിട്ടില്ല എന്നത് ഇത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ. ഷൈനു പറഞ്ഞു.

പട്ടികജാതി/പട്ടിക വർഗ്ഗ പീഡനങ്ങളും, കൊലപാതകങ്ങളും തുടർക്കഥയായിട്ടും സംവരണ സീറ്റിൽ ജയിച്ചു കയറിയ എം.എൽ എ മാർ ഈ സമൂഹത്തിന് വേണ്ടി ഒരക്ഷരം പറയാൻ തയ്യാറാകാത്തത് പട്ടികജാതി സമൂഹത്തോടുള്ള അവഹേളനമാണ്. അട്ടപ്പാടി മധുവിന്റെയും വാളയാറിലെ പിഞ്ചു കുട്ടികളുടെ ബലാൽസംഗ കേസ്സുപോലും അട്ടിമറിക്കാൻ കൂട്ടുനിന്നവർ രാകേഷ് മാഞ്ചി കൊലപാതക കേസ്സും ദുർബലപ്പെടുത്തി പ്രതികളെ രക്ഷിക്കുവാൻ ശ്രമിക്കുകയാണ് , അട്രോസിറ്റി വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താതിരിക്കുന്നത് ഇതിന് തെളിവാണ്,

ഇടത് പക്ഷ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിന് ലഭ്യമാകേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കുന്നില്ല എന്ന സ്ഥിതിവിശേഷംസംജാതമായിരിക്കുകയാണ്. മൂന്നുവർഷക്കാലമായി ലാംസം ഗ്രാന്റും വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യപ്പെടുന്നില്ല, പദ്ധതികളുടെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയും, പദ്ധതി ഫണ്ടുകൾ ലാപ്സാകുന്ന സ്ഥിതിവിശേഷവുംസംജാതമാകുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിന് വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. സർക്കാറിന്റെ പട്ടിക ജാതി – ഹിന്ദു വിരുദ്ധ നിലപാടുകൾ തിരുത്തണം എന്ന് സാമൂഹ്യനീതി കർമ്മ സമിതി ആവശ്യപ്പെട്ടു കൊണ്ടാണ് ധർമ്മ സമരത്തിന് നേതൃത്വം കൊടുക്കുന്നത് എന്നും കെ. ഷൈനു കൂട്ടിചേർത്തു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.പി ഷാജി, സുകുമാരൻ കാലിക്കടവ്, ശ്രീകൺo ൻ കെ എൻ , വിനോദ് കോളിച്ചാൽ, മോഹനൻ വാഴക്കോട്, ബാലൻ കുന്നു മങ്ങാനം, കുഞ്ഞികണ്ണൻ കളളാർ ,രാജൻ മൂളിയാർ ബാലകൃഷ്ണൻ ടി .കൊട്ടോടി എന്നിവർ സംസാരിച്ചു.

പടം:എസ് സി,എസ് ടി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കർമ്മ സമിതിയുടെ നേതൃത്വത്തിൽ മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രധിഷധ മാർച്ചും ധർണയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു ഉൽഘാടനം ചെയ്യുന്നു.

Back to Top