കര്‍ഷക പ്രശ്‌നങ്ങള്‍ പരഹരിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: സി മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതു മുന്നണി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി. കൃഷികാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപാകമായി സ്വാതന്ത്ര കര്‍ഷക സംഘം നടത്തുന്ന മാര്‍ച്ചിന്റെ ഭാഗായി ഹോസ്ദുര്‍ഗ് താലൂക്ക് സ്വാതന്ത്ര കര്‍ഷക സംഘം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേരം, റബ്ബര്‍, നെല്ല് മുതലായ കാര്‍ഷിക വിളകള്‍ മതിയായ വില ലഭിക്കാതെ വന്‍ തകര്‍ച്ച നേരിടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ ജന. സെക്രട്ടറി പാലാട്ട് ഇബ്രാഹിം അധ്യക്ഷത വഹിക്കും. മണ്ഡലം ജന.സെക്രട്ടറി എന്‍.എ ഉമ്മര്‍ സ്വാഗതം പറഞ്ഞു. എം.പി ജാഫര്‍, എ ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ്, ഉസ്മാന്‍ പാണ്ഡ്യാല, എം. മുഹമ്മദ് കുഞ്ഞി, ബി.സി.എ റഹ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ബി കുട്ടി ഹാജി, ടി അന്തുമാന്‍, അബ്ദുറഹ്മാന്‍ സെവന്‍സ്റ്റാര്‍, പി ശരീഫ് ഹാജി, കെ.പി മജീദ് ഹാജി, , എം അബ്ദുള്‍ ഖാദര്‍, ടി.കെ.ബി അബ്ദുല്‍ കരീം, നൗഷാദ് ബാവനഗര്‍, അബ്ദുറഹ്മാന്‍ മീനാപ്പീസ്, അബ്ദുറഹ്മാന്‍ വടകരമുക്ക്, കെ.ടി അബ്ദുല്ല എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി