വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു.

Share

ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠനേടി.

ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹത്’ എന്നായിരുന്നു പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി. പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു.

ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു പങ്കജ് ഉദാസ്. തന്റെ പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ ആണ് പങ്കജ് പകർന്നു നൽകിയത്. 1980-ൽ ആണ് ആഹത് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനം കവർന്നത്. പിന്നീടങ്ങോട്ട് തുടർന്നുള്ള വർഷങ്ങളിലായി മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയ ഹിറ്റുകളും അദ്ദേഹത്തിന്റെതായി സമ്മാനിച്ചു. അങ്ങനെ സംഗീത ലോകത്ത് തന്റെ ജനപ്രീതി ഉയരുന്നതിനിടയിലാണ് 1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ പാടാനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. അദ്ദേഹത്തിന്റെ ‘ചിട്ടി ആയി ഹെ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തി. ഇതിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചത്

ഇതിനുപുറമേ ലൈവായി സംഗീത കച്ചേരികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. 1951 മെയ് 17ന് ഗുജറാത്തിലെ ജേത്പൂരില്‍ ആണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ്, ജിതുബെൻ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരനായ് മൻഹർ ഉദാസും ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. രണ്ടാമത്തെ സഹോദരനായ നിർമ്മൽ ഉദാസും അറിയപ്പെടുന്ന ഗസൽ ഗായകനായിരുന്നു. കുടുംബത്തിൽ സംഗീതത്തിൽ ആദ്യം കഴിവ് തെളിയിച്ച വ്യക്തിയും നിർമ്മൽ ആയിരുന്നു.

Back to Top