Categories
Kasaragod Latest news main-slider

തച്ചങ്ങാട്ടെ സുജിത്തിന് താങ്ങായി കോൺഗ്രസ് പ്രവർത്തകർ നൽകിയത് 1,38,000/- രൂപ

പള്ളിക്കര: ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകനായ തച്ചങ്ങാട്ടെ സുജിത്ത് കുമാറിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് തീയിട്ട് നശിപ്പിച്ചിരുന്നു.

വീടിന്റെ മുൻവാതിലും കട്ടിലയും പൂർണമായി കത്തി നശിക്കുകയും, കുടിവെള്ള ശ്രോതസായ കുഴൽ കിണറിന്റെ പൈപ്പും കേബിളും മുറിച്ച് കിണറ്റിൽ ഇടുകയും ചെയ്ത ആക്രമികൾ ശുചിമുറിയുടെ ക്ലോസറ്റ് തകർത്തിരുന്നു.

വാടക ക്വാർട്ടേഴ്സിൽ നിന്ന് മാറി ഓണത്തിന് ഗൃഹപ്രവേശം നടത്താനും ഒരുങ്ങുന്നതിനിടയിലാണ് അതിക്രമം നടന്നത്.

സുജിത്തിന്റെ സ്വപ്നമായ വീടിന്റെ ഗൃഹപ്രവേശനം ഓണത്തിന് തന്നെ നടത്തുന്നതിനാണ് പള്ളിക്കരയിലെ കോൺഗ്രസ് പ്രവർത്തകർ 1,38,000/- രൂപ സ്വരൂപിച്ച് കൈമാറിയത്. കൂടാതെ കാഞ്ഞങ്ങാട്ടെ സെറാമിക് സ്ഥാപനത്തിന്റെ ഉടമ സി.എം കുഞ്ഞബ്ദുള്ള ക്ലോസ്സെറ്റും സുജിത്തിന് നൽകി.

സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി.എം.ഷാഫി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, ശശി കളത്തിങ്കാൽ, സാജിദ് മൗവ്വൽ, ചന്തു കുട്ടി പൊഴുതല, സുന്ദരൻ കുറിച്ചിക്കുന്ന്, വി.വി.കൃഷ്ണൻ, മധു സുദനൻ നമ്പ്യാർ, ദാമോദരൻ വളളിയാലുങ്കാൽ, അഭിലാഷ് തച്ചങ്ങാട് എന്നിവർ സംബന്ധിച്ചു

Categories
Kasaragod Latest news main-slider

യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യ സ്മൃതി റാലിയും സ്മൃതി സംഗമവും നടത്തി

കാഞ്ഞങ്ങാട് : രാജ്യത്ത് സംഘപരിവാറും കൂട്ടരും നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത്  തോൽപിക്കാൻ കോൺഗ്രസ് മുന്നിൽ നിന്നു നയിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ബരീനാഥൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യ സ്മൃതി റാലിയും സ്മൃതി സംഗമ വും ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

വർഗീയ രാഷ്ട്രീയത്തെ ചങ്ങലയ്ക്കിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ.വർഗീയത പ്രചരിപ്പിക്കാൻ കേരളത്തിലും ബിജെപി മത്സരി ക്കുകയാണ്.

ബിജെപിക്ക് വളരാനുള്ള സാഹചര്യം സിപി ഒരുക്കുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഇബ്രാഹിം പള്ളങ്കോട്, ഡിസിസി പ്രസിഡന്റ് പി. കെ.ഫൈസൽ, കെ.പി.കുഞ്ഞിക്ക ണ്ണൻ, ഹക്കീം കുന്നിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, പി.വി.സുരേ ഷ്,ധന്യ സുരേഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ ഉമേശൻ വേളൂർ, മധു ബാലൂർ, ഭക്തവത്സലൻ, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഐ.എസ്.വസന്തൻ, രതീഷ് കാട്ടുമാടം, കാർ ത്തികേയൻ പെരിയ, ഇസ്മായിൽ,

ചിത്താരി, രാജേഷ് തമ്പാൻ, ഷോണി കെ. തോമസ്, ഉനൈസ് ബേഡകം, മാർട്ടിൻ ജോർജ്, സ്വ രാജ് കാനത്തൂർ, രാജിക ഉദുമ, റാഫി അടൂർ, കെഎസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, സം സ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ എന്നിവർ പ്രസംഗിച്ചു.

Categories
Kerala Latest news main-slider

ലഹരി വിരുദ്ധ സദസ്സ് : പരിപാടിയുടെ ഔപചാരിക ഉദ്ഘടനവും ,SPC സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേന IPS നിർവഹിച്ചു.

ഉദിനൂർ: ജനമൈത്രി പോലീസ് സ്റ്റേഷൻ ചന്തേര ലഹരിക്കെതിരെ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘടനവും ,SPC സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും ജില്ല പോലീസ് മേധാവി ശ്രീ ഡോ.വൈഭവ് സക്സേന IPS നിർവഹിച്ചു.

പി ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ മനുരാജ് .ജി.പി സ്വാഗതം പറഞ്ഞു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ശ്രീ.മാധവൻ മണിയറ വിശിഷ്ട അഥിതിയായിരുന്നു. പി.വി.മുഹമ്മദ് അസ്ലം പടന്ന പഞ്ചായത്ത് പ്രസിഡന്റ്, ശ്രി വി.കെ ബാവ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള സി.വി, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി വി സജീവൻ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി വിജയലക്ഷ്മി വാർഡ് മെമ്പർ പടന്ന പഞ്ചായത്ത്, ശ്രീ.രമേശൻ മുണ്ടവളപ്പിൽ പ്രിൻസിപ്പൾ ഇൻ ചാർജ്,ശ്രീമതി കെ.സുബൈദ HM GHSS ഉദിനൂർ ശ്രീ വി.വി സുരേശൻ പിടിഎ പ്രസിഡന്റ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ ചന്തേര സബ്ബ് ഇൻസ്പെക്ടർ ശ്രീ ശ്രീദാസ് എം.വി നന്ദിയും അറിയിച്ചു.ചടങ്ങിൽ വച്ച് സ്കൂൾ കുട്ടികൾക്ക് ചന്തേര സബ്ബ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് കുമാർ സി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുത്തു.ലഹരി വിരുദ്ധ ക്ലാസ്സിന് ശ്രീ പ്രിയേഷ്.കെ സീനിയർ സിവിൽ പോലീസ് ഓഫീസർ DHQ കണ്ണൂർ റൂറൽ നേതൃത്വം നല്കി.

ലഹരി വിരുദ്ധ ചിത്ര രചന മത്സരത്തിൽ വിജയികളായ ആവണി നികേഷ് GHSS കൂട്ടമത്ത്,രജത് കിരൺ എ .വി GHSS ഉദിനൂർ,അനുഗ്രഹ പി GHSS ഉദിനൂർ,അലൻ സ്വാതിക് GHSS കുട്ടമത്ത് എന്നിവർക്ക് ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ നല്കി.കുട്ടികൾ വരച്ച ചിത്രങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ വി നരേന്ദ്രൻ, കെ.സജീഷ്,പി.വി.രാജേഷ് എന്നിവരും അധ്യാപകരായ ശ്രീ കെ.സൂരജ്,മോഹനൻ സത്യൻ ശ്രീമതിപി.വി വിജയശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

 

Categories
Kasaragod Latest news main-slider

ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവർക്കായി 21 ന് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് : സമരം സർക്കാർ അവഗണനയ്ക്കെതിരെ

കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളോടുള്ള അവഗകണനയ്ക്കെതിരെ രക്ഷിതാക്കളുടെ സംസ്ഥാനതല കൂട്ടായ്മയായ പെയ്ഡ് നടത്തി വരുന്ന അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഈ മാസം 21 ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ പെയ്ഡ് ജില്ല കൺവെൻഷൻ തീരുമാനിച്ചു.ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും സംസ്ഥാനതലത്തിൽ 21 ന് ജില്ല കലക്ട്രേറ്റ്കളിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് സിവിൽ സ്റ്റേഷൻമാർച്ചും ധർണ്ണയും നടത്തുന്നത്.കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യൽ സ്കൂളിൽ നടന്ന ജില്ല കൺവെൻഷനിൽ ജില്ലയിലെ മുഴുവൻ സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സ്പെഷ്യൽ സ്കൂളുകൾക്ക് അർഹമായ പരിഗണന നൽകിയ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം കൺവെൻഷൻ ഉൽഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡണ്ട് എ.ടി.ജേക്കബ് അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി സുബൈർ നീലേശ്വരം,ജില്ല കോഡിനേറ്റർമാരായ റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു, സിസ്റ്റർ ജിസ് മരിയ ചിറ്റാരിക്കാൽ എന്നിവരും ജോസ് കൊച്ചുപറമ്പിൽ,സിസ്റ്റർ മേരിക്കുട്ടി ബിരിക്കുളം സ്നേഹാലയം,സിസ്റ്റർ ദയ സ്പെഷ്യൽ സ്കൂൾ ചുള്ളിക്കര,സിസ്റ്റർ ഷെൻസി പെർള,സിസ്റ്റർ തെരേസ ഫ്രാൻസീസ് കാർമൽ ബദിയടുക്ക,സിസ്റ്റർ അനറ്റ് ജ്യോതി ഭവൻ ചിറ്റാരിക്കാൽ എന്നിവർ സംസാരിച്ചു.

പടം: സ്പെഷ്യൽ സ്കൂൾ ജില്ല തല കൺവെൻഷൻ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം ഉൽഘാടനം ചെയ്യുന്നു.

Categories
Kasaragod Latest news main-slider

ആർ.സി. ഫൗണ്ടേഷൻ, അമ്മ ട്രസ്റ്റ് രാംനഗർ സ്കൂളിൽ “പുനർജ്ജനി 2023 ” പരിപാടി സംഘടിപ്പിച്ചു: അനുമോനവും ബോധവത്ക്കരണ ക്ലാസും നടന്നു 

ആർ.സി. ഫൗണ്ടേഷൻ, അമ്മ ട്രസ്റ്റ് രാംനഗർ സ്കൂളിൽ “പുനർജ്ജനി 2023 ” പരിപാടി സംഘടിപ്പിച്ചു: അനുമോനവും ബോധവത്ക്കരണ ക്ലാസും നടന്നു

മാവുങ്കാൽ : ആർ.സി.ഫൗണ്ടേഷൻ അമ്മ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച വിജയിക്കുള്ള അനുമോദന യോഗവും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുളള ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി.മാവുങ്കാൽ സ്വാമി രാംദാസ് മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ

സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. എസ് എസ് എൽ സി,പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ 21 കുട്ടികളെ വിശിഷ്ട വ്യക്തികൾ ഉപഹാരങ്ങൾ നല്‍കി ആദരിച്ചു.

ആർ.സി. ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രകാശനം അഭിഷാദ് ഗുരുവായൂർ നിർവ്വഹിച്ചു.രജനി രാമചന്ദ്രൻ ഭദ്രദീപം തെളിയിച്ചു.പഞ്ചായത്ത് അംഗം ആർ.ശ്രീദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ എം.കെ.ദീപ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് രവീന്ദ്രൻ മാവുങ്കൽ അധ്യക്ഷത വഹിച്ചു.മോഹനൻ മാങ്ങാട്, സി.കെ.ലത, പി.പത്മനാഭൻ ,പി.എസ്. സുഷമ കുമാരി,പി. അശോകൻ, ടി.കൃഷ്ണൻ, അരുൺ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ആർ.സി ഫൗണ്ടേഷൻ, അമ്മ ട്രസ്റ്റ് സ്കൂളിന് അനുവദിച്ച സ്പോർട്ട് ഉപകരണങ്ങൾ എം.കെ.ബിന്ദു ഏറ്റുവാങ്ങി. സ്വരലയ പി.ബാലൻ അവതാരകയായി.

 

അകാലത്തിൽ മരണമടഞ്ഞ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കൂക്കൾ രാമചന്ദ്രന്റെ സ്മരണയ്ക്കായിട്ടാണ് പുനർജ്ജനി 2023 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. വീട്, ചികിത്സാ സഹായം, കുടിവെള്ള വിതരണ പദ്ധതി,തെരുവിൽ അലയുന്നവർക്ക് ഭക്ഷണം,

നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് ,എച്ച്‌. ഐ. വി. ബാധിതർക്ക് പോഷാകാഹാരം ,ജൈവ കൃഷി പ്രോത്സാഹനം ,വനവത്ക്കരണം,നിരവധി സ്ഥാപനങ്ങൾക്കും ആസ്പത്രികൾക്കും ഫർണ്ണിച്ചറുകൾ ,വിവാഹ ധനസഹായങ്ങൾ തുടങ്ങിയ ജീവ കാരുണ്യ പ്രവർത്തനങ്ങള്‍ ഈ സംഘടന നടത്തി വരുന്നുണ്ട്.

പടം:ആർ.സി. ഫൗണ്ടേഷൻ,അമ്മ ട്രസ്റ്റ് രാംനഗർ സ്വാമി രാംദാസ് മെമ്മോറിയൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ” പുനർജ്ജനി 2023 ” പരിപാടിക്ക് തുടക്കം കുറിച്ച് രജനി രാമചന്ദ്രൻ ഭദ്രദീപം കൊളുത്തുന്നു.

Categories
Kasaragod Latest news main-slider

പെരിയയിൽ ഏകീകൃത മൽസ്യമാർക്കറ്റും ആധുനിക സംവിധാനത്തോടെയുള്ള ഓട്ടോസ്റ്റാൻറും യാഥാർത്ഥ്യമാക്കണം :ഡ്രൈവേഴ്സ് യൂണിറ്റ് സമ്മേളനം

പെരിയ:അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന പെരിയ ടൗണിൽ ഏകീകൃത മൽസ്യമാർക്കറ്റും ആധുനിക സംവിധാനത്തോടെയുള്ള ഓട്ടോസ്റ്റാൻറും നിർമ്മിക്കണമെന്ന് ഐഎൻടിയുസി ഡ്രൈവേഴ്സ് പെരിയ ടൗൺ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പെരിയ വായനശാല ഹാളിൽ നടന്ന സമ്മേളനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് പെരിയ ഉൽഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ മഞ്ഞട്ട അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ടി രാമകൃഷ്ണൻ,പത്മനാഭൻ പുല്ലൂർ,അഗസ്റ്റിൻ കാഞ്ഞിരടുക്കം,ഫസൽ മൂന്നാംകടവ്,കമലാക്ഷൻ സി എന്നിവർ സംസാരിച്ചു.സെക്രട്ടറി സുരേഷ് സ്വാഗതവും മധു കൂടാനം നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider Other News top news

പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്  തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു.

1956ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.

Categories
Kerala Latest news main-slider

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്

ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും.

Categories
Kasaragod Latest news main-slider

വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാതല ഐ സി ഡി എസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ചയോളം നീണ്ടു നിന്നലോക മുലയൂട്ടൽ വാരാചരണ പരിപാടികളുടെ സമാപനം തൃക്കരിപ്പൂർ VPPMKPS GVHSS സ്കൂളിൽ നടത്തി.

വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാതല ഐ സി ഡി എസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ചയോളം നീണ്ടു നിന്നലോക മുലയൂട്ടൽ വാരാചരണ പരിപാടികളുടെ സമാപനം തൃക്കരിപ്പൂർ VPPMKPS GVHSS സ്കൂളിൽ നടത്തി.

കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ഇ എം ആനന്ദ വല്ലി അധ്യക്ഷത വഹിച്ചു.സമാപന ഭാഗമായി സ്കൂൾ കുട്ടികളുടെ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.

കാസറഗോഡ് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.തൃക്കരിപ്പൂർ

പഞ്ചായത്ത് മെമ്പർ ഇ ശശിധരൻ

തൃക്കരിപ്പൂർ വുമൺ പ്രൊട്ടക്ഷൻ

ഓഫീസർ ജ്യോതി പി VPPMKPS GVHS സ്കൂൾഹെഡ്മിസ്ട്രസ്  ഇ കെ ബൈജ എന്നിവർ ആശംസകൾ നേർന്നു.ജില്ലാ തല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ സുധ സിസ്വാഗതവും ഐസിഡിസ് സൂപ്പർവൈസർ ലൈല എം നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

ബേക്കൽ ഇസ്ലാമിയ ALP സ്‌കൂളിൽ ആരംഭിച്ച ലൈബ്രറിയുടെ ഉത്ഘാടനം നടന്നു

ബേക്കൽ ഇസ്ലാമിയ ALP സ്‌കൂളിൽ ആരംഭിച്ച ലൈബ്രറിയുടെ ഉത്ഘാടനം ശ്രീമതി മുംതാസ് സാലി ഹാജി നിർവഹിക്കുന്നു.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് സപ്ന ടീച്ചർ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ഗഫൂർശാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം മാസ്റ്റർ, മുഹമ്മദ്കുഞ്ഞി ഷെകൂഹാജി, എം.എ ഹംസ, അബ്ദുള്ള കുഞ്ഞി കടവത്ത്, ഹകീം ബേക്കൽ, ഹാരിസ് എം.എച് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മജീദ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Back to Top