പുതുക്കൈ പ്രദേശത്തോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കൈ മേഖല കമ്മിറ്റി നഗരസഭ മാർച്ച് നടത്തി

Share

കാഞ്ഞങ്ങാട് : പുതുക്കൈ പ്രദേശത്തോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കൈ മേഖല കമ്മിറ്റി നഗരസഭ മാർച്ച് നടത്തി. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയുടെ കിഴക്കൻ പ്രദേശങ്ങളായ  പുതുകൈ, ഉപ്പിലികൈ, വാഴുനോറടി തുടങ്ങിയ പ്രദേശങ്ങളോടുള്ള അവഗണനക്കെതിരെയാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. നാലു കോടി ചിലവഴിച്ചു നിർമ്മിച്ച കുടിവെള്ള പദ്ധതി ഇപ്പോഴും പ്രവർത്തനക്ഷമമല്ല, റോഡുകൾ മുഴുവൻ പൊട്ടി പൊളിഞ്ഞിരിക്കുന്നു, സ്ട്രീറ്റ് ലൈറ്റ് തെളിയുന്നില്ല, പൊതു ശ്മശാനങ്ങൾ ഇല്ലാത്തത് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഗരസഭയിലേക്ക് മാർച്ച്‌ നടത്തിയത്. മാർച്ച്‌ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു. ഡോ കെ വി ഗംഗാധരൻ അധ്യക്‌ഷനായി, പി വി സുരേഷ് അനിൽ വാഴുനോറടി, കെ പി ബാലകൃഷ്ണൻ, കെ കെ ബാബു,ഷിബിൻ ഉപ്പിലികൈ, രാധാകൃഷ്ണൻ മണിയാണി, സുരേഷ് ബാബു, സുജിത് പുതുകൈ, കെ കെ അലാമി, മനോജ്‌ ഉപ്പിലികൈ, കുഞ്ഞികോമൻ, ചന്ദ്രശേഖൻ മേനിക്കാട്ട്, പത്മനാഭൻ മണ്ഡലം ,കുഞ്ഞി കൃഷ്ണൻ, രാജൻ തേക്കേകര, പ്രശാന്ത്, കെ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Back to Top