Categories
Kasaragod Latest news main-slider

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഹോസ്ദുർഗ് കോടതി ജീവനക്കാരും അഭിഭാഷകരും ഷൂട്ടൗട്ട് മത്സരത്തിന്

കാഞ്ഞങ്ങാട്: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയർത്തി ഹോസ്ദുർഗിലെ അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, കോടതി ജീവനക്കാർ, പ്രോസിക്യൂഷൻ സ്റ്റാഫ്‌ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നത്
നവംബർ 22 തിയ്യതി വൈകുന്നേരം 4മണിക്ക് ഹോസ്ദുർഗ് കോടതിക്ക് മുന്നിലുള്ള ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്

Categories
Kasaragod Latest news main-slider

തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിൽ വൺ മില്യൺ ഗോൾ ഉദ്ഘാടനം .

തൃകരിപ്പൂർ :  ഫിഫ വേൾഡ്
കപ്പിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ വൺ മില്യൺ ഗോൾ എന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം തൃക്കരിപ്പൂർ സെൻറ് പോൾസ് എയുപി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളാടൊപ്പം ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.ഷീന ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ഷഹീദ് മാസ്റ്റർ, ഫിസിക്കൽ അധ്യാപകൻ, എ ജി സി ഹംലാദ്, ടോം പ്രസാദ്,മാസ്റ്റർ ശങ്കരൻകുട്ടി, മുസ്തഫ, സന്തോഷ്, അജയകുമാർ, എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തുന്നുണ്ട്.

Categories
Kasaragod Latest news main-slider

ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്തി നൂറുകണക്കിന് അർജന്റീന ഫാൻസുകാർ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടത്തി

കാഞ്ഞങ്ങാട് : ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്തി അർജന്റീന ഫാൻസുകാർ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടത്തി.
പുതിയ കോട്ട മുതൽ അതിഞ്ഞാൽ വരെ നടന്ന വിളംബര റാലിയിൽ നൂറുകണക്കിന് അർജന്റീന ആരാധകർ പങ്കെടുത്തു. പുതിയ കോട്ടയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഹോസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ മോഹനൻ നിർവഹിച്ചു. അർജന്റീന ഫാൻസ് കെ എൽ 60 കാഞ്ഞങ്ങാടിന്റ നേതൃത്വത്തിലാണ് റാലി നടന്നത്. കമ്മിറ്റി പ്രസിഡന്റ് ആരിഫ് യു വി, ശരീഫ് കെ കെ, നിലാർ, റഷീദ്, ഹിഷാമ, സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Categories
Kerala Latest news main-slider

സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോട് കൂടി വേണമെന്ന് നിര്‍ദേശം.

 

വിനോദ യാത്രകള്‍ക്ക് ഇനി എം.വി.ഡി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോട് കൂടി വേണമെന്ന് നിര്‍ദേശം.
ഇതിനായി യാത്രയ്ക്ക് ഏഴ് ദിവസം മുന്‍പ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും വാഹനം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. പരിശോധനയ്ക്ക് ശേഷം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെ തയാറാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. എറണാകുളം മുളന്തുരുത്തിയില്‍ നിന്ന് വിനോദയാത്രക്ക് പോയ ബസ്സായിരുന്നു വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ടതും ഒൻപത് ജീവനുകള്‍ പൊലിഞ്ഞതും. വിനോദയാത്രകള്‍ പലതും സുരക്ഷയും നിയമവും ഉറപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്കൂള്‍ കോളജുകള്‍ വിനോദയാത്രാ കാലത്തിലേക്ക് കടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വിനോദയാത്രക്ക് പോകാന്‍ എന്തെല്ലാം ചെയ്യണമെന്നതില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുന്‍പ് യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം. ഏതെങ്കിലും ആര്‍.ടി.ഒ അല്ലങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസിലാണ് അറിയിക്കേണ്ടത്. അതിന് ശേഷം ഡ്രൈവര്‍ വാഹനം പരിശോധനക്ക് ഹാജരാക്കണം. സംസ്ഥാനത്തെ ഏത് ആര്‍.ടി.ഒ അല്ലങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ വേണമെങ്കിലും പരിശോധനക്ക് ഹാജരാക്കാം. വാഹനത്തിന്റെ നിറം, അനധികൃത രൂപമാറ്റം, രേഖകള്‍, ഡ്രൈവറുടെ പശ്ചാത്തലമെല്ലാം പരിശോധനക്ക് വിേധയമാക്കും. യാത്രയ്ക്ക് യോഗ്യമാണെങ്കില്‍ അവിടെ നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ ഡ്രൈവര്‍ കൈവശം വയ്ക്കണം. യാത്രയ്ക്കിടയില്‍ എവിടെ പരിശോധനയുണ്ടായാല്‍ ഈ റിപ്പോര്‍ട്ട് കാണിച്ച്‌ യാത്ര തുടരാനാകും. വിനോദയാത്രകള്‍ സംബന്ധിച്ച്‌ നേരത്തെ ഇറക്കിയ നിര്‍ദേശങ്ങള്‍ പലതും അപ്രായോഗികമെന്ന് പരാതിയും ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വ്യക്തത വരുത്തിയതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Categories
Kasaragod Kerala Latest news main-slider

കാസറഗോഡൻ മലയോര കോൺഗ്രസിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം, ചർച്ചകൾക്ക് കണ്ണൂർ വേദി…

കാസറഗോഡൻ മലയോര കോൺഗ്രസിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം, ചർച്ചകൾക്ക് കണ്ണൂർ വേദി…
ഈസ്റ്റ്‌ എളേരി കോൺഗ്രസ്‌ കമ്മിറ്റിയിൽ പത്തു വർഷം മുൻപ് ഉണ്ടായ പൊട്ടിതെറികൾക്ക് അവസാനം കുറിക്കുന്നു.. ലയന പ്രഖ്യപനത്തിന് ശേഷം ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം. ഒരു പക്ഷേ സംസ്ഥാന മുൻ കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട്‌ സികെ ശ്രീധരൻ കോൺഗ്രസ്‌ വിടുമ്പോൾ ഒന്നിന് പകരം ആയിരങ്ങൾ എന്ന് പറഞ്ഞുള്ള കോൺഗ്രസ്‌ സൈബർ പോരാളികളുടെ അവകാശവാദങ്ങൾ അടക്കം ഉയർന്നു വന്ന അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ പൊലിഞ്ഞത് ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് ഇടപെടലുകൾ ഡിഡിഎഫ് നടത്തിയപ്പോഴാണ്, പകരം മലയോര കോൺഗ്രസ്‌ നേതാക്കൾ അതി ശക്തമായി പ്രതികരിച്ചപ്പോൾ ആടിയുലഞ്ഞു ആരുടെ കൂടെ നിൽകും എന്നുള്ള സൈബർ കോൺഗ്രസ്‌ ആക്രമണങ്ങൾക്ക് അവസാനം കുറിക്കുന്നു. രണ്ട് ദിവസത്തെ നിരാശയുടെ നിശബ്ദതതയുടെ അവസാനം കേരളാ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി ചർച്ചകൾക്ക് വേണ്ടി കണ്ണൂർ വേദിയാക്കുന്നു.

രണ്ട് കൂട്ടരുടെയും പത്തു പേരെവെച്ചുള്ള ചർച്ചകൾക്ക് നാളെ കണ്ണൂർ ഡിസിസി വേദിയാകും
മലയോര മഹാ സമ്മേളനത്തിന്റെ പൊതു അഭിപ്രായം പറഞ്ഞ രാജു കട്ടകയവും ഈസ്റ്റ്‌ എളേരി മണ്ഡലം പ്രസിഡണ്ട്‌ ജോർജുമടക്കം പത്തു പേരും ഫേസ്ബുക്കിലൂടെ ബാങ്ക് ഇലക്ഷനിൽ തീരുമാനങ്ങൾ എടുക്കാൻ ഉണ്ടായ സാഹചര്യം ജെയിംസ് പന്തമാനും വിശദീകരിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കും എന്നാണ് പാർട്ടി നേതൃത്വമായി ബന്ധപെട്ടപ്പോൾ മനസിലാക്കാൻ സാധിച്ചത്. കെ സുധാകരൻ, എംപി രാജ് മോഹൻ ഉണ്ണിത്താൻ, ഹകീം കുന്നിൽ,രാജു കട്ടക്കയം,പികെ ഫൈസൽ തുടങ്ങിയവർ പല വേദിയിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിൽ പരിഹാരമാകുന്നു

Categories
Latest news main-slider National

ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്ബര്‍ നല്‍കണം

 

ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്ബര്‍ നല്‍കണം

ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്ബര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറിലേക്കാണ് ഒടിപി നമ്ബര്‍ വരുന്നത്.

വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് എസ്ബിഐ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.

OTP ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്ന രീതി

എസ്ബിഐ എടിഎം ഒടിപിയില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ഉണ്ടായിരിക്കണം, എടിഎം സ്‌ക്രീനില്‍ നിങ്ങളുടെ ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക, സാധുതയുള്ള ഒടിപി നല്‍കിയ ശേഷം ഇടപാട് പൂര്‍ത്തിയാകും.

10,000 അല്ലെങ്കില്‍ അതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് OTP ആവശ്യമാണ്

എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്രദമാകും. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് എസ്ബിഐ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.

Categories
Kasaragod Latest news main-slider

ജില്ലാ സ്കൂൾ കായികമേള സമാപിച്ചു

 

ജില്ലാ സ്കൂൾ കായികമേള സമാപിച്ചു

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ കായികമേള സമാപിച്ചു.
സമാപന സമ്മേളനം നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കാസർകോട് ഡിഡിഇ സി.കെ.വാസു, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത, നഗരസഭ കൗൺസിലർമാരായ വി.വി.സതി, പി.ഭാർഗവി, ഇ.ഷജീർ, സംഘാടക സമിതി അക്കമഡേഷൻ കമ്മിറ്റി ചെയർമാൻ എറുവാട്ട് മോഹനൻ, നഗരസഭ മുൻ കൗൺസിലർ പി.മനോഹരൻ, സംഘാടക സമിതി വൈസ് ചെയർമാൻ നീലേശ്വരം രാജാസ് എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് കാനത്തൂർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കായിക മേളയിൽ ഏഴ് ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുത്തു.

Categories
Kasaragod Latest news main-slider

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്യുന്നു.

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറന്നു .

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറന്നു .
ഓഫീസ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷനായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി , പ്രചരണ കമ്മിറ്റി ചെയർമാൻ കെ.ഇ എ ബക്കർ , ഇവന്റ് ഓർഗനൈസേഷൻ കമ്മിറ്റി എം ഡി യു.കെ. കുഞ്ഞബ്ദുള്ള, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി. സുരേന്ദ്രൻ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹക്കീം കുന്നിൽ നന്ദിയും പറഞ്ഞു.
ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോട് അനുബന്ധിച്ച് ബീച്ച് കാര്‍ണിവല്‍, വിവിധപ്രദര്‍ശന സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. കാസര്‍കോടിന്റെ സംസ്‌കാരം, ചരിത്രം, രുചികള്‍ എന്നിവ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഇതുവഴി അവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ശ്രമം. ഇത്തരത്തില്‍ ടൂറിസം വികസനത്തിനൊപ്പം ആ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യം വച്ചാണ് ബീച്ച് ഫെസ്റ്റിവല്‍ നടത്തുന്നത്

Categories
Kasaragod Latest news

മലയോരത്തെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ വീണ്ടും പ്രതിസന്ധികൾ, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോർജ്ജുകുട്ടി കരിമഠത്തിന്റെ പത്രകുറിപ്പ്.

ഈസ്റ്റ് എളേരി : മലയോര മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, വരും നാളുകളിൽ ഐക്യത്തോടെ മുന്നേറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്നലകളിലെ തിക്താനുഭവങ്ങൾ മറന്നു കൊണ്ട്  DDF മായി ലയനത്തിന് പ്രാദേശിക കോൺഗ്രസ് നേതൃത്വം തയ്യാറായത്. കണ്ണൂരിൽ ബഹുമാന്യനായ KPCC പ്രസിഡൻ്റ് ശ്രീ. കെ സുധാകരൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ലയന സമവാക്യങ്ങൾ തീരുമാനമായത്. ഇക്കഴിഞ്ഞ ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ 4 സീറ്റുകൾ DDF ന് നൽകാനും , നിലവിൽ പരസ്പരമുള്ള കേസുകൾ പിൻവലിക്കാനും പഞ്ചായത്ത്  പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് നൽകാനും ബാങ്ക് ഇലക്ഷനു ശേഷം ചിറ്റാരിക്കാലിൽ വെച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന ലയന സമ്മേളനം നടത്താനും തീരുമാനമാകുന്നു.

അതിനു ശേഷം ലയന സമ്മേളനം വിജയിപ്പിക്കുന്നതിനായി ചിറ്റാരിക്കാലിൽ വെച്ച് വിപുലമായ സംഘാടക സമിതി യോഗവും നടത്തി സമ്മേളനത്തിൻ്റെ വിജയത്തിനാവശ്യമായി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

ഇതിനിടയിൽ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നു. മുവായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ UDF മുന്നണി വിജയിക്കുകയും ചേയ്തു. ശ്രീ. മാത്യു പടിഞ്ഞാറേയിലിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുമതിയോടെ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്ക് പ്രസിഡൻ്റായി തീരുമാനിച്ച് ഡയറക്ടർമാർക്ക് നിർദ്ദേശവും നൽകി. എന്നാൽ DCC യുടെ അനുമതിയോടെ എടുത്ത തീരുമാനത്തെ ധിക്കരിച്ചു കൊണ്ട് ജെയിംസ് പന്തമാക്കലിൻ്റെ നേതൃത്വത്തിൽ DDF പാനലിൽ വിജയിച്ച നാലുപേരും കോൺഗ്രസിൽ നിന്ന് പല മോഹന വാഗ്ദാനങ്ങളും നൽകി അടർത്തിയെടുത്ത (ഒരാൾ ഇന്ന് തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം വന്നു ) മൂന്നാളുകളും ചേർന്ന് പാർട്ടി തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് മറ്റൊരു ഡയറക്ടറെ ബാങ്ക് പ്രസിഡൻ്റാക്കാൻ ശ്രമം നടത്തി. എന്നാൽ ഒരു പ്രപഞ്ച സത്യം കണക്കെ ഒരു വോട്ട് അസാധു ആവുകയും നെറുക്കെടുപ്പിലൂടെ ശ്രീ. മാത്യു പടിഞ്ഞാറേൽ ബാങ്ക് പ്രസിഡൻ്റ് ആവുകയും ചേയ്തു.

ഔദ്യോഗികമായി പാർട്ടിയിൽ കടന്നു വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുകയും, വീണ്ടും പാർട്ടിയിൽ ഭിന്നത ഉണ്ടാക്കി പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയും ചേയ്യുന്ന ഇത്തരം ആളുകളെ ഒരു കാരണവശാലും തിരിച്ച് പാർട്ടിയിൽ ലയിപ്പിക്കേണ്ടതില്ലാ എന്ന് ഇന്ന് ചേർന്ന ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. മേൽ കമ്മിറ്റി ഭാരവാഹികളും, മണ്ഡലം ഭാരവാഹികളും വാർഡ്, ബൂത്ത് പ്രസിഡൻ്റുമാരും അടക്കം നൂറിലേറെ ഭാരവാഹികൾ ഇന്ന് യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ DCC നിർദേശ പ്രകാരം പങ്കെടുത്ത ശ്രീ. രാജു കട്ടക്കയം ഈ പൊതുവികാരം KPCC , DCC നേതൃത്വത്തെ രേഖാ മൂലം ധരിപ്പിച്ചു.

Categories
Kasaragod Latest news main-slider

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പരേതനായ ശ്രീ.എച്ച്. വാസുദേവിന്റെ മകൻ എച്ച്. നാമദേവ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പരേതനായ എച്ച്. വാസുദേവിന്റെ മകനും , മുൻ നഗരസഭാ ജീവനക്കാരനും കാസർഗോഡ് , കാഞ്ഞങ്ങാട് നഗരസഭകളിൽ കോൺഗ്രസ്സ് അനുകൂല സംഘടനയായ അസോസിയേഷൻ്റെ വളർച്ചയ്ക്കായ് ഏറെ പ്രയത്നിച്ച എച്ച്. നാമദേവ ഹൃദയാഘാതം മൂലം അന്തരിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച ശേഷവും സംഘടനാ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

Back to Top