എസ് എസ് എൽ സി പരീക്ഷാ ഫലം മേയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മേയ് 9 നും പ്രസിദ്ധീകരിക്കും

Share

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം മേയ് എട്ടിനും ഹയർസെക്കന്ററി പരീക്ഷാ ഫലം മേയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടേയും ഫല പ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 ന് പ്രഖ്യാപിക്കും. ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ തവണത്തെക്കാൾ 11 ദിവസം മുൻപാണ് ഇത്തവണ എസ് എസ് എൽ സി ഫല പ്രഖ്യാപനം. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 19 ന് ആയിരുന്നു എസ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷി ഫല പ്രഖ്യാപനം മേയ് 25 ന് ആണ് നടത്തിയത്.

സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.

ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ക്യാമ്പ് ഓഫിസർമാരടക്കം 10,500 അധ്യാപകർ പങ്കെടുത്ത് റെക്കോർഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിർണയം പൂർത്തിയാക്കിയത്

ഇക്കൊല്ലം എസ് എസ് എൽ സി പരീക്ഷാ എഴുതിയത് 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് .

ഏപ്രിൽ 3 മുതൽ ഏപ്രിൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ,​ഗ്രേസ് മാർക്ക്, എൻട്രി എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 25നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം മെയ് 10നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഫലമായാണ്. ആകെ 4,41,120 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്

Back to Top