ദോത്തി ചലഞ്ചിൽ അതിശയിപ്പിക്കുന്ന ഫണ്ട് പിരിവുമായി യൂത്ത് ലീഗ് ഒക്ടോബർ 10മുതൽ 30വരെ നടത്തിയ ദോത്തി വില്പനയിലൂടെയാണ് 16കോടിയിൽ അധികം വരുമാനം കണ്ടെത്തിയത്

ദോത്തി ചലഞ്ചിൽ അതിശയിപ്പിക്കുന്ന ഫണ്ട് പിരിവുമായി യൂത്ത് ലീഗ് ഒക്ടോബർ 10മുതൽ 30വരെ പ്രത്യേക മൊബൈൽ ആപ്പ് വഴി നടത്തിയ ദോത്തി വില്പനയിലൂടെയാണ് 16കോടി14ലക്ഷത്തിൽ അധികം വരുമാനം കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ മാത്രം ഏഴു കോടി എഴുപത്തിഒമ്പത് ലക്ഷം രൂപയുടെ ചലഞ്ച് നടത്തി, കോഴിക്കോട് മൂന്ന് കോടിയിലധികവും കണ്ണൂർ ഒരു കോടിയിലധികം രൂപയുടെയും ചലഞ്ച് നടത്തി.
കാസറഗോഡ് 91ലക്ഷം രൂപയുടെ സംഭാവനയാണ് ദോത്തി ചലഞ്ചിലുടെ ലഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് നേതാക്കളായ മുനവർ അലി ശിഹാബ് തങ്ങൾ, പി കെ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു