Categories
Editors Pick Latest news main-slider National

ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകരാവാം സിടെറ്റ് അപേക്ഷ ഏപ്രിൽ 2 വരെ 

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യോഗ്യത പരീക്ഷ ‘സി-ടെറ്റ്’ ജൂലൈ 7ന് സി.ബി.എസ്.ഇ . (CTET- Central Teacher Eligibility Test) ഏപ്രിൽ രണ്ടിന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ctet.nic.in.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)  ഔദ്യോഗിക വെബ്‌സൈറ്റിൽ CTET ജൂലൈ 2024 വിജ്ഞാപനം പുറത്തിറക്കി.

CTET പരീക്ഷ 2024 ജൂലൈ 7 ന് ഇന്ത്യയിലുടനീളം നടക്കും. CTET അപേക്ഷാ ഫോം 2024 മാർച്ച് 7 മുതൽ ആരംഭിച്ചു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 2-ന്

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം നന്നായി വായിക്കണം. വിശദമായ വിജ്ഞാപനത്തിൽ യോഗ്യതാ മാനദണ്ഡങ്ങളെയും കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ 2024-ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ചുള്ള വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Categories
main-slider National

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു.

ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠനേടി.

ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹത്’ എന്നായിരുന്നു പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി. പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു.

ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു പങ്കജ് ഉദാസ്. തന്റെ പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ ആണ് പങ്കജ് പകർന്നു നൽകിയത്. 1980-ൽ ആണ് ആഹത് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനം കവർന്നത്. പിന്നീടങ്ങോട്ട് തുടർന്നുള്ള വർഷങ്ങളിലായി മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയ ഹിറ്റുകളും അദ്ദേഹത്തിന്റെതായി സമ്മാനിച്ചു. അങ്ങനെ സംഗീത ലോകത്ത് തന്റെ ജനപ്രീതി ഉയരുന്നതിനിടയിലാണ് 1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ പാടാനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. അദ്ദേഹത്തിന്റെ ‘ചിട്ടി ആയി ഹെ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തി. ഇതിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചത്

ഇതിനുപുറമേ ലൈവായി സംഗീത കച്ചേരികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. 1951 മെയ് 17ന് ഗുജറാത്തിലെ ജേത്പൂരില്‍ ആണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ്, ജിതുബെൻ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരനായ് മൻഹർ ഉദാസും ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. രണ്ടാമത്തെ സഹോദരനായ നിർമ്മൽ ഉദാസും അറിയപ്പെടുന്ന ഗസൽ ഗായകനായിരുന്നു. കുടുംബത്തിൽ സംഗീതത്തിൽ ആദ്യം കഴിവ് തെളിയിച്ച വ്യക്തിയും നിർമ്മൽ ആയിരുന്നു.

Categories
Kerala Latest news main-slider National

കോട്ടിക്കുളം മേൽപ്പാലത്തിന് തിങ്കളാഴ്ച്ച പ്രധാനമന്ത്രി തറക്കല്ലിടും

പാലക്കുന്ന് : രണ്ട് പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും.അതിന്റെ ഔപചാരികമായ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽഓൺലൈൻ ആയി നിർവഹിക്കും.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10.30 മുതൽ നടക്കുന്ന പരിപാടിയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി, സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ വിശിഷ്ട വ്യക്തികളായി പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറും. കൃത്യം 12.20 മുതൽ പ്രധാനമന്ത്രി നടത്തുന്ന തറക്കല്ലിടലിന്റെ ഉദ്ഘാടനം ഓൺലൈനായി കാണാനുള്ള സൗകര്യം സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റെയിൽവേ സ്റ്റേഷനിൽ അതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

തറക്കലിടലിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത്‌ റെയിൽവേ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു. ചെയർമാൻ പി. ലക്ഷ്മി അധ്യക്ഷയായി.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റയിൽവേ സ്റ്റേഷൻ പരിസരം ഹരിത സേനാംഗങ്ങൾ വൃത്തിയാക്കി.

Categories
Latest news main-slider National

സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേരളത്തില്‍ പ്രതിഷേധ പ്രകടനംമാത്രം

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.

ഭാരത് ബന്ദിന് പുറമേ, ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ നടത്തും. അതേസമയം, പഞ്ചാബിലെ മിക്ക സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് സമീപ അതിര്‍ത്തികളില്‍ തടഞ്ഞത് അക്രമത്തിലേക്ക് നയിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് സമാന ചിന്താഗതിക്കാരായ എല്ലാ കര്‍ഷക സംഘടനകളോടും ഒന്നിച്ച് രാജ്യവ്യാപക പണിമുടക്കില്‍ പങ്കെടുക്കാന്‍ എസ്‌കെഎം ആഹ്വാനം ചെയ്തു. ഗതാഗതം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികള്‍, സ്വകാര്യ ഓഫീസുകള്‍, വില്ലേജ് ഷോപ്പുകള്‍, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവ ഭാരത് ബന്ദിന് അടച്ചിടും.

ആംബുലന്‍സ്, ആശുപത്രി, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ അടിയന്തര സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. അതേസമയം ഭാരത് ബന്ദ് കേരളത്തെ സാരമായി ബാധിക്കില്ല. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും എന്ന് സംസ്ഥാനത്തെ സമര സമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

ഈ പ്രതിഷേധ പ്രകടനം മാത്രമായിരിക്കും കേരളത്തില്‍ ബന്ദിനോട് അനുബന്ധിച്ചുണ്ടാകുക. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഭാരത് ബന്ദിന് ആഹ്വനം ചെയ്തത്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ പി എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

Categories
Latest news main-slider National

ഹരിയാന-ഡല്‍ഹി അതിർത്തികള്‍ അടച്ചുപൂട്ടി സർക്കാർ, കർഷക മാർച്ച്‌ നാളെ

ന്യൂഡൽഹി: ഹരിയാന-ഡല്‍ഹി അതിർത്തികള്‍ അടച്ചുപൂട്ടി സർക്കാർ . കർഷക സംഘടനകൾ ചൊവ്വാഴ്‌ച നടത്തുന്ന ഡൽഹി ചലോ മാർച്ചിന് മുന്നോടിയായാണ്‌ നീക്കം. കോൺക്രീറ്റ് ബ്ലോക്കുകളും റോഡ് ബാരിയറുകളും മുള്ളുകമ്പികളും സ്ഥാപിച്ചാണ്‌ സംസ്ഥാനങ്ങളുമായുള്ള അതിർത്തി ഭദ്രമാക്കിയിരിക്കുന്നത്‌.

ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഞായറാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കി രണ്ട് ദിവസം മുന്‍പുതന്നെ കര്‍ഷകരെ നേരിടാന്‍ ഒരുങ്ങി. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധനവില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ കൂടാതെ കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ വന്‍ പോലീസ് സന്നാഹത്തെയും വിന്ന്യസിപ്പിച്ചിട്ടുണ്ട്‌. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിക്കാനാണ് ഡല്‍ഹി പൊലീസിന്‍റെ തീരുമാനം.

ക്രമസമാധാനം നിലനിർത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ സർക്കാർ ന്യായീകരിക്കുകയും മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ 2020-21 പ്രക്ഷോഭത്തെ ഉദ്ധരിക്കുകയും ചെയ്‌തു. സംയുക്ത കിസാൻ മോർച്ചയും യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷക അസോസിയേഷനുകളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനുള്ള നിയമം നടപ്പിലാക്കുക എന്ന ആവശ്യമാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ട്‌ വെക്കുന്നത്.

കർഷകരുടെ പാതയിൽ ആണിയടിച്ചവരെ ഡൽഹിയിൽ നിന്ന് പിഴുതെറിയാൻ രാഹുൽ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്‌തതു. പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ ഡൽഹിയിലേക്കും ഹരിയാനയിലേക്കുമുള്ള റോഡുകളെ ഇന്ത്യ-പാക് അതിർത്തിയോട് ഉപമിച്ചു. ‘കർഷകരുമായി ചർച്ച നടത്താനും അവരുടെ യഥാർത്ഥ ആവശ്യങ്ങൾ അംഗീകരിക്കാനും ഞാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. പാകിസ്ഥാൻ അതിർത്തിയിലെ പോലെ ഡൽഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ റോഡുകളിൽ നിരവധി കമ്പികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മാൻ പറഞ്ഞു.

Categories
Latest news main-slider National

നരസിംഹ റാവുവിനും ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും ഭാരതരത്‌ന

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരത് രത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്. ഇത്തവണ ഇതുവരെ അഞ്ചുപേർക്കാണ് ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർ‌ക്കും കഴിഞ്ഞദിവസം ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു

Categories
Kasaragod Kerala Latest news main-slider National top news

ന്യൂഡൽഹി: പാർട്ടിയുടെ ചിഹ്നത്തിനായുള്ള പോരാട്ടത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ പരാജയപ്പെട്ടു

ന്യൂഡൽഹി: പാർട്ടിയുടെ ചിഹ്നത്തിനായുള്ള പോരാട്ടത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ പരാജയപ്പെട്ടു.

 

നിയമനിർമ്മാണ ഭൂരിപക്ഷത്തിൻ്റെ പരീക്ഷണം’ തർക്കമുള്ള ആഭ്യന്തര സംഘടനാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് എൻസിപി ചിഹ്നം അജിത് പവാറിനെ സഹായിച്ചു, 6 മാസത്തിലേറെയായി 10 ലധികം ഹിയറിംഗുകൾക്ക് ശേഷം പോൾ പാനൽ പറഞ്ഞു.

 

“ടൈംലൈനുകളുടെ കാര്യത്തിൽ ഗുരുതരമായ പൊരുത്തക്കേടുകൾ

 

സംഘടനാപരമായ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദത്തെ പിന്തുണച്ച് ശരദ് പവാർ ഗ്രൂപ്പിൻ്റെ അവകാശവാദം, അവരുടെ അവകാശവാദത്തിൻ്റെ വിശ്വാസ്യതയില്ലായ്മയിൽ കലാശിച്ചു.” ഇസി പറഞ്ഞു: “രാജ്യസഭയിലെ 6 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ സുപ്രധാന സമയക്രമം കണക്കിലെടുക്കുമ്പോൾ. മഹാരാഷ്ട്രയിൽ നിന്ന്, ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 1961 ലെ റൂൾ 39AA അനുസരിച്ച് പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. ഇത് ആരെയാണ് ഒരു ഇലക്‌ടർ, ആരാണ് അംഗമെന്ന് പരിശോധിക്കാൻ അധികാരപ്പെടുത്തിയ പാർട്ടികളെ അനുവദിക്കുന്നു

Categories
Latest news main-slider National

മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദിയുടെ കുറിച്ചു

Categories
Kasaragod Latest news main-slider National

കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി ഉൾപ്പെടെ 110 പേർക്ക് പത്മശ്രീ. 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

അഞ്ചുപേര്‍ക്കാണ് പദ്മവിഭൂഷണ്‍. 17 പേര്‍ക്ക് പദ്മഭൂഷണും

ന്യൂഡല്‍ഹി: 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇ.പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ ലഭിച്ചത്.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ ഒ.രാജഗോപാൽ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു.

ഹോർമുസ്ജി എൻ. കാമ, മിഥുൻ ചക്രവർത്തി, സീതാറാം ജിൻഡാൽ, യങ് ലിയു, അശ്വിൻ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖർജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, ഒ. രാജഗോപാൽ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാൻ റിൻപോച്ചെ (മരണാനന്തരം), പ്യാരിലാൽ ശർമ, ചന്ദ്രേശ്വർ പ്രസാദ് ഠാക്കൂർ, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദൻ വ്യാസ് എന്നിവരാണ് പദ്‌മഭൂഷൺ ലഭിച്ചവർ.

അഞ്ചുപേർക്കാണ് പദ്‌മവിഭൂഷൺ. 17 പേർക്ക് പദ്‌മഭൂഷണും 110 പേർക്ക് പദ്‌മശ്രീയും ലഭിച്ചു. വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക് (സാമൂഹിക സേവനം – മരണാനന്തരം), പദ്മ സുബ്രഹ്മണ്യം (കല) എന്നിവർക്കാണ് പദ്‌മവിഭൂഷൺ ലഭിച്ചത്.

Categories
Kasaragod Latest news National top news

തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി വാർഷികവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

 

തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ- പ്രൈമറി വാർഷിക പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ നിർവഹിച്ചു .കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ രാജീവൻ ചീരോൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സൈനുദ്ദീൻ വി കെ സ്വാഗതവും പ്രീപ്രൈമറി അധ്യാപിക ശ്രീമതി സൗദാമിനി പി നന്ദിയും അറിയിച്ചു സംസാരിച്ചു .സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ബാലാദേവി ടി പി കെ. എ. എസ് നിർവഹിച്ചു .വിവിധ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ബി രാജൻ , കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 14 ആം വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ ,എസ് എം സി ചെയർമാൻ ശ്രീ ഷണ്മുഖൻ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ശാലിനി ടി ജി, സ്കൂൾ വികസനസമിതി വൈസ് ചെയർമാൻ കരുണാകരൻ നായർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.ഇ.രാജൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹേമലത, എച്ച്എസ്എസ് സീനിയർ അസിസ്റ്റൻറ് ശ്രീമതി ധനലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി പത്മാക്ഷി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു .

Back to Top