ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്യുന്നു.

Share

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറന്നു .

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറന്നു .
ഓഫീസ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷനായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി , പ്രചരണ കമ്മിറ്റി ചെയർമാൻ കെ.ഇ എ ബക്കർ , ഇവന്റ് ഓർഗനൈസേഷൻ കമ്മിറ്റി എം ഡി യു.കെ. കുഞ്ഞബ്ദുള്ള, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി. സുരേന്ദ്രൻ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹക്കീം കുന്നിൽ നന്ദിയും പറഞ്ഞു.
ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോട് അനുബന്ധിച്ച് ബീച്ച് കാര്‍ണിവല്‍, വിവിധപ്രദര്‍ശന സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. കാസര്‍കോടിന്റെ സംസ്‌കാരം, ചരിത്രം, രുചികള്‍ എന്നിവ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഇതുവഴി അവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ശ്രമം. ഇത്തരത്തില്‍ ടൂറിസം വികസനത്തിനൊപ്പം ആ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യം വച്ചാണ് ബീച്ച് ഫെസ്റ്റിവല്‍ നടത്തുന്നത്

Back to Top