ആഹീർ റെജിമെൻ്റ് യാഥാർത്ഥ്യമാക്കണം – അഖില കേരള യാദവ സഭ

Share

ഇന്ത്യാ-ചൈന അതിർത്തിയായ രസങ്ക് ലാ ചിസൂതിൽ വെച്ച് 1962 ൽ ഉണ്ടായ ഇന്തോ – ചൈന യുദ്ധത്തിൽ വീരമൃത്യു മരിച്ച 114 ധീര ആഹിർ ( യാദവ) ജവാന്മാരുടെ ധീര രക്തസാക്ഷിത്വത്തിന്റെ അറുപതാം വാർഷിക മാണ് നവംബർ 18.
ധീര രക്തസാക്ഷികളുടെ സ്മരണകളുറങ്ങുന്ന രസങ്ക് ലായിൽ നിന്നും മഹാസഭയുടെ പ്രതിനിധികളായ ബ്രിഗേഡിയർ പ്രദീപ് യദു , ശ്രീ രമേശ് പൈലറ്റ് എന്നിവർ കുംഭങ്ങളിൽ ശേഖരിച്ച രസങ്ക് ലാ മണ്ണ് രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിന് സംഘടി പ്പിക്കുന്ന രസങ്ക് ലാ ഷഹീദ് യാത്രഹരിയാനയിലെ ഗുരു ഗ്രാമിലെ രസങ്ക് ലാ സ്മാരകത്തിൽ വെച്ച് ദേശീയ അദ്ധ്യക്ഷൻ ഡോ. സ്വപൻകുമാർ ഘോഷ് ഉൽഘാടനം ചെയ്തു.

ആഹിർ റജിമെന്റ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് നടത്തുന്ന ഈ പരിപാടിയിൽ ദേശീയ നേതാക്കളോടൊപ്പം എല്ലാ സംസ്ഥാന അദ്ധ്യക്ഷന്മാരും മറ്റു ഭാരവാഹികളും പങ്കെടുത്തു. ദേശീയ സെക്രട്ടറി Adv.രമേശ് യാദവ് ഹരിയാനയിൽ നിന്ന് കലശം ഏറ്റുവാങ്ങി. സംസ്ഥാന ഭാരവാഹി കളുടെ സാന്നിദ്ധ്യത്തിൽ കാഞ്ഞങ്ങാട് വെച്ച് ദേശീയ സെക്രട്ടറിയെ ഹാരമണിയിച്ച് സ്വീകരിച്ചു. സംസ്ഥാന രക്ഷാധികാരി വയലപ്രം നാരായണൻ, ജനറൽ സെക്രട്ടറി കെ. യം. ദാമോദരൻ എന്നിവർ കലശം ഏറ്റുവാങ്ങി.

അഖില കേരള യാദവ സഭ രക്ഷാധികാരി വയലപ്രം നാരായണൻ്റെഅദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ദേശീയ സെക്രട്ടറി Adv. രമേശ് യാദവ് ഗുരുഗ്രാം, ഹരിയാനയിൽ നടന്ന പരിപാടിയുടെ വിശദീകരണം നടത്തി. സംസ്ഥാന കമിററി അംഗം ചന്ദ്രൻ പെരിയ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.യം.ദാമോദരൻ സ്വാഗതവും, സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത് നന്ദിയും പറഞ്ഞു.

Back to Top