Categories
Kasaragod Latest news

കാട്ടുകുളങ്ങര ചാലിയ വളപ്പിൽ ചെറിയ(പൊക്കി അമ്മ103) അന്തരിച്ചു

കാട്ടുകുളങ്ങര മീത്തലെ വീട് തറവാട്ട് അംഗം(ചാലിയവളപ്പിൽ)ചെറിയ(പൊക്കി അമ്മ)103വയസ്സ് അന്തരിച്ചു പരേതനായ കരിങ്കൽ കൃഷ്ണൻ ഭർത്താവ്’.മക്കൾ നാരായണൻ, മാധവി,, ലക്ഷ്മി, തമ്പാൻ, ഭാസ്കരൻ, മരുമക്കൾ ചന്ദ്രാവതി,കുഞ്ഞിരാമൻ വാഴക്കോട്, കൃഷ്ണൻകൊളത്തുംകാൽ, ഉഷ, പ്രമീള, കുഞ്ഞിരാമൻ കാട്ടുകുളങ്ങര,

Categories
Kasaragod Latest news main-slider

അടിയാർക്കാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠ മഹോത്സവം സമാപിച്ചു

മാവുങ്കാൽ:പുതിയകണ്ടംഅടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാന പുന:പ്രതിഷ്ഠ മഹോത്സവം വിപുലമായ പരിപാടികളോട് കൂടി സമാപിച്ചു. തറവാട് കാരണവർ ചന്ദ്രബാബു മേലടുക്കo, ഭാസ്കരൻ. അനിൽ. സുനിൽ,രാജു വെളിച്ചപ്പാടന്മാരായ സുകുമാരൻ അത്തിക്കോത്ത്,ചന്ദ്രൻ നാലാം വാതുക്കൽ ഷാരു തുടങ്ങിയവരുടെ കാർ മികത്വത്തിൽ 20 ഓളം ആരൂഢ തറകളിൽ ദേവ ചൈതന്യങ്ങളെ സന്നിവേശിപ്പിച്ചു. തൊണ്ടച്ചൻ, കരിഞ്ചാമുണ്ഡി അമ്മ, വിഷ്ണുമൂർത്തി രക്തചാമുണ്ഡി, കുഞ്ഞി കോരച്ഛൻ, പുലി ചാമുണ്ഡി, പന്നിക്കൂർ ചാമുണ്ഡി, പഞ്ചുരുളി, കലൂർട്ടി, ധർമ്മ ദൈവം, പൊട്ടൻ തെയ്യം, ഗുളികൻ, കുറത്തി, മന്ത്ര മൂർത്തി, കപ്പാളത്തി, മന്ത്രഗുളികൻ, കാട്ടു മടന്ത, പേത്താളൻ പരതാളി, തൂവകാളി തുടങ്ങിയ ദേവീ ദേവന്മാരുടെ തറകൾ പുന:രുദ്ധാരണം ചെയ്യപ്പെട്ടു.

ഇന്നലെ രാത്രിയിൽ നടന്ന കുറ്റി പൂജ, വാസ്തു പൂജ എന്നിവയ്ക്കു വൈനിങ്ങാ ൽ പുരുഷോത്തമൻ വിശ്വകർമ്മൻ, സന്തോഷ്‌ മണിയാണി എന്നിവർ നേതൃത്വം നൽകി.

ഇന്ന് നടന്ന മഹാഗണപതി ഹോമം ശുദ്ധിപൂജ എന്നിവയ്ക്ക് ബ്രഹ്മ ശ്രീ ശ്രീധരൻ വാരിക്കാട്ട് തായർ നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി ഭജനാമൃതം, അന്നദാനം നൃത്തനൃത്യങ്ങൾ എന്നിവയും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ പ്രാർത്ഥനയോടെ രണ്ടു ദിവസങ്ങളിലായി നടന്ന മഹോത്സവം സമാപിച്ചു.

 

Categories
Kasaragod Latest news main-slider

കോട്ടിക്കുളം മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16,17തീയതികളിൽ 

പാലക്കുന്ന് : പാലക്കുന്ന് -കോട്ടിക്കുളം റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16,17തീയതികളിൽ നടക്കും.

16ന് രാവിലെ നടതുറന്ന് ശുദ്ധികലശ കർമങ്ങൾക്ക് ശേഷം ഗണപതിഹോമം.9 ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭജന സമിതിയുടെ ഭജന. വൈകുന്നേരം 4ന് ദൈവത്തെ മലയിറയ്ക്കൽ. 5ന് മടപ്പുര മാതൃസമിതിയുടെ നേതൃത്വത്തിൽ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരുമുൽകാഴ്ച ഘോഷയാത്ര പുറപ്പെടും. തിരുവപ്പന ദേവന്റെ തിരിമുടിയാണ് സമർപ്പിക്കുക.

സന്ധ്യയ്ക്ക് സന്ധ്യാവെള്ളാട്ടം. 8.30ന് കളിക്കപ്പാട്ട്, സന്ധ്യാവേല, കലശം എഴുന്നള്ളിപ്പ്, വെള്ളക്കെട്ടൽ. 17ന് രാവിലെ 5.30ന് തിരുവപ്പന വെള്ളാട്ടത്തിന്റെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം.3ന് ദൈവത്തിനെ പാടിപൊലിപ്പിച്ച് മലകയറ്റലോടെ സമാപിക്കും.

Categories
Kasaragod Latest news main-slider

പാലക്കുന്നിൽ പൊതു ശൗചാലയം വേണം : ബ്രദേർസ് ക്ലബ്‌ 

പാലക്കുന്ന് : ടൗണിൽ എത്തുന്നവർക്ക് ‘ശങ്ക’ വന്നാൽ അതൊരു വലിയ ആശങ്ക തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും. പാലക്കുന്നിൽ പൊതു ശൗചാലയം വേണമെന്നത് പാലക്കുന്നുകാരുടെ ഏറെ നാൾ പഴക്കമുള്ള ആവശ്യമാണ്.

അതിന് ഉടനെ പരിഹാരം കാണണമെന്ന് പാലക്കുന്ന് ബ്രദേർസ് ക്ലബ്ബ് വാർഷിക പൊതു യോഗം ഉദുമ പഞ്ചായത്ത്‌ ഭരണ സമിതിയോട് ആവശ്യപ്പെട്ടു. സുനിഷ് പൂജാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജയനന്ദൻ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹിജാസ്, ട്രഷറർ വിനോദ് പള്ളം , പി.വി. സുമേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ജയാനന്ദൻ പാലക്കുന്ന് (പ്രസി.), കെ. സിനേഷ്. (വൈ. പ്രസി.),അഡ്വ. പി. വി. സുമേഷ് (സെക്ര.), സുകു പള്ളം (ജോ. സെക്ര.), വിനോദ് പള്ളം (ട്രഷ.)

 

Categories
Kasaragod Latest news main-slider

ഉദുമ തെക്കേക്കര ചെണ്ടാസ് കുടുംബസംഗമം നടത്തി 

പാലക്കുന്ന് : തെക്കേക്കര ചെണ്ടാസ് കുടുംബസംഗമം നടത്തി. നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. പ്രവാസികളിൽ ചിലർക്ക് പങ്കെടുക്കാൻ സാധിച്ചില്ല. മാധവിഅമ്മ സംഗമം ഉദ്ഘാടനം ചെയ്തു. പുരുഷോത്തമൻ ചെണ്ട അധ്യക്ഷനായി. ഉദയമംഗലം സുകുമാരൻ, ആകാശ്, രാജു ചട്ടഞ്ചാൽ, ദിനേശൻ, ഗണേശൻ, അംബിക, വിശാലാക്ഷി, കോരൻ പാക്കം എന്നിവർ പ്രസംഗിച്ചു. കുടുംബത്തിലെ തലമുതിർന്ന അംഗങ്ങളായ മാധവിഅമ്മ, പി.വി. കാർത്യായനി, ലക്ഷ്മി കുമാരൻ, പി. വി.ലക്ഷ്മി,പി. വി. മോഹനൻ, ഉദയമംഗലം സുകുമാരൻ എന്നിവരെ പൊന്നാടയും പുരസ്‌കാരവും നൽകി ആദരിച്ചു. വിവിധ പരീക്ഷകളിലും കായിക മത്സരങ്ങളിലും മികവ് തെളിയിച്ചവരെ അനുമോദിച്ചു. കലാപരിപാടികളും മത്സരങ്ങളും നടത്തി.

സംഗമത്തിന്റെ ഭാഗമായി അർഹരായ കുടുംബത്തെ കണ്ടെത്തി സാമ്പത്തിക സഹായം നൽകും.

Categories
Kasaragod Latest news main-slider

പാലക്കുന്ന് കരിപ്പോടിയിൽ മഴക്കാലപൂർവ ശുചീകരണത്തിന്  റിയൽ ഫ്രണ്ട്സിനോടൊപ്പം പോലിസ് അസി. കമ്മീഷണരും 

പാലക്കുന്ന് : മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പത്താം വാർഡ് നാട്ടുവഴികളും റോഡുകളും പാലക്കുന്ന് കരിപ്പോടി റിയൽ ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യമുക്തമാക്കി. അവധിയിൽ കരിപ്പോടിയിലെ വീട്ടിലുണ്ടായിരുന്ന കണ്ണൂർ സിറ്റി പോലിസ് അസി.കമ്മീഷണർ പി. ബാലകൃഷ്ണൻ നായരും ശുചീകരണത്തിൽ പങ്കാളിയായി.

കരിപ്പോടി ഭജനമന്ദിരം മുതൽ തറയിൽ വീട് വരെയുള്ള റോഡുകളും ഉപറോഡുകളുമാണ് ക്ലബ്‌ അംഗങ്ങളും വീട്ടമ്മമാരും ചേർന്ന് ചപ്പു ചവറുകളും മാലിന്യങ്ങളും ശേഖരിച്ച് ശുചീകരിച്ചത്. പ്രസിഡന്റ് മനോജ്‌ കരിപ്പോടി, സെക്രട്ടറി ശശിധരൻ പുതുക്കുന്ന്, ലീല കരിപ്പോടി, വിദ്യ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. തൊട്ടടുത്തപന്ത്രണ്ടാം വാർഡും പൂർണമായി ശുചീകരിച്ചുവെന്ന് അതിന് നേതൃത്വം നൽകിയ വാർഡ് അംഗവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ കെ.വി. ബാലകൃഷ്ണൻ പറഞ്ഞു.

Categories
Kasaragod Latest news main-slider

നീലേശ്വരത്ത് ലോകമാതൃദിനത്തിൽ വെളിച്ചം വായന ഇടം “എന്റെ അമ്മ”ലേഖന മത്സരം സംഘടിപ്പിച്ചു.

കോട്ടപ്പുറം:ലോക മാതൃദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ” എൻ്റെ അമ്മ ” എന്ന വിഷയത്തിൽ ലേഖന മൽസരം സംഘടിപ്പിച്ചു. നീലേശ്വരം കോട്ടപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന വെളിച്ചം വായന ഇടം കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് മൽസരം നടത്തിയത്.

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു തലത്തിൽ നടന്ന മൽസരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ദേവനന്ദന, ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ നടന്ന മൽസരത്തിൽ തിരഞ്ഞെടുക്കപ്പെട്ട വേദിക ഷാജു, എന്നിവർക്ക് 90 കഫെ കോട്ടപ്പുറം സമ്മാനദാനം നൽകി.

ദേവനന്ദനയുടെ അമ്മ ബിന്ദുവിനെയും വേദികയുടെ അമ്മ വിനീതയേയും വെളിച്ചം വായന ഇടത്തിൽ നടന്ന ചടങ്ങിൽ പൊന്നാട നൽകി അണിയിച്ച് ആദരിച്ചു.

ദേവനന്ദന. കെ ചായ്യോത്ത് സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും. വേദികഷാജു നെല്ലിക്കാൽ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ കാടങ്കോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തക സബൂറ മിയാനത്ത് അധ്യക്ഷ്യം വഹിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യവും പടന്നക്കാട് നെഹറു ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് അദ്ധ്യാപികയുമായ ഡോ:ധന്യ കീപ്പേരി ഉദാഘാടനം ചെയ്തു.

വായനയുടെ പുതിയ ആശയവും അമ്മയുടെ ചേർത്ത് പിടിക്കലും വെളിച്ചത്തിന്റെ പുതിയ തിരി തെളിയിക്കുന്നു എന്ന് ധന്യ കീപ്പേരി അഭിപ്രായപ്പെട്ടു.

ആതിര മഹേഷ് സമ്മാനാർഹമായ കുറിപ്പുകൾ അവതരിപ്പിച്ചു.

സുരേഷ് കോട്ടപ്പുറം ഗവണ്മെന്റ് സ്കൂൾ പ്രധാനദ്ധ്യാപകൻ, സുകുമാരൻ ജയ് ഹിന്ദ് വായനശാല കാടംകോട്, മുഹമ്മദ്‌ കുഞ്ഞി നീലേശ്വരം എഴുത്തുകാരൻ, രാജീവ്‌ തൃക്കരിപ്പൂർ കോട്ടപ്പുറം സ്കൂൾ അദ്ധ്യാപകൻ, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, റഹ്മാൻ പടന്ന സേഹോര, മൊയ്‌തു ബങ്കളം, സുബൈദ ഖാദർ എന്നിവർ സംസാരിച്ചു.

ഫറീന കോട്ടപ്പുറം സ്വാഗതവും നഫീസത്ത് പാട്ടില്ലത്ത് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

ഭക്തിയുടെ നിറവിൽ അടിയാർക്കാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം: പുന:പ്രതിഷ്ഠ മഹോൽസവത്തിൻ്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര വർണ്ണാഭമായി

മാവുങ്കാൽ:പുതിയകണ്ടം ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന കലവറ ഘോഷയാത്ര വർണ്ണാഭമായി.

പുതിയകണ്ടം മൊട്ടമ്മൽ തറവാടിൽ നിന്നും വാദ്യമേളം,മുത്തുകുട,കരിമരുന്ന് എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച വർണ്ണശബളമായ ഘോഷയാത്ര ദേവസ്ഥാന സന്നിധിയിൽ എത്തി വിവിധ അന്നദാന വിഭവങ്ങൾ സമർപ്പിച്ചു. സമിതി രക്ഷാധികാരി കുമാരൻ കോമരം, തറവാട് കാരണവർ ചന്ദ്രബാബു മേലടുക്കം, എം സി മുരളി ചെയർമാൻ വി വി ലക്ഷ്മണൻ, രമേശൻ പുതിയകണ്ടം എം വി അരവിന്ദൻ രാജു കരിപ്പാടകൻ,ഭരതൻ കണ്ടത്തിൽ നാരായണൻ കൊള്ളിക്കാട്, നാരായണൻ മൂലകണ്ടം വിനാഥൻ ,രതീഷ് അതിയാമ്പൂർ,തുടങ്ങിയവർ കലവറ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. അമ്മമാരും കുട്ടികളുമടക്കം നൂറിലധികം പേർ ഘോഷയാത്രയിൽ അണിനിരന്നു.

Categories
Kasaragod Latest news main-slider

അടിസ്ഥാന വിഷയങ്ങൾ അടിയന്തിരമായി പരിഹരിക്കണം ജനശ്രീ

പള്ളിക്കര പഞ്ചായത്തിൻ്റെ വിവിധ പ്രദേശത്തെ അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെടണമെന്ന് ജനശ്രീ മിഷൻ പള്ളിക്കര മണ്ടലം സഭ ആവശ്യപ്പെട്ടു.പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ മുൻഗണന നൽകേണ്ടുന്ന റോഡുകൾ, ജനങ്ങൾ അഭിമുഖികരിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം, തെരുവ് വിളക്കിൻ്റെ അഭാവം, ചിത്താരിയിലെ റഗുലേറ്ററി കം ബ്രിഡ്ജ് നിർമ്മാണവുമായി ജനങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങളിൽ ഇടപ്പെടുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടുവെന്ന് ജനശ്രീ മിഷൻ കുറ്റപ്പെടുത്തി.പാർട്ടിക്ക് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ മാത്രം ഇടപ്പെട്ട് സാധാരണ ജനങ്ങളെ അവഗണിക്കുന്നു. ഇത്തരം കാ ര്യങ്ങളിൽ നിസ്സംഗത തുടർന്നാൽ ജനകീയ സമരത്തിന് നേതൃത്വ നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

മണ്ഡലം സഭാ യോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ചെയർമാൻ ട്രസീന കരുവാക്കോട് അധ്യക്ഷയായി.യോഗത്തിൽ ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി, സെക്രട്ടറി കൊവ്വൽ ബാലകൃഷണൻ, ട്രഷറർ ലത പനയാൽ, എം.മോഹനൻ നായർ പെരളം, രഘു പനയാൽ എം.രാജഗോപാലൻ നായർ, വത്സല ബാലചന്ദ്രൻ, ഗീതാ മോഹൻ എന്നിവർ സംസാരിച്ചു.

മണ്ഡലം സഭ പുന:സംഘടിപ്പിച്ചു

ചെയർമാൻ: രഘു പനയാൽ

സെക്രട്ടറി: എം.മോഹനൻ നായർ പെരളം

ട്രഷറർ: രമേശൻ പള്ളിക്കര

പ്രതിനിധികൾ:

ട്രസീന കരുവാക്കോട്

രമ്യ.തച്ചങ്ങാട്

വത്സല ബാലചന്ദ്രൻ

ആയിഷപെരിയടുക്കം

കെ.ബി സ്നേഹവല്ലി.

Categories
Kasaragod Latest news main-slider top news

കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ എസ് എസ് എൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് വിഷൻ 2024 സംഘടിപ്പിച്ചു.

വിഷൻ – 2024

കാലിച്ചാനടുകം : മലയോര മേഖലയിലെ മികവിൻ്റെ കേന്ദ്രമായ കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ എസ് എസ് എൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് വിഷൻ 2024 സംഘടിപ്പിച്ചു. വൈ എം സി എ കാലിച്ചാനടുക്കം സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ചെബേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രഫസർ ഷിജിത്ത് തോമസ് നേതൃത്യം നൽകി. വിഷൻ 2024 ഉദ്ഘാടനം പി ടി എ പ്രസിണ്ടൻ്റ് എ വി മധു നിർവഹിച്ചു. എസ് എം സി ചെയർമാൻ ദാസൻ വാളാപ്പാടി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ജോർജ് സ്വാഗതവും, ക്ലാസ് ടീച്ചർ പ്രമോദനി നന്ദിയും പ്രകാശിപ്പിച്ചു. വൈ എം സി എ കാലിച്ചാനടുക്കം പ്രസിണ്ടൻ്റ് എം ജെ ബേബി, സീനിയർ അസിസ്റ്റൻ്റ് കെ വി .പദ്മനാഭൻ, സ്റ്റാഫ് സെക്രട്ടറി വി കെ ഭാസ്കരൻ , മദർ പി ടി എ പ്രസിഡണ്ട് പ്രജിത ജയരാജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ മലയോരത്തെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സംശയ നിവാരണം, കരിയർ മോട്ടീവേഷൻ, പുതിയ കോഴ്സുകളെ കുറിച്ചുള്ള അറിവുകളും ജോലി സാധ്യത , എന്നിവയെല്ലാം ചർച്ച ചെയപ്പെട്ടു.

Back to Top