കളക്ഷൻ റികാർഡുകൾ തിരുത്തി മഞ്ഞുമ്മൽ ബോയ്സ്

Share

മലയാളി സിനിമ ഇന്ന് കൊണ്ടാടുകയാണ്. മുൻപും പല മലയാള സിനിമകളും ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ താരം മഞ്ഞുമ്മൽ ബോയ്സ് ആണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന അതേ ഖ്യാതിയാണ് മഞ്ഞുമ്മലിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രം 50, 100, ക്ലബ്ബുകൾ പിന്നിട്ട് 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും പണം വാരിയ സിനിമകളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ് ഉള്ളത്. ഇന്നലെ വരെയുള്ള കണക്കുകളാണ് ഇത്. ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. വൈകാതെ തന്നെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തമിഴ്നാട്ടിൽ നിന്നും നേടിയ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് മറികടക്കും

മലയാള സിനിമകളുടെ കളക്ഷനിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട മഹാപ്രളയ കഥ പറഞ്ഞ 2018 ആണ്. ഈ ചിത്രത്തിന്റെ ആൾ ടൈം കളക്ഷൻ 176 കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് വൈകാതെ തന്നെ ഈ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ മഞ്ഞുമ്മൽ 200 കോടി കവിയാന്നും സാധ്യതയുണ്ട്

മലയാളത്തിലെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായ ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്ന മഞ്ഞുമ്മല്‍ ബോയ്സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരേയൊരു ചിത്രം മാത്രമാണ് ഈ സിനിമയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രമായ 2018 മാത്രം. ഒരാഴ്ച മുന്‍പ് വരെ സാധിക്കില്ലെന്ന് തോന്നിച്ചിരുന്ന നേട്ടത്തിലേക്ക് ഇപ്പോള്‍ അടുത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനായി ഇനി 13 കോടിക്ക് താഴെ മാത്രം മതി.

Back to Top