Categories
Kasaragod Latest news National top news

കോട്ടിക്കുളം മേൽ പാല നിർമാണത്തിനു കിഫ്ബി അനുമതി നൽകണം

കോട്ടിക്കുളം -റൈയിൽ വേ മേൽപാല നിർമാണത്തിന് ലോകബാങ്കിൻ്റെ സഹായത്തോടെ കിഫ്ബിയിലുള്ള ഫണ്ട് വിനിയോഗിച്ച് മേൽപാല നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതിന് കിഫ്ബി എത്രയും വേഗം ആർ ബി ഡി സിക്ക് അനുമതി നൽകി മേൽപാലം യാഥാർത്ഥ്യമാക്കണമെന്ന്

ഉദുമ മണ്ഡലത്തിലെ വിവിധ ബൂത്ത് കോൺഗ്രസ് കമ്മിറ്റി രൂപികരണ യോഗം അധികൃതരോടാവശ്യപെട്ടു കെ പി സി സി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി വിജയിപിക്കുവാൻ യോഗം തിരുമാനിച്ചു , പുരുഷോത്തമൻ ആചാരി അദ്ധ്യക്ഷം വഹിച്ച യോഗം DCC ‘ജനറൽ സിക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു ,കെ , വി , ഭക്ത വത്സലൻ, കെ. വി ശ്രീധരൻ വയലിൽ ‘

പി വി ഉദയകുമാർ ‘ബാലകൃഷ്ണൻ കടവങ്ങാനം, ശ്രീജ പുരുഷോത്തമൻ, പുഷ്പ വിജയൻ, അഡ്വ ! പി വി . സുമേഷ്, ബാബു ചന്ദ്രൻ്, അബ്ദുൾ സലാം, ശ്രീധരൻ, ഹാജിറ അക്ബർ , എന്നിവർ പ്രസംഗിച്ചു

Categories
Latest news main-slider National top news

‘ശ്രീരാമൻ മിഴിതുറന്നു’; അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ യജമാനനായി മോദി

അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്.

മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്ബോള്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.

 

പ്രതിഷ്ഠാ ചടങ്ങിലെ നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് പ്രതിഷ്ഠാ കര്‍മ്മത്തിനുള്ള ഏറ്റവും ശുഭകരമായ സമയമാണെന്ന് പുരോഹിതരാണ് കുറിച്ചു നല്‍കിയത്. പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി കണ്ടാണ് പുരോഹിതര്‍ ഈ സമയം നിര്‍ദേശിച്ചത്.

പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ എത്തിയ മോദിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച്‌ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും അദ്ദേഹം കൈമാറി.

 

ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസത്തോടെയാണ് ഇന്ന് ചടങ്ങുകള്‍ തുടങ്ങിയത്. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനംനടത്തിയത്.

 

മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് പ്രത്യേക ക്ഷണിതാക്കള്‍ എത്തിത്തുടങ്ങിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്രപരിസരം.380ഃ250 അടിയുള്ള ക്ഷേത്രം പരമ്ബരാഗത ഉത്തരേന്ത്യന്‍ നാഗര ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കുബേര്‍ തില സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരു കിണര്‍ ഉണ്ട്. ഏറെ പഴക്കമുള്ളതാണ് ഈ കിണര്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

Categories
Latest news main-slider National top news

നരേന്ദ്രമോദി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ക്ഷേത്രനഗരി

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.

രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു.

 

ഗുരുവായൂരില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിലുമെത്തി നവദമ്ബതികള്‍ക്കും മോദി ആശംസ അറിയിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഗുരുവായൂര്‍ ദര്‍ശനവും വിവാഹചടങ്ങിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി

ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും. ഇതിനുശേഷം മോദി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.

ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക.

 

Categories
Latest news main-slider National top news

മോദിയുടെ ഗ്യാരന്റി’; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ബിജെപി മുദ്രാവാക്യം ആവര്‍ത്തിച്ചും മോദി

കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.രാജ്യത്തിന്റെ വികസന നേട്ടങ്ങളാണ് മോദിയുടെ ഉറപ്പ് എന്ന് വ്യക്തമാക്കുന്ന നിലയില്‍ ‘മോദിയുടെ ഗാരന്റി’ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചായിരുന്നു വികസന നേട്ടങ്ങള്‍ മോദി ഉയര്‍ത്തിക്കാട്ടിയത്. അമ്മമാരെ സഹോദരിമാരെ എന്ന് ആവര്‍ത്തിച്ച്‌ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസംഗം.

ലോകം അടയാളപ്പെടുത്തിയ മലയാളി വനികളെ പേരെടുത്ത് പ്രശംസിച്ചായിരുന്നു തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി മുത്തലാക്ക് നിയമം മൂലം നിരോധിച്ചു എന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളുടെ അന്തസ് ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നതിനായി നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. പത്ത് കോടി ഉജ്വല കണക്ഷന്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പിലൂടെ വെള്ളം നല്‍കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയം നിര്‍മ്മിച്ചു നല്‍കി. ഒരു രൂപയ്ക്ക് സുഭിത സാനിറ്ററി പാഡുകള്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. കേരളത്തിലെ അറുപത് ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 30 കോടിയിലധികം ആളുകള്‍ക്ക് മുദ്ര വായ്പ നല്‍കി.

ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഡ്മിഷന്‍ ആരംഭിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകളുടെ സംവരണം സാധ്യമാക്കി. വികസിത ഭാരതത്തില്‍ സ്ത്രീശക്തി സുപ്രധാന പങ്കാണ്വഹിക്കണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ സഹോദരിമാര്‍ക്കായി അവസരങ്ങളുടെ കലവറ തന്നെ തുറന്നിരിക്കുകയാണ്, എല്ലാം മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് പരാമര്‍ശിച്ചും ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ചുമായിരുന്നു പ്രധാമന്ത്രിയുടെ പ്രസംഗം പുരോഗമിച്ചത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം എന്ന് ബിജെപി വിശ്വസിക്കുന്നു. ഇന്ത്യ മുന്നണി വികസന വിരുദ്ധരാണ്. കേരളത്തില്‍ ആവര്‍ക്ക് വേണ്ടത് കൊള്ള നടത്താനുള്ള സ്വാതന്ത്യം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ കള്ളക്കടത്ത് നടന്നത് എന്നറിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ പരോക്ഷമായി പരാമര്‍ശിച്ച്‌ മോദി പറഞ്ഞു.കേന്ദ്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്ക് ചോദിക്കുമ്ബോള്‍ വികസനം തടസപ്പെട്ടുത്തുന്നു എന്ന് മുറവിളികൂടുന്നു. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ബിജെപിയോട് ചേര്‍ന്ന് നില്‍ക്കണം. ഇന്ത്യ മുന്നണിയെ പരാജയപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ ബിജെപിക്കുണ്ട്.

തൃശൂര്‍ പൂരം നടക്കുന്ന തേക്കിന്‍ കാട് മൈതാനവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമര്‍ശനം. ശബരിമലയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിവു കേടിന്റെ ഉദാഹരണമാണെന്നും മോദി ആരോപിച്ചു.

Categories
Kerala Latest news main-slider National

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി: ഒന്നരകിലോമീറ്റർ റോഡ് ഷോ

തൃശ്ശൂര്‍: ബിജെപിയുടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. ഒന്നരകിലോമീറ്റർ റോഡ് ഷോയിൽ തൃശൂർ ആവേശക്കടലായി മാറി. റോഡ്ഷോയിൽ മോദിക്കൊപ്പം സുരേഷ് ഗോപി, കെ സുരേന്ദ്രൻ തുടങ്ങിയവുരും പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയാണ്.

Categories
Latest news main-slider National top news

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടൽ; 4 പേര്‍ കൊല്ലപ്പെട്ട ഥൗബലില്‍ അതീവ ജാഗ്രത;

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടൽ; 4 പേര്‍ കൊല്ലപ്പെട്ട ഥൗബലില്‍ അതീവ ജാഗ്രത;

.ഇംഫാൽ: മണിപ്പൂരില്‍ സംഘർഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ട ഥൗബലില്‍ അതീവ ജാഗ്രത തുടരുന്നു.മ്യാൻമാർ അതിര്‍ത്തിയിലെ മൊറേയില്‍ ഇന്ന് സുരക്ഷസേനയ്ക് നേരെയും ആക്രമണം നടന്നു. ഏഴ് സുരക്ഷ ഉദ്യോസ്ഥർക്ക് പരിക്കേറ്റെന്നാണ് വിവരം. രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്ര മണിപ്പൂരില്‍ നിന്ന് തുടങ്ങാനിരിക്കെയാണ് സംസ്ഥാനത്ത് സംഘ‍ർഷം വ്യാപകമാകുന്നത്.

ഒരിടവേളക്ക് ശേഷം വീണ്ടും തുടര്‍ച്ചയായ ആക്രമണമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഥൗബലില്‍ മെയ്ത്തെയ് മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ഇന്നലെ ആക്രമണം നടന്നത്. തീവ്ര മെയ്ത്തെയ് വിഭാഗമായ ആരംഭായ് തെങ്കോലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കുക്കി മെയ്ത്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ ഇത് ആദ്യമായാണ് മെയ്ത്തെയ് മുസ്ലീം വിഭാഗത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. 14 പേർക്ക് പരിക്കേറ്റതില്‍ ചിലരുടെ പരിക്ക് ഗുരതരമാണ്.

 

ഇന്ന് മ്യാൻമാർ അതിര്‍ത്തിയിലെ മൊറെയില്‍ സുരക്ഷ സേനക്ക് നേരെയും വെടിവെപ്പ് ഉണ്ടായി. ആയുധധാരികളായ സംഘം റോക്കറ്റ് ലോഞ്ചർ ഉള്‍പ്പെടെ സുരക്ഷസേനക്ക് നേരെ പ്രയോഗിച്ചുവെന്നും വിവരമുണ്ട്. ഇതിനിടെ ആരംഭായ് തെങ്കോല്‍ റോക്കറ്റ് ലോഞ്ചറുമായി വാഹനങ്ങളില്‍ പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് എപ്പോഴത്തേതാണെന്നതില്‍ സ്ഥിരീകരണമില്ല

Categories
Latest news main-slider National

എക്സ്പോസാറ്റ്: പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58 (PSLV C 58) രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.

Categories
Kerala main-slider National top news

നടൻ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

 

കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.

 

1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു

തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.

 

1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്ബി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്.

Categories
Latest news main-slider National

ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്.

നിർണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്.

ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തിൽ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും പ്രതികരിച്ചിരുന്നു.

Categories
Latest news main-slider National top news

ആയുഷ്മാൻ പദ്ധതിയില്‍ ഈ രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കാം! ചെയ്യേണ്ടത് ഇത്രമാത്രം

പാവപ്പെട്ടവര്‍ക്ക് ചികിത്സ സഹായത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana).

2018ലാണ് പദ്ധതി ആരംഭിച്ചത്. ഇതില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സ ലഭിക്കാനുള്ള സൗകര്യം ലഭിക്കും.

 

ഈ രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കുന്നു

പദ്ധതി പ്രകാരം കൊറോണ, കാൻസര്‍, വൃക്കരോഗം, ഹൃദ്രോഗം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഡയാലിസിസ്, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍, വന്ധ്യത, തിമിരം തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു.

ആര്‍ക്കാണ് അത് പ്രയോജനപ്പെടുത്താൻ കഴിയുക?

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍,

ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ട്രാൻസ്‌ജെൻഡര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആയുഷ്മാൻ കാര്‍ഡിന്റെ ആനുകൂല്യം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. മരുന്നും ചികിത്സയും മറ്റു ചിലവുകളും സര്‍ക്കാര്‍ വഹിക്കുന്നു. പദ്ധതിക്ക് അര്‍ഹരായ ആളുകള്‍ക്ക് ആയുഷ്മാൻ കാര്‍ഡ് നല്‍കുന്നു. ഇതിനുശേഷം കാര്‍ഡുടമയ്ക്ക് ലിസ്റ്റുചെയ്ത ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക വെബ്സൈറ്റ് mera(dot)pmjay(dot)gov(dot)in സന്ദര്‍ശിക്കുക

മൊബൈല്‍ ഫോണ്‍ നമ്ബര്‍,സ്‌ക്രീനില്‍ കാണുന്ന ക്യാപ്‌ച എന്നിവ നല്‍കുക.

* മൊബൈല്‍ നമ്ബറില്‍ ഒരു ഒ ടി പി (OTP) ലഭിക്കും, അത് ഇവിടെ നല്‍കുക.

* നിങ്ങളുടെ മുന്നില്‍ ഒരു പുതിയ പേജ് തുറക്കും. സംസ്ഥാനം തിരഞ്ഞെടുക്കുക.

* പേര്, മൊബൈല്‍ നമ്ബര്‍, റേഷൻ കാര്‍ഡ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ പൂരിപ്പിക്കുക.

* വലതുവശത്തുള്ള ഫാമിലി മെമ്ബര്‍ തിരഞ്ഞെടുത്ത് എല്ലാ ഗുണഭോക്താക്കളുടെ പേരുകളും ചേര്‍ത്ത് സമര്‍പ്പിക്കുക

* അപേക്ഷകര്‍ക്ക് സര്‍ക്കാര്‍

അംഗീകരിച്ച ശേഷം പിന്നീട് ആയുഷ്മാൻ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

മൊബൈല്‍ ആപ്പ്

കൂടാതെ മൊബൈല്‍ ഫോണില്‍ ആയുഷ്മാൻ കാര്‍ഡ് ആപ്പ് ‘Ayushman Bharat (PM-JAY)’ ഉപയോഗിച്ചും അപേക്ഷിക്കാം. ആദ്യം മൊബൈല്‍ നമ്ബര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന്, ഒടിപി, ഐറിസ്, വിരലടയാളം, മുഖം അടിസ്ഥാനമാക്കിയുള്ള പരിശോധന എന്നിവയുടെ സഹായത്തോടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കുക. ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

Back to Top