മലയോരത്തെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ വീണ്ടും പ്രതിസന്ധികൾ, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോർജ്ജുകുട്ടി കരിമഠത്തിന്റെ പത്രകുറിപ്പ്.

Share

ഈസ്റ്റ് എളേരി : മലയോര മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, വരും നാളുകളിൽ ഐക്യത്തോടെ മുന്നേറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്നലകളിലെ തിക്താനുഭവങ്ങൾ മറന്നു കൊണ്ട്  DDF മായി ലയനത്തിന് പ്രാദേശിക കോൺഗ്രസ് നേതൃത്വം തയ്യാറായത്. കണ്ണൂരിൽ ബഹുമാന്യനായ KPCC പ്രസിഡൻ്റ് ശ്രീ. കെ സുധാകരൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ലയന സമവാക്യങ്ങൾ തീരുമാനമായത്. ഇക്കഴിഞ്ഞ ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ 4 സീറ്റുകൾ DDF ന് നൽകാനും , നിലവിൽ പരസ്പരമുള്ള കേസുകൾ പിൻവലിക്കാനും പഞ്ചായത്ത്  പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് നൽകാനും ബാങ്ക് ഇലക്ഷനു ശേഷം ചിറ്റാരിക്കാലിൽ വെച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന ലയന സമ്മേളനം നടത്താനും തീരുമാനമാകുന്നു.

അതിനു ശേഷം ലയന സമ്മേളനം വിജയിപ്പിക്കുന്നതിനായി ചിറ്റാരിക്കാലിൽ വെച്ച് വിപുലമായ സംഘാടക സമിതി യോഗവും നടത്തി സമ്മേളനത്തിൻ്റെ വിജയത്തിനാവശ്യമായി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

ഇതിനിടയിൽ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നു. മുവായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ UDF മുന്നണി വിജയിക്കുകയും ചേയ്തു. ശ്രീ. മാത്യു പടിഞ്ഞാറേയിലിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുമതിയോടെ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്ക് പ്രസിഡൻ്റായി തീരുമാനിച്ച് ഡയറക്ടർമാർക്ക് നിർദ്ദേശവും നൽകി. എന്നാൽ DCC യുടെ അനുമതിയോടെ എടുത്ത തീരുമാനത്തെ ധിക്കരിച്ചു കൊണ്ട് ജെയിംസ് പന്തമാക്കലിൻ്റെ നേതൃത്വത്തിൽ DDF പാനലിൽ വിജയിച്ച നാലുപേരും കോൺഗ്രസിൽ നിന്ന് പല മോഹന വാഗ്ദാനങ്ങളും നൽകി അടർത്തിയെടുത്ത (ഒരാൾ ഇന്ന് തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം വന്നു ) മൂന്നാളുകളും ചേർന്ന് പാർട്ടി തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് മറ്റൊരു ഡയറക്ടറെ ബാങ്ക് പ്രസിഡൻ്റാക്കാൻ ശ്രമം നടത്തി. എന്നാൽ ഒരു പ്രപഞ്ച സത്യം കണക്കെ ഒരു വോട്ട് അസാധു ആവുകയും നെറുക്കെടുപ്പിലൂടെ ശ്രീ. മാത്യു പടിഞ്ഞാറേൽ ബാങ്ക് പ്രസിഡൻ്റ് ആവുകയും ചേയ്തു.

ഔദ്യോഗികമായി പാർട്ടിയിൽ കടന്നു വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുകയും, വീണ്ടും പാർട്ടിയിൽ ഭിന്നത ഉണ്ടാക്കി പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയും ചേയ്യുന്ന ഇത്തരം ആളുകളെ ഒരു കാരണവശാലും തിരിച്ച് പാർട്ടിയിൽ ലയിപ്പിക്കേണ്ടതില്ലാ എന്ന് ഇന്ന് ചേർന്ന ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. മേൽ കമ്മിറ്റി ഭാരവാഹികളും, മണ്ഡലം ഭാരവാഹികളും വാർഡ്, ബൂത്ത് പ്രസിഡൻ്റുമാരും അടക്കം നൂറിലേറെ ഭാരവാഹികൾ ഇന്ന് യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ DCC നിർദേശ പ്രകാരം പങ്കെടുത്ത ശ്രീ. രാജു കട്ടക്കയം ഈ പൊതുവികാരം KPCC , DCC നേതൃത്വത്തെ രേഖാ മൂലം ധരിപ്പിച്ചു.

Back to Top