Categories
Kasaragod Latest news main-slider

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ദിവാകരൻ മാഷിന് നാടിന്റെ സ്നേഹാദരം

ഗവ: യു.പി.സ്കൂൾ ആയമ്പാറ പ്രധാനാധ്യാപകൻ ദിവാകരൻ മാഷിന് ആയമ്പാറ പൗരാവലി അനുമോദനങ്ങൾ അർപ്പിച്ചു. നാടൊന്നാകെ അദ്ദേഹത്തോടുള്ള സ്നേഹം പങ്കിടുന്നതിനായി സ്വീകരണ ഘോഷയാത്രയിലും അനുമോദന യോഗത്തിലും സംബന്ധിച്ചു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ ഉദുമ എം എൽ എ ശ്രീ സി എച്ച് കുഞ്ഞമ്പു അവർകൾ യോഗം ഉദ്ഘാടനം ചെയ്തു, ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ മണികണ്ഠൻ മുഖ്യാതിഥി ആയിരുന്നു. സമൂഹത്തെ എങ്ങനെ വിദ്യാലയവുമായി അടുപ്പിക്കാം എന്നും ഉന്നം വെച്ച ലക്ഷ്യങ്ങളിലേക്കുള്ള വഴികൾ എങ്ങനെയെക്കെ കണ്ടെത്താമെന്നും ദിവാകരൻ മാഷ് നമുക്ക് കാട്ടിത്തന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ എ അഭിപ്രായപ്പെട്ടു.

പൊതു വിദ്യാലയവും നാടും തമ്മിലുള്ള ഇഴ ചേർക്കൽ എങ്ങനെ സാധ്യമാക്കാമെന്ന് മാഷ് ചെയ്തു കാണിച്ചു എന്ന് മുഖ്യാതിഥിയും സൂചിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കാർത്യായനി കൃഷ്ണൻ , മെമ്പർമാരായ ശ്രീമതി ലതാ രാഘവൻ ,ശ്രീ ടി.വി. കരിയൻ , ബേക്കൽ എ ഇ ഒ ശ്രീ. അരവിന്ദ ,ശ്രീ ഉണ്ണികൃഷ്ണൻ ടി.വി, മനോജ് കുമാർ വിവി, കുഞ്ഞിരാമൻ ആകാശ് , എം നാരായണൻ , നന്ദികേശൻ മാഷ്, അമീർ മാഷ്, കെ മധു , ശാലിനി സതീശൻ , ലീല ടീച്ചർ, രജനി ടീച്ചർ എന്നിവർ സംസാരിച്ചു.

ചിത്രകാരൻ ദേവദാസ് പെരിയ മാഷിന് അദ്ദേഹത്തിന്റെ ഛായാചിത്രം സ്നേഹോപഹാരമായി നൽകി .അവാർഡ് ജേതാവ് ദിവാകരൻ എം. മറുപടി പ്രസംഗം നടത്തി. വികസന സമിതി ചെയർമാൻ മോഹനൻ എം. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എൻ പുഷ്പ നന്ദിയും പറഞ്ഞു.

Categories
Latest news main-slider National

ത്രിപുരയിലും ബംഗാളിലും കേരളത്തിലും തകർന്നടിഞ്ഞ് സിപിഎം; ത്രിപുരയിൽ രണ്ടു സീറ്റും ബിജെപിക്ക്, ബംഗാളിൽ തൃണമൂൽ

ന്യൂഡൽഹി ∙ പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന ആറു മണ്ഡലങ്ങളിൽ ത്രിപുരയിലെ രണ്ടു സീറ്റിലും തകർപ്പൻ വിജയവുമായി ബിജെപി. ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. ബോക്സാനഗറിൽ ബിജെപി സ്ഥാനാർഥി തഫജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ധൻപുരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടിനും ജയിച്ചു. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണത്തിനു ശേഷം ബിജെപിയുമായി നേർക്കുനേരെത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

ത്രിപുരയിൽ കോൺഗ്രസ് പിന്തുണ സിപിഎം സ്ഥാനാർഥികൾക്കായിരുന്നു. ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയുടെ ബിന്ദു ദേബ്നാഥും തമ്മിലായിരുന്നു മത്സരം. ആദിവാസി വോട്ടുകൾ നിർണായകമായ ഇവിടെ മികച്ച വിജയത്തോടെ ബിജെപി നിലനിർത്തി. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബോക്സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർഥി. ഇദ്ദേഹത്തെ ബിജെപിയുടെ തഫജൽ ഹുസൈൻ തോൽപിച്ചു

ഉത്തർപ്രദേശിലെ ഘോസിയിൽ 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ് 22,000ൽ അധികം വോട്ടുകൾക്കു മുന്നിലാണ്. ഘോസിയിൽ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്നു സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാർഥി സുധാകർ സിങ്ങിനു പിന്തുണ നൽകുന്നു. എസ്പി വിട്ടു ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാൻ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ധാരാസിങ്ങാണു ബിജെപി സ്ഥാനാർഥി.

ബിജെപിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ കോൺഗ്രസിന്റെ ബസന്ത് കുമാറിനെ ബിജെപിയുടെ പാർവതി ദാസ് തോൽപിച്ചു. അന്തരിച്ച ബിജെപി എംഎൽഎ ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവതിയാണ് ബിജെപി സ്ഥാനാർഥി. ആം ആദ്മി പാർട്ടി വിട്ടെത്തിയ ബസന്ത് കുമാറാണ് കോൺഗ്രസിനായി മത്സരിച്ചത്. സമാജ്‌വാദി പാർട്ടിക്കും ഇവിടെ സ്ഥാനാർഥിയുണ്ട്.

ബംഗാളിലെ ധുപ്ഗുരിയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്രറോയി വിജയിച്ചു. നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ സ്ഥാനാർഥിയുടെ വിജയം. ബിജെപി എംഎൽഎ ബിഷു പദറായ് മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്സി റോയ് ആയിരുന്നു ബിജെപി സ്ഥാനാർഥി. ഇവിടെ കോൺഗ്രസ്–സിപിഎം സഖ്യം ടിഎംസിയെയും ബിജെപിയെയും എതിർത്താണ് മത്സരിക്കുന്നത്. ചന്ദ്രറോയിയായിരുന്നു സിപിഎം സ്ഥാനാർഥി.

ജാർഖണ്ഡിലെ ഡുംറിയിൽ എൻഡിഎയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാനാർഥി യശോദ ദേവിയെ ‘ഇന്ത്യ’ മുന്നണിയിലെ ജെഎംഎം സ്ഥാനാർഥി ബെബി ദേവി തോൽപിച്ചു. മുൻമന്ത്രി ജഗർനാഥ് മഹാതോ മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്

Categories
Kerala Latest news main-slider top news

ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം.ചാണ്ടിയുടെ ഭൂരിപക്ഷം 40,478 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം

പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ഭൂരിപക്ഷം 40,478 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം.

തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പിൽ, ജെയ്ക് 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.

7 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു.

1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്ക്കായെത്തി. പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ (പുതുപ്പള്ളിപ്പള്ളി) പിതാവിന്റെ കല്ലറയുടെ ചുറ്റും വലംവച്ചശേഷം കുറച്ചുനേരം മൗനമായി നിന്നു. മുട്ടുകുത്തി കല്ലറയില്‍ മുഖം ചേര്‍ത്ത് ഏറെ നേരം പ്രാര്‍ഥിച്ചു. തുടര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചാണ്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നീട് കുടുംബ കല്ലറയുടെ സമീപത്തേക്കും അദ്ദേഹം പോയി. പി.സി. വിഷ്ണുനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചാണ്ടിക്കൊപ്പം കല്ലറയിലേക്ക് എത്തിയിരുന്നു.

33,000ൽ അധികമെന്ന റെക്കോർഡ് ഭൂരിപക്ഷം മറികടന്നതോടെയാണ് ചാണ്ടി ഉമ്മൻ വീടിനു പുറത്തേക്കു വന്നത്. ചാണ്ടിയെ പ്രവർത്തകർ എടുത്തുയർത്തി വലിയ തിക്കിലും തിരക്കിനുമിടയിലൂടെ, മുദ്രാവാക്യം വിളികളോടെയാണ് റോഡിലേക്കു വന്നത്. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരുടെ ഒപ്പം പുതുപ്പള്ളി പള്ളിയിലേക്ക് എത്തുകയായിരുന്നു.

Categories
Kasaragod Latest news main-slider

അന്താരാഷ്ട്ര ശുദ്ധവായു ദിനം: ജില്ലാ തല ഉദ്ഘാടനം ഉദുമ ഗവ :ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ നിർവഹിച്ചു,

കാഞ്ഞങ്ങാട് :നീലാകാശത്തിനായുള്ള അന്താരാഷ്ട്ര ശുദ്ധ വായു ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദുമ ഗവ :ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ നിർവഹിച്ചു, ഉദുമ ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൾ വിനയൻ ടി അധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റീജ കൃഷ്ണൻ ആശംസകളർപ്പിച്ചു സംസാരിച്ചു.

ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുധമോൾ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ ജുനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ബേസിൽ വർഗീസ് ക്ലാസ്സെടുത്തു.

കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഉദുമ ഗവ :ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മനുഷ്യരെ പോലെ തന്നെ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ശുദ്ധവായു അനിവാര്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ച വ്യവസായ വൽകരണത്തിന്റെ പരിണിത ഫലമായി ഭൂമിയിലെ വായു ദിനംപ്രതി മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിലൂടെ മനുഷ്യന്റെ ശ്വാസകോശവും, ഹൃദയവുമെല്ലാം രോഗങ്ങൾക്ക് അടിമപ്പെട്ടു. പ്രകൃതിയിലും ഇതിന്റെ ദോഷങ്ങൾ പ്രകടമാവാൻ തുടങ്ങി.ഇത് മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പട്ടു.ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനും, ഭൂമിയിൽ ശുദ്ധവായുവിന്റെ ലഭ്യത പുനസ്ഥാപിക്കാനും ഐക്യരാഷ്‌ട്ര സഭ സെപ്റ്റംബർ 7 അന്താരാഷ്‌ട്ര ശുദ്ധവായു ദിനമായി ആചരിക്കുന്നു.

2020ലാണ് ആദ്യമായി ശുദ്ധവായു ദിനം ആചരിച്ചത്.

2030 ഓടെ ഭൂമിയിലെ ജലം, വായു, മണ്ണ് എന്നിവ പൂർണ്ണമായും മലിനമാക്കപ്പെടും. ഈ അപകടകരമായ അവസ്ഥയിൽ നിന്നും ഭൂമിയെ രക്ഷിക്കുക, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

 

Categories
Kerala Latest news main-slider

ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ.

കൊച്ചി∙ ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിനുമായി (36) ആണ് പിടിയിലായത്.

2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് നാട്ടിൽനിന്ന് മുങ്ങിയത്. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളിൽ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടിൽ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകൽ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം.

ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Categories
Kasaragod Latest news main-slider

ഷിറിയ ഡാമിൽ നിന്നും കനാൽ സൈഡിലൂടെ അംഗടിമുഗർ ഖത്തീബ് നഗർ വരെ പുതുതായി റോഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകി

മഞ്ചേശ്വരം: പുത്തിഗെ പഞ്ചായത്തിൽപ്പെടുന്ന ഷിറിയ ഡാമിൽ നിന്നും ജലസേചനം വകുപ്പിന്റെ സ്ഥലം വഴി റോഡ് വേണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എംഎൽഎക്കും നിവേദനം. പുത്തിഗെ പഞ്ചായത്തംഗം ആസിഫ് അലി കന്തലാണ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനും നിവേദനം നൽകിയത്.

ഷിറിയ ഡാമിൽ നിന്നും കനാൽ സൈഡിലൂടെ അംഗടിമുഗർ ഖത്തീബ് നഗർ വരെ പുതുതായി റോഡ് അനുവദിക്കണമെന്ന് നിവേദനത്തിറിയ ഡാമിൽ നിന്നും കാർഷിക ആവശ്യത്തിനായി വെള്ളം അംഗഡിമുഗറിലേക്ക് കടത്തിവിടാറുണ്ട്. ഡാമിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങൾ താമസമുണ്ട്. കർഷകർ വിളകൾ മാർക്കറ്റിൽ എത്തിക്കുന്നതിനും കിടപ്പ് രോഗികൾക്കും മറ്റു അസുഖ ബാധിതർക്കും ആശുപത്രിയിൽ പോകുന്നതിന്നും സ്കൂൾ കോളജ് വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിൽ പോകുവാനും, ജോലി സംബന്ധമായ മറ്റിടങ്ങളിലേക്ക് പോകുന്നതിനും ഗതാഗത സൗകര്യം വളരെ കുറവാണ്. ഇത് പരിഹരിക്കുന്നതിന്ന് വേണ്ടി മണിയപാറ ദേരടുക്ക ഷിറിയ ഡാമിൽ നിന്നും കനാൽ സൈഡിലൂടെ അംഗടിമുഗർ ഖത്തീബ് നഗർ വരെ പുതുതായി റോഡ് അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Categories
Kasaragod Latest news main-slider

കാപ്പിൽ സനാബിലകത്ത് നീന്തൽ പരിശീലനം നടത്തി

കാപ്പിൽ : അജാനൂർ ലയൺസ് ക്ലബ്‌ ഉദുമ കാപ്പിൽ സനാബിലകത്ത് കെ.ബി.എം. സ്വിമ്മിംഗ് ക്ലബ്ബുമായി ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തി.

ലയൺസ് ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ഗ്രീൻവുഡ് സ്കൂൾ പ്രിൻസിപ്പൽ ഗണേഷ് കട്ടയത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

ക്ലബ് വൈസ് പ്രസിഡന്റ്‌ കെ ബി എം ഷെരീഫ് അധ്യക്ഷനായി. ക്ലബ്‌ ചാർട്ടർ പ്രസിഡന്റ്‌ എം ബി എം അഷ്‌റഫ്‌, ചന്ദ്രഗിരി ക്ലബ്‌ പ്രസിഡന്റ്‌ ഷെരീഫ് കാപ്പിൽ, ക്ലബ്‌ മെമ്പർഷിപ് ചെയർപേഴ്സൺ സിഎംകെ അബ്ദുള്ള, ഉദുമ പഞ്ചായത്ത് അംഗം ബഷീർ എം.എച്ച്, മുഹമ്മദ് കുഞ്ഞി, നാസർ ചെർക്കളം, ഖാദർ കോട്ടപ്പാറ എന്നിവർ സംസാരിച്ചു.

ക്ലബ്‌ സെക്രട്ടറി സലാം കെ പി സ്വാഗതവും ട്രഷറർ ഷെരീഖ് നന്ദിയും പറഞ്ഞു.

ആദ്യ ദിനം 70 ഓളം കുട്ടികൾ പരിശീലത്തിൽ പങ്കെടുത്തു.

Categories
Kasaragod Latest news main-slider

പൂച്ചക്കാട് ശാഖ എസ് വൈ എസ് ശാഖ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

പള്ളിക്കര: നവീകരിച്ച പൂച്ചക്കാട് ശാഖ എസ് വൈ എസ് ഓഫീസ് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.

ഉദ്ഘാടന ചടങ്ങിന് എസ് വൈ എസ് ശാഖ പ്രസിഡൻറ് മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലംപാടി മുഖ്യ പ്രഭാഷണം നടത്തി. പൂച്ചക്കാട് ഖത്തീബ് സയ്യിദ് സിറാജുദ്ധീൻ തങ്ങൾ, മുദരിസ് മുജീബ് റഹ്മാൻ നിസാമി, മജീദ് മൗലവി ,മുഹമ്മദലി മൗലവി, എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, യൂനുസ് ഫൈസി കാക്കടവ്, റഷീദ് ഹാജി കല്ലിങ്കാൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

എസ് വൈ എസ് ജില്ലാ നേതക്കൾ, മണ്ഡലം നേതാക്കൾ, പഞ്ചായത്ത് നേതാക്കൾ , ശാഖ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

ചടങ്ങിൽ ഓഫീസ് നവീകരിച്ച വ്യവസായ പ്രമുഖൻ പി. എ റഫീക്ക്, മേൽനോട്ടം നടത്തിയ കണ്ടത്തിൽ അബ്ദുൾ ഖാദർ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സർഫ്രാസിനെ എന്നിവരെ ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി മുഹാജിർ പൂച്ചക്കാട് സ്വാഗതവും, ട്രഷറർ പി.എ റഫീക്ക് നന്ദിയും പറഞ്ഞു

Categories
Kerala Latest news main-slider

അധ്യാപക ദിനത്തിൽ മൂന്ന് അധ്യാപകരെ ആദരിച്ച് ബേക്കൽ ലയൺസ് ക്ലബ്ബ്

പളളിക്കര : അധ്യാപകദിനം ആചരിച്ചു. ബേക്കൽ ലയൺസ് ക്ലബ്ബ് അധ്യാപക ദിനത്തിൽ പഴയക്കാല അധ്യാപകരായ പി.വി.കെ.പനയാൽ, കൃഷ്ണൻ നായർ പാക്കം, കെ.രവിവർമ്മൻ എന്നിവരെ വസതിയിൽ വെച്ച് ക്ലബ്ബ് പ്രസിഡണ്ട് എം.എ.ലത്തീഫ് ആദരിച്ചു.

ഡിസ്ട്രിക്റ്റ് ക്യാമ്പിനറ്റ് ജോ. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ക്ലബ്ബ് സെക്രട്ടറി ഗഫൂർ ഷാഫി ബേക്കൽ, സ്ഥാപക പ്രസിഡണ്ട് എം.സി.ഹനീഫ, അഷ്റഫ് മൗവ്വൽ, താജു കരിമ്പുവളപ്പ് എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider

സ്വാമി നിത്യനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു

സ്വാമി നിത്യനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു

പ്രിൻസിപ്പൽ ഉൾപ്പെടെ മുഴുവൻ ടീച്ചർമാരെയും ചടങ്ങിൽ ആദരിച്ചു ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ വിനോദ് ആവിക്കര, പ്രിൻസിപ്പൽ റോണി ജോർജ്, മദർ എന്നിവർ പി ടി എ പ്രസിഡന്റ്‌ തസ്‌മിയ ഷെയ്ഖ്, വിജയൻ എം സംബന്ധിച്ചു.

Back to Top