കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി ഉൾപ്പെടെ 110 പേർക്ക് പത്മശ്രീ. 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Share

അഞ്ചുപേര്‍ക്കാണ് പദ്മവിഭൂഷണ്‍. 17 പേര്‍ക്ക് പദ്മഭൂഷണും

ന്യൂഡല്‍ഹി: 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇ.പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ ലഭിച്ചത്.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ ഒ.രാജഗോപാൽ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു.

ഹോർമുസ്ജി എൻ. കാമ, മിഥുൻ ചക്രവർത്തി, സീതാറാം ജിൻഡാൽ, യങ് ലിയു, അശ്വിൻ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖർജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, ഒ. രാജഗോപാൽ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാൻ റിൻപോച്ചെ (മരണാനന്തരം), പ്യാരിലാൽ ശർമ, ചന്ദ്രേശ്വർ പ്രസാദ് ഠാക്കൂർ, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദൻ വ്യാസ് എന്നിവരാണ് പദ്‌മഭൂഷൺ ലഭിച്ചവർ.

അഞ്ചുപേർക്കാണ് പദ്‌മവിഭൂഷൺ. 17 പേർക്ക് പദ്‌മഭൂഷണും 110 പേർക്ക് പദ്‌മശ്രീയും ലഭിച്ചു. വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക് (സാമൂഹിക സേവനം – മരണാനന്തരം), പദ്മ സുബ്രഹ്മണ്യം (കല) എന്നിവർക്കാണ് പദ്‌മവിഭൂഷൺ ലഭിച്ചത്.

Back to Top