Categories
Kasaragod Latest news main-slider

മിത്ര ചാരിറ്റിയുടെ മാസാന്തര ധനസഹായം ഒന്നര വയസ്സുള്ള ഇഷഫാത്തിമക്ക് കൈമാറി

ചാരിറ്റി പ്രവർത്തനത്തിന് ജില്ലയിൽ മാതൃകയായി, പാവങ്ങളുടെ കൈത്താങ്ങായി ഊർജ്വസ്വലതയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സുമനസ്സുകളുടെ കൂട്ടായ്മ മിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മാസാന്തര ധനസഹായം ചെമ്മനാട് പഞ്ചായത്തിലെ പൊയിനാച്ചി 55-ാം മൈലിലെ ഇബ്രാഹിം, ജമീല ദമ്പതികളുണ്ട ഒന്നര വയസ്സുള്ള ഇഷ ഫാത്തിമക്ക് നൽകി. രക്തസ്രാവത്തെ തുടർന്ന് തലച്ചോർ നശിച്ച് കൊണ്ടിരിക്കുന്ന മാരകമായ അസുഖമാണ് ഈ പെൺകുട്ടിയെ ബാധിച്ചത്.

കുട്ടിയുടെ അവസ്ഥ വളരെ ദയനീയമാണ്. 3 സെൻ്റ് സ്ഥലം ഉണ്ടങ്കിലും സ്വന്തമായ വീടിലാതെ, നിലവിൽ വാടക ക്വാട്ടേർഴ്സിലാണ് ഈ കുടുംബം താമസിക്കുന്നത്.ഉപ്പ കൂലി പണി എടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് ആകുന്ന രീതിയിൽ ചികിത്സ ചെയ്തു എന്നാണ് ഉമ്മ ജമീല പറഞ്ഞത്. ഇപ്പോൾ കർണ്ണാടകയിലെ ഒരു വൈദ്യൻ്റെ പച്ചമരുന്ന് ചികിത്സ നടത്തി വരുന്നു.

മിത്ര ചാരിറ്റി രക്ഷാധികാരി കെ.വി സുരേശൻ, വൈസ് പ്രസിഡണ്ട് സിബി പോൾ, സെക്രട്ടറി ഉണ്ണികൃഷ്ണൻ മുളവനൂർ, ട്രഷറർ രാജകല നാരായണൻ, മിത്രചാരിറ്റി കമ്മിറ്റി അംഗം മുരളിധരൻ അടുക്കത്ത് വയൽ, ചാരിറ്റി അംഗങ്ങളായ രവീന്ദ്രൻ കരിച്ചേരി, ഉണ്ണികൃഷ്ണൻ പൊയിനാച്ചി എന്നിവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ്‌ യൂനിയൻ (എഫ് ഐ ടി യു ) മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി

കാഞ്ഞങ്ങാട്‌: രാജ്യത്തെ സർക്കാർ തൊഴിൽ മേഖലകൾ കുത്തുകൾക്ക് തീരെഴുതി കൊടുക്കുന്ന കേന്ദ്ര ഗവണ്മെന്റ് നയങ്ങൾ തിരുത്തണമെന്നും രാജ്യത്തെ തൊഴിലാളികൾക്ക് ന്യായമായ അവകാശങ്ങൾ വകവെച്ചുകൊടുത്ത് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും എഫ് ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് പറഞ്ഞു.കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ

തൊഴിലാളികൾക്ക് മിനിമം വേജസ് നടപ്പിലാക്കണമെന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്( സിയാൽ )അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ കരാർ തൊഴിലാളികൾ തുച്ഛമായ വേതനത്തിലാണ് ജോലി ചെയ്യുന്നത് എന്നും ലക്ഷ ക്കണക്കിന് രൂപ ഓരോ മാസവും കരാർ കമ്പനികൾ ലാഭം കൊയ്യുബോൾ തൊഴിലാളികളുടെ കുടുംബം പട്ടിണിയിൽ ആണെന്നും മിനിമം വേജസ് എയർപോർട്ടിൽ ഉടൻനടപ്പിലാക്കു മെന്നു പുതിയ കാർഗോ ഇമ്പോര്ടടെർമിനൽ ഉൽഘടനം ചെയ്തു പ്രഖ്യാപിച്ച കേരളത്തിന്റെ വ്യവസായ മന്ത്രി നാളിതുവരെ ആയിട്ടും അതെ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല എന്നും എത്രയും വേഗം മിനിമം വെജസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.തൊഴിലിനും തൊഴിൽ അ വകാശങ്ങൾക്കുംവേണ്ടിപപൊരുതുക എന്ന തലക്കെട്ടിൽ ഫെഡറഷൻ ഓഫ് ഇന്ത്യൻ ട്രെഡ് യൂണിയൻ (എഫ്. ഐ. ടി. യു )കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങട് നടന്ന മെയ്‌ ദിന റാലി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

എഫ്.ഐ.ടി.യു. സ്റ്റേറ്റ് കമ്മറ്റി അംഗം സി എച്ച്. മുത്തലിബ്, വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.കെ. അബ്ദുല്ല, ടൈലറിങ്ങ് & ഗാർമെന്റ് സ് വർക്കേഴ്സ് യൂനിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ, എഫ്.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗങ്ങളായ ബഷീർ അഹമ്മദ് . ടി.എം.എ. കെ.വി.അബ്ദുൾ സലാം., പി.കെ.രവി .എന്നിവർ സംസാരിച്ചു.

എം. സാലിഖ്, വി.എം. മുഹമ്മദലി സി.എച്ച്.മുഹമ്മദ് കുഞ്ഞി, സി. വനജ, യുസറ കാഞ്ഞങ്ങാട്, രാജൻ കോളം കുളം , അബ്ബാസ് വടക്കേക്കര നൂരിഷ മൂടംബ യൽ, മുഷ്താഖ് , ഇസ്മയിൽ പരവനടുക്കം എന്നിവർ റാലിക്ക് നേതൃത്വം നൽകി.

എഫ്.ഐ.ടി.യു. ജില്ലാ സെക്രട്ടരി എം.ഷഫീഖ് സ്വാഗതവും, ജില്ലാ കമ്മറ്റി അംഗം കെ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

പാക്കം കരുവാക്കോട് വള്ളിയോട് ശ്രീ ഭഗവതിക്കാവിൽ 2024 മെയ് 1,2തീയതികളിൽ നടക്കുന്ന പ്രതിഷ്ഠ ദിന കലവറ ഘോഷയാത്ര

പാക്കം കരുവാക്കോട് വള്ളിയോട് ശ്രീ ഭഗവതിക്കാവിൽ 2024 മെയ് 1,2 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠ ദിന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി,കരുവാക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി ഭക്തസാന്ത്രമായഅന്ദരീക്ഷത്തിൽ കലവറ ഘോഷയാത്ര നടന്നു.

കളിയാട്ടത്തിന്റെ രണ്ടാം സുദിനമായ മെയ് 2ന് രാവിലെ ശ്രീ വിഷ്ണു മൂർത്തിയുടെ നൃത്ത വിശേഷം തുടർന്ന് വള്ളിയോട്ട് ഭഗവതിയുടെ തിരുമുടി നിവരും

കലവറക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ മേലാത്ത്, കൺവീനർ ജയഷ് മാഷ്, ഖജഞ്ചി വിജയൻ,, ക്ഷേത്ര പ്രസിഡന്റ് ഗോവിന്ദൻ, സെക്രട്ടറി രഞ്ജിത്ത് കുമാർ, ക്ഷേത്ര ഖജഞ്ചി കണ്ണൻ പാലത്തിങ്കാൽ, മാതൃ സമതി പ്രസിഡന്റ് സുചിത്ര വള്ളിയോട്ട് രാജ രാജേശ്വരി പ്രസിഡന്റ് ഗണേശൻ അവിട്ടം, സെക്രട്ടറി വേണു പൊളിയാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി

Categories
International Latest news main-slider

പെട്രോൾ വില കൂടി : യുഎഇയിൽ മെയ് ഒന്നാം തീയതി മുതൽ പെട്രോള്‍, ഡീസല്‍ വിലയിൽ വർധന

യുഎഇ മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. പെട്രോളിന് വില കൂടി. ഇന്ന്  മുതല്‍ പുതിയ ഇന്ധനവില നിലവിൽ വന്നു .

യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.34 ദിര്‍ഹമാണ് പുതിയ നിരക്ക്. ഏപ്രില്‍ മാസത്തില്‍ 3.15 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.22 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 3.03 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ്  91 പെട്രോളിന് മെയ് മാസത്തിലെ പുതുക്കിയ നിരക്ക് 3.15 ദിര്‍ഹമാണ്. ഏപ്രില്‍ മാസത്തില്‍ ഇത് 2.96 ദിര്‍ഹം ആയിരുന്നു.

അതേസമയം ഡീസലിന് മെയ് മാസത്തിലെ നിരക്ക് ലിറ്ററിന് 3.07 ദിര്‍ഹമാണ്. ഏപ്രില്‍ മാസം ഇത് 3.09 ദിര്‍ഹം ആയിരുന്നു.

Categories
Kerala Latest news main-slider

എസ് എസ് എൽ സി പരീക്ഷാ ഫലം മേയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മേയ് 9 നും പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം മേയ് എട്ടിനും ഹയർസെക്കന്ററി പരീക്ഷാ ഫലം മേയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടേയും ഫല പ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 ന് പ്രഖ്യാപിക്കും. ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ തവണത്തെക്കാൾ 11 ദിവസം മുൻപാണ് ഇത്തവണ എസ് എസ് എൽ സി ഫല പ്രഖ്യാപനം. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 19 ന് ആയിരുന്നു എസ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷി ഫല പ്രഖ്യാപനം മേയ് 25 ന് ആണ് നടത്തിയത്.

സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.

ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ക്യാമ്പ് ഓഫിസർമാരടക്കം 10,500 അധ്യാപകർ പങ്കെടുത്ത് റെക്കോർഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിർണയം പൂർത്തിയാക്കിയത്

ഇക്കൊല്ലം എസ് എസ് എൽ സി പരീക്ഷാ എഴുതിയത് 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് .

ഏപ്രിൽ 3 മുതൽ ഏപ്രിൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ,​ഗ്രേസ് മാർക്ക്, എൻട്രി എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 25നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം മെയ് 10നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഫലമായാണ്. ആകെ 4,41,120 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്

Categories
Kasaragod Latest news main-slider top news

വിദ്യാർത്ഥികൾ മാനുഷീക മൂല്യങ്ങൾക്ക്‌ മുൻ ഗണന നൽകണം . സി കെ റഹ്‌മത്തുള്ള.

കാഞ്ഞങ്ങാട്‌: ഇന്നത്തെ കലുശിതമായ സാഹചര്യത്തിൽ മാനുഷീക മൂല്യങ്ങളും മത സൗഹാർദ്ദവും ഉയർത്തിപിടിച്‌ കൊണ്ടുള്ള കലാലയ ജീവിതത്തിന്‌ പ്രാമുഖ്യം നൽകണമെന്ന് സ്ട്രാറ്റജിക്‌ എഡുക്കേഷനൽ എമ്പവർമ്മെന്റ്‌ ഓഫ്‌ കാഞ്ഞങ്ങാട്‌ (സീക്‌)ജനറൽ സെക്രടറി സി കെ റഹ്മത്തുള്ള പറഞ്ഞു.പടന്നക്കാട്‌ സി കെ നായർക്കോളേജ്‌ ഡേ “ആവേശം 2024″ഉൽഘാടനം ചെയ്ത്‌ കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാമ്പസിന്‌ ശേഷമുള്ള ജീവിതത്തിൽ മതേതരത്വ സംവിദാനത്തിന്‌ മുതൽകൂട്ടാവാൻ ഇത്തരം സന്ദേശങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കോളേജ്‌ യൂണിയൻ ചെയർമാൻ മുഹമ്മദ്‌ മുബാറക്‌ അദ്യക്ഷം വഹിചു , കോളേജ്‌ യൂണിയൻ ജനറൽ സെക്രടറി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. കോളേജ്‌ പ്രിൻസിപൽ പുരുഷോത്തമാൻ വി വി റിപ്പോർട്ട്‌ അവതരിപ്പിചു‌ .അഡ്മിനിസ്ട്രറ്റെവ്‌ ഓഫീസർ

ഡോ: എ.സി കുഞ്ഞിക്കണ്ണൻ നായർ, ശ്രീ ധനീഷ്‌ വി,ശ്രീമതി അഖിലഭാസ്കരൻ,ശ്രീമതി സുനിത സി ഡി,ശ്രീ അജിത്‌ എം,

കുമാരി രമ്യ വി വി, ശ്രീ ഹരി പ്രസാദ്‌, ശ്രീമതി ധന്യ കെ കുട്ടൻ,

ശ്രീ ശ്രീരാജ്‌ പി എന്നിവർ ആശംസകൾ നേർന്ന് സംസാരിചു. ചടങ്ങിൽ പ്രിൻസിപൽ പുരുഷോത്തമൻ വി വി സി കെ റഹ്മത്തുള്ളയെ സ്നോപഹാരം നൽകി ആദരിചു. ഫൈനാൻസ്‌ സെക്രടറി അജ്മൽ സി എച്‌ നന്ദി പറഞ്ഞു. ശേഷം ഇഷൽ കണ്ണൂർ കലാപരിപാടികൾ അവതരിപ്പിചു.

Categories
Kasaragod Latest news main-slider

കയ്യൂർ മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കളിയാട്ടം തുടങ്ങി.

കയ്യൂർ വേട്ടയ്ക്കൊരുമകൻ കോട്ടം ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയുമെത്തിച്ചതോടെ കയ്യൂർ മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കളിയാട്ടം തുടങ്ങി.

മേയ് രണ്ടിന് കളിയാട്ടം സമാപിക്കും. വെള്ളാട്ടം, അച്ചൻ തെയ്യം, രക്താചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങൾ അരങ്ങിലെത്തും. എല്ലാ ദിവസവും രാത്രി എട്ടിനും സമാപനദിവസം പകൽ 12-നും അന്നദാനം നടത്തും. ഇന്ന് രാത്രി ഒൻപതിന് ഉത്തരമേഖല കൈകൊട്ടിക്കളി മത്സരം. രണ്ടിന് സന്ധ്യക്ക് വിഷ്ണു മൂർത്തിയുടെ തിരുമുടി താഴ്ത്തുന്ന ത്തോടെ കളിയാട്ടം സമാപിക്കും

Categories
Latest news main-slider Sports

ടി-20 ലോകകപ്പ് 2024 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ

ടി-20 ലോകകപ്പ് 2024 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് , സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലിടം നേടിയിരിക്കുന്നത്. അങ്ങനെ മലയാളിത്തിളക്കമുള്ള ഒരു ലോകകപ്പ് കൂടി കാണാൻ അവസരമൊരുങ്ങിയിരിക്കുകയാണ് കേരളീയർക്ക്. ഇഷാൻ, കിഷൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്, ജിതേഷ് ശർമ, ധ്രുവ് ജുറേൽ എന്നിവരെ മറികടന്നാണ് സഞ്ജു ടീമിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഐ.പി.എൽ. നടപ്പു സീസണിലെ പ്രകടനംതന്നെയാണ് സഞ്ജുവിനെ പരിഗണിച്ചതിൻ്റെ പ്രധാന കാരണം. ഒൻപത് കളിയിൽനിന്ന് എട്ട് ജയവും ഒരു തോൽവിയുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. സഞ്ജു സാംസന്റെ വ്യക്തിഗത മികവിന്റെയും നേതൃപാടവത്തിന്റെയും വിജയമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐ പി എൽ മത്സരങ്ങളിൽ ഒമ്പത് കളികളിൽ നിന്നായി 385 റൺസ് നേടി ഓറഞ്ച് ക്യാപ് പട്ടികയിൽ ആറാമതായി സഞ്ജുവുണ്ട്. 398 റൺസോടെ ഋഷഭ് പന്ത് നാലാമതുണ്ടെങ്കിലും 11 കളികളിൽനിന്നാണ് ഈ നേട്ടം. അതേസമയം, ഒൻപത് കളിയിൽ 378 റൺസോടെ കെ.എൽ. രാഹുൽ ഏഴാമതുമുണ്ട്. പുറത്താവാതെ നേടിയ 82 റൺസ് ഉൾപ്പെടെ നാല് അർധ സെഞ്ചുറികൾ ചേർന്നതാണ് സഞ്ജുവിൻ്റെ ഇന്നിങ്സ്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയേക്കാൾ ആവറേജിലും സ്ട്രൈക്ക് റേറ്റിലും മുന്നിൽ. ആദ്യ പത്തിൽ സഞ്ജുവിനേക്കാൾ സ്ട്രൈക്ക് റേറ്റുള്ളത് ട്രാവിസ് ഹെഡിനും സുനിൽ നരെയ്നും മാത്രം.

 

Categories
Kasaragod Latest news main-slider

കാസർഗോഡ് ഗ്രേഡ് SI ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കള്ളക്കേസ് എടുക്കാൻ CPIM നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

കാസർഗോഡ് ഗ്രേഡ് SI ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കള്ളക്കേസ് എടുക്കാൻ CPIM നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ലോകസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ബേഡകം പഞ്ചായത്തിൽ നില നിൽക്കുന്ന സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക്

യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കള്ള കേസ് എടുക്കില്ല എന്ന നിലപാടിലായിരിന്നു പോലിസ്. ജാമ്യം പോലും ലഭിക്കാത്ത മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമന്നുള്ള സി പി എം സമ്മർദ്ദം അതീജീവിക്കാൻ പറ്റാത്തത് കൊണ്ട് ഗ്രേഡ് SI ഇന്ന് രാവിലെ  ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബേഡകം ചെമ്പക്കാട് ബൂത്തിൽ രതീഷ് ബാബു എന്ന കോൺഗ്രസ്സ് ബൂത്ത് എജന്റി നെ കള്ളവോട്ട് തടഞ്ഞു എന്ന കാരണത്താൽ തടഞ്ഞു വെക്കുകയും ബൂത്തിന് പുറത്ത് ഇറങ്ങുമ്പോൾ ആക്രമിക്കാനും സി പി എം ശ്രമിച്ച സമയത്ത് തൊട്ടടുത്ത ബൂത്തിൽ നൂറ്റിയമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് പ്രസിണ്ടന്റ് ഉൾപ്പെടെയുള്ള ആറു പേരെ തടഞ്ഞുവെച്ചതാണ്  സിപിഎം പ്രകോപനത്തിന് കാരണമെന്ന് യൂത്ത് കോൺഗ്രസും, ബൂത്ത് സന്ദർശനം നടത്തിയ പഞ്ചായത്ത് പ്രസിണ്ടന്റിനെതിരെ അപമര്യാദ കാണിച്ചു എന്ന് സിപിഎമ്മും ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് ഉനൈസിനെതിരെ പ്രകോപരമായ പ്രകടനവും പൊതുയോഗവും സിപിഎം ഇന്നലെ സംഘടിപ്പിച്ചിരിന്നു.

Categories
Kerala Latest news main-slider

വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി

വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മുതൽ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പായതിനാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. അതിനിടയിലാണ് സമീപത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടർബോൾട്ട് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

Back to Top