രാമനും കദീജയുംപൂച്ചക്കാട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫിലിംസ് പുതുമുഖങ്ങളെ കോര്‍ത്തിണക്കി ദിനേശ് പൂച്ചക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ രാമനും കദീജയുടെയും ചിത്രീകരണം കാസര്‍കോട് ജില്ലയില്‍ വിവിധയിടങ്ങളിലായി പുരോഗമിക്കുന്നു.
പുതുമുഖ താരങ്ങളായ നവനീത് കൃഷ്ണനും, അപര്‍ണ ഹരിയും മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.
സതീശ് കാനായിയും ബിന്‍രാജ് കാഞ്ഞങ്ങാടും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കോ-പ്രൊഡ്യൂസര്‍ മഹേഷ കാഞ്ഞങ്ങാട്, റാസ് കാഞ്ഞങ്ങാട്, കെ.വി.ശശികുമാര്‍ കാഞ്ഞങ്ങാട്, ക്യാമറ അഭിരാം സുദില്‍, സംഗീതം ഷാജി കാഞ്ഞങ്ങാട്, ശ്രീശൈലം രാധാകൃഷ്ണന്‍, ആര്‍ട്ട് മോഹന്‍ ചന്ദ്രന്‍, പി.ആര്‍.ഒ. സുരേഷ് എസ്‌ലൈന്‍, മേക്കപ്പ് ഇമാനുവല്‍ ആംബ്രോസ്, അനീഷ് ആന്‍, കൊറോയോഗ്രാഫി രാമചന്ദ്രന്‍ വേലാശ്വരം, മനൂപ്, സ്റ്റില്‍സ് രതീഷ് കാലിക്കടവ്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എബിന്‍ പാലംതലക്കല്‍, കോസ്റ്റ്യൂം പുഷ്പ ഡിസൈന്‍, പോസ്റ്റര്‍ ഡിസൈന്‍ ശ്രീരാഗം നയന്‍റീന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.