എം.എ. മുംതാസിന് അധ്യാപക പ്രതിഭാ പുരസ്ക്കാരം: സെപ്റ്റംബർ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും 

Share

എം.എ. മുംതാസിന് അധ്യാപക പ്രതിഭാ പുരസ്ക്കാരം: സെപ്റ്റംബർ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും

കാസർഗോഡ്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയും, ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന വൈസ് ചെയർ പേഴ്സണുമായ എം.എ മുംതാസിന് ജനാധിപത്യകലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാപുരസ്ക്കാരം നൽകുമെന്ന് ജനാധിപത്യകലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അറിയിച്ചു. അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്. “ഓർമ്മയുടെ തീരങ്ങളിൽ” ” മിഴി” എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമർപ്പിക്കും. പുരസ്ക്കാരദാന ചടങ്ങിൽ കേരളത്തിലെ പ്രമുഖ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും.

പടം:ജനാധിപത്യ കലാസാഹിത്യവേദിയുടെ അദ്ധ്യാപക പുരസ്കാരത്തിനർഹയായ എഴുത്തുകാരിയും അദ്ധ്യാപികയുമായ എം.എ. മുംതാസ്

Back to Top