അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന വർത്തമാനകാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായി തീരേണ്ടതാണ്:സാഹിത്യ വിവർത്തകൻ കെ.വി.കുമാരൻ

Share

രണ്ട് ദിവസങ്ങളിലായി നടന്ന ദേശീയ സെമിനാർ സമാപിച്ചു.

കാസർഗോഡ്: മഹാന്മാരുടെ പേരുപയോഗിച്ച് മഹത്വം നടിക്കുന്ന വർത്തമാനകാലത്ത് കർമയോഗിയായ കുമാരനാശാൻ നമുക്ക് മാതൃകയാകേണ്ടതുണ്ടെന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന കാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായിത്തീരേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യ വിർത്തകനായ കെ.വി.കുമാരൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല ബഹുഭാഷാപഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ:കോളേജിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശോഭരാജ് പി.പി.അദ്ധ്യക്ഷനായിരുന്നു.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ആസിഫ് ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയായി.

ഡോ.എ.എം.ശ്രീധരൻ ,ഡോ.ഷിബുകുമാർ ഡോ. ശില്പ എൻ.പി. എന്നിവർ സംസാരിച്ചു.സമാപന ദിവസം നടന്ന വിവിധ സെഷനുകളിൽ കെ.ആർ.ടോണി, പത്മനാഭൻ കാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രാധാകൃഷ്ണൻ പെരുമ്പള, എം.എ. മുംതാസ്, രവീന്ദ്രൻ പാടി ,ഡോ.ഇ.രാധാകൃഷ്ണൻ ,രാധാകൃഷ്ണൻ ഉളിയത്തടുക്ക, ഡോ.ബാലകൃഷ്ണ ഹൊസങ്കടി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

Back to Top