ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഹോസ്ദുർഗ് കോടതി ജീവനക്കാരും അഭിഭാഷകരും ഷൂട്ടൗട്ട് മത്സരത്തിന്

കാഞ്ഞങ്ങാട്: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയർത്തി ഹോസ്ദുർഗിലെ അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, കോടതി ജീവനക്കാർ, പ്രോസിക്യൂഷൻ സ്റ്റാഫ് എന്നിവർ ഉൾപ്പെടെയുള്ളവരുടെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നത്
നവംബർ 22 തിയ്യതി വൈകുന്നേരം 4മണിക്ക് ഹോസ്ദുർഗ് കോടതിക്ക് മുന്നിലുള്ള ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്