Categories
Kasaragod Latest news main-slider

സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ല കമ്മിറ്റിയും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ല കമ്മിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നും കുടുംബസംഗമവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട് :ഭിന്നശേഷി സൗഹൃദമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റിയുടെയും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നും കുടുംബ സംഗമവും വേറിട്ട അനുഭവമായി. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരുടെ സംഗമം മാധ്യമപ്രവർത്തകൻ ഷഫീക്ക് നസറുള്ള ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഡോ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് രാജേഷ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി മൊയ്തു ഇരിയ, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.മുഹമ്മദ് അസ്‌ലം, ബഷീർ സിറ്റി, ഡോ. മിസ്അബ് , ഇബ്രാഹിം ബിസ്മി അസീസ് കൊളവയൽ, ഷഫീഖ് ഇടുക്കി എന്നിവർ സംസാരിച്ചു. സി.എ യൂസുഫ് സ്വാഗതവും സജീർ പള്ളിക്കര നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider

ലോകസഭ ഇലക്ഷൻ: വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രക്രിയ ഇന്ന് അവസാനിക്കും

വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇന്ന് കൂടി അവസരം. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രക്രിയ ഇന്ന് അവസാനിക്കും

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിച്ചത്.

ഇന്ന്( മാർച്ച് 25 ) വരെ പട്ടികയിൽ പേര് ചേർക്കാനാവും.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്‌ത്‌ വേണം തുടർ നടപടികൾ ചെയ്യാൻ. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എൻട്രികൾ പൂരിപ്പിക്കാൻ കഴിയും

Categories
Kerala Latest news main-slider top news

എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും, പ്ലസ് ടു നാളെ; ഫലം മെയ് രണ്ടാംവാരം

മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും.ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.

Categories
Kasaragod Latest news main-slider top news

കൃത്രിമ ജലപാത വിരുദ്ധ ജനകീയ കൺവെൻഷൻ മുന്നണി സ്ഥാനാർത്ഥികൾ എത്തിയില്ല ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം.. ?

കാഞ്ഞങ്ങാട്: കോവളം- ബേക്കൽ ജലപാതയുടെ അനുബന്ധമായി കാഞ്ഞങ്ങാട്ട് നിർമ്മിക്കുന്ന കൃത്രിമ ജലപാത സംബന്ധിച്ച് തദ്ദേശീയർക്കുള്ള ആശങ്ക നീക്കാൻ നടത്തിയ ജനകീയ കൺവെൻഷനിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ ആരും എത്തിയില്ല. ഭൂമിയും വീടും കൃഷിസ്ഥലവും നഷ്ടപ്പെടുന്നതിന്റെ തീ തിന്നു കഴിയുന്നവർക്ക് ആശ്വാസം പകരാൻ ഈ തിരഞ്ഞെടുപ്പിൽ ‘ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം ‘ എന്ന ചോദ്യത്തിന് നിലവിലുള്ള എം.പി രാജ്മോഹൻ ഉണ്ണിത്താനും എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും എൻ.ഡി. എ സ്ഥാനാർത്ഥി എം.എൽ അശ്വിനിക്കും എന്താണ് മറുപടി പറയാനുള്ളത് എന്നറിയാനാണ് കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ ജനകീയ കൺവെൻഷൻ ചേർന്നത്.250 ഓളം ആളുകൾ പങ്കെടുത്ത കൺവെൻഷനിലേക്ക് മൂന്ന് സ്ഥാനാർത്ഥികളെയും ക്ഷണിച്ചിരുന്നുവെങ്കിലും വന്നില്ല. ജനകീയ കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുമില്ലെന് ഭാരവാഹികൾ പറഞ്ഞു.. ഒരു മണിക്കൂർ സ്ഥാനാർത്ഥികളെ കാത്തിരുന്ന ശേഷം ജനകീയ സമിതി രക്ഷാധികാരി കാനായി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ കൺവെൻഷൻ തുടങ്ങി.ആലപ്പുഴ കരിമണൽ ഖനന സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ബി.ജെ.പി കൗൺസിലർ അശോക് കുമാർ സംബന്ധിച്ച് സംസാരിച്ചു. കെ. പ്രസേനൻ സ്വാഗതവും കൺവീനർ കെ. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

ബഹിഷ്‌ക്കരണത്തിന് ഇല്ല
ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ പറ്റൂ: ജനകീയ സമിതി
സ്ഥാനാർത്ഥികൾ പങ്കെടുത്തില്ലെന്ന് കരുതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിനൊന്നും ഞങ്ങളാരും ഉദ്ദേശിക്കുന്നില്ലെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാൽ കൃതിമ ജലപാത നിർമ്മിക്കുമെന്ന് പറയുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഈ സ്ഥാനാർത്ഥികൾക്ക് ബാധ്യതയുണ്ട്. നിലവിലുള്ള എം പി പറഞ്ഞത് ഇങ്ങനെ ഒരു കൺവെൻഷൻ നടത്തുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ്. അദ്ദേഹത്തിന്റെ ഓഫീസിൽ പോയി രേഖാമൂലം കത്ത് നൽകിയതാണ്. തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം ഉണ്ടല്ലോ, ഭാവികാര്യങ്ങൾ സമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്നും ഭാരവാഹി കെ പ്രസേനൻ പറഞ്ഞു.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവം സമാപിച്ചു. ഇന്ന് ഭണ്ഡാര വീട്ടിൽ തെയ്യങ്ങൾ കെട്ടിയാടും   

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ശേഷം നടന്ന ഉത്രവിളക്ക് ഉത്സവം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു.

കോലത്തു നാട്ടിൽ തീയ സമുദായ ക്ഷേത്രങ്ങളിൽ പാലക്കുന്നിൽ മാത്രം ആചരിക്കുന്ന അനുഷ്ഠാനമാണിതെന്ന് ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ നർത്തകനായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ പകൽ ചുവട്മായ്ക്കലും നടന്നു. കല്ലൊപ്പിക്കലിനും അനുബന്ധ ചടങ്ങുകൾക്കും ശേഷം വീണ്ടും ചുവട്മായ്ക്കൽ പൂർത്തിയാക്കി പള്ളിയറയിൽ തിരുവായുധം സമർപ്പിച്ചതോടെ ഉത്രവിളക്ക് സമാപിച്ചു.

ഇന്നലെ രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടൽ ചടങ്ങ് നടന്നു

ഇന്ന് 25 മാർച്ച്‌ പകൽ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും. തൃക്കണ്ണാടപ്പന്റെ ‘അഞ്ച് കഴിഞ്ഞു ആറാമത്തെ’ പരദേവതയായി സങ്കൽപ്പിച്ചു വരുന്ന ശക്തിസ്വരൂപിണിയായ മൂവാളംകുഴി ചാമുണ്ഡിയമ്മയെ ഏതാനും ക്ഷേത്രങ്ങളിൽ മാത്രമേ കെട്ടിയാടാറുള്ളൂ . വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും.

ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

പടം : പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചുവട് മായ്ക്കൾ

Categories
Kasaragod Latest news main-slider top news

ഡോ:എൻ പി രാജൻ സ്മാരക പാലിയേറ്റീവ് കെയർ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഡോ:എൻ പി രാജൻ സ്മാരക പാലിയേറ്റീവ് കെയർ പുരസ്കാരങ്ങൾ സമ്മാനിച്ചു
കാഞ്ഞങ്ങാട്:-ആദര സേവന രംഗത്തെആദരണീയ വ്യക്തിത്വം ഡോ:എൻ പി രാജന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ നാമധേയത്തിൽ പാലിയേറ്റീവ് മേഖലയിൽ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്സേവനം ചെയ്യുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെനാലാമത്ഡോ: എൻ പി രാജൻ സ്മാരക പാലിയേറ്റീവ് പുരസ്കാര വിതരണവും ഡോ:എൻ പി രാജൻ അനുസ്മരണവും നടന്നു.
ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ഡോ:എൻ പി രാജൻ മെമ്മോറിയൽ സൊസൈറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ്ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നടത്തി.സൊസൈറ്റി പ്രസിഡണ്ട് എൻജിനീയർ സി കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകൻ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയായി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: എൻ. പി. ജീജഅനുസ്മരണ പ്രഭാഷണം നടത്തി.ഹൃദ്രോഗ വിദഗ്ധ ഡോ:രാജി രാജൻ,ആനന്ദാശ്രമംപി എച്ച് സിസ്റ്റാഫ് നേഴ്സ് ജെസ്സി സെബാസ്റ്റ്യൻ,കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി അംഗംഎൻ കെ നാളിനാക്ഷൻ,സേവന കൂട്ടായ്മയായ അരയ് വൈറ്റ് ആർമി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സി.രവീന്ദ്രനെ ആദരിച്ചു.യൂസഫ് ഹാജി,എം ശ്രീകണ്ഠൻ നായർ, പി.ശ്യാം കുമാർ,എച്ച് ജി.വിനോദ് കുമാർ, വി.സജിത്ത്, ഡോ:കൃഷ്ണകുമാരി, എൻ.സുരേഷ്,മല്ലിക രാജൻ,ഗോകുലാനന്ദൻ മോനാച്ചഎന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷി മോൻ സ്വാഗതവുംനാസർ കൊളവയൽനന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

കീക്കാനം കോതോർമ്പൻ തറവാട് തെയ്യംകെട്ട് : പച്ചക്കറി വിളവെടുത്തു

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ടിന് ഭക്ഷണം ഒരുക്കാൻ ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പ് പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.

വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുളള അന്നദാനം നൽകുക എന്ന ഉദ്ദേശത്തോടെ ആഘോഷകമ്മിറ്റിയും മാതൃസമിതിഅംഗങ്ങളും ചേർന്നാണ് കൃഷി നടത്തിയത്.ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ പി. പി. ചന്ദ്രശേഖരൻ, കൺവീനർ ബാലകൃഷ്ണൻ പുളിക്കാൽ, ട്രഷറർ കേളു പുല്ലൂർ, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, കൃഷി ഓഫീസർ പി.വി.ജലേശൻ, പാലക്കുന്ന് കഴകം ജനറൽ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്‌, പഞ്ചായത്ത് അംഗങ്ങളായ ലീനകുമാരി, റീജരാജേഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സുമതി, നാരായണൻ ആലിന്റടി, ബാലൻ കുന്നത്ത്, രാജൻ പള്ളയിൽ,എന്നിവർ പ്രസംഗിച്ചു .26ന് കൂവം അളക്കും. ഏപ്രിൽ 5 മുതൽ 7 വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

 

Categories
Kasaragod Latest news main-slider top news

നെല്ലിക്കാട്ട് ഈങ്ങയിൽവീട് തറവാട് പുന: പ്രതിഷ്ഠാ ബ്രഹ്മകലശകളിയാട്ട ഉത്സവം തുടങ്ങി

നെല്ലിക്കാട്ട് ഈങ്ങയിൽവീട് തറവാട്
പുന: പ്രതിഷ്ഠാ ബ്രഹ്മകലശകളിയാട്ട ഉത്സവം തുടങ്ങി
കാഞ്ഞങ്ങാട്:-പുരാതനമായ നെല്ലിക്കാട്ട് ഈങ്ങയിൽ വീട് തറവാട് 35വർഷങ്ങൾക്ക് ശേഷം നടക്കുന്നപുന:പ്രതിഷ്ഠബ്രഹ്മകലശ കളിയാട്ടമത്സവംതുടങ്ങി.ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ വിഷ്ണു കുണ്ടലയാർഅവർകളുടെമുഖ്യ കാർമികത്വത്തിലാണ്പുനപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്.
ഉത്സവത്തിൻ്റെ ആദ്യദിനത്തിൽകലവറ നിറയ്ക്കൽ നടന്നു.മുത്തു കുട,ചെണ്ടമേളംതുടങ്ങിയവയുടെ അകമ്പടിയിൽസ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകളുടെ പങ്കാളിത്തത്തിൽപൂക്കുളത്ത് ചാമുണ്ഡേശ്വരി ദേവസ്ഥാന പരിസരത്തു നിന്നും പുറപ്പെട്ട്തറവാട്ടിൽ എത്തിച്ചേർന്നു.
വൈകുന്നേരംചെമ്മട്ടം വയൽഎക്സൈസ് ഓഫീസ് പരിസരത്തു നിന്നുംആചാര്യ വരവേൽപ്പ് നടന്നു.
25,26 തീയതികളിൽവിവിധ ആചാരചടങ്ങുകൾ നടക്കും. 26 ന്.വൈകുന്നേരം 7 മണിക്ക്കുന്നുമ്മൽ വിഷ്ണുമൂർത്തി ദേവസ്ഥാനംമാതൃസമിതിയുടെതിരുവാതിര,കൈകൊട്ടിക്കളിഎന്നിവ നടക്കും,27ന്.രാവിലെ 12.10മുതൽ1.33വരെയുള്ളശുഭമുഹൂർത്തത്തിൽവിഷ്ണുമൂർത്തി,പൊട്ടൻ തെയ്യംനാഗദേവതകൾഎന്നിവിടങ്ങളിൽ പുനപ്രതിഷ്ഠ നടക്കും.
27ന് .വൈകുന്നേരം 6 മണിക്ക്ദീപാരാധന യോടു കൂടികളിയാട്ടം തുടങ്ങും.വൈകുന്നേരം 7 മണിക്ക്കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രംഅംഗങ്ങളുടെ ഭജന,
തുടർന്ന് വിവിധ വിവിധ തെയ്യങ്ങളുടെ കുളിച്ച് തോറ്റം.രാത്രി 11ന്പൊട്ടൻ തെയ്യം28ന്.12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്.ഉച്ചയ്ക്ക് 1 മണി മുതൽ2.30 വരെഅന്നദാനം,വൈകുന്നേരം 6മണിക്ക്. വിളക്കി ലരിയോടെസമാപനം

Categories
Kerala Latest news main-slider

ക്രൈസ്തവർ ഇന്ന് കുരുത്തോലപ്പെരുന്നാൾ ആഘോഷിക്കുന്നു.

കാഞ്ഞങ്ങാട്: പോരാട്ടത്തിന്റെ ആഹ്വാനം മുഴക്കി യേശുക്രിസ്തു നടത്തിയ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഞായറാഴ്ച ഓശാനപ്പെരുന്നാൾ, കുരുത്തോല പ്പെരുന്നാൾ ആഘോഷിക്കുന്നു

മതപൗരോഹിത്യത്തിൻ്റെ അനാശാസ്യങ്ങൾക്കെതിരെ യേശു ചാട്ടവാർ കൊണ്ട് പ്രതികരിച്ച ദിവസമാണ് ഇന്ന്

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് കുരുത്തോല ഞായറിലെ തിരുക്കർമങ്ങൾസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിനും ഇതോടെ തുടക്കമാവും.

വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് ഇന്ന് കടക്കുന്നത്.

Categories
Kasaragod Latest news main-slider

യു എ ഇ പ്രവാസി കൂട്ടായ്മ പൈതൃകം പൂച്ചക്കാട് പതിനൊന്നാം വർഷത്തിലേക്ക് 

പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര പരിധിയിലുള്ള പ്രദേശങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയായ പൈതൃകം പൂച്ചക്കാട്  പതിനൊന്നാം വർഷത്തിലേക്കാണ് കടക്കുന്നത്.

ഷാർജ റോളയിൽ റഫീഖ് റസ്‌റ്റോറന്റിൽ വെച്ച് പൈതൃകം പൂച്ചക്കാട് യു എ ഇ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്. നാൽപതിലധികം അംഗങ്ങൾ പങ്കെടുത്തു.

ജനറൽബോഡി യോഗത്തിൽ നിലവിലുള്ള കമ്മിറ്റി തുടരാൻ തീരുമാനിക്കുകയായിരിന്നു.

തെക്ക് പുറം സ്വദേശി രാജേഷ് തെക്കേക്കര പ്രസിഡന്റായും രതീഷ് കുളിയന്മരം സെക്രട്ടറിയായും ഗംഗാധരൻ പൂച്ചക്കാട് ട്രഷറുമായുള്ള കമ്മിറ്റി തുടരും.

പതിനൊന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഏറ്റെടുത്തു പൂർത്തീകരിച്ച കാര്യങ്ങൾ അഭിമാനമുള്ളവാക്കുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ആദ്യ കാലഘട്ടത്തിൽ പൈതൃകം പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ കരിമരുന്നു പ്രയോഗത്തിനുള്ള സംഭാവന നൽകി കൊണ്ട് തുടങ്ങിയതാണ് . തുടർന്ന്

ആറര ലക്ഷത്തിനു മുകളിൽ ചിലവായ ക്ഷേത്ര ചുറ്റുമതിൽ നിർമ്മാണം പൈതൃകത്തിന്റെ നേതൃത്വത്തിലാണ് നടത്തിയത്

പുതിയ ക്ഷേത്ര ഭോജനശാലക്ക് വേണ്ടി നാല് ലക്ഷത്തിനടുത്ത് ചിലവിൽ ആവശ്യമായ ഫർണിച്ചർ സംഭാവന ചെയ്തതും ഈ പ്രവാസി കൂട്ടായ്യ്മ തന്നെയാണ്.

എല്ലാ വർഷവും നടക്കുന്ന ആറാട്ടിന് ഒരു ദിവസം നൽകുന്ന അന്നദാനം, ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടികളിൽ സഹകരണം, നറുക്കെടുപ്പുകളിൽ സ്വർണ്ണമടകമുള്ള കാര്യങ്ങൾ സംഭവ ചെയ്തതടക്കമുള്ള കാര്യങ്ങൾ ഓർമ്മപെടുത്തലുകളായി ചർച്ചയിൽ വന്നു.

നിരാലാംബരായവരെ സഹായിച്ചും പ്രവാസി കൂട്ടായ്മ മെമ്പർമാരെ പരസ്പരം സഹായിച്ചും പൈതൃകം ഒരു കൈത്താങ്ങായി നിലകൊള്ളുന്നു.

രാജേഷ് തെക്കേക്കര അധ്യക്ഷത വഹിച്ചു

കൃഷ്ണൻ കുന്നത്ത്കടവ്, സുരേഷ് ചാലിയം വളപ്പ്, സന്തോഷ്‌ തൊട്ടി, രാജേഷ് ചേറ്റുകുണ്ട്,  സന്തോഷ്‌ ചേറ്റുകുണ്ട് തുടങ്ങിയവർ സംസാരിച്ചു.

രതീഷ് കുളിയന്മരം സ്വാഗതവും ഗംഗധരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

2023 പ്രവർത്തന റിപ്പോർട്ട്‌, സാമ്പത്തിക റിപ്പോർട്ട്‌ കൂടാതെ ഭാവി പരിപാടികൾ തുടങ്ങിവയുടെ അവതരണം നടന്നു.

ഭാരവാഹികൾ

രക്ഷാധികാരി : കൃഷ്ണൻ കുന്നോത്ത് കടവ്

പ്രസിഡന്റ്:‌ രാജേഷ് തെക്കേക്കര

വൈസ് പ്രസിഡന്റ് : സന്തോഷ്‌ തോട്ടി

ജനറൽ സെക്രട്ടറി: രതീഷ് കുളിയന്മരം

ജോ: സെക്രട്ടറി : രാജേഷ് ചേറ്റുകുണ്ട്

ഖജാൻജി: ഗംഗാധരൻ പൂച്ചക്കാട്

സഹ ഖജാൻജി : സന്തോഷ്‌ ചെറ്റുക്കുണ്ട്

ഓഡിറ്റർ: സുരേഷ് ചാലിയം വളപ്പ്

എക്സികുട്ടീവ് മെമ്പർമാർ :

വസന്തൻ പൂച്ചക്കാട്, പ്രജി കിഴക്കേ വീട്, സുരേഷ് തെക്കേക്കര, പ്രജീഷ് ചേറ്റുക്കുണ്ട്, സന്ദീപ് ചേറ്റുക്കുണ്ട്, സന്തോഷ് ചേറ്റുകുണ്ട്, അനീഷ് തായത്ത്, സുരേഷ് തെക്കേകര.

 

 

Back to Top